മരണങ്ങള്‍ കൊണ്ടുള്ള സാധ്യതകള്‍





"ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ തന്റെ ആസക്തിപ്രകാരം പെരുമാറുന്നു. മരണത്തിന് ശേഷം അയാള്‍ തന്റെ കര്‍മ്മങ്ങളുടെ വിലയിരുത്തലുകളോടാനുപേക്ഷികമായി മറ്റൊരു ലോകത്തിലേക്ക് വഹിക്കപ്പെടുന്നു. തന്റെ കര്‍മ്മങ്ങളുടെ വിളവുകള്‍ കൊയ്ത ശേഷം അയാള്‍ തിരിച്ച് ഭൂമിയിലേക്ക് മറ്റൊരു ജന്മാവതാരമായി കടന്നുവരുന്നു. ആരാണോ പുനര്‍ജന്മത്തിന് ആഗ്രഹം പ്രകടിപ്പിക്കുന്നത് അയാളാണ് ഇപ്രകാരം ജന്മമെടുക്കുന്നത്. "
-യജുര്‍വേദം, ബൃഹദാരണ്യകോപനിഷത് (4.4.5-6)


മരണം ഒരു വിരോധാഭാസമാണ്- അതൊരു വിയോഗത്തെ പ്രഖ്യാപിക്കുന്നു എന്നിട്ടും മതങ്ങളില്‍ അഭിവന്ദ്യവും അഗാധവുമായ ഒരു സ്ഥാനമാണ് മരണത്തിന് ലഭിക്കുന്നത്. നമുക്കുള്ളിലോ അല്ലെങ്കില്‍ നമുക്കിടയിലോ ഉള്ള ദൂരത്തെ അടയാളപ്പെടുത്തുന്ന ഒരു ബന്ധനമാണത്. സങ്കീര്‍ണ്ണമായ ആഗ്രഹങ്ങള്‍ സ്ഥായിത്വത്തിന്റെ ഒരു നിലനില്പായി മാറുന്നുവെന്ന മരണത്തിന്റെ ഈ അറിവ് വിരഹത്തിന്റെ ഒരു മാനസികാവസ്ഥയാണ് നമുക്കിടയില്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ മരണം ഏകാധിപത്യരാജ്യഭരണക്രമങ്ങളിലേതുപോലെ നമ്മുടെ ഓര്‍മ്മകളെ എല്ലായ്പ്പോഴും മാറിമാറി നിഷേധിക്കുന്നു. ഹിന്ദു ഫിലോസഫി പ്രകാരം മരണം പുനര്‍ജന്മത്തിന്റെയും ജീവിതത്തിന്റെ ചാക്രികാവസ്ഥയുടെയും ഒരു പുതിയ ജീവിതത്തിന്റെയും ആരംഭം തന്നെയാണ്. ഓര്‍മ്മകള്‍ കൂടുതല്‍ ഭാവങ്ങളെയും അര്‍ത്ഥങ്ങളെയും പിടിച്ചുവയ്കാത്തതുകൊണ്ട് ഒരു പുനര്‍ജന്മത്തില്‍ ആത്മാവ് ശരീരം മാത്രമേ മാറുന്നുള്ളൂവെന്നും പുരോഹിതന്മാര്‍ പറയുന്നു.

നോവലിസ്റ്റുകള്‍ മുതല്‍ കവികള്‍,ചിത്രകാരന്മാര്‍,സിനിമാനിര്‍മ്മാതാക്കള്‍ വരെയുള്ളവരുടെ സര്‍ഗ്ഗസൃഷ്ടികള്‍ക്ക് അസാന്നിദ്ധ്യവും വേര്‍പാടും മരണവുമൊക്കെയായിരുന്നു എന്നും ഇഷ്ടപ്പെട്ട വിഷയങ്ങള്‍. എഴുത്തുകാരനായ ആര്‍തര്‍ കോസ്റ്റ്ലര്‍, അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്ക് മുന്‍പ് ഇങ്ങനെ എഴുതി. "നമ്മുടെ പദസഞ്ചയങ്ങളില്‍ നിന്ന് മരണമെന്ന വാക്ക് അപ്രത്യക്ഷമായാല്‍ സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പല കൃതികളും എഴുതപ്പെടാതെ കിടക്കുകയും പിരമിഡുകളും കത്തീഡ്രലുകളും നിലനില്‍ക്കാതിരിക്കുകയും മതപരമായതും മാന്ത്രികപരമായതുമായ എല്ലാ കലകളും നാമാവശേഷമാവുകയും ചെയ്യുമായിരുന്നു". അതുപോലെത്തന്നെ ഏഡ്വാര്‍ഡ് മഞ്ച് എന്ന പ്രശസ്തനായ നോര്‍വീജിയന്‍ ആര്‍ടിസ്റ്റ് പറഞ്ഞത് "വ്യാകുലതകളും രോഗവും ഇല്ലായിരുന്നെങ്കില്‍ ജീവിതം റഡ്ഡാറില്ലാത്ത ഒരു കപ്പലുപോലെയാകുമായിരുന്നു" എന്നാണ്.


മേല്‍പ്പറഞ്ഞ രീതികളില്‍ നോക്കുകയാണെങ്കില്‍ സിനിമയില്‍ അപ്രത്യക്ഷമെന്ന ആശയം അവതരണത്തില്‍ മരണമെന്ന് അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇങ്മര്‍ ബര്‍ഗ്മാനാണ് ഇത്തരത്തില്‍ മരണമെന്ന ആശയത്തെ മതപരമായ രൂപകങ്ങളോട് സംയോജിപ്പിച്ച് അവതരിപ്പിച്ചിരുന്നത്. മൈക്കല്‍ ആഞ്ചലോ അന്റോണിയോണി മറ്റൊരുതരത്തില്‍ ചുവന്ന കാന്‍വാസുകളില്‍ മരണത്തെ ആശയവിനിമയങ്ങള്‍ക്കതീതമായി അവതരിപ്പിച്ചു. ബാക്ക് ഹോം റേയ്സ് ചെയ്ത അപ്പുവിന്റെ പരസ്പരബന്ധിത നാടകത്രയം മരണത്തെ ഒരു യാഥാര്‍ത്ഥ്യവും, ജീവിതത്തിന്റെ സന്ധാരണമാര്‍ഗ്ഗവുമായും ചിത്രീകരിച്ചു. ഘട്ടക് എന്ന ഹിന്ദി ചിത്രം നൊസ്റ്റാള്‍ജിയയെ വ്യക്തിത്വത്തിന്റെയും ഓര്‍മ്മകളുടേയും വാശിയുടെ മരണമായിട്ടാണ് പ്രേക്ഷകനു മുന്നില്‍ സംഗ്രഹിക്കപ്പെട്ടത്. ആ ചിത്രത്തില്‍ മരണത്തിന്റെ തലം മറ്റൊന്നായിരുന്നു. അപര്‍ണ്ണാസെന്നിന്റെ ചിത്രമായ ഐ ടി ഐ മൃണാലിനി മരണത്തെയും, ഒരു നടിയുടെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെയും അധികരിച്ചുകൊണ്ടുള്ള ഒരു സിനിമയാണ്. അതുകൊണ്ട് തന്നെ അതൊരു പുതുമയുള്ളതോ ആകര്‍ഷണീയമായതോ ആയ ഒരു ചിത്രവുമല്ല. ഇതേ വിഷയങ്ങളെ അധികരിച്ചുകൊണ്ട് മുന്‍പും നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഒരു തത്വത്തെ നിര്‍വ്വചിക്കുമ്പോള്‍ എങ്ങനെയാണ് മരണവും അസാന്നിധ്യവും പ്രധാനഘടകങ്ങളായി വരുന്നത് എന്ന് ഈ സിനിമയിലൂടെ നമുക്ക് കണ്ടെത്താന്‍ സാധിക്കും.

മൃണാളിനിയെ സ്വാധീനിക്കുന്ന ഭൗതികമായ മൂന്ന് മരണങ്ങളാണ് ഈ സിനിമയിലുള്ളത്- ഒന്ന് മൃണാളിനിയുടെ കോളേജിലെ നക്സലൈറ്റ് ആയിരുന്ന സുഹൃത്ത് അഭിയുടേത്, പിന്നെയുള്ളത് അവരുടെ ഡ്രെസ്സറും സഹയാത്രികയുമായിരുന്ന കമല, അവസാനത്തേത് വിമാനാപകടത്തില്‍ കൊല്ലപ്പെടുന്ന അവരുടെ മകള്‍ സോഹിനി. ഇവയില്‍ ആദ്യത്തേതും രണ്ടാമത്തേതും മൃണാളിനിയുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട രണ്ട് മരണങ്ങളായിരുന്നുവെങ്കിലും അവ കൂടുതല്‍ അടുപ്പമുള്ളവരുടെ നഷ്ടം മാത്രമായിരുന്നു. അഭിയുമായുള്ള സ്നേഹബന്ധം വളരെ നിസാരമായി മാത്രമേ സ്ക്രീനില്‍ കാണിക്കുന്നുമുള്ളൂ. പ്രേക്ഷകന് ശ്രദ്ധിക്കാന്‍ മാത്രമുള്ള ബന്ധമൊന്നും തന്നെ അവര്‍ തമ്മില്‍ ഉണ്ടായിരുന്നതായി ഇവിടെ കാണിക്കുന്നുമില്ല. എന്നാല്‍ ഇതില്‍ നിന്ന് വിപരീതമായി കമലയുടെ സാന്നിധ്യം മൂകമായിരുന്നെങ്കിലും അവളുടെ ഇടപെടലുകള്‍ ഇതിലുടനീളം കൂടുതല്‍ അര്‍ത്ഥങ്ങള്‍ പകര്‍ന്ന് കമലയ്ക്ക് ഉറച്ച പിന്‍ബലം നല്‍കുന്നുണ്ടായിരുന്നു. വിവാഹിതനായ സിനിമാസംവിധായകനായ സിദ്ധാര്‍ത്ഥയുമായുള്ള പ്രശ്നം ഉപേക്ഷിക്കാന്‍ മൃണാളിനിയെ കമല ഉപദേശിക്കുന്ന രമഗം പ്രേക്ഷകന് ഇത് കൂടുതല്‍ വ്യക്തമാക്കിത്തരുന്നുണ്ട്.
ഇന്ത്യന്‍ സിനിമയുടെ പശ്ചാത്തലത്തില്‍ രണ്ട് സിനിമകളാണ് ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് വരുന്നത്. ഒന്ന് ഗുരുദത്തിന്റെ കാഗസ് കെ ഫൂലും,ശ്യാം ബെനഗലിന്റെ ഭൂമികയും. ഗുരുദത്ത് ബന്ധങ്ങളുടെ മരണങ്ങളെപ്പറ്റിയും സ്വയം നശിക്കുന്നതിനെപ്പറ്റിയും വളരെ നീട്ടിപ്പറയുകയാണ് ചെയ്തിരുന്നത്. ആ ചിത്രം നാല്പതുകളിലെയും അമ്പതുകളിലെയും ബോംബെ സിനിമയ്ക്കുവേണ്ടിയുള്ള ഒരു സമര്‍പ്പണമായിരുന്നു. ഭൂമിക മറ്റൊരു തരത്തില്‍ പരിതാപകരമായ എന്നാല്‍ ഒട്ടും പശ്ചാത്തപിക്കാത്ത ഒരു ചുറ്റുപാടിലൂടെ സഞ്ചരിക്കുന്ന സ്ത്രീയെ ആദ്യകാല ഇന്ത്യന്‍ സിനിമയുടെ ചട്ടക്കൂട്ടിനുള്ളില്‍ ചിത്രീകരിച്ചതായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലെ മൃണാളിനി എന്ന സ്ത്രീ പ്രതിനിധീകരിക്കുന്നത് ഒരു പുതിയ ചുറ്റുപാടിനെയും അവിടെ ജീവിതം ജീവിച്ചുതീര്‍ക്കുന്ന ഒരു സ്ത്രീസമൂഹത്തെയുമാണ്.


മൃണാളിനിയുടെ മകള്‍ സോഹിനിയുടെ മരണം ഒരാത്മബന്ധത്തിന്റെ നഷ്ടത്തിലൂടെ കനത്ത ഒരാഘാതമാണ് അവര്‍ക്ക് നല്‍കിയത്. ആ മരണത്തെ വളരെ തീവ്രതയോടെ കാഴ്ചക്കാരന്റെ ഹൃദയത്തെക്കൂടി വേദനിപ്പിക്കാന്‍ തരത്തില്‍ സംവിധായകന്‍ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. ദുഃഖത്തിന്റെ അഞ്ച് തലങ്ങളിലെ നിഷേധത്തെയും സ്വീകാര്യത്തേയും ഈ ചിത്രം മുഴുവന്‍ സമയവും പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏതൊരു പൊതുപ്രേക്ഷകന്റെയും മരണത്തോടുള്ള ഭയമെന്ന നൈസര്‍ഗീകമായ ജന്മവാസനയെ മേല്‍പ്പറഞ്ഞതിനോട് ബന്ധപ്പെടുത്താന്‍ സാധിക്കുകയും ചെയ്യും. വിവാഹേതരബന്ധങ്ങളും കല്‍പ്പിച്ചുചാര്‍ത്തപ്പെട്ട ഹൃദയഭേദകരംഗങ്ങളും ഇതില്‍ ചിത്രീകരിക്കുമ്പോല്‍ ഒളിഞ്ഞുനോട്ടം,സ്പര്‍ദ്ധ തുടങ്ങിയവ ശരാശരിപ്രേക്ഷകനെ സാധാരണസിനിമാലോകത്തിലെപ്പോലെത്തന്നെ വിഷയത്തില്‍ നിന്ന് വഴിമാറ്റിക്കൊണ്ട് പോവുന്നു. ഇവിടെയാണ് ഈ ചിത്രത്തിലെ അപ്രധാനകഥാപാത്രവും മൃണാളിനിയുടെ നോവലിസ്റ്റായ സുഹൃത്തുമായ ചേതന്‍ നായര്‍ വരുന്നത്. പല ഘട്ടങ്ങളിലും അയാള്‍ മൃണാളിനിക്ക് ആശ്വാസവും ആശ്രയവുമായി ഇതില്‍ കടന്നുവരുന്നുണ്ട്. എന്നിരുന്നാലും അയാളുടെ ഭാര്യ ആര്‍ത്രൈറ്റിസ് മൂലം അശക്തയല്ലായിരുന്നുവെങ്കില്‍ അയാള്‍ക്കിതുപോലെ മൃണാളിനിക്ക് ആശ്രയമാകാനാവുമായിരുന്നോ എന്ന ചോദ്യമുയര്‍ത്താന്‍ നമുക്ക് കഴിയും. ആ ചോദ്യം നമ്മള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ അപകടത്തിലൂടെ നഷ്ടപ്പെട്ട ആ കുട്ടിയുടെ നഷ്ടം, വിരോധാഭാസമാണ് മരണമെന്ന് വിശ്വസിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യും. മൃണാളിനി എവിടെയാണെന്നറിഞ്ഞ് അവളെ സന്ദര്‍ശിക്കാന്‍ ചേതന്‍ നായര്‍ ചെല്ലുകയും അവിടെ നിന്ന് അവളെയും കൂട്ടി ചേതന്‍ തന്റെ വീട്ടിലേക്ക് വരുന്നതോടെ ഈ നഷ്ടത്തിന്റെ വേദന മൃണാളിനിയില്‍ കുറഞ്ഞതായി നമുക്ക് കാണാം.

സത്യജിത് റായിയുടെ മരണത്തോട് കൂടിയാണ് മൃണാളിനി സിനിമ ഉപേക്ഷിക്കുന്നത്. അതിന് കാരണമായി അവര്‍ പറയുന്നത് അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയില്‍ പ്രവര്‍ത്തിക്കാനാണ് ഞാന്‍ ഇത്രയും കാലം അഭിനയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തോട് കൂടി എന്റെ അഭിനയമെന്നത് അര്‍ത്ഥശൂന്യമായിരിക്കുന്നു എന്നാണ്. ഇതിനിടയില്‍ അവളുടെ ജീവിതം എങ്ങനെയാണവള്‍ കൈകാര്യം ചെയ്യുന്നത്/പിടിച്ചെടുക്കുന്നത്/താങ്ങിനിര്‍ത്തുന്നത്? ഓര്‍മ്മകളില്‍ അവള്‍ തളര്‍ന്നുപോവുന്നുണ്ടോ? ഇതെല്ലാം പ്രേക്ഷകന്റെ അറിവുകള്‍ക്കപ്പുറത്തുള്ള കാര്യങ്ങളാണ്. കാരണം, മൃണാളിനി അവളുടെ ജീവിതം തുറന്നുകാണിക്കുമ്പോള്‍ ആ സന്ദര്‍ഭത്തില്‍ നിന്ന് വിധിനിയന്ത്രിതമായ രാത്രിയിലേക്ക് പെട്ടെന്ന് കടക്കുകയാണ് സംവിധായിക ചെയ്യുന്നത്. ആ ഒരൊറ്റ രാത്രിയിലൂടെ മൃണാളിനി എന്ന നടിയുടെ ജിവിതം മുഴുവനായി സംവിധായിക ചിത്രീകരിക്കുന്നു.




നാലാമത്തെ മരണത്തോടെയാണ് സിനിമ അവസാനിക്കുന്നത്. ആത്മാവിന്റെ,മനസ്സിന്റെ മരണത്തോടെ അത് വളരെ പുറകിലായി കാണുന്നു. ആത്മഹത്യയോടെ ശേഷിക്കുന്ന മരണവിഷയകമായ ഭാഗങ്ങളെ മൃണാളിനി അവസാനിപ്പിക്കാണ്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ക്കതിന് സാധിക്കുന്നില്ല. അത് വളരെ രസകരമാണ്. കാരണം, ഒരൊറ്റ രാത്രി തന്നെ മുഴുവനായി തുറന്നുകാട്ടുകയും അതുവഴി അവള്‍ തന്റെ മരണത്തോടൊപ്പം നൊസ്റ്റാള്‍ജിയകളെയും കീഴടക്കുന്നു. മൃണാളിനിയുടെ അസ്സാന്നിദ്ധ്യത്തിന് അവളുടെ ജീവിതത്തിലെ സന്തോഷകരമായ ഓര്‍മ്മകള്‍ കൊണ്ട് ആരെയും അട്ടിമറിക്കാനോ തകര്‍ക്കാനോ ഇല്ലായിരുന്നു. സിനിമയുടെ ആമുഖവും തുടക്കത്തിലെ ഷോട്ടുകളുമെല്ലാം പ്രേക്ഷകനെ മാക്സ് ഓഫല്‍സിന്റെ ലെറ്റര്‍ ഫ്രം ആന്‍ അണ്‍നോണ്‍ വുമണിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിലെ ലിസയും ഈ ചിത്രത്തിലെ ക്ഷീണിതയായ അപര്‍ണ്ണാസെന്നും ഏതൊക്കെയൊ സന്ദര്‍ഭങ്ങളില്‍ ഒരാളായിത്തന്നെ പരിണമിക്കുന്നതായി നമുക്ക് കാണാം. അതുവഴിയാണ് നമ്മള്‍ മൃണാളിനിയുടെ പ്രക്ഷുബ്ധമായ എഴുപതുകളിലെ നൊസ്റ്റാള്‍ജിയകള്‍ക്കൊപ്പം ട്രെയിന്‍ യാത്ര പോലെ നമ്മള്‍ ഫ്ലാഷ്ബാക്കുകളിലേക്കും അതുവഴി അവളിലെ താരം അവസാനിക്കുന്നതുവരെയും യാത്രയാവുന്നത്. ആത്മഹത്യാക്കുറിപ്പില്‍ പ്രായമായ മൃണാളിനിയുടെ കണ്ണീര്‍ പലയിടത്തും ചിതറിവീഴുന്നുണ്ട്. മരണത്തിനായി തന്റെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും കീഴടക്കുന്നതിനവളെ സഹായിക്കുന്നത് ചിത്രങ്ങളും പത്രവാര്‍ത്താശകലങ്ങളുമാണ്. അവയെല്ലാം തന്നെ മൃണാളിനിയോടൊപ്പം നമ്മളെയും ഒരുപോലെ നൊസ്റ്റാള്‍ജിയയിലേക്ക് യാത്രയാക്കുകയും ചെയ്യുന്നു. എന്തുതന്നെയായാലും ഒരു ഇര എന്ന നിലയില്‍ മൃണാളിനിയെ ചിത്രീകരിക്കുന്നതിലുള്ള തിരക്കഥയുടെ വികാരതീക്ഷ്ണത ഇവിടെ നമുക്ക് നിരീക്ഷിച്ചെടുക്കാനാവും. ചില ഭാഗങ്ങളില്‍ അവളുടെ പുരുഷന്മാരുമായി അവളൊരു സ്വമനസ്സാലെയുള്ള ഇരയായി മാറുകയാണ് എന്ന് പ്രേക്ഷകന് വാദിക്കാം. എങ്കിലും ഒരു സ്ത്രീയെ ഏതെല്ലാം രീതിയില്‍ പുരുഷന്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് ഈ ചിത്രം കാണിച്ചുതരുന്നു.

ഇന്ത്യന്‍ സിനിമയുടെ പശ്ചാത്തലത്തില്‍ രണ്ട് സിനിമകളാണ് ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് വരുന്നത്. ഒന്ന് ഗുരുദത്തിന്റെ കാഗസ് കെ ഫൂലും,ശ്യാം ബെനഗലിന്റെ ഭൂമികയും. ഗുരുദത്ത് ബന്ധങ്ങളുടെ മരണങ്ങളെപ്പറ്റിയും സ്വയം നശിക്കുന്നതിനെപ്പറ്റിയും വളരെ നീട്ടിപ്പറയുകയാണ് ചെയ്തിരുന്നത്. ആ ചിത്രം നാല്പതുകളിലെയും അമ്പതുകളിലെയും ബോംബെ സിനിമയ്ക്കുവേണ്ടിയുള്ള ഒരു സമര്‍പ്പണമായിരുന്നു. ഭൂമിക മറ്റൊരു തരത്തില്‍ പരിതാപകരമായ എന്നാല്‍ ഒട്ടും പശ്ചാത്തപിക്കാത്ത ഒരു ചുറ്റുപാടിലൂടെ സഞ്ചരിക്കുന്ന സ്ത്രീയെ ആദ്യകാല ഇന്ത്യന്‍ സിനിമയുടെ ചട്ടക്കൂട്ടിനുള്ളില്‍ ചിത്രീകരിച്ചതായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലെ മൃണാളിനി എന്ന സ്ത്രീ പ്രതിനിധീകരിക്കുന്നത് ഒരു പുതിയ ചുറ്റുപാടിനെയും അവിടെ ജീവിതം ജീവിച്ചുതീര്‍ക്കുന്ന ഒരു സ്ത്രീസമൂഹത്തെയുമാണ്.

ഐടിഐ മൃണാളിനിയിലെ മരണങ്ങള്‍ പാപഭാരത്താലോ ആത്മസംയമനമില്ലായ്മയാലോ സംഭവിച്ചവയായിരുന്നില്ല.അവയെല്ലാം തന്നെ അപകടങ്ങളിലൂടെ സംഭവിച്ചവയായിരുന്നു. സ്വയം ഹോമിക്കപ്പെട്ട ജിവിതങ്ങളേക്കാള്‍ ജീവിതമെന്തെന്ന് അറിയാന്‍ തുടങ്ങിയവരുടെ മരണങ്ങളായിരുന്നു. വലിയ തത്വശാസ്ത്രങ്ങളും പ്രവചനങ്ങളും അതിന് കൂട്ടായി വന്നു എന്നതും ഒഴിവാക്കുന്നുമില്ല. എന്തായാലും ഇതിനിടയില്‍ ജീവിതം എന്നത് സംവിധായികയുടെ കയ്യില്‍ നിന്ന് വഴുതിപ്പോയിരുന്നു എന്നത് പറയാതെ വയ്യ. അതുതന്നെയാവണം ഈ സിനിമയുടെ ഒരേ ഒരു പരാജയവും. മരണങ്ങളും ജിവിതവും തമ്മില്‍ പലയിടങ്ങളിലും ബന്ധപ്പെടുത്തുന്നതില്‍ ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. അസാന്നിദ്ധ്യത്തിന്റെ ദുഃഖം-അത് വൈയക്തികമായാലും പൊതുസമൂഹത്തിന്റേതായാലും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് നേരിയ ഒരു പ്രതലത്തിലാണ്. അത് വളരെ പെട്ടെന്ന് തന്നെ നേര്‍ത്ത് പോവുകയും ചെയ്യുന്നു. അവസാനരംഗത്തില്‍ മൃണാളിനി ആത്മഹത്യയ്ക്ക് തയ്യാറാവാന്‍ തീരുമാനിക്കുന്നുണ്ടെങ്കിലും ചേതന്റെ ഒരു മെസേജുകൊണ്ട് അവള്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. ജീവിതം ഇനിയും ജീവിക്കണമെന്ന ആഗ്രഹത്തോടെ വീണ്ടും പുലരി തേടി ഇറങ്ങിയ അവര്‍ ഒരു വെടിയേറ്റ് അവള്‍ മരിച്ചു വീഴുന്നു. അതോടെ മരണമെന്നത് ഇവിടെ നിസ്സാരമായ ഒരു ഭാഷ്യമായി മാറുകയാണ് ചെയ്യുന്നത്.

ഓരോ മരണങ്ങളെയും ചുറ്റിപ്പറ്റിക്കൊണ്ട് സദാചാരത്തിന്റെ ചുവരുകളെ നിരന്തരം പ്രഹരിക്കുന്ന രംഗങ്ങള്‍ കൊണ്ട് സംവിധായിക മുന്നേറി വരുമ്പോള്‍ ദൗര്‍ഭാഗ്യമുള്ള അത്യന്തദുഷ്കരമായ ഒരു ജീവിതയാത്രയുടെ വീക്ഷണമാണ് ഈ ചിത്രം നമുക്ക് കാണിച്ചുതരുന്നത്.

4 വായന:

Unknown said...

സിനിമ പറഞ്ഞു വെച്ച വികാര തലങ്ങളെ അതെ ഭാവത്തോടെ പകര്‍ത്താന്‍ ലേഖകന് കഴിഞ്ഞിട്ടുണ്ട്...
അഭിനന്ദനങ്ങള്‍...

നാടകക്കാരന്‍ said...

അഭിനന്ദനങ്ങൾ കലാകാരാ.. നീ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്നു

Kattil Abdul Nissar said...

നമ്മള്‍ ചരിത്രത്ത്തിലൂടെയാണ് എല്ലാം പഠിക്കുന്നത്.അമ്പതു, അറുപതു കാലത്തെ സിനിമ കാണുമ്പോള്‍ നമ്മള്‍ ഓര്‍ക്കാറുണ്ട്,ഇതൊക്കെ എങ്ങനെ അവര്‍ സഹിച്ചു എന്ന്. പക്ഷെ ഇന്ന് നമ്മള്‍ ആസ്വദിക്കുന്ന അതെ അളവുകോലില്‍ അവര്‍ അതിനെ സ്വീകരിച്ചിരുന്നു.ഈ കാലത്ത് ജീവിച്ചു കൊണ്ട് ഞാന്‍ പലപ്പോഴും ഒരു നാല്‍പ്പതു കാലഘട്ടത്തെ സ്വപ്നം കാണാറുണ്ട്‌. ആ കാലത്ത് ജീവിചിരുന്നാല്‍ മതിയായിരുന്നു എന്ന് കൊതിച്ചിരുന്നു. പിന്നെ മനസ്സിലായി അന്നായിരുന്നെന്കില്‍ പിന്നെയും ഒരു അമ്പതു കൊല്ലം പിറകിലേക്ക് സ്വപ്നം കാണുമായിരുന്നു എന്ന്. രണ്ടു പതിറ്റാണ്ട് കഴിയുമ്പോള്‍ അന്നത്തെ ബ്ലോഗു ജീവികള്‍ നമ്മളെ ഒക്കെ പഴഞ്ചന്‍ എന്ന് പരിഹസിക്കും . എന്താണ് ബ്ലോഗില്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത് എന്ന് ചിന്തിക്കും , അന്നും ഇത് പോലുള്ള ചുരുക്കം ചില ബ്ലോഗുകള്‍ പുതു വസന്തമായില്‍ നില നില്‍ക്കും. നിത്യ ഹരിതം ........

Rajeeve Chelanat said...

സിനിമക്കു വേണ്ടി കാത്തിരിക്കുന്നു. അതുകൊണ്ടുതന്നെ കഥാഭാഗം വിവരിക്കുന്ന ഭാഗം വായിക്കാതെ വിട്ടു.ജീവിതം എന്ന കഥാഭാഗവുമായി ബന്ധപ്പെട്ടുകൊണ്ടാണല്ലോ മരണം എന്ന സമസ്യയുടെ ഭംഗിയും കലയിലും ജീവിതത്തിലും വരുന്നത്. അത് എന്നും നമ്മെ വേട്ടയാടുകയും ചെയ്യും. അതിനേക്കാള്‍ നമ്മെ വേട്ടയാടാന്‍ മറ്റൊന്നിനും ആവുകയുമില്ല.

അഭിവാദ്യങ്ങളോടെ

Post a Comment

© moonnaamidam.blogspot.com