ഏഴാം അറിവ് അഥവാ കിട്ട്യാ കിട്ടി



തീയ്യറ്ററിലേക്കുള്ള യാത്രാമധ്യേ ചെറിയ ഒരു മഴക്കോളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും തന്നെ ഏഴാം അറിവിന്റെ പ്രദര്‍ശനത്തെ തെല്ലും ബാധിച്ചില്ല. സൂര്യയുടെയും വിക്രമിന്റെയും സിനിമകള്‍ ഒരുകാലത്തും എന്നെ ബോറടിപ്പിച്ചിട്ടേയില്ല. അതുതന്നെയാണ് അഭിപ്രായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ റിലീസിങ്ങ് ദിവസം തന്നെ ഇവിടേക്ക് എന്നെ എത്തിച്ചതും. ചുറ്റും ഫാന്‍സ് അസോസിയേഷന്റെ ആളുകള്‍ പതിവുപോലെ തങ്ങളുടെ സ്റ്റാന്റ് വ്യക്തമാക്കിയ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിലെ രസകരമായ അവരുടെ പ്രസ്താവനകളും വെല്ലുവിളികളുമൊക്കെ നോക്കിക്കൊണ്ടാണ് ആ നീണ്ട ക്യൂവില്‍ നിന്ന് ടിക്കറ്റ് ഒപ്പിച്ചെടുത്തത്.

പതിനാറാം നൂറ്റാണ്ടിലെ ചൈനയിലെ മാര്‍ഷ്യന്‍ ആര്‍ട്സിനെപ്പറ്റിയുള്ള അവതാരികയോട് കൂടി സിനിമ തുടങ്ങി. സൂര്യയുടെ ബോധിധര്‍മ്മന്‍ എന്ന കഥാപാത്രത്തിന്റെ വരവും, വരവിനെ കൊഴുപ്പിച്ച ആ പശ്ചാത്തലസംഗീതവും എന്നെ വല്ലാതങ്ങാകര്‍ഷിച്ചു. പുരുഷോചിതമായ ഒരു കഥാപാത്രനിര്‍മ്മിതിയാണ് മുരുകദാസ് സൂര്യയിലൂടെ ഇതില്‍ സാധിച്ചെടുത്തിരിക്കുന്നത്.

ചൈനയിലെ ഒരു ഗ്രാമത്തിലൂടെ ബോധിധര്‍മ്മന്‍ തന്റെ ജീവിതം ആരംഭിക്കുന്നു. അജ്ഞാതരോഗത്തില്‍ നിന്നുള്ള മോചനവും യുദ്ധവുമെല്ലാം ബോധിധര്‍മനെ ചുറ്റിപ്പറ്റിക്കൊണ്ടാണ് വികസിച്ചുവരുന്നത്. യുദ്ധസമയത്തുള്ള നിലവാരം കുറഞ്ഞ ഗ്രാഫിക്സും ഉയര്‍ന്നശബ്ദത്തിലുള്ള ബാക്ക്ഗ്രൗണ്ട് സ്കോറും എന്നെ വല്ലാതെ അസ്വസ്ഥനാക്കി. എന്നെ മാത്രമല്ല, അടുത്തിരുന്ന ഒരുവിധം ആളുകള്‍ക്കും ഇതേ അഭിപ്രായമായിരുന്നു!!!


മൊത്തത്തില്‍ നോക്കുമ്പോള്‍ പടം അത്രവലിയ ഒരു സംഭവമൊന്നുമല്ല. ഒരു ആറോ ഏഴോ മാര്‍ക്ക് കൊടുക്കാം..കൂട്ടത്തില്‍ സൂര്യയുടെ അഭിനയത്തികവിനെയും ആത്മാര്‍ത്ഥതയെയും അഭിനന്ദിക്കാതെ വയ്യ! പുലി വരുന്നേ പുലി എന്ന് പറഞ്ഞ് അവസാനം ഒരു പൂച്ച വന്ന പോലെയാണ് തോന്നിയത്. എന്തു ചെയ്യാം ഇനി നാളെയൊ മറ്റോ പോയി വിജയിന്റെ പൊടിപാറുന്ന വേലായുധമോ ഷാരൂക്കിന്റെ റാ വണ്ണോ കണ്ട് ക്ഷീണമകറ്റാം എന്ന് വിചാരിക്കുന്നു!

ദൃഷ്ടിവശീകരണം- വില്ലന്‍ വന്ന് സ്വന്തം ആളുകളെ കൊന്നൊടുക്കുന്നു. പരിചിതമല്ലാത്ത ചുറ്റുപാട്! കാഴ്ചക്കാരന് വിമ്മിഷ്ടം- പോട്ടെ സാരമില്ല...എല്ലാം ശരിയാവുമെന്ന വിശ്വാസം! ബോധിധര്‍മ്മന്റെ യുഗാവസാനം കഥ വര്‍ത്തമാനകാലത്തിലേക്ക് ചുവടുവയ്ക്കുന്നു. ഓപ്പറേഷന്‍ റെഡ്....അത് വില്ലന്റെ വക.... പുള്ളിയുടെ ഐറ്റംസ് ഓരോന്നോരോന്ന് കാണികളെ ത്രസിപ്പിക്കാന്‍ തക്കതായിരുന്നു. മൂപ്പര് കലക്കി എന്നത് പറയാതെ വയ്യ!

ദാ വരുന്നു അരവിന്ദ....സര്‍ക്കസുകാരനായ സൂര്യ.... വര്‍ത്തമാനകാലമാണ്! ഏത് പടത്തിലേയും പോലെ ആദ്യസമാഗമത്തില്‍ തന്നെ നായികയുമായി പ്രണയം..... അത് ചീപ്പായോ എന്നൊരു സംശയം! ഇതിന്റെയൊക്കെ ഇടയില്‍ സംവിധായന്റെ വക കോമഡി കുത്തിനിറക്കാനുള്ള വിഫലമായ ഒരു ശ്രമം.... കാഴ്ചക്കാരനെ വെറുപ്പിക്കല്‍!!

പിന്നെ പതിവുപോലെ നായകന്‍ നായികയെ ഇമ്പ്രെസ്സ് ചെയ്യിക്കാന്‍ നടക്കുന്നു....പാട്ട്...ഡാന്‍സ്..!! ആനപ്പുറത്ത് ലിഫ്റ്റ് കൊടുക്കുന്ന ഹീറൊ..അ സ്പെഷല്‍ കേസ്!! ശ്രുതി ഹാസന്റെ മുന്നാജീ സോങ്ങ്....!!

ഇതിനിടയ്ക്ക് തീയ്യറ്റര്‍ വിടുന്ന പത്ത്-പതിനഞ്ചാളുകള്‍..... അക്ഷമയുടെ അടയാളം?? നായികയാല്‍ ചതിക്കപ്പെടുന്ന നായകന്‍..... യമ്മാ യമ്മാ സോങ്ങ്..... ഒലക്കേടെ മൂട്!!! ഇറങ്ങിപ്പോവുന്ന ആളെണ്ണം കൂടുന്നു...... !!

ഡി.എന്‍.എ ഓഫ് ബോധിധര്‍മ്മന്‍..... ശക്തനാവുന്ന അരവിന്ദ്.... നായകനെ പിന്തുടരുന്ന നായിക...വില്ലന്റെ പുനഃപ്രവേശം...!!

ഓപ്പെറേഷന്‍ റെഡ് തുടങ്ങുന്നു... സൂര്യുയുടെ പ്രകടനത്തില്‍ മാത്രം സംതൃപ്തരായ കാണികള്‍, ഇമോഷനില്ലാത്ത നായിക, മൊത്തത്തില്‍ ബോറടിപ്പിച്ച ആദ്യപകുതി.... ഇന്റര്‍വെല്‍!! അത്ഭുതങ്ങളുള്ള രണ്ടാം പകുതിയില്ലെങ്കില്‍ പണിപാളുമെന്ന അവസ്ഥ!

രണ്ടാം പകുതിയില്‍ വീണ്ടും ദൃഷ്ടിവശീകരണം... വില്ലന്‍ തന്റെ എതിരാളികള്‍ക്ക് നേരെ ആ സാധനം ഉപയോഗിക്കുന്നു... അവര്‍ പരസ്പരം ഏറ്റുമുട്ടുന്നു!! കോമഡി ഓട്ടോമാറ്റിക് ആയി ഇവിടെ കടന്നുവരുന്നു...(സംവിധായകന്റെ ഒരു ഭാഗ്യം!). നായികയോടടുത്തവരുടെ സഹായത്താല്‍ വില്ലന്‍ സഹായിക്കപ്പെടുന്നു...അതാണ് ട്വിസ്റ്റ് (ഞാന്‍ അധികം പറയുന്നില്ല!). അത്ഭുതങ്ങളുടെ പിറകെ അന്വേഷികളായി അവര്‍ പോവുന്നു!! കാഴ്ചക്കാര്‍ ചിരിക്കാനും കരയാനുമാവാതെ ഇരിക്കുന്നു!

ഓപ്പറേഷന്‍ റെഡ് വീണ്ടും സീനിലേക്ക് കടന്നുവരുന്നു... ഇപ്പൊ ആളുകള്‍ക്ക് ഒരനക്കമുണ്ട്. താത്പര്യത്തോടെയാണ് പ്രതികരണങ്ങള്‍!!

ഇനി എല്ലാം അങ്ങനെ ഞാന്‍ പറയുന്നില്ല.... സംഭവം പിന്നങ്ങോട്ട് ഉഷാറാവുന്നുണ്ട്. അത്രനേരം കാണികളുടെ ക്ഷമ പരീക്ഷിച്ച സംവിധായകന്‍ പിന്നങ്ങോട്ട് കാഴ്ചയുടെ വിരുന്നൊരുക്കുന്നു. എന്നെപ്പോലെ എന്തൊക്കെയോ പ്രതീക്ഷിച്ച് ഇലയിട്ടിരുന്നവര്‍ക്ക് നന്നായി വിളമ്പിത്തന്നു. ഒന്നും മിണ്ടാതെ കഴിച്ചു!!!

സിംഹളഭാഷയിലെ ചില ഡയലോഗുകള്‍...മഗധീരയെ ഓര്‍മ്മിപ്പിച്ചുവെങ്കിലും അതൊരു കല്ലുകടിയായി തോന്നിയതേയില്ല!

അവസാനമായപ്പോഴേക്കും ഗ്രാഫിക്സ് എന്ന നൂതനവിദ്യയിലൊടുങ്ങാനായിരുന്നു പടത്തിന്റെ വിധി എന്ന് തോന്നി. എല്ലാ ഭാഗത്തും കുത്തിനിറച്ച നിലവാരമില്ലാത്ത ഗ്രാഫിക്സ് അതുവരെ കൊണ്ടുവന്ന മുറുക്കം നഷ്റ്റപ്പെടുത്തി..... പടം തീരുമ്പോള്‍ (സ്റ്റണ്ട് തീരുമ്പോള്‍) സ്ക്രീനില്‍ ഹീറോയുടെ ഒരഭിമുഖം...ദാണ്ടെ മുരുകദാസ് ഓണ്‍ സ്ക്രീന്‍!

പടം തീര്‍ന്നു എന്ന് മനസ്സിലായി...എല്ലാ പ്രതീക്ഷയും തമിഴന്മാര്‍ കൊണ്ടുപോയി!! വിശ്വാസം അതല്ലേ എല്ലാം എന്ന ആപ്തവാക്യം തല്‍ക്കാലം പട്ടാഭിരാമനില്‍ നിന്ന് കടം വാങ്ങുന്നു...!!

മൊത്തത്തില്‍ നോക്കുമ്പോള്‍ പടം അത്രവലിയ ഒരു സംഭവമൊന്നുമല്ല. ഒരു ആറോ ഏഴോ മാര്‍ക്ക് കൊടുക്കാം..കൂട്ടത്തില്‍ സൂര്യയുടെ അഭിനയത്തികവിനെയും ആത്മാര്‍ത്ഥതയെയും അഭിനന്ദിക്കാതെ വയ്യ! പുലി വരുന്നേ പുലി എന്ന് പറഞ്ഞ് അവസാനം ഒരു പൂച്ച വന്ന പോലെയാണ് തോന്നിയത്. എന്തു ചെയ്യാം ഇനി നാളെയൊ മറ്റോ പോയി വിജയിന്റെ പൊടിപാറുന്ന വേലായുധമോ ഷാരൂക്കിന്റെ റാ വണ്ണോ കണ്ട് ക്ഷീണമകറ്റാം എന്ന് വിചാരിക്കുന്നു!

എന്തായാലും പുറത്ത് നന്നായി മഴ പെയ്യുന്നുണ്ട്. ഏതായാലും നനഞ്ഞു.... ഇനി കുളിച്ചുകേറാതെങ്ങനെ.....!!!

3 വായന:

Yasmin NK said...

നല്ല കഥ!!! അങ്ങനെ ഏഴാം അറിവും കിട്ടി. ഏത്..? മണ്ടിപ്പാഞ്ഞ് ചെന്ന് കാശ് മുടക്കി തിയേറ്ററില്‍ പോയി പടം കാണരുതെന്ന്..

Junaiths said...

ഞാനും കണ്ടു ഇന്നലെ...ടോറന്റിനു നന്ദി...ഓടിച്ചു കാണാന്‍ പറ്റി. ദീപാവലി പടങ്ങള്‍ എല്ലാം ദീവാളി ആയെന്നാ തോന്നുന്നേ...വേലായുധം ,രാ-വണ് എല്ലാം ഊലല്ലാ ആണെന്ന് കേട്ട്.

വേണുഗോപാല്‍ said...

കാണണമെന്ന് കരുതി . ഇനി കാണണ്ട ... കാശ് മിച്ചം!!!!!!
നന്ദി ശ്രീ വിനീത്

Post a Comment

© moonnaamidam.blogspot.com