സെറീന-ദേവസേന കവിതകള്‍ : ഒരു താരതമ്യ പഠനം

ബ്ലോഗ് കവിതയിലെ നിറഞ്ഞ പെണ്‍ സാന്നിധ്യങ്ങളായ സെറീനയിലൂടെയും ദേവസേനയിലൂടേയും ഞാനൊന്ന് കടന്നു പോവുകയാണ്. പെണ്ണെഴുത്തിന്റെ ശക്തമായ തിരിച്ചുവരവിന് കാതോര്‍ക്കുന്നവര്‍ക്ക് ഒരാശ്വാസമായി ദേവസേന തന്റെ തൂലിക ചലിപ്പിക്കുമ്പോള്‍, കാല്പനികതയുടെ വര്‍ണവിസ്ഫോടനങ്ങളുമായാണ് സെറീനയുടെ കവിതകള്‍ വായനക്കാരിലെത്തുന്നത്. തികച്ചും വിഭിന്നങ്ങളായ കാഴ്ചപ്പാടിലൂടെ സഞ്ചരിക്കുന്ന രണ്ടു പേര്‍. അവരുടെ വരികള്‍ക്കിടയിലൂടെ നമുക്കൊന്ന് യാത്രയാവാം. പാടവരമ്പിലെ ഒറ്റയടിപ്പാതയിലൂടെ, കിളികളോടും കാറ്റിനോടും കിന്നാരം പറഞ്ഞ്, ഒരമ്മയുടെ വിരലില്‍ തൂങ്ങി, കുസ്രിതി കാട്ടി ഒരുപാട് അകലേക്ക്.....ഓര്‍മയുടെ നിറം വറ്റാത്ത വാക്കിന്റെ കരകളിലേക്ക്.


സെറീനയുടെ വരികളിലെ പച്ചപ്പും, ദേവസേനയിലെ സ്നിഗ്ദതയും എന്നെ ഒരുപാടെഴുതാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. കാച്ചിക്കുറുക്കിയെടുത്ത വരികളാണല്ലോ കവിതകള്‍. അതിന്റെ അര്‍ത്ഥതലങ്ങളും സ്ഥായീഭാവങ്ങളും വായനക്കാരില്‍ എത്തിച്ചേരുമ്പോഴാണ് ആ കവിതകള്‍ മഹത്തരങ്ങളാവുന്നത്. അങ്ങനെയെങ്കില്‍ ദേവസേന-സെറീന കവിതകള്‍ക്ക് അതിനു കഴിഞിട്ടുണ്ടോ എന്ന ഒരു പരിശോധന കൂടിയാണ് എന്റെയീ ചികഞ്ഞുനോട്ടം.

കപടമുഖങ്ങളാല്‍ വിക്രിതമാക്കപ്പെട്ട ഇന്നത്തെ ഈ സമൂഹത്തില്‍ ഞാന്‍ പരിചയപ്പെട്ട ഒരുപാട് സാഹിത്യ സുഹ്രുത്തുക്കളുണ്ട്. അവരില്‍ പലരും ഇത്തരം കപട മുഖം മൂടിയണിഞ്ഞിട്ടുള്ളവരാണെന്ന സത്യം മറച്ചുവെക്കാനാവില്ല. എഴുത്തിലൂടെ മാന്യനും, സോഷ്യലുമാണെന്ന് തോന്നിപ്പിക്കുകയും നിത്യജീവിതത്തില്‍ അതിനെതിരെ ജീവിക്കുകയും ചെയ്യുന്ന അത്തരം സഹജീവികളോട് എനിക്കെപ്പൊഴും പുച്ച്ചമായിരുന്നു. കാരണം, ഒരു കവി എപ്പോഴും തന്റെ ആശയങ്ങളെയാണ് കവിതയിലേക്കാവാഹിക്കുന്നത്. അതോടൊപ്പം അയാളുടെ മനോവികാരങ്ങളും മാനസിക മൂല്യങ്ങളും ആ വരികളിലേക്ക് ഇഴചേര്‍ന്ന് വന്നിരിക്കും. ബാഹ്യമായ ഒരാശയത്തെ കവിതയൊലുള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും വായനക്കാരനോട് സം വദിക്കുന്ന കവിതയെഴുതാനാവില്ല.

പെണ്ണെഴുത്തിലൂടെ ദേവസേന

പെണ്‍ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ് ദേവസേനയുടെ കവിതകള്‍. ഒരു സ്ത്രീയുടെ വേവലാതികളും ആകുലതകളും പല കവിതകളിലും ദേവസേന ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. ശൈശവത്തിന്റെ നൈര്‍മല്യവും അതിലൂടെ മാത്രുത്വം തേടുന്ന സാഫല്യവും പല കവിതകളിലും നമുക്ക് കാണാവുന്നതാണ്. അതുപോലെ അവരുടെ ചില കവിതകളില്‍ വിരഹാതുരയായ ഒരു കാമുകിയുടെ അല്ലെങ്കില്‍ ഒരു ഭാര്യയുടെ ഭാവം കാണാം. സ്നേഹാന്വേഷണ വ്യഗ്രതയും, ഉത്കണഠയും, വിഹ്വലതയും, വിരഹത്തിന്റെ വിഷാദവും ആ കവിതകളുടെ പ്രത്യേകതകളാണ്.

ദേവസേനയുടെ ഫ്രോക്ക്-സാരി-അമ്മ എന്ന കവിതയിലെ വരികള്‍ ശ്രദ്ധിക്കുക.

'കൂട്ടുകാരീന്ന് വിളിച്ച്
അയലത്തേക്കുള്ള പോക്കില്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അവിടെ ഏഴ് വയസ്സുകാരന്‍ വളരുന്നുണ്ട്.'

ഈ വരികളില്‍ ഒരമ്മയുടെ വേവലാതിയുടെ നെഞ്ചിടിപ്പുണ്ട്, ഒരിക്കലും ചോര്‍ന്നു പോവാത്ത ആര്‍ദ്രമായ സ്നേഹത്തിന്റെ വിങ്ങലുണ്ട്. പക്ഷേ ഇന്നിന്റെ കണ്ണിലൂടെ നോക്കുകയാണെങ്കില്‍ ഈ സംശയം വ്യര്‍ത്ഥമല്ലേ എന്നൊരു തോന്നല്‍. തോന്നലായിരിക്കാം. ഒരമ്മയ്ക്ക് എപ്പോഴും മക്കളാണല്ലോ പ്രധാനം. മാത്ര് ഹ്രിദയത്തിന്റെ വെമ്പലെന്തെന്നറിയാത്ത എന്റെ ചിന്തയുടെ തെറ്റായിരിക്കാം. എന്തൊക്കെയായാലും ആ അമ്മയുടെ സ്നേഹവായ്പ്പിന്റെ സാക്ഷിയായി ഈ വരികള്‍ ഇവിടെ നിലനില്‍ക്കുന്നു.

ഫെമിനിസ്റ്റ് കവിതകളാണോ ദേവസേനയുടെ കവിതകള്‍ എന്ന് തോന്നുന്നു. കാരണം സ്ത്രീ ജീവിതത്തിന്റെ പിന്നിട്ട വഴുകളില്‍ അവളനുഭവിച്ച പ്രശ്നങ്ങളെയും, അഭിമുഖീകരിക്കപ്പെടാവുന്ന രംഗങ്ങളേയും ഹ്രിദ്യമായി അവര്‍ കവിതയിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. പലയിടങ്ങളിലും അവര്‍ സമൂഹത്തില്‍ രൂക്ഷമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. തന്റെ സഹജീവികലുടെ പ്രശ്നങ്ങളില്‍ എപ്പോഴും ഒരു ഇടനിലക്കാരിയായി വര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

ദേവസേന കവിതകളുടെ മറ്റൊരു പ്രത്യേകത വരികളുടെ തീവ്രതയാണ്. ഒരൊറ്റ വായനയിലൂടെ ആസ്വാദകന്റെ ഉള്ളിലേക്കിറങ്ങാന്‍ തക്ക ശക്തി അവരുടെ പല വരികള്‍ക്കുമുണ്ട്. അത്തരത്തില്‍ ഒന്നാണ് 'പ്രണയത്തിന്റെ തെമ്മാടിക്കുഴിയില്‍ നിന്ന്' എന്ന കവിത. അതില്‍

'ഫംഗസു ബാധിച്ച
ഭാര്യാ ഭര്‍ത്ര് ബന്ധത്തിലെ രതി
സര്‍ക്കസിലെ കോമാളിയെപ്പോലെയാണ്
അവസാന ബെല്ലിനു വേണ്ടിയുള്ള
ധ്രിതി പൂണ്ട കാതോര്‍ക്കലാണ്.'

എന്നു പറയുന്നു. ഈ വരികളുടെ തീവ്രത എന്താണെന്ന് ഇതു വായിക്കുന്നതോടെ നമുക്ക് മനസിലാകും. പ്രത്യേകിച്ച് യാതൊരു തരത്തിലുള്ള വിവരണമോ വിശകലനമോ വേണ്ടാത്ത ഏതൊരു വായനക്കാരനും അതിന്റേതായ വൈകാരികതയില്‍ വായിക്കാവുന്ന വരികളാണിത്.

കാമവും,പ്രണയവും, മാത്രുത്വവുമെല്ലാം ദേവസേനയ്ക്ക് വിഷയങ്ങളാവുമ്പോള്‍ ചിന്തിക്കേണ്ടത് അവരൊരു സ്ത്രീയല്ലെ എന്നതാണ്. എന്തും തുറന്നെഴുതാന്‍ അവര്‍ കാണിക്കുന്ന ആ ധൈര്യം, അതെപ്പൊഴും ശ്ലാഖനീയമായ ഒരു വസ്തുതയാണ്. തന്റെ പ്രവാസ ജീവിതത്തിന്റെ ചുരമിറങ്ങി നുരയ്ക്കുന്ന പുതുമഴയുടെ ചൂരും പനമ്പാട്ടുകളും ഓര്‍മയുടെ മഴത്താളവും, ശൈശവത്തിലെ മണ്ണിന്റെ മണവും പേറിക്കൊണ്ടാണ് ദേവസേന കവിതകളിലേക്കെത്തുന്നത്. തന്റെ പ്രവാസ ജീവിതം നല്‍കിയ വേദനയുടെ അതിശൈത്യമുള്ള അനുഭവങ്ങള്‍ അവരുടെ കവിതയിലൂടെ പുറത്തേക്ക് വരുന്നു.

കവിതകള്‍ ദേവസേനക്ക് എന്നും പെയ്യുന്ന മഴയാണ്. ആ മഴയിലൂടെ അവര്‍ നനഞ്ഞൊലിച്ച് നടന്നു നീങ്ങുന്നു. മഴത്താളത്തിനൊത്ത് ചുവട് വയ്ക്കുന്നു. ഓര്‍മയുടെ കയ്പുനീരും, മാധുര്യവും ഒരുപോലെ നുണഞ്ഞ് ഒരായുസിന്റെ ആവനാഴി ചുമന്ന് വാക്കുകളില്‍ അഗ്നി നിറച്ച് അതിനെ ഊതിച്ചുവപ്പിച്ച് കവിതയിലൂടെ പുറന്തള്ളുന്നു.

'ഏതോ ദിക്കിലെ തെമ്മാടിയെപ്പോലെ
തുട കാട്ടി മുണ്ട് പൊക്കിക്കുത്തി
കത്തിമുന വച്ച്
മുഖം ചൊറിഞ്ഞ് നടക്കുന്ന ദൈവം....
അയാള്‍ക്ക് ജീവിതം പുല്ലാണ്..!'

ഈ വരികള്‍ ശ്രദ്ധിക്കുക. നാലുവരിയിലൊരുക്കിയ ആശയങ്ങള്‍ക്ക് അതിന്റേതായ ചൂടുണ്ട്. തൊട്ടാല്‍ പൊള്ളുന്ന, ചിന്തയെ ഭ്രാന്തമാക്കാനുതകുന്ന ഒരദ്രിശ്യ ശക്തിയുടെ കരത്തിന്റെ കരുത്തുണ്ട്. നിസാരമായി ജീവിതത്തെ നോക്കിക്കാണുന്ന ഒരാള്‍...അയാളെ ദൈവത്തോടുപമിച്ചാല്‍ എന്തു സംഭവിക്കും. ദൈവം അത്തരത്തിലൊരു ജീവിത വീക്ഷണം നടത്തുന്നതിലര്‍ത്ഥമുണ്ട്. എന്നാലിവിടെയോ...??

എന്തും തുറന്നെഴുതുന്ന കവയിത്രിയാണ് ദേവസേന എന്ന് ഞാന്‍ മുന്‍പേ പറഞ്ഞുവല്ലോ. അത്തരത്തിലൊരു തുറന്നെഴുത്തിന്റെ കവിതയാണ് 'ബ്രാക്കറ്റില്‍ ഒരു കവിത' എന്ന അവരുടെ കവിത. ഇത് ഒരു സ്ത്രീക്ക് എഴുതാമോ എന്ന് ചോദിക്കുന്നവരും ഉണ്ടാകാം. പക്ഷേ വരികളിലെ ലാളിത്യവും, അര്‍ത്ഥപൂര്‍ണ്ണതയും ആലോചിക്കുമ്പോള്‍ ആ സംശയം വെറും വിലകുറഞ്ഞ വിമര്‍ശനങ്ങളാണ്. അതിലെ വരികള്‍ ഒന്നു നോക്കൂ.

'അങ്ങിനെയങ്ങിനെ
ആ പിങ്ക് തുണിക്കീറിനോട്
പിരിയാനാവാത്ത കൂട്ടായി
ആഴ്ചയിലൊരിക്കലെങ്കിലും
മുലകള്‍ പിങ്ക് നിറത്തിലായി'

ഈ കവിതയിലൂടെ ജീവിതത്തില്‍ നിസാരമായി കടന്നു വരുന്ന എന്തെങ്കിലും ഒരു വസ്തുവോ അല്ലെങ്കില്‍ വ്യക്തിയോ ഉണ്ടാക്കുന്ന സ്വാധീനം എത്രയാണെന്ന് കവയിത്രി കാണിച്ചിരിക്കുന്നു. അതിനുവേണ്ടി അവര്‍ ഉപയോഗിച്ചത് ഒരു സ്ത്രീ അവള്‍ എത്രയും സ്വകാര്യമായും, ശരീരത്തോട് ചേര്‍ത്തും കൊണ്ട് നടക്കുന്ന അവയവത്തേയും വസ്ത്രത്തേയുമായിരുന്നു. അതുതന്നെയായിരുന്നു ആ കവിതയുടെ വിജയവും.

പ്രണയത്തിലൂടെ ദേവസേന കടന്നു പോകുമ്പോള്‍ അതിശക്തമായ പ്രമേയങ്ങളെയായിരുന്നു അവലംബിച്ചിരുന്നത്. നനവ് കിട്ടാത്ത വേരുകളുടെ ദാഹത്തിലേക്ക് നീര്‍ച്ചാലായി അവരുടെ പ്രണയകവിതകള്‍ മാറിക്കൊണ്ടേയിരുന്നു. പ്രണയത്തെ ഉത്ഘോഷിച്ചു കൊണ്ട് തന്റെ നഷ്ടപ്പെട്ട പ്രണയത്തിനും ജീവിതത്തിനും ഒരു വീട് പണിയുകയാണവര്‍. ദേവസേനയുടെ മൊഴികള്‍ക്ക് താന്‍ ഉപേക്ഷിച്ചതോ, തന്നെ ഉപേക്ഷിച്ചതോ ആയ സ്വന്തം നാടിന്റെ ചുട്ടുനീറുന്ന നെല്‍പ്പാടങ്ങളിലെ കാറ്റിന്റെ താളമാണ്. 'അവസ്ഥാന്തരങ്ങള്‍' എന്ന കവിതയിലെ ചില വരികളിലേക്കൊന്നു നോക്കാം.

'പൂര്‍ണ്ണ ഗര്‍ഭിണിയെ
ബലാത്സംഗം ചെയ്യുന്നതിനേക്കാള്‍
ദാരുണമായി
ഓര്‍മ്മകള്‍ ഈര്‍ച്ചവാളായി
ആഴത്തിലേക്കിറങ്ങുന്നു.'

ഈ വരികളില്‍ ഒരു നഷ്ടപ്രണയത്തിന്റെ എത്രമാത്രം വേദനകള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് നമുക്ക് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല. ആ വേദനയുടെ പാരമ്യം ചിത്രീകരിക്കാനാണ് 'പൂര്‍ണ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്നതിനേക്കാള്‍' എന്ന പ്രയോഗം അവര്‍ കവിതയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇതേപോലെത്തന്നെ പ്രണയത്തിന്റെ തീവ്രത കാണിക്കുന്ന മറ്റൊരു വരിയാണ് താഴെ ചേര്‍ക്കുന്നത്.

'തൈര് കടഞ്ഞാല്‍ മോര്, പിന്നെ വെണ്ണ
പ്രണയം കടഞ്ഞാല്‍ മുറിവ്, പിന്നെ രക്തം
നൂറ് മുറിവിലേക്കൊരു ചുംബനമെന്ന അനുപാതം
ക്രിത്യമായി യോജിക്കുന്നത് മറ്റെവിടെയാണ്.'

അതെ, എവിടെയാണ് ക്രിത്യമായി യോജിക്കുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. ആ വരികളിലൂടെ പ്രണയത്തിന്റെ അര്‍ത്ഥതലങ്ങള്‍ക്ക് പുതിയൊരു വ്യാഖ്യാനം നല്‍കുകയാണ് കവയിത്രി ഇവിടെ ചെയ്യുന്നത്.

അവര്‍ പിറന്ന മണ്ണ് അവര്‍ക്ക് എന്നും കൂട്ടിരുന്ന ഒരു തോഴിയാണ്. ഇടവഴിയില്‍ ഒറ്റക്ക് കരയുമ്പോഴെല്ലാം ഓടിയെത്തി കണ്ണീര്‍ പകുത്തെടുത്ത തോഴി. തന്റെ ദുഃഖങ്ങളും തോഴിയുടെ ദുഃഖങ്ങളും പിന്നെ പേരറിയാത്ത അനേകായിരം സ്ത്രീകളൂടെ ദുഃഖങ്ങളും അവരുടെ ആകുലതകളുമെല്ലാം ദേവസേനയുടെ ഹ്രിദയത്തില്‍ വിരലമര്‍ത്തി. അതേക്കുറിച്ചെല്ലാം കവിതകളെഴുതി അവര്‍ ഈ ലോകവുമായി ചങ്ങാത്തത്തിലായി. തന്റെ മനപ്പൊരിച്ചിലുകള്‍ക്കെല്ലാം സാന്ത്വനസ്പര്‍ശവുമായി കവിത വെട്ടിമാറ്റാനാവാത്ത ഒരു വടവ്രിക്ഷമായി ദേവസേനയില്‍ വളര്‍ന്നു. ചില്ലകള്‍ ആകാശത്തെ തൊടാറായി, വേരുകള്‍ ആഴങ്ങളേയും.

പ്രവാസയുടെ കുടുംബജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു അവരുടെ 'ആള്‍ വേയ്സ്-ദിര്‍ഹംസ് 4/-' എന്ന കവിത. അതിലവര്‍ ഇങിനെ പറയുന്നു.

മൗനം നിറച്ചൊരു ചോദ്യചിഹ്നം പോലെ
വിളറിയിരുന്നവള്‍....
മെല്ലെ....മല്ലെ....
സത്യത്തിന്റെ...മര്‍മ്മതിലേക്കൊരു
നേര്‍ക്കാഴ്ച്ച നീണ്ടു.'

ഏതൊരു പ്രവാസ ജീവിതത്തിലും കാണുന്ന ഒരു കാഴ്ചയായിരുന്നു ദേവസേന ചിത്രീകരിച്ചത്. മാറ്റത്തിന്റെ സ്പന്ദനങ്ങളൊന്നും ഇതുവഴി കാണാന്‍ കഴിഞ്ഞില്ലെങ്കിലും കൂടെയുള്ളവര്‍ക്ക് വ്യക്തമായൊരു പ്രവാസജീവിതത്തിന്റെ ചിത്രം കാട്ടിത്തരുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

എന്തുകൊണ്ടാണ് നമ്മുടെ ജീവിതം ഇങ്ങനെ പരന്നു പോകുന്നത്, യാന്ത്രികമാകുന്നത് എന്ന തോന്നലുകളാവാം കവിതയുടെ ലോകത്തിലേക്ക് കടന്നുവരാന്‍ ദേവസേനയെ നിര്‍ബന്ധിച്ചിട്ടുണ്ടാവുക. ലോകത്ത് കാണുന്ന ശരികളേക്കാള്‍ വലിയൊരു ശരിയെ കണ്ടെത്താനുള്ള ശമിക്കാത്ത ശ്രമങ്ങളാണ് അവരുടെ വാക്കുകളില്‍ നുഴഞ്ഞു കയറുന്നത്. ഒറ്റപ്പെടുന്നതില്‍ വിഷമിക്കുന്ന, ഗ്രിഹാതുരത്വത്തിന്റെ നഷ്ടത്തില്‍ കരയുന്ന ആ കവയിത്രിയുടെ കാല്‍ക്കല്‍ ഞാനൊന്ന് തൊട്ടോട്ടെ...???


കാല്പനികതയിലലിയുന്ന സെറീന

ചിന്തകളും കാല്പനികതകളും വരികള്‍ക്ക് വളമാവുകയാണ് സെറീനയിലൂടെ. സമകാലിക പ്രസക്തമായ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്ക് വ്യക്തമായൊരു അവബോധമില്ല എന്നൊരു തോന്നലായിരുന്നു വായനയിലുടനീളം എന്നില്‍ നിറഞ്ഞു നിന്നത്. എങ്കിലും വാക്യവര്‍ണ്ണനയിലൂടെ ആ കുറവുകളെ ബഹുദൂരം പിന്നോട്ടയക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രണയം സെറീനയ്ക്കും ഒരു പ്രമേയമായിരുന്നു. പ്രണയത്തെ ഇരുട്ടിലും കണ്ണീരിലും നിര്‍ വചിക്കുന്ന പതിവ് ശൈലി വിട്ട് മറ്റൊരു രീതി ഇവിടെ ഉപയോഗിച്ചിരിക്കുന്നു. 'വാക്ക്' എന്ന കവിതയിലെ വരികളില്‍ നോക്കുമ്പോള്‍ മേല്പ്പറഞ്ഞ കാര്യം വ്യക്തമാവുന്നുണ്ട്.

'ആദ്യമായി പറയുമ്പോലെ
അണിയലും അലങ്കാരവുമില്ലാതെ
ഒരു വാക്കെങ്കിലും കടമെടുക്കണം.
നിന്നോട് ഒന്ന് മിണ്ടാനാണ്.'

പ്രണയത്തിന്റെ ശക്തമായ ചിറകടിയൊച്ചകള്‍ ഇവിടെ കേള്‍ക്കാന്‍ കഴിയില്ലെങ്കിലും വരികളിലെ മിതത്വവും ആശയ സ്വാംശീകരണവും ഈ കവിതയെ വ്യത്യസ്തമാക്കുന്നു. ഹ്രിദയത്തിന്റെ താക്കോല്‍പ്പഴുതിലൂടെ പറന്നുപോയ വാക്കുകളെത്തേടി, നിഴലുകളുമായി പ്രണയത്തില്‍ പടവെട്ടി, പ്രണയചോദ്യങ്ങളുടെ ശരങ്ങളില്‍ കുത്തിത്തുളച്ചും ഈ കവിത വായനക്കാരിലൂടെ കടന്നു പോയി.

ജീവിതം സെറീനയ്ക്ക് സ്വപ്നങ്ങളായിരുന്നില്ല. ചെറുത്തുനില്പുകളായിരുന്നു. ആ ചെറുത്തുനില്പുകള്‍ പ്രതിഭാഷ നിര്‍മ്മിക്കുമ്പോള്‍ സെറീനയിലെ കവി ആത്മരോഷത്തിന്റെ അലമുറക്കാരിയാവും. ലോകത്തോടുള്ള വിയോജിപ്പായിരുന്നു സെറീനയിലയിലെ കവിയുടെ ഊര്‍ജ്ജം. അവളെഴുതി,

'ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ
ഒളിച്ചു വച്ച മുളയുടെ നാമ്പ്
ചിരകിയെടുത്ത വെളുത്ത ഹ്രിദയം
ഇത്രയും പോരെ
ഏറ്റവും നല്ല കനലാവാന്‍'

ചിത്രീകരിക്കപ്പെട്ട ജീവിതത്തിന്റെ വര്‍ണക്കാഴ്ച്ചകളിലൂടെ നടന്നു പോവുമ്പോള്‍ പിന്നില്‍ നിന്ന് കൊഞ്ഞനം കുത്തുന്ന വരികള്‍. വേദനയുടെയും സ്വപ്നങ്ങളുടെയും ഉള്ളുതുറന്ന വെളിപ്പെടുത്തലുകള്‍. കവിതയുടെ ലഹരിയില്‍ തല്ലിപ്പാടി നടക്കുന്ന സെറീനയില്‍ നിന്ന് അവളുടെ മനസ്സില്‍ നിന്ന് ഊര്‍ന്നിറങ്ങിയ ചൂടേറിയ വരികള്‍, അതായിരുന്നു 'തീപ്പെടാന്‍' എന്ന കവിതയുടെ കരുത്ത്.

കവി കാണുന്ന ഏതൊരു കാഴ്ചയേയും അതിന്റെ പിന്നിലെ തീക്ഷ്ണ ചിന്തയോര്‍ത്ത് പിന്തുണക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിവേകത്തിന്റെ തിരിച്ചറിവിലെത്താന്‍ കാലം അനുവദിക്കുന്നതു വരെ എതിരൊഴുക്കുകളില്‍ നീന്തിത്തുടിക്കാന്‍ ഞാന്‍ കൊതിക്കുന്നു. അത്തരത്തില്‍ ചില വരികള്‍ എനിക്കിവിടെ വായിച്ചറിയാന്‍ കഴിഞ്ഞു.

'മഷി തീര്‍ന്നു പോയ പേന കുടഞ്ഞ് കുടഞ്ഞ്
ഒടുവിലെ ഉത്തരമെഴുതുമ്പോലെ
അവസാന തുള്ളിക്കുള്ള വെപ്രാളമാണ്
ഓരോ ഇഴയടുപ്പിക്കുമ്പോഴും വിരലുകളില്‍.'

കവിയോടൊപ്പം പോകുന്നതിനേക്കാള്‍ ഈ വരികളില്‍ ഞാനെന്റേതായ വഴി തേടുകയായിരുന്നു. ഒരു ചിന്തയേക്കാള്‍, ഒരുപാട് സ്വപ്നങ്ങള്‍ക്ക് വിളനിലമാകാനുതകുന്ന വരികള്‍. തോറ്റിടത്തേക്ക് മടങ്ങിച്ചെന്ന് ജയിച്ചയിടം വിട്ട് പോരാന്‍ എനിക്കീ വരികളില്ലൂടെ സാധിക്കുമായിരിക്കും. അതാവാം ഞാനീ വിധം ചിന്തിച്ചത്.

ജീവിതത്തെക്കുറിച്ച് സെറീനയുടെ കാഴ്ചപ്പാടുകള്‍ വ്യക്തമായിരുന്നു. തനിയാവര്‍ത്തനങ്ങളൂടെയും, സദാചാര ബോധങ്ങളുടെ തുള വീണ ബലിക്കല്ലുകളുടേയും കൂട്ടത്തിലായിരുന്നില്ല അവര്‍ ജീവിതത്തെ വീക്ഷിച്ചത്. സമയബന്ധിതമാം വിധത്തിലുള്ള ഒരു കാഴ്ചപ്പാടില്‍ നിന്നും ഒരു വിളിപ്പാടകലെയല്ല ജീവിതം എന്ന യാഥാര്‍ത്യം മനസിലാക്കിയുള്ള ഒരു പുനര്‍ചിന്തനം, അതായിരിക്കും ഇതിന്റെയെല്ലാം അടിസ്ഥാനം. 'ഉപ്പിലിട്ടത്' എന്ന കവിതയിലെ വരികള്‍ ശ്രദ്ധിക്കുക.

'ആരൊക്കെയോ കാത്തിരിപ്പുണ്ട്
നാവില്‍ വച്ചാല്‍ അലിഞ്ഞു പോകും വിധം
കുതിര്‍ത്തു രുചിക്കുവാന്‍,
മരിച്ചു പോയാലും തീരാത്ത
പാകപ്പെടലോ ജീവിതം.'

ജീവിതത്തെ മരിച്ചുപോയാലും തീരാത്ത ഒരു പാകപ്പെടുത്തലായി കവയിത്രി ചിത്രീകരിച്ചിരിക്കുന്നു. അതില്‍ നിന്നും അവര്‍ ഒരുതരം അഡ്ജസ്റ്റ്മെന്റ് ആയിട്ടല്ല ജീവിതത്തെ വീക്ഷിച്ചിരുന്നത് എന്ന് വ്യക്തമാണ്.

പലരുടെയും ജീവിതനഷ്ടങ്ങള്‍ക്കുള്ള വാക്കുകള്‍ സെറീന കവിതയിലൂടെ കൊരുത്തെടുത്തിരുന്നു. ജീവിതത്തിന്റെ മുള്‍മുനയില്‍ വീണ് വാര്‍ന്നൊലിച്ചവര്‍ക്കൊപ്പം കവയിത്രിയും കൂട്ടുകൂടി. അവരുടെ ചിന്തകളും, വരികളും, കവിതകളും അവരോടൊന്നിച്ചു. അതിലെ വര്‍ണനകള്‍ അവര്‍ക്കാശ്വാസമേകി. പ്രവാസിയുടെ ജീവിതം സെറീനയുടെ തൂലികയില്‍ തെളിഞ്ഞതിങ്ങനെയായിരുന്നു.

'ഒരു ജന്മത്തെ പലതായി കീറുന്ന
മരണവും പുനര്‍ജന്മങ്ങളുമുണ്ട്
ദേശാടനങ്ങളുടെ ഭൂപടത്തില്‍.
ഓര്‍മ്മയുടെ നടുക്കടലില്‍
നങ്കൂരമഴിഞ്ഞ ഒരമ്മക്കപ്പല്‍
കാറ്റു പായകള്‍ വിടര്‍ത്തി നില്‍ക്കുവാന്‍
ശ്വാസം തെളിച്ചെടുക്കുന്നവര്‍.'

കാല്പനികതയില്‍ ചാലിച്ചെടുത്ത മനോഹരമായ ഒരു കവിതയായിരുന്നു 'മണ്ണിനടിയില്‍ നിന്ന് ദൈവത്തിനൊരു കത്ത്' എന്ന കവിത. വര്‍ണനകള്‍ക്കെല്ലാം അലങ്കാരത്തിന്റെ ലാസ്യ ഭാവങ്ങള്‍, വാക് ചാതുര്യത്തിന്റെ സൗന്ദര്യം, വേദനയുടെ രോദനങ്ങള്‍. എല്ലാമുണ്ടായിരുന്നു ആ വരികള്‍ക്ക്.

'മേഘങ്ങളില്‍ നിന്നടര്‍ത്തിയ പുഴയുമായി
എന്നെങ്കിലും തേടി വരുന്നുണ്ടാവണം വേരുകള്‍
തോലുരിഞ്ഞു പേരു കൊത്തിയ
മരത്തിന്റെ ഓര്‍മയായി'

ആ കവിതയിലെ വരികളാണിത്. വരികളുടെ സൗന്ദര്യമൊന്നു നോക്കൂ. ഇത്തരം വരികളായിരിക്കണം സെറീന എന്ന കവയിത്രിയിലേക്ക് വായനക്കാരെ ആകര്‍ഷിക്കുന്നതും. പെണ്‍കവിതയില്‍ വര്‍ണനകള്‍ക്കും വരികള്‍ക്കും സ്ഥായീഭാവം നല്‍കിയ കവയിത്രിയാണ് സെറീന. അവരുടെ കവിതകള്‍ക്കെന്നും ഒരു വേറീട്ട സ്ഥാനമാണ് ബ്ലോഗ് സമൂഹം നല്‍കിയിരിക്കുന്നത്. അവരില്‍ നിന്ന് ഇതിലുമേറെ ഒരുപാട് വായനക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനെല്ലാം അവര്‍ക്ക് കഴിയുമോ. കാത്തിരിക്കാം, ഇനിയും മികച്ച കവിതകളിലൂടെ സെറീന എങ്ങിനെ വരുന്നു എന്നു നോക്കി. അവരുടെ വരികള്‍ പോലെ,

'സ്വന്തം മൗനത്തിലേക്ക്
പറന്നു പോകുന്ന
ഓരോ വാക്കിനുമറിയാം
നിശബ്ദത ഒരു ഇരുട്ടല്ല
മറഞ്ഞ നക്ഷത്രങ്ങളുണ്ടതില്‍
എത്രയോ കണ്‍ വെളിച്ചവും'

എന്റെ കാഴ്ചപ്പാട്; എന്റേതു മാത്രം

ഇവരെ രണ്ട് പേരെയും ഞാന്‍ പലതവണ വായിച്ചു. എത്തിപ്പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പലതവണ എനിക്ക് പിടി തരാതെ ഒഴിഞ്ഞുമാറി. അത്ഭുത സത്യങ്ങളെ അത്രമാത്രം കണ്‍പാര്‍ത്തിരുന്ന ഞാന്‍ നഷ്ടമോഹങ്ങളായേക്കുമോ എന്ന തോന്നലിലെത്തിയെങ്കിലും ഏതോ ഒരദ്രിശ്യ ശക്തിയാല്‍ ഇവിടെ ഇതുപോലെ എത്തിച്ചേര്‍ന്നു.

ദേവസേനയുടെ കവിതകള്‍ തുറന്നുപറച്ചിലുകളാലും, ആത്മരോദനങ്ങളാലും മുഖരിതമാണെങ്കില്‍ സെറീനയില്‍ എന്തെല്ലാമോ കുറവുകള്‍ ഞാന്‍ കാണുന്നു. വായനയിലൂടെ ദേവസേനയെ ഞാനൊരുപാട് അടുത്തറിഞ്ഞു, പല വഴികളില്‍, പല ഭാവങ്ങളില്‍, പലരുടെയും കൂടെ. പക്ഷേ സെറീന എന്നില്‍ നിന്നും മറഞ്ഞു നിന്നേ ഉള്ളൂ. അറിയില്ല, എന്തായിരുന്നുവെന്ന്. കാലമിനിയും ബാക്കിയാണ്. ഞാനെന്റെയീ യാത്ര തുടരും. സെറീനയെ അടുത്തറിഞ്ഞ് ഞാന്‍ വീണ്ടും നിങ്ങള്‍ക്ക് മുന്നിലെത്തും.

എഴുത്തിന്റെ മൗലികതയില്‍ ഞാന്‍ വിശ്വസിക്കുന്നു. വാക്കിന്റെ ഉള്‍ വഴികളിലൂടെ ഇനിയുമേറെ നടന്നു തീര്ക്കാനുണ്ട് ഇവര്‍ക്ക്. സൂക്ഷ്മധ്യാനങ്ങളുടെയും, കഠിനമായ ആത്മപരിശോധനയുടെയും കാലങ്ങള്‍ ഇവരെ കാത്തിരിക്കുന്നുണ്ടാവാം. അന്ന് ഈ കവിതകളെല്ലാം ഇവര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ടിരിക്കും, ഒരു തിരിനാളം പോലെ...!!!


19 വായന:

Anonymous said...

friend, this is the red carpet to the super blogger. write about anyone, no matter what's their standard or whatever. First kuzhoor, now the lady cult figures..who never knew what they are doing, some time pass between lunch and dinner,

keep it up man. doing good job.

You have the ability to grow as a star blogger.

dont forget to praise the other gods of mallu blogs,you got to grow much.thanks.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

Nothing to say more than this.. U have introduced me two legends.. thank u

mukthaRionism said...

അതു നന്നായി.
തറ ബ്ലോഗ് കവിതകള്‍ (അങ്ങനെയാണ് പോസ്റ്റുന്നവര്‍ പറയുന്നത്) വായിച്ച് പഞ്ചറായിക്കിടക്കുന്ന കവിതാ വായനക്കാര്‍ക്ക് ആശ്വാസമാണ് സെറീനയും ദേവസേനയും..
വായില്‍ വന്നത് കോതക്ക് പാട്ടെന്ന് പറഞ്ഞപോലെ കണ്ട അണ്ടനും അടകോടനും കവിതയെഴുതി ബ്ലോഗുന്നു.. എഡിറ്റാനാരും ഇല്ലാത്തോണ്ട് എന്ത് ചവറും ഒരു തകര്‍പ്പന്‍ പോസ്റ്റാക്കാലോ.. പുറം ചൊറിയന്മാരുടെ കൂട്ടായ്മ ഉള്ളതോണ്ട് അവര്‍ക്കും ബ്ലോഗ് കവികളായി വിലസാം.. നെല്ലും പതിരും തിരിക്കാനുള്ള ഈ ശ്രമം ഇഷ്ടായി.
ഭാവുകങ്ങള്‍...
തുടരുക...

K G Suraj said...

nannaayi...

Unknown said...

ഒരുപാട് നന്നായിരിക്കുന്നു വിനു. ഒരോ പോസ്റ്റ് കഴിയുന്തോറും നീ കൂടുതല്‍ ഉയരങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു.. ബ്ലോഗ് കവികളെ മാത്രം എഴുതാതെ മുഖ്യധാരാ കവികളെപ്പറ്റിയോ പുസ്തകങ്ങളെപ്പറ്റിയോ എഴുതിക്കൂടെ? അതിന് താത്പര്യമുണ്ടെങ്കില്‍ ഞങ്ങള്‍ ഒരു മാഗസിന്‍ ഇറക്കുന്നുണ്ട്. അതിലൊരു പംക്തിയായി ചെയ്യാമോ? മറുപടി പ്രതീക്ഷിക്കുന്നു.

09659847254

Kuzhur Wilson said...

കവിത കൊണ്ട് മുറിഞ്ഞവരെ / മരിച്ചവരെ / ജീവിതം വച്ച് കവിത നെയ്യുന്നവരെ നീ നന്നായി കാണുന്നുണ്ട് / വലിയ ഒരു കാവ്യലോകത്തിലേക്കുള്ള ഒരു വരവാണിത് / മുറിയാതെ തുടരുക

Madhavikutty said...

ആത്മാര്‍ഥമായ എഴുത്ത്.നല്ല നിരീക്ഷണങ്ങള്‍ .ശരിയായ ഒരു വിമര്‍ശകന്റെ അസാന്നിധ്യം ഇല്ലാതാവുന്ന ആഹ്ലാദം ഉണ്ട്.

Appu Adyakshari said...

വിനീതിന്റെ രചനാശൈലിയും വീക്ഷണങ്ങളും ഇഷ്ടമായി. ഞാൻ ഒരു വലിയ കവിതാസ്വാദകനല്ല. എങ്കിലും സെറീനയുടെ കവിതകളെ ശ്രദ്ധിക്കുവാനും അവയെ പെട്ടന്നു മനസ്സിലാക്കുവാനും പോന്ന മറ്റൊരു കാരണമുണ്ട്. സെറീന ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്. ആ ഫോട്ടോകൾക്ക് അടിക്കുറിപ്പായി അവർ എഴുതുന്നവരികൾ, അല്ലെങ്കിൽ ഞങ്ങളൊക്കെ എടുക്കുന്ന ഫോട്ടോകളുടെ കമന്റുകൾ തുടങ്ങിയവയിലൊക്കെ സെറീനയിലെ കവയത്രിയെ നമുക്ക് ദർശിക്കാനാവും. ദേവസേനയുടെ ഒന്നുരണ്ടു കവിതകൾ പാടികേട്ടിട്ടേയുള്ളൂ..

ഒരുകാര്യംകൂടി : ഈ പോസ്റ്റിൽ പല അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ‘ഋ‘ സ്വരത്തിന്റെ തെറ്റുകളാണ്. ട്രാൻസ്‌ലിറ്ററേഷനിൽ അത് എഴുതുന്നത് r^ എന്നാണ്. ഉദാഹരണങ്ങൾ kusr^thi - കുസൃതി, vikr^thi = വികൃതി. അക്ഷരത്തെറ്റുകൾ ഇല്ലാതെ എഴുതൂ. വായനയ്ക്ക് കൂടുതൽ ഭംഗികിട്ടും. ആശംസകൾ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല നിരീക്ഷണം വിനൂ. മുഖ്യധാരാ കവികള്‍ മാത്രമല്ല ബ്ലോഗിലും നല്ല കവികളും നല്ല കവിതകളും ഉണ്ടാകുന്നു എന്ന് കാണുവാനും അതെപ്പറ്റി എഴുതുവാനും വിനുവിനെ പോലെ ഉള്ളവര്‍ ഉണ്ടാവുന്നത് വളരെ നല്ല കാര്യമായി തോന്നുന്നു. ആശംസകള്‍..

നന്ദന said...

നിരീക്ഷണം നന്നായികരട്ടെ. ഈ വിലയിരുത്തലുകൽ നവകവികൽക്കും പ്രചോദനമാകട്ടെ.

Raghunath said...

Vinu, this is a good effort. I really congrats. U can do more for this blog readers.
Best of luck

Anonymous said...

അഭിപ്രായമാണെന്നോ എന്റെ തോന്നൽ ഇങ്ങനെയാണെന്നോ പറഞ്ഞ് പെട്ടെന്ന് രക്ഷപ്പെടാം. അതല്ല, കുറെ അധികം വൈരുദ്ധ്യങ്ങൾ, സാമാന്യപ്രസ്താവനകൾ എല്ലാം ഈ ലേഖനത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. അതാണു സങ്കടം. എത്രയ്പ്പ് ആളുകൾ ചിന്തയുടെ പിൻബലത്തോടെ എത്ര മുന്നോട്ടു കൊണ്ടുപോയിട്ടുള്ള ആശയധാരയാണ് ഫെമിനിസമൊക്കെ. അതിനെ വെറും പ്രസ്താവനമാത്രമായിട്ടു ചുരുക്കാനുള്ള പ്രവണതയാണ് ഞാനിവിടെ കണ്ടത്. കൂടിയ വായനയിൽ നിന്നും ആലോചനയിൽ നിന്നും മാത്രമേ സാമാന്യമായ കാഴ്ചപ്പാടുകളെ അതിലംഘിക്കാൻ പറ്റൂ..അതായത് വെറുതേ രണ്ടുപേരെക്കുറിച്ച് എഴുതിക്കളയാമെന്നു വയ്ക്കാതെ ആഴത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാനുള്ള മനസ്സുണ്ടാവണം, അതിനനുസരിച്ചുള്ള വായന വേണം..അല്ലെങ്കിൽ പരാമർശിക്കപ്പെടുന്നവർക്കു പോലും ഇത് ഭൂഷണമാവില്ല. (ചുവട്ടിലെ പ്രശംസകൾ ലേഖനം വായിക്കാതെയാണെന്നും സെറീന ദേവസേന എന്നിവരുടെ കവിതകൾ ഉൾക്കൊള്ളാതെ എഴുതിയിട്ടവയാണെന്നും ഉറപ്പ്)

Vineeth Rajan said...

അഭിപ്രായങ്ങള്‍ക്ക് എല്ലാവരോടും ആദ്യമേ നന്ദി അറിയിക്കട്ടെ...!!

എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനും തെറ്റു തിരുത്താനുള്ള വഴി കാണിച്ചതിനും അപ്പുവിനോട് പ്രത്യേകം നന്ദി അറിയിക്കുന്നു..!

പിന്നെ പ്രിയ അജ്ഞാതയ്ക്ക്..

ഞാന്‍ ഫെമിനിസത്തെക്കുറിച്ചല്ലല്ലോ ഇവിടെമെഴുതിയിട്ടുള്ളത്....ഞാന്‍ അവരുടെ കവിതകളെ കുറിച്ച് മാത്രമേ എഴുതിയിട്ടുള്ളൂ..പിന്നെ അത് ചില സമയങ്ങളില്‍ ഫെമിനിസത്തിലൂടെ നീങ്ങുന്നതായി എനിക്കു തോന്നി...അതാണ് ഞാന്‍ ഇവിടെ കുറിച്ചിട്ടത്..!

Anonymous said...

മലയാളം ബ്ലോഗര്‍മ്മാര്‍ ചെയ്യുന്ന പതിവുള്ള അഭ്യാസം മാത്രമേ ഈ പോസ്റ്റിലുള്ളൂ. ജനസമ്മതരായ (!?) ആരെയെങ്കിലും കുറിച്ച് ഒന്നുകില്‍ പുകഴ്തിയോ അല്ലെങ്കില്‍ ചീത്ത പറഞ്ഞോ എത്രയും വേഗം പേരെടുക്കുക. അപ്പോള്‍ മുന്‍നിര എഴുത്തുകാരുടെ അല്ലെങ്കില്‍ ബുദ്ധിക്കാരുടെ സംഘത്തില്‍ എളുപ്പം ഇടം നേടാം . ഈ പരാന്നഭോജനം നിര്‍ത്തി അവനവന്‌ ഉള്ള കഴിവ് വച്ച് എന്തെങ്കിലും ചെയ്യുന്നത് ആര്‍ക്കും താല്പര്യമുള്ളതായി തോന്നിയില്ല. ഈദ്ദേഹത്തിനും , മെനക്കെടാന്‍ വയ്യല്ലോ ആര്‍ക്കും .

ഈ ബ്ലോഗില്‍ ആദ്യം പഠനത്തിനിരയായവര്‍ ഒക്കെ ഇങ്ങനെ പൊങ്ങി വന്നതാണ്‌. ഇവരൊക്കെ ഭാവിയില്‍ മലയാളത്തിന്റെ അടയാളങ്ങളായി വരുന്നത് കാണാനാണ്‌ വിധി എങ്കില്‍ അതിന്‌ മുന്നേ എന്നെയങ്ങ് വിളിച്ചേക്കണേയെന്ന് ഒരു പ്രാര്‍ഥനയേയുള്ളൂ.

ഈ സെറിനയൊക്കെ എഴുതിക്കൂട്ടുന്നത് എന്താണെന്‍ ചോദിച്ചാല്‍ അവര്‍ പോലും ഒന്ന് പകച്ച് നില്ക്കും , ഉറപ്പ്.

താങ്കള്‍ വലിയൊരു അപകടത്തിലേയ്ക്ക് നീങ്ങുന്നു, സൂക്ഷിച്ചാല്‍ താങ്കള്‍ക്ക് കൊള്ളാം

Anonymous said...

ഈ അജ്ഞാത യെ എനിക്കറിയാം..
കുശുമ്പും അസൂയയും ഇത്ര നന്നല്ല :)

Anonymous said...

ഈ അജ്ഞാത യെ എനിക്കറിയാം..ഗീവര്‍ഗ്ഗീസ് പുണ്യാളനല്ലേ? കുശുമ്പും അസൂയയും ഇത്ര നന്നല്ല :)

sunil panikker said...

അജ്ഞാതയുടെ നിരീക്ഷണങ്ങൾ വളരെ സത്യസന്ധമാണ്‌. ഇതൊരു തുടർ പംക്തിയാണെങ്കിൽ ബോറാകും.. എഴുതിത്തെളിയാൻ നിനക്ക്‌ കവിതകൾ തന്നെ കൂട്ടുണ്ടല്ലോ...

വല്യമ്മായി said...

ആഴത്തിലുള്ള വായനകള്‍ പ്രതീക്ഷിക്കുന്നു.

vasanthalathika said...

''മഷിപ്പാത്രം'' ഇന്നേ തുറന്നുനോക്കാനായുള്ളൂ.നിരൂപണം താല്‍ക്കാലികതാല്‍പ്പര്യങ്ങല്‍ക്കായി വിനിയോഗിക്കരുത്. അജ്ഞാതയുടെ അഭിപ്രായം ശ്രദ്ധേയം.പലരും അര്‍ഹതയില്ലാത്ത ഉയരങ്ങളിലേക്ക് എത്തുന്നു. ആ ഉയരം ക്രമേണ അവരെ പേടിപ്പിക്കുകയും ആദ്യത്തേക്കാള്‍ താഴ്ന്ന നിലയിലേക്ക് എടുത്തെറി യുകയും ച്ചെയ്യുന്നു.
നല്ല ഭാഷ യുണ്ട്.മഷിപ്പാ്ത്രം എന്നെന്നും നിറഞ്ഞിരിക്കട്ടെ എന്ന് ഒന്നുകൂടി ആശംസിക്കുന്നു.

Post a Comment

© moonnaamidam.blogspot.com