ചന്ദ്രശേഖരന്‍ സമാനതകളില്ലാത്ത രക്തസാക്ഷി
ടി പി ചന്ദ്രശേഖരൻ വധത്തോട് പി സുരേന്ദ്രൻ പ്രതികരിക്കുന്നു:
രാഷ്ട്രീയ കൊലപാതകങ്ങള്‍ പ്രാദേശിക തലത്തിലല്ലാതെ സംസ്ഥാന തലങ്ങളില്‍ പലപ്പോഴും ചര്‍ച്ചചെയ്യപ്പെടാറില്ല. എന്നാല്‍ അഴീക്കോടന്റെ മരണത്തിന് ശേഷം ചന്ദ്രശേഖരന്റെ മരണത്തിന് കേരളരാഷ്ട്രീയത്തില്‍ ഇത്രയേറെ പ്രധാന്യം വരാന്‍ എന്താണ് കാരണം?
ലോകമെങ്ങും കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരി ക്കുന്ന ഈ സമയത്ത് ചന്ദ്രശേഖരന്‍ ഉയര്‍ത്തിയ ആശയങ്ങള്‍ക്ക് പൊതുവെ ആഗോളതലത്തില്‍ ഒരു മാനമുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രദേശികത ലത്തിലായിരുന്നു വെങ്കിലും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും, ആശയ ങ്ങളുമെല്ലാം ഒരു കരുത്തുറ്റ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് ഒരിക്കലും നഷ്ടപ്പെടു കൂടാന്‍ പാടാത്തവയായിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ചന്ദ്രശേഖരന്‍ ഒരു പ്രദേശിക രാഷ്ട്രീയക്കാരനല്ലായിരുന്നു. തൊണ്ണൂറുകള്‍ക്ക് ശേഷം കമ്മ്യൂണി സ്റ് പാര്‍ട്ടി നേരിച്ചുകൊണ്ടിരിക്കുന്ന വലിയൊരു പ്രതിസന്ധി അതിന്റെ പ്രത്യയശാ സ്ത്ര വ്യതിയാനമാണ് അതു കൊണ്ട് തന്നെ ആ ഒരു മാറ്റത്തില്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുനില്‍കുന്നവരെ അഖിലേന്ത്യതലത്തില്‍ ഒന്നിപ്പിക്കുന്നതിന് ഈ അടുത്ത കാലങ്ങളില്‍ ചന്ദ്രശേഖരന്‍ വളരെ നന്നായി പരിശ്രമിച്ചിരുന്നു. ഗ്ളോബ ലൈസേഷന്‍, മള്‍ട്ടി നാഷണല്‍ കാപ്പിറ്റല്‍, കോര്‍പ്പറേറ്റീവ് ചൂഷണം എന്നിവയെ എല്ലാം അംഗീകരിക്കുന്നതരത്തിലേക്ക് പാര്‍ട്ടിയും ആശയങ്ങളും മാറിയപ്പോള്‍ പാര്‍ട്ടി നേരിട്ടവിമര്‍ശനങ്ങള്‍, അത് പാര്‍ട്ടികകത്തു നിന്നോ പുറത്തു നിന്നോ ആയാലും അതിനെയൊന്നു ചര്‍ച്ചചെയ്യാനോ, തിരുത്താനോ പാര്‍ട്ടി ഒരിക്കലും ശ്രമിച്ചില്ല. കമ്മ്യൂണിസ്റ്ആശയങ്ങള്‍ പറഞ്ഞു നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ കോര്‍പ്പറേറ്റു കള്‍ക്ക് വളരെയധികം സ്വീകാര്യമായ തരത്തിലുള്ള നിലപാടുകളാണ് പാര്‍ട്ടി മുന്നോട്ട് വച്ചുകൊണ്ടിരിക്കുന്നതും സമീപകാലത്തൊന്നും ഒരു ജനകീയ പ്രശ്നങ്ങളും ഏറ്റെടുത്തു കൊണ്ട്പാര്‍ട്ടി സമര മുഖങ്ങളിലിറങ്ങിയിട്ടില്ല. BOT വിഷയങ്ങളില്‍ നിന്ന് പിന്മാറുകയും, കാലിക്കറ്റ് വിയസിയുടെ രാജിക്ക് വേണ്ടി ഒരു കപട പ്രക്ഷോഭം നയിക്കുകയുമാണ് ഇപ്പോള്‍ CPM ചെയ്യുന്നത്. അങ്ങനെ ഇല്ലാത്ത ഒരു സമര മുഖത്തേയ്ക്ക് വരികയും മറിച്ച് യഥാര്‍ത്ഥത്തിലുള്ള പ്രശ്നങ്ങളെ തമസ്കരിക്കുക യുമാണ് പാര്‍ട്ടി ചെയ്യുന്നത്.
മുതലാളിത്ത നയങ്ങളെ പരസ്യമായി പിന്തുണയ്ക്കാന്‍ തുടങ്ങിയതു മുത ലാണ് പാര്‍ട്ടിക്കകത്ത് ആശയ സമരങ്ങള്‍ ശക്തമാവാന്‍ ആരംഭിച്ചത്. ഇത്തരം ആശയ സമരങ്ങള്‍ പണ്ടുമുണ്ടായിരുന്നു വിപ്ളവ പാതയെ സംബന്ധിച്ചുള്ള ഇത്തര ത്തിലുള്ള ആശയസംഘട്ടനങ്ങളില്‍ നിന്നാണ് നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ പണ്ട് രൂപം കൊണ്ടത്.
മുഖ്യധാര കമ്മ്യൂണിസ്റ് നേതാക്കളുടെ എല്ലാ കച്ചവട താത്പര്യങ്ങളും ഇന്ന് പാര്‍ട്ടിക്കകത്ത് സംരക്ഷിപ്പെടുന്നുണ്ട് ഭൂമിയുടെ ജനിതകപദാര്‍ത്ഥങ്ങളുടെ ഉദ്ഘനനം, വിപണനം എന്നിവയെക്കുറിച്ച് യാതൊരു വ്യത്യസ്തമായ കാഴ്ച്ചപ്പാടും പാര്‍ട്ടിക്കില്ല. അവയെല്ലാം മാഫിയ വത്കരിക്കപ്പെട്ട് പോവുമ്പോള്‍ അതിന്റെ കമ്മീഷന്‍ ഏജന്റുകളായി പാര്‍ട്ടിനേതാക്കള്‍ മാറുന്നു. പാര്‍ട്ടിക്ക് ഇന്ന് യാതൊരു പ്രത്യയശാസ്ത്രവുമില്ല. ഇതിനെതിരെ അഖിലേന്ത്യാതലത്തില്‍ തന്നെ നടക്കുന്ന മുന്നോറ്റങ്ങളുടെ ജനാധിപത്യപരമായ മുഖത്തോടു കൂടിയ, മാനവിക മുഖത്തോടു കൂടിയ നന്മയിലധിഷ്ഠിതമായ ഒരു ഇടതുപക്ഷത്തിന്റെ ആലോചന നടക്കുന്നതിനി ടയിലാണ് ചന്ദ്രശേഖരന്റെ ഒഞ്ചിയം പ്രസ്ഥാനം രൂപം കൊള്ളുന്നത്. പ്രത്യയശാ സ്ത്രപരമായി അത്തരമൊരു മൂവ്മെന്റുണ്ടാക്കാന്‍ മാത്രം കെല്പ്പുള്ളതല്ല. ഒഞ്ചിയ ത്തെ ഞങജ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം കുറെക്കാലമായി ഒഞ്ചിയ ത്തെ സഖാക്കളെ എനിക്ക് അറിയാം. അവര്‍ ഒരുപാട് നന്മയുള്ളവരാണ്. ജനശക്തി വാരിക വിശേഷിപ്പിച്ച പോലെ ചന്ദ്രശേഖരന്‍ നന്മയുടെ ഒരു പൂമരം തന്നെ യായിരുന്നു. അതു കൊണ്ടാണ് ആളുകള്‍ അദ്ദേഹത്തോടൊപ്പം ഇറങ്ങി വന്നതും എന്നാല്‍ ആ നാട്ടിലെ ഭൂരിഭാഗം വരുന്ന സഖാക്കള്‍ക്കും പുതിയ ഇടുപക്ഷത്തെ പ്പറ്റിയുള്ള ആഗോള വായനകളോ പുതിയ കണ്ടെത്തലുകളോ ഒന്നുമില്ല. കേര ളത്തില്‍ മാഫിയാവത്കരിക്കപ്പെട്ട ഒരു ഇടതു പക്ഷ മുഖത്തിന് എതിരായിട്ടാണ് അവര്‍ അറിഞ്ഞോ അറിയാതെയോ ചന്ദ്രശേഖരനൊപ്പം നിന്നത്. പിന്നീട് ചന്ദ്രശേഖരന്റെ ഈ പോരാട്ടം അഖിലന്ത്യാ തലത്തിലേക്ക് നീങ്ങിയപ്പോള്‍ പാര്‍ട്ടി ഭയന്നു. കാരണം 1980കള്‍ മുതല്‍ ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ലാത്ത വടകര മണ്ഡലത്തില്‍ അര ലക്ഷത്തോളം വോട്ടീന് പാര്‍ട്ടി സ്ഥാനാര്‍ത്ഥി തോറ്റപ്പോള്‍ തന്നെ അവര്‍ വരാന്‍ പോകുന്ന അപകടത്തെപ്പറ്റി മുന്‍കൂട്ടി കണ്ടു കഴിഞ്ഞിരുന്നു.
മറ്റൊന്ന്, ഇടതു പക്ഷത്തിന്റെ ഫാസിസ്റ് മുഖത്തിനെതിരായ പ്രതികരണങ്ങള്‍ പല കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. അതില്‍ പ്രതിഷേധിച്ചുള്ള വിട്ടുപോരലുകളും ഉണ്ടായിട്ടുണ്ട്. പക്ഷേ അതിന്റെ ബദല്‍ ഇടതുപക്ഷം വിട്ട് വലതുപക്ഷത്തേക്ക് പോവലല്ല എന്ന് ചന്ദ്രശേഖരന്‍ തെളിയിച്ചു ഇടതു പക്ഷത്തുമുള്ള ജീര്‍ണതകള്‍ ക്കെതിരായി പാര്‍ലിമെന്ററി വ്യാമോഹങ്ങളില്ലാത്ത ഒരു പോരാട്ടമായിരുന്നു. ചന്ദ്രശേഖരന്‍ നടത്തിയത് വലതു പക്ഷത്തോട് സന്ധിചെയ്താല്‍ തന്റെ പാര്‍ട്ടിയും കാലഹരണപ്പെട്ട്, പ്രസക്തി നഷ്ടപ്പെട്ട് പോവുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സത്യത്തില്‍ സി.പി.എം. ഭയന്നതും അതു തന്നെയായിരുന്നു. സി.പി.എംമാണോ കൊലപാതകത്തിനുത്തരവാദി എന്നു പറയാന്‍ ഞാനാളല്ല. അത് അന്വേഷണത്തില്‍ തീരുമാനിക്കപ്പെടേണ്ടതാണ്. പക്ഷെ ഒഞ്ചിയത്ത് സി.പി.എം നേതാക്കന്‍മാര്‍ നിരന്തരമായി നടത്തിയിട്ടുള്ള പ്രസംഗങ്ങളു ടെയും, പ്രകടനങ്ങളുമൊന്നും തന്നെ CPM ന് നിഷേധിക്കാന്‍ കഴിയില്ല. ആ പ്രസംഗങ്ങളുമെല്ലാം അവരുടെ പ്രവര്‍ത്തനങ്ങ ളുടെയും പശ്ചാത്തലത്തിലാണ്,. വടകര, ഒഞ്ചിയം പ്രദേശങ്ങളിലെ സാധാരണ മനുഷ്യരെല്ലാം CPM നെ സംശയിച്ചത് ആ സംശയം കേരളത്തില്‍ ഉടനീളം വ്യാപിച്ച തില്‍ യാതൊരു അത്ഭുതവുമില്ലതാനും.
ഒഞ്ചിയത്തെ ഞാന്‍ വിശേഷിപ്പിക്കുക കേരളത്തിന്റെ ലിറ്റില്‍ ക്യൂബ എന്നാണ് CPM എന്ന പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്ത് ചന്ദ്രശേഖരന്‍ നെഞ്ചോട് ചേര്‍ത്ത ഒരു ഭൂപ്രദേശമാണ് ഒഞ്ചിയം അവിടെയുള്ള ജനങ്ങള്‍ക്ക് മറ്റേതൊരു കമ്മ്യൂണിസ്റ് നേതാക്കളെക്കാള്‍ പ്രിയങ്കരനായിരുന്നു ചന്ദ്രശേഖരന്‍ സത്യത്തില്‍ CPM നെ പിളര്‍ത്തുകയില്ല ചന്ദ്രശേഖരന്‍ ചെയ്തത്. നന്മനിറഞ്ഞ ഒരുപുതിയ CPM നെ വീണ്ടെടുത്ത് ഒഞ്ചിയത്ത് പ്രതിഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. സി.പിഎമ്മിന കത്തെ ഗുണ്ടാ മാഫിയാ താത്പര്യങ്ങളുമായിക്കഴിയുന്ന ഒരു ചെറു സംഘത്തില്‍ നിന്ന് പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ചന്ദ്രശേഖരന്‍ ഒരു കൂലംകുത്തിയായിരുന്നില്ല. മറിച്ച് കൂലത്തില്‍ നിന്ന് കൂലത്തെ നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിച്ച് തന്നെയൊടുങ്ങിയ ഒരു ധീരസഖാവാണ്, സമാനതകളില്ലാത്ത ഒരു ധീരരക്ത സാക്ഷിയാണ്.
ജീവിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രേശേഖരനേക്കാള്‍, കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍ ശക്തനാവുന്നത് എന്ത് കൊണ്ട്?
അതെപ്പോഴും അങ്ങനെയാണ് ക്രസ്തു ദേവനും നബിതിരുമേനിക്കും, ചെഗുവേരയ്ക്കുമെല്ലാം മരണശേഷമാണ് പ്രധാന്യം വര്‍ദ്ധിപ്പിച്ചത്. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെ, പ്രത്യേകിച്ച് കടത്തനാടന്‍ മണ്ണിലെ രക്തസാക്ഷിത്വത്തെനമ്മള്‍ സവിശേഷമായ രീതിയില്‍ കാണണം ഒഞ്ചിയം രക്തസാക്ഷികള്‍ എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ സി.പി.എമ്മിലെ തന്നെ വിശ്വാസസംഹിതയുടെ ഒരാണിക്കല്ലാ യിരുന്നു ആ ഒഞ്ചിയം രക്തസാക്ഷികളെ കുറിച്ച് ഇനി സംസാരിക്കാന്‍ സി.പി എമ്മിന് സാധിക്കില്ല. എല്ലാ രക്തസാക്ഷി കുടുംബങ്ങളും ഇന്ന് പാര്‍ട്ടിയെ ഉപേക്ഷിച്ച് പോയിരിക്കുന്നു. ഇവരൊന്നും തന്നെ കൂലംകുത്തികളല്ല. പ്രസ്ഥാനത്തിന്റെ ഗതി വീണ്ടെടുക്കാനാഗ്രഹിച്ചവര്‍ ആണിവര്‍. അതു കൊണ്ട് തന്നെ ചന്ദ്രശേഖരന്റെ മരണത്തോടു കൂടി ആ ചിന്താഗതി കേരളത്തിലെ ഭൂരിഭാഗം വരുന്ന പാര്‍ട്ടി അനുഭാവികളിലുമുണ്ടായിട്ടുണ്ട് പാര്‍ട്ടിക്കകത്തു പോലും ചന്ദ്രശേഖരനാണ് ശരി എന്ന അഭിപ്രായം ഉയരുന്നുണ്ട്. ഇതു കൊണ്ടൊക്കെത്തന്നെയാണ് ചന്ദ്രശേഖരന്‍ മരണശേഷം ഇത്രയേറെ ശക്തനാവുന്നതും.
ചന്ദ്രശേഖരന്റെ മരണശേഷം ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യം സി.പിമ്മിനെ പ്രതിശേധത്തിലാക്കിയിട്ടുണ്ട് എന്നാല്‍ അതിനേക്കാളേറെ അവരെ രാഷ്ട്രീയമായി തളര്‍ത്തുന്നത് സെക്രട്ടറിയും പ്രതിപക്ഷനേതാവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളല്ലേ?
വി.എസ് പറഞ്ഞതിനകത്ത് ഒരു പാട് കാര്യങ്ങളുണ്ട്. കൂലംകുത്തി എന്ന് പിണറായി ആവര്‍ത്തിച്ച് ഉപയോഗിക്കുച്ചത് ഒഞ്ചിയത്തെ സഖാക്കളെ തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് വ്യംഗ്യമായി വി.എസിനെയാണ് ഉദ്ദേശിച്ചത് എന്നു ഞാന്‍ കരുതുന്നു. അത് വി.എസിനും മനസിലായിക്കാണണം. ഒരു പ്രസ്ഥാനത്തെ വിട്ടുപോയ അല്ലെങ്കില്‍ വിശ്വാസവഞ്ചന കാണിച്ച ആളുകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. എങ്കില്‍ കെ.ടി ജലീലും, ടി.കെ. ഹംസയും കൂലംകുത്തികളല്ലേ? മേല്‍ പറഞ്ഞ നിലപാടാണ് പാര്‍ട്ടിയുടേതെങ്കില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് CPM ലേക്ക് കൂടിയേറിയ വര്‍ഗ്ഗ വഞ്ചകരേയും കൂലംകുത്തി കളേയും പാര്‍ട്ടി ആദ്യമേ വര്‍ജ്ജിക്കണമായിരുന്നു. ഒരു മനുഷ്യനും അയാളുടെ മരണം വരെ ഒരേ വിശ്വാസ സംഹിതയില്‍ പോവണമെന്ന് പറയുന്നത്. മണ്ടത്തരമാണ് ഒരു പാര്‍ട്ടിയില്‍ തന്നെ യാതൊരു വിമര്‍ശനവുമില്ലാതെ ഒരാള്‍ ജീവിച്ച് ഒടുങ്ങുന്നുണ്ടെങ്കില്‍ അയാള്‍ക്ക് വളര്‍ച്ചയുണ്ടാവുന്നില്ലെന്ന് വിശ്വസി ക്കുന്ന ഒരാളാണ് ഞാന്‍. അന്ധമായ പാര്‍ട്ടി സ്നേഹവും, അന്ധമായ അനുഭവവും വളര്‍ച്ചയില്ലായ്മയാണ് കാണിക്കുന്നത്. ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ ആദര്‍ശ സംഹിത നമ്മെ സ്വാധീനിക്കുമ്പോഴാണ് നാം ആ പാര്‍ട്ടിയിലേക്ക് അടുക്കുന്നത്. പാര്‍ട്ടിആ ആദര്‍ശങ്ങളില്‍ നിന്ന് പിന്മാറുമ്പോള്‍ തീര്‍ച്ചയായും ആ കൊടി നാം ഉപേക്ഷിക്കണം ഈ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നാം വി.എസിനെയും പിണറായിയെയും വിലയിരുത്തേണ്ടത്.
അനുസരണം എന്ന ജനാധിപത്യവിരുദ്ധതയുടെ മഞ്ചല്‍ചുമക്കാന്‍ ഇനി ഞങ്ങളി ല്ലെന്ന്നാം പറയേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. പാര്‍ട്ടി ജന്മിമാര്‍ കൊന്നു കൊള്ളട്ടെ. നിങ്ങളുടെ ക്വട്ടേഷന്‍ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈ എതിര്‍പ്പുകള്‍ നാടുവാഴുന്ന പാര്‍ട്ടി ഫ്യൂഡലിസത്തിന് നേരെയുള്ള ഞങ്ങളുടെ അവകാശം കൊല്ലുക, ഞാനും ഒരു റെവല്ല്യൂഷണറിക്കാരനാണ് എന്ന വാക്കുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പരന്നിരുന്നു. സത്യത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി അതിന്റെ പ്രത്യയശാസ്ത്ര ജീര്‍ണതയെ ഇന്ന് കൂടുതല്‍ ആഴത്തില്‍ പ്രകടമാക്കിക്കൊണ്ടി രിക്കുകയാണല്ലോ?
ആശയപരമായി അകലുന്നവരെ കൊന്നു കൊണ്ട് പ്രശനം പരിഹരിക്കാമെന്ന് കരുതുന്നവര്‍ മണ്ടന്മാരാണ്. ഒഞ്ചിയതും, സമീപപ്രദേശങ്ങളിലും ചന്ദ്രശേഖരന്‍ വധത്തോടു കൂടി ഒരുപാട് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോയി. ചന്ദ്രശേഖരന്‍ വധം കൊണ്ട് ഒഞ്ചിയത്തെ രാഷ്ട്രീയം ഒരിക്കലും അവസാനിക്കാന്‍ പോവുന്നില്ല എന്നതാണ് ഇത് നല്‍കുന്ന സൂചന അത് കേരളത്തിലുടനീളം വ്യാപിക്കുകയാണ്.
ഭയം എന്നത് ഫാസിസത്തിന്റെ തുടക്കമാണ്. യഥാര്‍ത്ഥത്തില്‍ എല്ലാ ഫാസി സ്റുകളും ഭീരുക്കളാണ് ലോകം കണ്ട ഏറ്റവും വലിയ ഭീരുവായിരുന്നു. ഹിറ്റ്ലര്‍ ഫാസിസത്തിന്റെ മുഖം കൊണ്ട് ഒരു ജനതയെ മുഴുവന്‍ നയിച്ച അദ്ദേഹം അവസാനം ജനങ്ങളെ നേരിടാനാവാതെ ആത്മഹത്യചെയ്യുകയാണുണ്ടായത്. തന്റെ നിലനില്‍പ്പിനും ജീവിതത്തിനും ഒരാള്‍ ഭീഷണിയാവുമോ എന്ന ഭയമാണ് ഒരുകൊലയിലേക്ക് ഒരു മനുഷ്യനെ നയിക്കുന്നത്. അപരനെ കുറിച്ചുള്ള നിങ്ങളുടെ ഭീതിയില്‍ നിന്നാണ് നാം അസഹിഷ്ണുക്കളാവുന്നതും ഹിംസാത്മകമായി പ്രതികരിക്കുന്നതും തന്റേതല്ലാത്ത വംശത്തെയെല്ലാം കൊന്നെടുക്കിയാല്‍ താന്‍ സുരക്ഷിതനാവുമെന്നാണ് ഫാസിസ്റ് ഐഡിയോളജിയുടെ തത്വം എല്ലാ ഫാസിസ്റുകളും, അവരുടെ സാമ്രാജ്യങ്ങളും ഒരു ഘട്ടത്തിന് ശേഷം തകര്‍ന്ന ചരിത്രമാണ് ലോകത്തെവിടെയും നമുക്ക് കാണാനാവുന്നത് ഇതാണ് ഫാസി സ്റുകള്‍ ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ട വലിയൊരു പാഠം.
ഒട്ടുമിക്ക പാരിസ്ഥിതിക - സാമൂഹിക- രാഷ്ട്രീയ സംവാദങ്ങളും തുടങ്ങുന്നത് സി.പി എമ്മില്‍ നിന്നുമാണല്ലോ. എന്നാല്‍ ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എം തങ്ങള്‍ കുറ്റക്കാരല്ലെന്നും, അത് അണികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയു മാണ് ചെയ്യുന്നത്. സ്വന്തം അണികള്‍ പോലും അവിശ്വാസിക്കുന്നതു കൊണ്ടാ വുമോ ഇതേ പറ്റി പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഒരു സംവാദം തുടങ്ങാന്‍ സി.പി.എം. ഭയപ്പെടുന്നത്.?
സി.പിഎമ്മിന് അവരുടെ അണികളെ മാത്രമല്ല. അവരുടെ നേതാക്കളെ പോലും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല. ഒരു പ്രസ്ഥാനത്തിന് വഴിതെറ്റിപ്പോവുന്നു എന്ന് പറഞ്ഞ് ഇറങ്ങിപോന്നവരാണ് ഞങ്ങള്‍. ആ ഇറങ്ങിപ്പോക്കിലെ പോരാട്ടം കൊണ്ടാണ്. കൊണ്ടാണ് CPM എന്ന പാര്‍ട്ടി ഉണ്ടായത് എന്ന് വി.എസ് പറഞ്ഞതില്‍ ഇപ്പോഴത്തെ CPM ജീര്‍ണിക്കുന്നുണ്ടെങ്കില്‍ അതില്‍നിന്നും ആളുകള്‍ക്ക് ഇറങ്ങിപ്പോവാം എന്ന ഒരു സുചനയുണ്ട്.
മൂലവൃക്ഷങ്ങള്‍ ഒരിക്കല്‍ തകരും എന്നതാണ് ജൈവികതയുടെ ഒരു പ്രത്യേകത അത് തകരണം. അതാണ് പ്രകൃതി നിയമം നാശം എന്നത് അനിവാര്യ മായ ഒന്നാണ്. എന്നാല്‍ ഈ തകരുന്ന മൂല വൃക്ഷം തന്നെയാണ് അതിന്റെ വിത്തുകളുടെ പരാഗണത്തിലൂടെ മറ്റൊരു വൃക്ഷമായി മാറുന്നത്. ആ മൂലവൃക്ഷം നശിക്കുന്നത് അതിന്റെ ജീവശാസ്ത്രപരമായ കാരണംകൊണ്ടാണ്.
സി.പി. എമ്മിന്റെ നേതൃത്വം സ്ഥാനമൊഴിഞ്ഞ് പോവേണ്ടസമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അവര്‍ ഇപ്പോഴും അധികാരത്തില്‍ അള്ളിപ്പിടിച്ചിരി ക്കുകയാണ്. അധികാരം നഷ്ടപ്പെടുമോ എന്നതാണ് അവരുടെ ഭയം അധികാരം നഷ്ടപ്പെടുന്നതൊടെ ഇവര്‍ നടത്തിയിട്ടുള്ള വഴിവിട്ട കാര്യങ്ങള്‍ പുറത്താക്കപ്പെടും എന്നതില്‍ ഭീതിതരാണ്. പാര്‍ട്ടിയുടെ ഒരു ഉന്നതനായ നേതാവ് തോക്ക് കൊണ്ട് നടക്കുന്നുണ്ട്. എങ്കില്‍ അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നത് കൊണ്ടാണ്. ഇന്ന് ഇതുപോലുള്ള ഭീരുക്കളായ നേതാക്കന്മാരുടെ ഒരു കൂടാരം മാത്രമാണ്. CPM ആ ഭീരുക്കള്‍ക്കിടയില്‍ ഇത്തരം ശക്തമായ സംവാദങ്ങള്‍ നടക്കുമെന്ന് ചിന്തിക്കുന്നതില്‍ പോലും യാതൊരു അര്‍ത്ഥവുമില്ല.
ആര്‍ക്കും വിമര്‍ശിക്കാനാവാത്ത, വിമര്‍ശനാതീതമായ അതുമല്ലെങ്കില്‍ വിമര്‍ ശിക്കാന്‍ ഭയക്കുന്ന ഒരു പൌരോഹിത്യ പ്രസ്ഥാനമായി സി.പി.എം. മാറിയിരിക്കുന്നു. എന്നാണോ ചന്ദ്രശേഖരന്‍ വധത്തില്‍ മൌനം പൂണ്ടിരിക്കുന്ന കേരളത്തിലെ സാംസ്ക്കാരിക നായകന്മാരും, ബുദ്ധിജീവികളും, ആക്ടിവാസ്റുകളും തെളിയി ക്കുന്നത്?
അങ്ങനെ മുഴുവനായി പറയാനാവില്ല. കാരണം ചുരുക്കം ചിലരെങ്കിലും ഇതിനെതിരെ ധൈര്യത്തോടെ പ്രതികരിച്ചിട്ടുണ്ട്. കേരളത്തിലെ എഴുത്തുകാ രെല്ലാം ഇന്ന് വലിയൊരു അശ്ളീലമായി മാറിക്കൊണ്ടിരിക്കുകയാണ്. സത്യത്തില്‍ ഇവരെ ഞാന്‍ ഉപമിക്കുക കഴുതപ്പുലികളോടാണ്. കഴുതപ്പുലിയുടെ പേരിലെ പുലി എന്നുള്ളു. അല്ലാതെ അതിന് പുലിയുടെ യാതൊരു വര്‍ഗ്ഗഗുണവുമില്ല. മറ്റ് മൃഗങ്ങളുടെ ഉച്ഛിഷ്ടമാണവയുടെ ഭക്ഷണം. രാഷ്ട്രീയ നേതാക്കള്‍ തിന്നു കഴി ഞ്ഞതിന്റെ ഉച്ഛിഷ്ടം ഭുജിച്ച് സുഖിച്ച് കഴിയുന്ന ഇത്തരക്കാര്‍ക്ക് തോന്നുന്നു ണ്ടാവാം അവര്‍ പുലികളാണെന്ന്. ഇത്തരം കഴുതപ്പുലികളാണ് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥപൂര്‍ണമായ സംവാദം കൊണ്ടുവരുന്നതിനു പകരം ജീര്‍ണിച്ച നാവുകളു മായി ഇതിനെ ന്യായീകരിച്ചുകൊണ്ട് ചാനലുകളിലിരുന്ന് കലമ്പുന്നത്.
ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ ബൌദ്ധിക രാഷ്ട്രീയ പരിസരങ്ങളില്‍ ഇടപ്പെട്ടിരുന്നവരാണ് സച്ചിദാനന്ദനും, ചുള്ളിക്കാടുമൊക്കെ. എന്നാല്‍ ജനങ്ങള്‍ സാഹിത്യവും, കലയുമൊക്കെ ആസ്വദിച്ചെന്നിരിക്കും. പക്ഷെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും വാക്കുകള്‍ക്ക് ജനങ്ങള്‍ എന്തെങ്കിലും വില കല്പിക്കുന്ന തായി കണ്ടിട്ടില്ല. മത നേതാക്കളെയും സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയുമാണ് ജനങ്ങള്‍ അംഗീകരിക്കുന്നതും അനുസരിക്കുന്നതും സ്വന്തം വാക്കുകള്‍ക്ക് യാതൊരു വിലയും കല്പിക്കാത്ത ജനതയോട് പ്രതികരിക്കേണ്ട എന്ന് ഒരെഴുത്തുകാരന്‍ തീരുമാനിച്ചാല്‍ അയാളെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. എന്നാണ് ചുള്ളിക്കാട് പറഞ്ഞത്?
രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന ചുള്ളിക്കാടിനെപ്പോലെയുള്ള വരെല്ലാം ഇന്ന് വയക്തിക തലത്തിലേക്ക് പിന്‍വാങ്ങികഴിഞ്ഞിരിക്കുന്നു. ഒരെഴു ത്തുകാരന്റെയും വയക്തികതയെയല്ല, സാമൂഹികതയെയാണ് വായനക്കാര്‍ ചര്‍ച്ചചെയ്യുന്നത്. ഈ പിന്‍വാങ്ങലിന്റെ ദൂരം വായനക്കാരില്‍ നിന്നും അകന്നു പോകേണ്ടിവരും എന്നതാണ് എന്ന് മേതിലിനെപ്പോലുള്ളവര്‍ ഇതിനകം തന്നെ തെളിയിച്ചുകഴിഞ്ഞതാണ്.
അഫിഗാനിസ്ഥാനില്‍ നിന്നും ഖാലിദ് ഹുസൈനിയെപ്പോലുള്ള നോവലി സ്റുകള്‍ അവരുടെ വ്യക്തിപരമായ വേദനകളോ, അനുഭവങ്ങളോ അല്ല പങ്കുവെ ക്കുന്നത്. മറിച്ച് അഫ്ഗാന്‍ എന്ന ദേശത്തിനേറ്റ ആഴമേറിയ മുറിവുകളുടെ കരച്ചി ലാണ്. അവയെല്ലാം അഫിഗാനിസ്ഥാനിലെ ഓരോ ജനത വായിക്കുമ്പോഴും ഇത് ഞങ്ങളുടെ ജീവിതം തന്നെയാണല്ലോ എന്ന് തോന്നിപ്പോവും. ഇതിനെയാണ് പൊളിറ്റിക്കല്‍ നരേഷന്‍ എന്ന് പറയുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നതും ഇത്തരത്തിലുള്ള രാഷ്ട്രീയ ആഖ്യാനങ്ങളാണ്. ഇത്തര ത്തിലെല്ലാം എഴുതേണ്ടിവരുമ്പോള്‍ ഇവര്‍ ഭയക്കുന്നതോ അവരുടെ അധികാര വ്യവസ്ഥയെ കയ്യാളുന്നതോ ആയവരെപ്പറ്റിയും എഴുതേണ്ടിവരുന്നു. ആ ആഖ്യാനം അവര്‍ക്കെതിരായി വന്നാല്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട പദവിയും അംഗീകാരങ്ങളു മെല്ലാം നഷ്ടപ്പെടുമെന്ന് അവര്‍ ഭയക്കുന്നു. സത്യത്തില്‍ ചുള്ളിക്കാടിനൊക്കെ സംഭവിക്കുന്നതും അതുതന്നെയാണ്. അത്തരം ചിന്തകളെല്ലാം ഉപേക്ഷിച്ചുകഴി ഞ്ഞാല്‍ ഒരു പ്രശ്നവുമില്ല. അപ്പോള്‍ നമുക്ക് കണ്ണുതുറന്നുകാണാം, കാതുതുറന്ന് കേള്‍ക്കാം, നാവ് തുറന്ന് സംസാരിക്കാം. സത്യത്തില്‍ ഇവരൊക്കെ നിസ്സഹായ രായ പാവങ്ങളാണ്. വിഷാദരായ അവര്‍ക്ക് അധികാരവും അംഗീകാരവുമാണ് ഒരല്പമെങ്കിലും ആശ്വാസം നല്‍കുന്നത്. അതുകൊണ്ട് അവര്‍ അതിനുവേണ്ടി നിലപാടുകളെടുക്കുന്നു.
ആശയ സമരങ്ങള്‍ക്ക് നേരെ ക്വട്ടേഷന്‍ സംഘങ്ങളെ വാളേല്‍പ്പിച്ച് വിടുക യാണ് ഇപ്പോള്‍ സി.പി.എം. ചെയ്യുന്നതെങ്കില്‍ ആ പാര്‍ട്ടി പിരിച്ചുവിടേണ്ട സമയമായി. എന്നാണല്ലോ മഹേശ്വേതാദേവി പറഞ്ഞത്?
നമ്മുടെ നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ എല്ലായിടത്തും ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് കാര്യങ്ങള്‍ നടത്തുന്നത്. അവര്‍ക്ക് നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി ജനങ്ങളോട് അതും അടിസ്ഥാനവര്‍ഗ്ഗത്തോട് ഏറ്റവും അടുത്ത് നില്‍ക്കേണ്ട അല്ലെങ്കില്‍ അവരുമായി നേരിട്ട് ഇടപഴകേണ്ട ഒരു പാര്‍ട്ടിയാണ്. എന്നാല്‍ അടുത്ത കാലത്ത് ജനങ്ങളുടെ ഏത് പോര്‍മുഖത്ത് നിന്നിട്ടാണ് പ്രകാശ് കാരാട്ട് അടക്കമുള്ള ആളുകള്‍ പോരാടി യിട്ടുള്ളത്. എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുള്ള വലിയ പ്രസ് മീറ്റുകളിലും മണിമന്ദിര ങ്ങളിലുമല്ലാതെ ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്ന, മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ഏത് കമ്മ്യൂണിസ്റ് നേതാവാണ് ഇന്നുള്ളത്. അതുകൊണ്ടൊക്കെയാണ് ഇവര്‍ ക്വട്ടേഷന്‍ നല്‍കുന്നതും. കൊലപാതകത്തിന് മാത്രമല്ല ഏത് പാര്‍ട്ടി പരി പാടിക്കും ക്വട്ടേഷന്‍ കൊടുക്കുന്നില്ലേ അവര്‍. ഇത് സി.പി.എമ്മിന്റെ മാത്രമല്ല മിക്ക വാറും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും സമീപനം ഇതുതന്നെയാണ്.
സി.പി.എം. നേതൃത്വത്തിലെ ചിലര്‍ക്ക് ഒരു ചികിത്സ അത്യാവശ്യമാണ്. അവരിലെ ആര്‍ദ്രതയും, കാരുണ്യവും വറ്റിപ്പോയിരിക്കുന്നു. അതുകൊണ്ട് ഒരു കുഞ്ഞിനോട് അവര്‍ക്ക് സ്നേഹമില്ല. അനാഥയാവാന്‍ പോവുന്ന ഒരു സഹോദരിയോട് സ്നേഹമില്ല. ഒരു കുടുംബം നിലനില്‍ക്കേണ്ടതാണ്. എന്ന തോന്നലില്ല. അവര്‍ക്ക് വെറും പാര്‍ട്ടി, അധികാരം എന്നചിന്തമാത്രമാണുള്ളത്. അങ്ങിനെ ആവുമ്പോഴാണ് അവര്‍ മനുഷ്യത്വരഹിതരായി പ്രവര്‍ത്തിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചാണവര്‍ ജനസേവനം നടത്തുന്നത്. എങ്കില്‍ തീര്‍ച്ചയായും ആ പാര്‍ട്ടി പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്ന അഭിപ്രായക്കാരനാണ് ഞാന്‍."
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ പരിസരങ്ങളില്‍ നിന്നുകൊണ്ട് സി.പി.എമ്മിനെ പലപ്പോഴും വിമര്‍ശിച്ചിരിക്കുന്ന ഒരാളായിരുന്നു സുകുമാര്‍ അഴീക്കോട്. അദ്ദഹത്തിന്റെ അസാന്നിദ്ധ്യം ഇപ്പോള്‍ സാംസ്ക്കാരികരംഗത്ത് പ്രകടമാവുന്നു എന്ന് തോന്നിയിട്ടുണ്ട്?
ഇല്ല, അവസാനകാലത്ത് സുകുമാര്‍ അഴീക്കോടിന് യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ വി.എസിനെ അധിക്ഷേ പിക്കാനും കൊലപാതകത്തെ കുറിച്ച് നിശബ്ദനാകാനുമേ സാദ്ധ്യതയുള്ളു. കാരണം അദ്ദേഹം നേരത്തെ പറഞ്ഞപോലെ അവസാനകാത്ത് സി.പി.എമ്മിന്റെ കുറേ ഔദാര്യങ്ങള്‍ പറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ ഏത് നെറികേടിനെയും ന്യായീകരിക്കാന്‍ അദ്ദേഹം ബാദ്ധ്യസ്ഥനായിരുന്നു. സുകുമാര്‍ അഴീക്കോട് ഒരു കാലഘട്ടത്തിലും അദ്ദേഹം ഒരു അധികാരഘടനയേയും ചോദ്യം ചെയ്തിട്ടില്ല. അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുമില്ല. കാലാകാലങ്ങളില്‍ രാഷ്ട്രീയ നേതൃത്വത്തെ ശ്ളാഖിച്ചുകൊണ്ടാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.
പാര്‍ട്ടി രൂപീകരിക്കപ്പെട്ടതിന് ശേഷം, ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതി സന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് പാര്‍ട്ടി ഇപ്പോള്‍ കടന്നുപോയിക്കൊ ണ്ടിരിക്കുന്നത്. ഈ പ്രതിസന്ധിയെ പാര്‍ട്ടി മറികടന്നാല്‍ തന്നെ പ്രദേശിക തല ത്തില്‍ ചിലയിടങ്ങളിലെങ്കിലും RMP കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്ന് കരുതുന്നുണ്ടോ?
RMP ഓഞ്ചിയത്തും, കോഴിക്കോടുമെല്ലാം ശക്തമാവുമായിരിക്കും എന്നാല്‍ സമഗ്രമായി നോക്കുമ്പോള്‍ RMPയിലൂടെ ആയിരിക്കില്ല ഒരു ബദല്‍ ഇടതുപക്ഷം സാദ്ധ്യമാവുക. യേശുക്രിസ്തു പാര്‍ട്ടിക്ക് രക്തസാക്ഷിയാണെങ്കില്‍ RMP, JVS തുടങ്ങിയ സംഘടനകള്‍ സ്നാപക യോഗന്നാന്മാരാണ് ക്രിസ്തു വരുന്നു എന്ന് പറഞ്ഞതുപോലെ ശരിയായ ഒരു ഇടതുപക്ഷം വരുന്നു എന്ന് ആളുകളെ അറിയിക്കുന്നവരാണ്. ഈ ചെറുപ്രസ്ഥാനങ്ങള്‍. ഇവക്കൊന്നും സമ്പൂര്‍ണമായ അടിസ്ഥാനത്തില്‍ വ്യാപകമായ ഒരു പ്രസ്ഥാനമായി മാറാന്‍ സാദ്ധ്യമല്ല. നൂറ്റാ ണ്ടുകളുടെ സഹനവും, ത്യാഗവും വഴി ഉയര്‍ന്നുവന്ന പാര്‍ട്ടി, നിലമ്പൂര്‍ കുഞ്ഞാലി യെയും, അഴീക്കോടിനെയും പോലെ അനേകം രക്തസാക്ഷികളുള്ള പാര്‍ട്ടി, ആ പാര്‍ട്ടിക്ക് ചന്ദ്രശേഖരവധത്തില്‍ പങ്കുണ്ടാവരുത് എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അവര്‍ക്കൊരിക്കലും ഈ വധത്തില്‍ പങ്കുണ്ടാവാന്‍ പാടില്ല. ചോരയില്‍ അവസാനിപ്പിക്കപ്പെട്ട വലിയ ജീവിതങ്ങളെ കുറിച്ചോര്‍ത്ത് എന്നും അഭിമാനിക്കുന്ന ഒരു പ്രസ്ഥാനമാണിത്. ആ പ്രസ്ഥാനം ഒരിക്കലും ഇങ്ങനെ ആയി പ്പോവാന്‍ പടില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കകത്ത് തന്നെ ഒരു മാഫിയ വിരുദ്ധ, കോര്‍പ്പറേറ്റ് വിരുദ്ധ ഒരാശയഗതികള്‍ കൊണ്ട് സഹിഷ്ണുതാപൂര്‍വ്വമായിട്ടുള്ള സംവാദങ്ങള്‍ കൊണ്ട് ആപാര്‍ട്ടി തന്നെ മാറി അതൊരു പ്രതീക്ഷയുടെ ബഹുജന പ്രസ്ഥാനമായി മാറുകയാണ് ചെയ്യേണ്ടത്.
അന്വേഷണത്തിന് ശേഷം പാര്‍ട്ടി പ്രസ്ഥാനത്ത് വന്നാല്‍ പാര്‍ട്ടി ഉപേക്ഷിക്കാന്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍പോലും ആലുകള്‍ തയ്യാറായിരിക്കുന്ന ഈ സാഹചര്യത്തെ സി.പി.എം എങ്ങനെ നേരിടുമെന്നാണ് കരുതുന്നത്?
പാര്‍ട്ടിക്കകത്ത് രൂപപ്പെട്ടുവരുന്ന കോലപാതക രാഷ്ട്രീയത്തെ ഇതിന്റെ കേന്ദ്രനേതൃത്വം നിശിതമായി തള്ളിക്കളയണം എന്നിട്ടവര്‍ ഈ നാട്ടിലെ ജനതയോട് മാപ്പുപറയണം ഇതിന് നേതൃത്വത്തെ നിര്‍ബന്ധിച്ച് അത് സാദ്ധ്യമാക്കിയ ശേഷം വേണം അതില്‍ നിന്ന് ഇറങ്ങിപ്പോരാന്‍.
ഒ.വി. വിജയന്റെ അരിമ്പാറ എന്ന കഥയിലെതു പോലെ ഏതൊക്കെയോ അരിമ്പാറകള്‍ ഈ പ്രസ്ഥാനത്തില്‍ രൂപം കൊള്ളുന്നുണ്ട്. അവ വളര്‍ന്ന് അതിന്റെ ജൈവികതയെയും ചേതനയെയും നിയന്ത്രിക്കാന്‍ ആരംഭിക്കും മുമ്പ് അതിനെ നാം പിഴുതെറിയേണ്ടിവരുന്നു.
മന്ദബുദ്ധികളുടെ മാര്‍കിസ്റ് സംവാദം എഴുതിയ ഭാസുരേന്ദ്ര ബാബുവിനെ പ്പോലെയുള്ളവരാണ് ഇന്ന് പാര്‍ട്ടിയെയും പിണറായിയെയും അനുകൂലിക്കു ന്നതും വി.എസിനെ വിമര്‍ശിക്കുന്നതും. അതിനെപ്പറ്റി?
ഭാസുരേന്ദ്ര ബാബു ഒരു മന്ദബുദ്ധി തന്നെയാണ് അവസാനകാലത്ത് ഭോഗതാല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാര്‍ത്തിപ്പണ്ടാരമാണ് അയാള്‍ അയാളെപ്പോലുള്ളവരെപ്പറ്റി പറയുന്നതുപോലും അപമാനമാണെന്നാണ് ഞാന്‍ കരുതുന്നത്.
കമ്മ്യൂണിസ്റുകാരാ, ഇന്ന് നിങ്ങള്‍ എവിടെയാണ് വ്യത്യസ്തനാവുന്നത് എന്ന് സമൂഹം ചോദിച്ചാല്‍ ആ വ്യത്യസ്ത എന്താണെന്ന് സ്വയം കണ്ടെത്താന്‍ പോലും അവനാവില്ലെന്ന് പറഞ്ഞാല്‍ അതിനെ നിഷേധിക്കാനാവുമോ?
വ്യത്യസ്തതയുടെ പ്രത്യയശാസ്ത്രം തന്നെ അവര്‍ക്ക് നഷ്ടപ്പെട്ടല്ലോ പാര്‍ട്ടി പഠന ക്ളാസുകള്‍ എവിടെയാണ് ഇന്ന് കൃത്യമായി നടക്കുന്നത്. കമ്മ്യൂണിസത്തിന്റെ എല്ലാ പാഠ പുസ്തകങ്ങളും പുനര്‍വായനകള്‍ക്കും തിരുത്തലുകള്‍ക്കും വിധേയമാക്കേണ്ട സമയമായിരിക്കുന്നു. അവതിരുത്തലുകള്‍ക്ക് വിധേയമാക്കണമെങ്കില്‍ ചുരു ങ്ങിയത് അതൊന്ന് വായിക്കേണ്ടതല്ലേ. പ്രദാശികതലത്തില്‍ ഒരു മുസ്ളിം പുരോഹി തനോ, കൃസ്ത്യന്‍ പുരോഹിതനോ, ഹിന്ദു പുരോഹിതനോ, ആണെങ്കില്‍ അവരെന്തായാലും അവരുടെ മതഗ്രന്ഥങ്ങള്‍ തീര്‍ച്ചയായും വായിച്ചിരിക്കും. പക്ഷേ നമ്മുടെ നാട്ടില്‍ കമ്മ്യൂണിസ്റ് പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ള എത്ര പ്രദേശിക നേതാക്കളു ണ്ടാവും? പാര്‍ട്ടി, കൊടി എന്നല്ലാതെ അവര്‍ക്ക് യാതൊരു തരത്തിലുള്ള പ്രത്യയശാസ്ത്ര അടിസ്ഥാനവും ഇല്ലാതായികഴിഞ്ഞിരിക്കുന്നു. പാര്‍ട്ടിക്ളാസുകളില്‍ എന്താണ് ഇപ്പോള്‍ പഠിപ്പിക്കുന്നത്. കോര്‍പ്പറേറ്റ് വിരുദ്ധ ആശയങ്ങള്‍ പഠിപ്പിക്കുന്നു ണ്ടായിരുന്നു എങ്കില്‍ BOT വിരുദ്ധ സമരത്തില്‍ അവര്‍ ഇറങ്ങേണ്ടതായിരുന്നു. സാമ്രാജ്യത്വത്തിനെ തിരെയുള്ള ക്ളാസുകള്‍ ഉണ്ടായിരു ന്നുവെങ്കില്‍ ADB വായ്പകള്‍ പോലെയുള്ള വയ്ക്കെതിരായി അവര്‍ ശബ്ദിക്കേ ണ്ടിയിരുന്നു. പക്ഷേ അങ്ങിനെയൊന്നും കണ്ടില്ല. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ രാഷ്ട്രീയത്തിനോടൊപ്പം അത് നില്‍ക്കുന്നില്ല, പാര്‍ട്ടി ഇന്ന് ദൈനംദിനമായി പാര്‍ശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
പാര്‍ട്ടിയെക്കുറിച്ചും, അതിന്റെ മഹത്തായ രക്തസാക്ഷിത്വങ്ങളെക്കുറിച്ചും, പോരാട്ടങ്ങളെ കുറിച്ചുമുള്ള ഒരു പഴയ ഗൃഹാതുരത്വം നമ്മളിലൊക്കെ ഉണ്ടല്ലോ.
ആ ഗൃഹാതുരത്വം കൊണ്ടായിരിക്കണം, ഒരു നന്മയിലേക്ക് പാര്‍ട്ടി എന്നെങ്കിലു മൊക്കെ തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന് എവിടെയൊക്കെയോ എപ്പോഴൊക്കെയോ എനിക്ക് തോന്നിപ്പോവുന്നത്.
ജനാധിപത്യത്തിന് കമ്യുണിസ്റ്റ് പാർട്ടി മൂല്യം കൽപ്പിക്കുന്നില്ല
ടി. പി. ചന്ദ്രശേഖരൻ വധം: എം ആർ മുരളി പ്രതികരിക്കുന്നു
ഇന്നു കാണുന്ന എല്ലാ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ഘടനകളിലും കമ്മ്യൂണിസവും,ജനാധിപത്യവും പരസ്പരം ഐക്യപ്പെടുന്നില്ലല്ലോ. എല്ലായ്പ്പോഴും അവയുടെ നിഷേധമാണല്ലോ കാണുന്നത്?
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ജനാധിപത്യത്തിന് വളരെ പ്രാധാന്യം കല്പിക്കേണ്ടതുണ്ട്. പക്ഷേ, ഇന്ന് നമ്മുടെ നാട്ടില്‍ കണ്ടുകൊണ്ടിരിക്കുന്നത് ജനാധിപത്യത്തിന്റെ സ്ഥാനത്ത് ഒരു ഏകാധിപത്യം പാര്‍ട്ടിയിലായാലും പൊതുസമൂഹത്തിലായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ ജനാധിപത്യകേന്ദ്രീകരണ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യവും,കേന്ദ്രീകൃതനേതൃത്വവും ഒരിക്കലും ആ പാര്‍ട്ടിക്ക് ഉപേക്ഷിക്കാനാവില്ല. ഇവയ്ക്ക് തുല്യപ്രാധാന്യമാണുള്ളത്. ജനാധിപത്യം നഷ്റ്റപ്പെട്ടാല്‍ അവിടെ ഉദ്യോഗസ്ഥമേധാവിത്വം വരും. കേന്ദ്രീകൃതനേതൃത്വം അപ്രസക്തമായാല്‍ അരാജകത്വം വരും. ഇവ രണ്ടും ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നകലുകയും മേല്‍പ്പറഞ്ഞവയെല്ലാം ഇന്ന് പാര്‍ട്ടിക്കകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും നാം കാണുന്നു. പാര്‍ട്ടിയുടെ കേന്ദ്രീകൃതനേതൃത്വം എന്നത് ഇപ്പോള്‍ ഒരു കളക്റ്റീവ് ലീഡര്‍ഷിപ്പല്ല. പാര്‍ട്ടി കമ്മിറ്റി എന്നത് ഏതാനും വ്യക്തികളായി ചുരുങ്ങിക്കഴിഞ്ഞിരിക്കുന്നു. അത് ഒന്നുകൂടി ചുരുങ്ങി പാര്‍ട്ടി സെക്രട്ടറിയിലേക്ക് എത്തുമ്പോള്‍ പാര്‍ട്ടി ഒരു വലിയ അപകടത്തിലേക്ക് കൂപ്പുകുത്തുന്നു. അതാണിവിടെ സംഭവിക്കുന്നത്.
ഒരു ഏകാധിപതി വലിയ പ്രസ്ഥാനത്തെ നയിക്കുന്ന നിലയിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിയിരിക്കുന്നു. ഇത് കേരളത്തില്‍ മാത്രം കാണുന്ന ഒരു കാര്യമല്ല. ലോകത്താകെ നമുക്കിതിന് ഒരുപാട് ഉദാഹരണങ്ങള്‍ കാണാനാവും. ആ ഏകാധിപത്യത്തിന്റെ ഏറ്റവും വികൃതമായ രൂപമാണ് കേരളത്തില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ കാരണം പാര്‍ട്ടിയുടെ സ്വാഭാവികമായ അപചയം മാത്രമല്ല. ബോധപൂര്‍വ്വം ചില ബിസിനസ് താത്പര്യക്കാര്‍ അവരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിയില്‍ കയറിക്കൂടി അങ്ങനെയാക്കിത്തീര്‍ത്തതാണ്. അതുകൊണ്ട് തന്നെയാണ് ഈ ആഗോളവത്കരണകാലഘട്ടത്തില്‍ വലിയ മൂലധനശക്തികളുടെയും സമ്പന്ന ശക്തികളുടെയും, മാഫിയകളുടെയും താത്പര്യങ്ങള്‍ ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് സംക്ഷിക്കപ്പെടുന്നതും.
മാനുഷികമൂല്യങ്ങളെ നിരാകരിക്കുന്ന ഒരു ഫാസിസ്റ്റ് യാന്ത്രികതയാണ് ഇന്ന് സി.പി.എമ്മിനെ ഗ്രസിച്ചിരിക്കുന്നത് എന്ന് പറഞ്ഞാല്‍ അതിനോട് എങ്ങനെ പ്രതികരിക്കും?
തീര്‍ച്ചയായും അത് ശരിയാണ്. മാനുഷികമൂല്യങ്ങള്‍ക്ക് ഒരു തരത്തിലുള്ള പരിഗണനയും ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കല്പിക്കുന്നില്ല. മാനുഷികമൂല്യത്തിന് മാത്രമല്ല, ജനാധിപത്യത്തിന് പോലും അവര്‍ യാതൊരു വിലയും നല്‍കുന്നില്ല. നമ്മുടെ നാട്ടില്‍ ഏതൊരു വ്യക്തിയ്ക്കും ഏത് ആശയത്തില്‍ വിശ്വസിക്കാനും, ഒരാശയവും വിശ്വസിക്കാതിരിക്കാനും പ്രചരിപ്പിക്കാനും നമ്മുടെ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യമുപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിയ്ക്കാം. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി അതിന് മുഴുവന്‍ കൂച്ചുവിലങ്ങിടുന്ന ഒരു സ്ഥിതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാണുന്നുണ്ട്. എല്ലാ ആശയങ്ങളും, എല്ലാ അഭിപ്രായങ്ങളും തങ്ങള്‍ക്ക് കീഴ്പ്പെടണമെന്നും, എഴുത്തുകാരും സാംസ്കാരികപ്രവര്‍ത്തകരും തങ്ങളുടെ തീരുമാനമനുസരിച്ചേ പ്രവര്‍ത്തിക്കാവൂ എന്നും ആര്‍ക്കും ഒരു സ്വതന്ത്രമായ അഭിപ്രായം പാടില്ലെന്നുമുള്ള ജനാധിപത്യവിരുദ്ധമായ ഒരു നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ഈ മനുഷ്യത്വരഹിതമായ കൊലപാതകങ്ങള്‍.
മുന്‍പ് നടന്ന കൈവെട്ട് കേസിലും, മതതീവ്രവാദത്തിന്റെ കടന്നുകയറ്റത്തിലും മറ്റും ശക്തമായി പ്രതികരിച്ചിരുന്ന ഇടത് യുവജനപ്രസ്ഥാനത്തിന്റെ നേതാക്കള്‍ എല്ലാം തന്നെ ഇക്കഴിഞ്ഞ രണ്ട് മൃഗീയ കൊലപാതകങ്ങളിലും മൗനത്തിലാണല്ലോ?
അതിനെ രണ്ട് രീതിയില്‍ കാണേണ്ടി വരും. ഒന്ന്, കേരളത്തിലെ ഇടതുപക്ഷയുവജന പ്രസ്ഥാനങ്ങള്‍ സത്യത്തില്‍ ഇന്ന് ഇരുട്ടിലാണ്. ഒരു തരത്തിലുമുള്ള യുവജനതാത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ അവര്‍ക്കിന്ന് കഴിയുന്നില്ല. യുവജനസമൂഹത്തിനിടയില്‍ സര്‍ഗാത്മകതയെ സാമൂഹ്യനീതിക്ക് വേണ്ടി വളര്‍ത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് DYFI രൂപം കൊള്ളുന്നത്. എന്നാല്‍ അതിനുതകുന്ന കാര്യപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ആ സംഘടന പരാജയപ്പെടുന്നു. അതുകൊണ്ട് തന്നെ ആ നിലയില്‍ സംഭവിച്ച മൂല്യത്തകര്‍ച്ച ഇതിനെ വല്ലാതെ ബാധിക്കുന്നുണ്ട്. വെറുമൊരു ആള്‍ക്കൂട്ടമായി മാത്രം ഇടതുപക്ഷയുവജന പ്രസ്ഥാനം മാറിക്കഴിഞ്ഞിരിക്കുന്നു. ഈ പ്രതികരണമില്ലായ്മയുടെ ഒരു കാരണം അതാണ്. പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് പോഷകസംഘടനകള്‍ പ്രവര്‍ത്തിക്കുന്നതുപോലെ മാത്രം പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് കേരള യുവജന പ്രസ്ഥാനങ്ങളൊക്കെ. അതുകൊണ്ട് തന്നെ ഒരു തരത്തിലുമുള്ള പ്രതികരണവും അവരുടെ ഭാഗത്ത് നിന്ന് വരുന്നില്ല.
എളമരം കരീമിന്റെ വികസനനയത്തിലും, നന്ദിഗ്രാം മാതൃകയിലുള്ള കിണാലൂര്‍ വികസനത്തിലും, മാനാഞ്ചിറ മൈതാനത്തോട് ചേര്‍ന്നുകിടക്കുന്ന കോമണ്വെല്‍ത്ത് ട്രസ്റ്റിന്റെ ഭൂമിയില്‍ പഞ്ചനക്ഷത്രഹോട്ടല്‍ തുടങ്ങാനുമുള്ള തീരുമാനങ്ങളിലുമെല്ലാം പാര്‍ട്ടിയെ എതിര്‍ത്ത്, ആ പാര്‍ട്ടിയുടെ ഇത്തരത്തിലുള്ള വലതുപക്ഷവ്യതിയാനങ്ങളിലുമെല്ലാം പ്രതിഷേധിച്ചാണ് ടി.പി അടക്കമുള്ള സഖാക്കള്‍ പാര്‍ട്ടി വിട്ടത്. എന്നാലത് ജനതാദളിന് നല്‍കേണ്ട അധികാരക്കൈമാറ്റ വിഷയത്തില്‍ മാത്രമായി ചിത്രീകരിക്കാനാണല്ലോ പാര്‍ട്ടി ശ്രമിച്ചത്?
ജനതാദളുമായുള്ള അധികാരക്കൈമാറ്റത്തിന് പിന്നില്‍ വലിയൊരു കച്ചവടതാത്പര്യമുണ്ട്. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വച്ച് മാറാന്‍ സി.പി.എം ജനതാദളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് അഴിയൂര്‍ പഞ്ചായത്തില്‍ ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ പോവുന്ന ചില വന്‍ വ്യവസായ സംരംഭങ്ങളുടെ പേരിലാണ്. ആ വ്യവസായ സംരംഭങ്ങള്‍ക്കാവശ്യമായ സംരക്ഷണം നല്‍കാന്‍ അഴിയൂരില്‍ സി.പി.എം ഭരണം ആവശ്യമായിരുന്നു. അതുകൊണ്ടാണ് മുന്‍ ധാരണകളൊന്നും ഇല്ലാതിരുന്നിട്ടും ആ പഞ്ചായത്ത് സി.പി.എം ഏറ്റെടുക്കുകയും ഏറാമല ജനതാദളിന് കൈമാറാന്‍ ധാരണയുണ്ടാവുകയും ചെയ്തത്. ആ ബിസിനസ് താത്പര്യങ്ങളെയാണ് ചന്ദ്രശേഖരനും വേണുവുമെല്ലാം അവിടെ എതിര്‍ത്തത്. ആ ഒരു പ്രശ്നം മാത്രമല്ല, പാര്‍ട്ടിക്കകത്ത് അവര്‍ നിരന്തരം തങ്ങളുടെ നിലപാടുകളുമായി പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു. ജനാധിപത്യമൂല്യങ്ങള്‍ക്ക് വേണ്ടിയും ഏകാധിപത്യത്തിനെതിരായും കഴിഞ്ഞ കുറേ നാളുകളായി പാര്‍ട്ടിക്കകത്ത് അവിടെ സമരം നടക്കുന്നുണ്ട്. അതിന്റെ അവസാനഘട്ടത്തിലാണ് ചന്ദ്രശേഖരനടക്കമുള്ളവരെ പുറത്താക്കുന്നത്.
എളമരം കരീം എന്ന മനുഷ്യന്‍ ഒരു കാലത്ത് എനിക്കെറ്റവും ഇഷ്ടമുള്ള ഒരു ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. നല്ല പ്രാസംഗികന്‍, പ്രശ്നങ്ങളെ നന്നായി വിശകലം ചെയ്ത് അവതരിപ്പിക്കുന്ന നേതാവ് എന്നി നിലകളില്‍ എനിക്കാദ്ദേഹത്തോട് നല്ല താത്പര്യമായിരുന്നു. പക്ഷേ, അദ്ദേഹം മന്ത്രിയായപ്പോള്‍ നേരത്തെ പറഞ്ഞതിനോടെല്ലാം വിരുദ്ധമായ സമീപനങ്ങളാണ് സ്വീകരിച്ചത്. വന്‍കിട സമ്പന്നരുടെ ദാസനായി, ഒരു ഇഷ്ടതോഴനായി എളമരം കരീം മാറി. എങ്ങിനെ ആളുകള്‍ക്കിങ്ങനെ മാറാന്‍ കഴിയുന്നു? വര്‍ഷങ്ങളോളം ആഗോളവത്കരണ വിരുദ്ധനയങ്ങള്‍ ഉയ്രത്തിപ്പിടിച്ചുകൊണ്ട് പ്രസംഗവും, ക്ലാസ്സുകളും നടത്തിയിട്ടുള്ള ഇദ്ദേഹം എങ്ങനെ ഒരു സുപ്രഭാതത്തില്‍ ഇങ്ങനെ മാറുന്നു എന്നാലോചിച്ച് അത്ഭുതം തോന്നിയിട്ടുണ്ട്. അതിന്റെ കാരണം മറ്റൊന്നുമല്ല. ഒരു പാര്‍ട്ടി ടോട്ടലായി അതിന്റെ വര്‍ഗ്ഗനിലപാട് ഉപേക്ഷിച്ച് മറ്റൊരു താത്പര്യത്തിലേക്ക് മാറിയതിന്റെ ദൃഷ്ടാന്തമാണത്. ഇവയെല്ലാം തന്നെ ടി.പി പുറത്തുപോയതിന്റെ ഓരോ കാരണങ്ങളാണ്.
പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയെങ്കിലും കോണ്‍ഗ്രസുമായി സന്ധി ചെയ്യാന്‍ ടി.പി ഒരിക്കലും തയ്യാറല്ലായിരുന്നു. എന്നാല്‍ ഷൊര്‍ണൂരില്‍ നേരെ മറിച്ചാണല്ലോ സംഭവിച്ചത്?
ഒരു സന്ധിയും ഷൊര്‍ണൂരില്‍ ഞങ്ങള്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയിട്ടില്ല. ഇവിടെ കഴിഞ്ഞ നഗരസഭാതിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിച്ചത് സ്വതന്ത്രമായാണ്. വാശിയേറിയ മത്സരമാണ് ഇവിറ്റെ നടന്നത്. ഒരുപക്ഷേ, കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിനേക്കാള്‍ ഞങ്ങളെ ആക്രമിച്ചത് കോണ്‍ഗ്രസാണ്. എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ സ്വാധീനകേന്ദ്രങ്ങള്‍ നിലനിര്‍ത്തി ഭേദപ്പെട്ട ഒരു വിജയം നേടി. തെരെഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരു അവസ്ഥയാണ് ഇവിടെ ഉണ്ടായത്. സി.പി.എം അധികാരത്തില്‍ വരാന്‍ പാടില്ലെന്ന വാശി ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ട്. ഞങ്ങള്‍ ആ വിഷയം സംഘടനയ്ക്കകത്ത് ചര്‍ച്ച ചെയ്ത് പരിശോധിച്ചു. സി.പി.എമ്മിനെ അധികാരഘടനയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ അടിസ്ഥാനപരമായി വിയോജിപ്പുള്ള പ്രസ്ഥാനമാണെങ്കില്‍ പോലും കോണ്‍ഗ്രസുമായി സഹകരിച്ചുകൊണ്ട് ഷൊര്‍ണൂര്‍ നഗരസഭയുടെ വികസനം എന്ന ഒരു അജണ്ടയുടെ അടിസ്ഥാനത്തില്‍ ഇവിടെ ഒരു ഭരണം ഉണ്ടാക്കണമെന്ന് മാത്രമെ ഞങ്ങള്‍ കണക്കാക്കിയിട്ടുള്ളൂ. അതല്ലാതെ കോണ്‍ഗ്രസുമായി എന്തെങ്കിലുമൊരു സന്ധിയോ, ഞങ്ങള്‍ യു.ഡി.എഫിന്റെ ഭാഗമായി മാറുകയോ ഒന്നും ഉണ്ടായിട്ടില്ല. യു.പി.എ ഭരണത്തിനും,ബൂര്‍ഷ്വാ നയങ്ങള്‍ക്കുമെതിരായി ഒരു ഇടതുപക്ഷപ്രസ്ഥാനമെന്ന നിലയിലുള്ള ശക്തമായ പ്രവര്‍ത്തനവും പ്രചരണവും ഞങ്ങള്‍ ഇവിടെ നടത്തിക്കൊണ്ടേയിരിക്കുന്നുണ്ട്. ഒഞ്ചിയത്തും ഇതൊക്കെത്തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നതും. പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ അധികാരഘടനയില്‍ നിന്നും മാറ്റുക എന്ന നിലപാടോട് കൂടിത്തന്നെയുള്ള പ്രവര്‍ത്തനം തന്നെയായിരുന്നു അവിറ്റെയും നടന്നത്. അവര്‍ക്കതിന് അവിടെ തനിച്ചൊരു ഭൂരിപക്ഷം ലഭിച്ചു. ഞങ്ങള്‍ക്കതിന് കഴിഞ്ഞില്ല. അതിന് ജനാധിപത്യ പ്രസ്ഥാനങ്ങളുമായി ചില നീക്കുപോക്കുകള്‍ ഞങ്ങള്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. അതില്ലാതെ ഞങ്ങള്‍ക്കതിന് കഴിയില്ല. ഭീകരരൂപം പൂണ്ട് നില്‍ക്കുന്ന, തനി ഫാസിസ്റ്റായി മാറിയ ഒരു പ്രസ്ഥാനത്തെ നേരിടാന്‍ കൊച്ചു കൊച്ചു സംഘടനകള്‍ക്ക് കഴിയില്ല. അപ്പോള്‍ ജനാധിപത്യ പ്രസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ട് മാത്രമെ ഫാസിസ്റ്റ് ഭീകരതയെ ചെറുക്കാന്‍ കഴിയൂ എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അതൊരിക്കലും സന്ധി ചെയ്യല്ലല്ല, അടിസ്ഥാന നയങ്ങളില്‍ വെള്ളം ചേര്‍ക്കലല്ല, അടിസ്ഥാനപരമായി അവരോടുള്ള വിയോജിപ്പ് ഉപേക്ഷിക്കലുമല്ല.
ഒഞ്ചിയത്തെ സഖാക്കളോട് വി.എസിന് ഒരു പ്രത്യേക മമതയുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ?
വി.എസിന് അങ്ങനെ ചിലരോട് മാത്രമായി മമതയുള്ളതായി ഞാന്‍ മനസ്സിലാക്കിയിട്ടില്ല. ഒഞ്ചിയത്തായാലും ഷൊര്‍ണൂരിലായാലും പാര്‍ട്ടിക്കകത്ത് വി.എസ് എടുത്ത നിലപാട് അന്നും, ഇന്നും ഒന്നായിരുന്നു. ഇങ്ങനെ തള്ളിക്കളയേണ്ടവരല്ല അവര്‍, അവര്‍ പറയുന്നതിലും കഴമ്പുണ്ടോ എന്ന് പരിശോധിച്ച് അവരെയൊക്കെ പാര്‍ട്ടിയോടൊപ്പം നിര്‍ത്താനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത് എന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. അതല്ലാതെ ആരോടെങ്കിലും പ്രത്യേക സ്നേഹബന്ധം വി.എസ് പുലര്‍ത്തിയിരുന്നോ എന്ന് എനിക്കറിയില്ല.
ഒഞ്ചിയത്തെയും ഷൊര്‍ണൂരിലെയും മറ്റും വിമതപ്രസ്ഥാനങ്ങള്‍ പാര്‍ട്ടി ചരിത്രത്തില്‍ എങ്ങനെ വായിക്കപ്പെടും എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇതെല്ലാം ഒരു പുതിയ ചരിത്രമായി മാറും എന്നാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്. കാരണം, കേരളത്തില്‍ പുതിയ മാര്‍ക്സിസ്റ്റ് നിലപാടുകളുള്ള, അതേസമയം ജനാധിപത്യത്തിന് വലിയ പ്രാമുഖ്യം കല്പിക്കുന്ന, രാഷ്ട്രീയസംശുദ്ധതയുള്ള, സത്യസന്ധമായ ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിനു വേണ്ടി സി.പി.എം മാറിനില്‍ക്കേണ്ടി വരും. ചരിത്രത്തില്‍ സി.പി.എമ്മിന്റെ റോള്‍ കഴിഞ്ഞു എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഒരുകാലത്ത് സി.പി.എം ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു. അതുകൊണ്ടാണ് ആവേശപൂര്‍വ്വം അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ട്ടിക്കൊപ്പം നിന്നത്. ഇന്ന് ആ ധര്‍മ്മം സി.പി.എമ്മിന് നിര്‍വ്വഹിക്കാനാവുന്നില്ല. ഒരു ബൂര്‍ഷ്വാ പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഇവിടെ കോണ്‍ഗ്രസുണ്ടല്ലോ. പിന്നെന്തിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പേരെഴുതിയ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനങ്ങള്‍ അണിനിരക്കണം? നമ്മുടെ നാട്ടില്‍ കാലത്തിനനുസരിച്ചുള്ള ഇടതുപക്ഷ കാഴ്ചപ്പാടുള്ള, ജനാധിപത്യമൂല്യങ്ങളുള്‍ക്കൊള്ളുന്ന അതേസമയം പൊതുജീവിതത്തില്‍ സത്യസന്ധതയും ആദര്‍ശശുദ്ധിയും പുലര്‍ത്തുന്ന ഏത് കമ്മ്യൂണിസ്റ്റ് നേതാവാണുള്ളത്? അത്തരത്തിലുള്ള നേതാക്കളുടെയും അണികളുടെയും ഒരു പുതിയ ഇടതുപക്ഷ പ്രസ്ഥാനം കേരളത്തില്‍ രൂപപ്പെട്ട് വരും എന്ന് വിശ്വസിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അതിലേക്കുള്ള വഴിത്തിരിവുകളാണ് സി.പി.എമ്മിലെ എല്ലാ വിമതസംഘടനകളും.
താന്‍ നടത്തിയിരിക്കുന്നത് പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്ന് അറിയാത്ത ആളല്ല വി.എസ്. തനിക്കെതിരെ നടപടിയെടുക്കാന്‍ ഒരര്‍ത്ഥത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിരിക്കുകയല്ലേ അദ്ദേഹം ചെയ്തിരിക്കുന്നത്?
ഈ വിഷയത്തില്‍ വി.എസ് സ്വീകരിച്ച നിലപാടിനെ അച്ചടക്കത്തിന്റെ പ്രശ്നമായിട്ടല്ല നാം കാണെണ്ടത്. ചന്ദ്രശേഖരന്റെ കൊലപാതകം ഈ സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ട ഒരു വിഷയമാണ്. ഈ കൊലപാതകം മാത്രമല്ല, ഇതിന് തൊട്ടുമുന്‍പ് നടന്ന ഷുക്കൂറിന്റെ വധവും, നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഫസല്‍ വധവുമെല്ലാം ചിന്തിക്കേണ്ടത് തന്നെയാണ്. കേര്‍ളത്തെ നടുക്കിയ നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയില്‍ അവസാനത്തെ കണ്ണിയാണ് ചന്ദ്രശേഖരന്‍. അതിനോട് ഇടം വലം നോക്കാതെ മനുഷ്യസ്നേഹികള്‍ പ്രതികരിക്കേണ്ടതുണ്ട്. വി.എസ് സത്യത്തില്‍ നടത്തിയിട്ടുള്ളത് അത്തരം പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങളാണ്. അതില്‍ അദ്ദേഹം തന്റെ പാര്‍ട്ടിയിലെ അച്ചടക്കത്തെ സംബന്ധിച്ചും അച്ചടക്കലംഘനത്തെ സംബന്ധിച്ചുമൊന്നും കൂടുതല്‍ ആലോചിച്ചിട്ടുണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ കൂടുതല്‍ ആലോചിക്കാതെ അഭിപ്രായം പറയേണ്ട കാര്യവുമാണിത്. കാരണം, കമ്മ്യൂണിസ്റ്റുകാര്‍ ഒരിക്കലും ഉദ്യോഗസ്ഥരെപ്പോലെ പെരുമാറാന്‍ പാടില്ല. അവര്‍ അവരുടെ മുന്നില്‍ സംഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളോട് ഏറ്റവും ശരിയായ രീതിയില്‍ പ്രതികരിക്കേണ്ടവരാണ്. വി.എസ് അച്യുതാനന്ദന്‍ മാത്രമേ ഇത് ചെയ്യുന്നുള്ളൂ എന്നതുകൊണ്ടാണ് നമുക്കിത് അച്ചടക്കലംഘനത്തിന്റെ ഒരു പ്രശ്നമായി തോന്നുന്നത്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളും, സി.പി.എമ്മിലെ നേതാക്കളും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കോക്കസിനെ ഒറ്റപ്പെടുത്തിക്കൊണ്ട് ഈ നിഷ്ഠൂരത ഇനി പാര്‍ട്ടിയില്‍ അനുവദിക്കില്ല എന്നാണ് പറയേണ്ടത്. ന്യൂനപക്ഷമായ ഇത്തരം ക്രൂരന്മാരെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കുന്നതിനു വേണ്ടി, പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന ആ കാന്‍സര്‍ മുറിച്ചു മാറ്റുന്നതിനു വേണ്ടി പാര്‍ട്ടി ഒറ്റക്കെട്ടായി ശബ്ദിക്കേണ്ടിയിരിക്കുന്നു. ആ ശബ്ദം വി.എസില്‍ നിന്ന് മാത്രമെ വരുന്നുള്ളൂ എന്നതുകൊണ്ട് നമുക്കിത് അച്ചടക്കലംഘനമായി തോന്നാം. പക്ഷേ, സി.പി.എമ്മിലെ മഹാഭൂരിപക്ഷം വരുന്ന അണികള്‍ വി.എസിന്റെ ഈ വികാരം അതേ രീതിയില്‍ പ്രകടിപ്പിക്കുന്നവരാണ് എന്നാണെനിക്ക് തോന്നുന്നത്.
പാര്‍ട്ടി പ്രതിസ്ഥാനത്ത് വന്നതോ, സംശയിക്കപ്പെടുകയോ ചെയ്യുന്ന മൂന്ന് വധക്കേസുകള്‍ ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടിയെ വേട്ടയാടുകയാണ്. സംസ്ഥാനതലത്തിലാവട്ടെ സി.പി.എമ്മിന്റെ കണ്ണൂര്‍ ലോബിയും ഇതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നു. എന്തുപറയുന്നു അതിനെപ്പറ്റി?
ചില സ്ഥാപിത താത്പര്യമുള്ള നേതാക്കളുടെ, അതായത് കണ്ണൂര്‍ ലോബിയുടെ എന്ന് തന്നെ പറയാം, അവരുടെ ഇടപെടലുകളാണ് പാര്‍ട്ടിയെ ഇത്രമാത്രം വലിയൊരു അപകടത്തില്‍ എത്തിച്ചിരിക്കുന്നത്. ഇനി ആ നേതാക്കളെ മാറ്റി എന്നതുകൊണ്ട് മാത്രം പാര്‍ട്ടി പഴയപോലെയാവും എന്ന് ഞാന്‍ കരുതുന്നില്ല. ആ പഴയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടിക്ക് സംഭവിച്ചിട്ടുള്ള അപചയം മാറണം. അത് മാറി പാര്‍ട്ടി പൂര്‍വ്വസ്ഥിതിയിലേക്ക് വരണമെങ്കില്‍ പാര്‍ട്ടിയ്ക്ക് ശരിയായ ഒരു നേതൃത്വമാണ് ഉണ്ടാവേണ്ടത്. ആ നേതൃത്വത്തിന് കീഴില്‍ ശക്തമായ ഒരു പ്രവര്‍ത്തനവും ആവശ്യമാണ്. അതല്ലാതെ ഒരാളെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിച്ചതുകൊണ്ടൊന്നും വിശ്വാസത്തകര്‍ച്ച സംഭവിച്ച പാര്‍ട്ടി പുനഃസ്ഥാപിക്കാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ ഒരു നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമെ പാര്‍ട്ടിക്ക് പഴയ യശസ്സ് തിരിച്ചുകിട്ടൂ എന്നാണ് ഞാന്‍ കരുതുന്നത്.
പാര്‍ട്ടി പഴയതുപോലെ അതിന്റെ യഥാര്‍ത്ഥ നിലപാടുകളിലേക്ക് തെറ്റുതിരുത്തി എത്തിയാല്‍ ഒരു മടങ്ങിപ്പോക്ക് പ്രതീക്ഷിക്കാമോ?
അത്തരത്തിലുള്ള ഒരു സാഹചര്യം വരുമ്പോള്‍ മാത്രം ആലോചിക്കേണ്ടുന്ന ഒരു കാര്യമാണത്. മാത്രമല്ല, അങ്ങനെ ഒരു സാഹചര്യം വരട്ടെ എന്നു കരുതി നോമ്പ് നോറ്റ് കാത്തിരിക്കുന്നവരുമല്ല ഞങ്ങള്‍. ഞങ്ങളുടെ പ്രദേശങ്ങളില്‍ സത്യസന്ധമായ രീതിയില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് വേണ്ടി നല്ലപോലെ പ്രവര്‍ത്തിച്ചു പോവുന്നുണ്ട് ഞങ്ങളെല്ലാവരും. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പഴയതുപോലെ അതിന്റെ നിലപാടുകളിലേയ്ക്കും, ആശയങ്ങളിലേയ്ക്കും എത്തിയാല്‍ മാത്രമെ ഒരു തിരിച്ചുപോക്കിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുക കൂടി ചെയ്യൂ. മറിച്ച് ഈയൊരവസ്ഥയില്‍ ഒരു മടങ്ങിപ്പോക്കിന് ഞങ്ങള്‍ തയ്യാറുമല്ല.
സംവാദ മണ്ഡലങ്ങളെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ പേരില്‍ തളച്ചിടുന്ന ഒരു ഫാസിസ്റ്റ് നയമാണ് ഇപ്പോള്‍ സി.പി.എം നേതൃത്വത്തിന്റേത് എന്ന് തോന്നിയിട്ടുണ്ടോ?
അത് ഞാന്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ. എല്ലാ മണ്ഡലങ്ങളിലും ഇത്തരത്തില്‍ ഒരു ഡിറ്റേറ്റര്‍ഷിപ്പ് അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഒരു ശ്രമം സി.പി.എമ്മിനുണ്ട്. അത് പാര്‍ട്ടി സംഘടനയ്ക്കകത്ത് മാത്രമല്ല, മുന്നണിയില്‍ പോലുമുണ്ട്. സി.പി.ഐ എന്ന സംഘടനയ്ക്ക് സ്വതന്ത്രമായി ഒരഭിപ്രായം പറയാന്‍ പോലും സാധിക്കുന്നില്ല. അത്തരത്തില്‍ സ്വതന്ത്രമായ ഒരഭിപ്രായം പറയുമ്പോള്‍ ഭീഷണിയുടെ സ്വരമാണ് സി.പി.എം പുറത്തെടുക്കുന്നതും. അതൊരു ഫാസിസ്റ്റ് രീതിയാണ്.
മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍.നീലകണ്ഠനെ പരസ്യമായി ഒരു വേദിയില്‍ കയറിയാണ് സി.പി.എം അക്രമിച്ചത്. സക്കറിയയെ അക്രമിച്ചതും ഇതേപോലെത്തന്നെ. ഇതിനെയല്ലാം പിണറായി വിജയന്‍ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത് സദസ്സ് അറിഞ്ഞ് പ്രസംഗിക്കണം എന്നായിരുന്നു. അവര്‍ക്ക് ഇഷ്ടമുള്ളത് മാത്രം പറയണം, അവരെ ആരും വിമര്‍ശിക്കരുത് എന്നാണൊ അപ്പോള്‍ പാര്‍ട്ടി പറയുന്നത്? എല്ലാ മേഖലയിലും തങ്ങളുടേതായ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ സി.പി.എം ശ്രമിക്കുന്നതും ഇത്തരം ഭീഷണികളില്‍ക്കൂടിത്തന്നെയാണ്. ഫാസിസത്തിന്റെ പുതിയ പുതിയ രൂപങ്ങളെയാണ് ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
അടിച്ചമര്‍ത്തലിലൂടെ സുരക്ഷിതത്വം നേടുന്ന രീതിയിലേക്കാണോ ഇന്ന് പാര്‍ട്ടി പോവുന്നത്?
അങ്ങനെ അടിച്ചമര്‍ത്തിയുള്ള ഒരു സുരക്ഷിതത്വം ഒരിക്കലും അവര്‍ക്ക് സാധ്യമാവില്ല. കാരണം, ജനം തിരസ്കരിച്ച ഒരാശയത്തിനോ, ഒരു പ്രസ്ഥാനത്തിനോ പണത്തിന്റെ ബലം കൊണ്ടൂം കായികശേഷി കൊണ്ടും കുറച്ചുകാലം പിടിച്ചുനില്‍ക്കാമെന്നല്ലാതെ എക്കാലവും പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ല. മാരകരോഗത്തിന് അടിമപ്പെട്ട ഒരു സമ്പന്നന് അല്പകാലം ആയുസ്സ് നീട്ടിക്കിട്ടുന്നത് പോലെയാണിത്. സ്വാഭാവികമായ ഒരു പതനം സി.പി.എമ്മിനെ കാത്തിരിക്കുന്നുണ്ട്. സമ്പന്നമായ, സുശക്തമായ ഒരു സ്ഥാപനമാണ് ഇന്ന് സി.പി.എം. അത് ഒരിക്കലും ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയാവുന്നില്ല. ഏറെ കരുത്തുള്ളതുകൊണ്ട് അല്പകാലം പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് കഴിയും. എങ്കിലും അനിവാര്യമായ തകര്‍ച്ചയെ അതിന് ഒഴിവാക്കാനാവില്ല.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി താത്വിക തലത്തിലും, പ്രയോഗ തലത്തിലും പല ചരിത്ര 'ഇസ'ങ്ങളുടെ പശ്ചാത്തലത്തില്‍ വന്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണല്ലോ. കമ്മ്യൂണിസവും ഫ്യൂഡലിസവും തമ്മിലുള്ള ഒരു ബീജസങ്കലനമാണ് ഇന്ന് നാം കാണുന്നത്. കരുത്തരായ സംരംഭകര്‍ക്കേ പുതിയൊരു ലോകം സൃഷ്ടിക്കാനാവൂ എന്ന് നവ മാര്‍ക്സിസ്റ്റുകള്‍ ചിന്തിക്കുന്നതുകൊണ്ടാവുമോ ഈ മാറ്റം?
സ്വാര്‍ത്ഥമതികളും, മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രങ്ങളെ കുറിച്ച് ഗഹനമായ അറിവില്ലാത്തവരുമായ ആളുകളാണ് ഇന്ന് നേതൃത്വത്തില്‍ ഇരിക്കുന്നത്. പാര്‍ട്ടിയുടെ കഷ്ടകാലത്തിന് നേതൃനിരയില്‍ എത്തിയവരാണിവര്‍. സൈദ്ധാന്തികരായതുകൊണ്ടോ, ആദര്‍ശനിഷ്ഠരായതുകൊണ്ടോ ഒന്നുമല്ല അവര്‍ ഈ പദവികളിലെത്തിയത്. ഇവരിലൊക്കെ ഞാന്‍ കാണുന്ന ഒരു ഗുണം, ഇവരൊക്കെ നല്ല മാനേജര്‍മാരാണ് എന്നതാണ്. പിണറായി വിജയന്‍ ഒരു നല്ല മാനേജര്‍ മാത്രമാണ്, ഒരു നല്ല സെക്രട്ടറിയല്ല. അതിലപ്പുറം ഒരു നല്ല കമ്മ്യൂണിസ്റ്റിനുവേണ്ട ഗുണങ്ങളൊന്നും അദ്ദേഹത്തിനില്ല. അദ്ദേഹം ഒരു സൈദ്ധാന്തികനല്ല, സമയാസമയങ്ങളില്‍ ഉചിതമായ രാഷ്ട്രീയ നിലപാടുകളെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയതന്ത്രജ്ഞനല്ല, അതിനേക്കാളുപരി ഒരു കമ്മ്യൂണിസ്റ്റിന്റെ ശരീരഭാഷയേയല്ല അദ്ദേഹത്തിന്റേത്. അദ്ദേഹം ഒരു നല്ല മാനേജര്‍ മാത്രമാണ്. തന്റെ കയ്യില്‍ കിട്ടിയിട്ടുള്ള ഈ സ്ഥാപനത്തെ വളരെ വിദഗ്ദമായി തനിക്ക് അനുകൂലമാക്കി ഉപയോഗിക്കുന്നതിനുള്ള തികച്ചും പ്രായോഗികമായ വൈദഗ്ദ്യമാണ് അദ്ദേഹത്തിനുള്ളത്. ആ വൈദഗ്ദ്യം മാത്രമാണദ്ദേഹം ഇപ്പോഴും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതും.
കോടാനുകോടി സമ്പത്തിന്റെ ഉടമകളായി ഈ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. പാര്‍ട്ടിയിലേക്ക് തിരിച്ചുവരണം എന്ന് പറഞ്ഞ് പിണറായിയുടെ ദൂതനായി ഒരു കോടീശ്വരന്‍ സമീപിച്ചിരുന്നതായി ചന്ദ്രശേഖരന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു. എന്തുവേണമെങ്കിലും ചന്ദ്രശേഖരന് നല്‍കാം എന്നയാള്‍ പറഞ്ഞുവത്രേ. പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ പോലും ഇതുപോലെയുള്ള കുത്തകമുതലാളിമാര്‍ ഇടപെടുന്നുണ്ടെങ്കില്‍ ആ പാര്‍ട്ടി ഇന്നെവിടെയെത്തി നില്‍ക്കുന്നു എന്ന് മനസ്സിലാക്കാന്‍ എനിക്കോ നിങ്ങള്‍ക്കോ വലിയ പ്രത്യയശാസ്ത്രവിജ്ഞാനമൊന്നും ആവശ്യമില്ല. ഇത്തരം കുത്തകമുതലാളിമാരുടെ ബിസിനസിലെ ഒരു പങ്കുകച്ചവടക്കാര്‍ കൂടിയായിരിക്കും ചില നേതാക്കള്‍. അവര്‍ക്ക് തങ്ങളുടെ ബിസിനസ് താത്പര്യങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ ഒരു മറ മാത്രമാണ് പാര്‍ട്ടി.
സമ്പന്നമായ ഇടതുപക്ഷ ദാര്‍ശനികതയുടെ ഉള്ളടക്കം കയ്യാളുന്ന ധിഷണാശാലികള്‍ ഇന്ന് സി.പി.എമ്മില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ പ്രത്യയശാസ്ത്ര രംഗത്ത് ഇന്നുണ്ടായിട്ടുള്ള ശൂന്യത നികത്താന്‍ അവര്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ?
സൈദ്ധാന്തികമായും ആശയപരവുമായി സംസാരിക്കാനും അണികളുമായി സംവദിക്കാനും കഴിവുള്ള ധാരാളം ആളുകള്‍ ഇപ്പോഴും സി.പി.എമ്മിനകത്തുണ്ട്. പക്ഷേ, അവരൊക്കെത്തന്നെ അവരുടെ ബുദ്ധിയും ചിന്തയും പാര്‍ട്ടിക്ക് പണയം വച്ചവരാണ്. ഇടതുപക്ഷസഹയാത്രികരായാലും സ്വതന്ത്രനിലപാടുകള്‍ ഇല്ലാത്തതാണ് ഇത്തരക്കാരുടെ പ്രശ്നം. ഇത്തരം സൈദ്ധാന്തികരും, ദാര്‍ശനികരും, സാംസ്കാരികപ്രവര്‍ത്തകരുമെല്ലാം ഇങ്ങനെ പാര്‍ട്ടിക്ക് കീഴില്‍ നിന്ന് പോഷകവത്കരിക്കപ്പെടുന്നത് വളരെ അപകടകരമായ ഒരവസ്ഥയാണ്. ആ ഒരവസ്ഥയില്‍ ആവരെങ്ങിനെയാണ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രജീര്‍ണ്ണതയെപ്പറ്റി സംസാരിക്കുക? ഇനി അഥവാ സംസാരിച്ചാല്‍ തന്നെ അത്തരം ആളുകള്‍ മറ്റൊരു വിജയന്‍ മാഷായി മാറുകയും ചെയ്യും.
പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ചന്ദ്രശേഖരന്‍ വധത്തോട് കൂടി ആളുകള്‍ പാര്‍ട്ടി ഉപേക്ഷിക്കാന്‍ തയ്യാറാവുന്നു. സി.പി.എമ്മിന്റെ ഉള്ളടക്കം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണോ?
സി.പി.എമ്മിന്റെ ഉള്ളടക്കം നമ്മള്‍ പരിശോധിച്ചാല്‍ സി.പി.എം അംഗങ്ങളില്‍ അറുപത് ശതമാനത്തിലധികവും കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ സി.പി.എമ്മിലേക്ക് വന്നവരാണ്. അടിയന്തിരാവസ്ഥയുടെ കാലത്ത് പാര്‍ട്ടിപ്രവര്‍ത്തകര്‍ നേരിട്ട പീഢനങ്ങളുടെ പത്തിലൊന്നു പോലും അനുഭവിക്കാത്തവരാണ് മഹാഭൂരിപക്ഷം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും. അതില്‍ പകുതി പേരും അവരവരുടെ ആവശ്യപൂര്‍ത്തീകരണത്തിനായി പാര്‍ട്ടിയിലേക്ക് വന്നവരാണ്. അതല്ലാതെ രാഷ്ട്രീയമായ/സൈദ്ധാന്തികമായ വിചിന്തനങ്ങള്‍ കൊണ്ടോ, മാര്‍ക്സിസം നല്‍കിയ ആവേശം കൊണ്ടോ വരുന്നവരല്ല ഇന്നത്തെ പ്രവര്‍ത്തകര്‍. അതുകൊണ്ട് തന്നെ പ്രത്യയശാസ്ത്രപരമായിപ്പോലും സി.പി.എമ്മിന്റെ ഉള്ളടക്കം ഇന്ന് ദുര്‍ബലമാണ്. തത്വശാസ്ത്രപരമായും, ദാര്‍ശനികപരമായും യാതൊരു കാമ്പുമില്ലാത്തതുകൊണ്ട് പാര്‍ട്ടിക്കകത്ത് നിന്ന് ആദര്‍ശാത്മകമായിട്ടുള്ളൊരു അടര്‍ന്നുപോക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്ക് പാര്‍ട്ടി ആരെ കൊന്നാലും കുഴപ്പമില്ല. കാരണം, അവര്‍ അവരുടേതായ ആവശ്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയില്‍ നില്‍ക്കുന്നവരാണ്. അത്തരത്തിലുള്ള ഒരു മോശമായ സ്ഥിതി ഇന്ന് സി.പി.എമ്മിന് മാത്രല്ല, എല്ലാവര്‍ക്കുമുണ്ട്. അതേ സമയം തന്നെ സി.പി. എം അനുഭാവികള്‍ക്കിടയില്‍ നിന്ന് ഒരു വലിയ ചോര്‍ച്ച സൃഷ്റ്റിക്കാന്‍ ഈ സംഭവങ്ങള്‍ക്കെല്ലാം കഴിയും. ഇപ്പോള്‍ തന്നെ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയാല്‍ ഇരുപത്തഞ്ച് ശതമാനം ആളുകള്‍ പോലും ഈ ക്രൂരതയെയും പിണറായിയെയും ന്യായികരിക്കുകയില്ല എന്നാണ് ഞാന്‍ കരുതുന്നത്.
Subscribe to:
Post Comments (Atom)
1 വായന:
ലാൽസലാം സഖാവേ. പാർട്ടി വേദികളിൽ ഈ വിഷയങ്ങൾ ചർച്ചചെയ്യുകകയോ, ചെയ്യാതിരിക്കയോ ആവട്ടെ. പക്ഷേ ലക്ഷോപലക്ഷം വരുന്ന കമ്മ്യുണീസ്റ്റ് വിശ്വാസികൾക്ക്, ഈ നാടിനോട് കൂറുപുലർത്തുന്നവർക്ക് ആശ്വാസത്തിനുവകനൽകുന്നതാണു് താങ്കളുടെ ഈ ലേഖനം. ഇതുപോലെയുള്ള ലേഖനങ്ങൾ പലകോണിൽനിന്നും ഇനിയും വരേണ്ടിയിരിക്കുന്നൂ. എളമരം കരീമിനെപ്പറ്റി സഖാവ് എഴുതിയത് വായിക്കുമ്പോൾ, സഖ. വി.എസ്സ് മുഖ്യമന്ത്രി ആയിവന്നപ്പോൾ ഞാൻ ചിന്തിച്ചിരുന്നതും അതിനുശേഷം ഇവിടെ സംഭവിച്ചതും ആണു് എനിക്ക് ഓർമ്മ വന്നത്. മഹാകഷ്ടം എന്നേ ആ ഭരണത്തെപ്പറ്റി പറവാനുള്ളു. അതെങ്ങനെ, ഒന്ന് ഭരിക്കാൻ അനുവദിച്ചിട്ടുവേണ്ടെ. ഇപ്പോൾ സഖാ. ചന്ദ്രശേഖരൻ വധിക്കപ്പെടാൻ ഇടയായതിനുപിന്നിൽ, സഖാ. ചന്ദ്രശേഖരൻ ഉയർത്തിപ്പിടിച്ച അതേ ചെങ്കൊടി പിടിച്ചവരാണു് എന്നുവരികിൽ, അത് ഒഞ്ചിയത്തെമാത്രമല്ല കേരളത്തിലെ ഒറ്റ(യതാർദ്ധ)കമ്മ്യുണീസ്റ്റുകാരനും പൊറുക്കില്ല. ഈ ലേഖനം സഖാ. ചന്ദ്രശേഖരന്റെ രക്തസാക്ഷി മണ്ടപത്തിലേക്കുള്ള ഒരു ദീപശിഖയായി ലോകമെങ്ങും , മലയാളികൾ ഉള്ളടുത്തെല്ലാം , അണയാതെ പ്രയാണം ചെയ്യട്ടെ. ലാൽ സലാം.
Post a Comment