എന്തുകൊണ്ട് ഈ സ്ത്രീകള്‍ പലായനം ചെയ്യുന്നു?

ഈ അടുത്ത കാലത്താണ് ജാഫര്‍ പനാഹിയുടെ 'ദി സര്‍ക്കിള്‍' എന്ന സിനിമ കാണുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഞാനേറെ ഇഷ്ടപ്പെട്ട പനാഹിയുടെ രണ്ടാമത്തെ ചിത്രം. 'ഓഫ്സൈഡ്' ആണ് ഞാനേറെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ സിനിമ. 'ദി സര്‍ക്കിള്‍' പനാഹിയുടെ മൂന്നാമത്രെ ചിത്രമായിരുന്നു. 'വൈറ്റ് ബലൂണ്‍', 'ദി മിറര്‍' എന്നിവയാണ് അതിന് മുന്‍പിറങ്ങിയ മറ്റ് രണ്ട് സിനിമകള്‍. ആ രണ്ട് സിനിമകളില്‍ നിന്നും ഒരുപാട് അകലം ഈ സിനിമ പാലിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സംവിധായകന്റെ വളര്‍ച്ചയുടെ പരിണാമദിശകള്‍ വ്യക്തമായി അടയാളപ്പെടുത്തപ്പെട്ട ചിത്രം കൂടിയാണിതെന്ന് മേല്‍പ്പറഞ്ഞ സിനിമകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

മതം അധീശത്വം സ്ഥാപിച്ച സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചുള്ള ഈ സിനിമ ലോകത്തില്‍ ഇന്നിറങ്ങിയിട്ടുള്ള ഏത് ഫെമിനി സ്വഭാവമുള്ള സിനിമയേക്കാളും മികച്ച ഒന്നാണ്. സ്ത്രീവിഷയങ്ങളെ അധികരിച്ച് ഒരുപാട് ഇറാനിയന്‍ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയെല്ലാം മനുഷ്യത്വപരമായും, രാഷ്ട്രീയപരമായും സുരക്ഷിതമായ ഇടങ്ങളെ മാത്രം പ്രതിനിധാനം ചെയ്യുന്നവയായിരുന്നു. എന്നാല്‍ ലോകത്തിലെ ചങ്കൂറ്റമുള്ള കലാകാരന്മാരിലൊരാളായ പനാഹിയുടെ ഈ ചിത്രം എല്ലാ അതിരുകളേയും ഭേദിച്ചുകൊണ്ട് യാഥാസ്ഥിതികരായ പ്രേക്ഷകരില്‍ നിന്ന് അകന്നു നില്‍ക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇറാനില്‍ ഈ ചിത്രത്തിന് നിരോധനം നേരിടേണ്ടി വന്നതും. ഇറാനില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരുന്ന സമയത്തുതന്നെ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടുകയും, സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടം നല്‍കുകയുമായിരുന്നു ഈ ചിത്രം ചെയ്തിരുന്നത്.

ജോറിസ് ഇവാനും, മാന്വസ് ഫ്രാങ്കെന്‍സണും ചേര്‍ന്ന് 1929ല്‍ ഹാന്‍ഡ് ഹെല്‍ഡ് ക്യാമറയിലെടുത്ത 'ദി റെയിന്‍' എന്ന സിനിമയുടെ അതേ രീതിയാണ് 'ദി സര്‍ക്കിളി'ല്‍ പനാഹി സ്വീകരിച്ചിട്ടുള്ളതെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ആ അനുകരണം ആശയം ആവശ്യപ്പെടുന്നതാണെന്ന് നമുക്കീ സിനിമ കണ്ടാല്‍ ബോധ്യമാകും. ഒര്രു സ്ത്രീയെ ഫ്രെയിമില്‍ കാണിച്ചുകൊണ്ട് തുടങ്ങുന്ന സിനിമ അവരില്‍ നിന്ന് മറ്റ് സ്ത്രീകളിലേക്ക് ക്യാമറ മാറുന്നതിനനുസരിച്ച് ഇറാന്‍ എന്ന മുസ്ലിം രാഷ്ട്രത്തിലെ സ്ത്രീജീവിതത്തെ പ്രേക്ഷകരിലേക്കെത്തിക്കുന്നു.
ഈ സിനിമയിലെ ഓരോ ഘട്ടവും തനിച്ച് നില്‍ക്കുമ്പോള്‍ പൂര്‍ണ്ണമല്ലാത്തവയാണ്. എന്നാല്‍ അതൊരു വലയമായി രൂപാന്തരപ്പെടുമ്പോള്‍ അര്‍ത്ഥപൂര്‍ണ്ണവും, യാഥാര്‍ത്ഥ്യങ്ങളെ ഉറക്കെ വിളിച്ചുപറയുന്നതുമായ ഒരു സിനിമയായി മാറുന്നു. ഒരു ചോദ്യത്തിനും അത് ഉത്തരം നല്‍കുന്നില്ല. മറിച്ച് പുതിയ ചോദ്യങ്ങള്‍ പ്രേക്ഷകനോട് ചോദിക്കുകയാണ്. ആരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍? എവിടെയാണ് തടവറയുടെ അതിര്‍ത്തികള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും?



രക്ഷപ്പെടാനുള്ള ശ്രമങ്ങളും, ഭയത്തിന്റെ വിവിധ ഭാവങ്ങളും മാത്രം നിറഞ്ഞ ഈ സിനിമ ഒരുപാട് ചോദ്യങ്ങള്‍ പ്രേക്ഷകരോട് ഉന്നയിക്കുന്നുണ്ട്. ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം വിവിധ പ്രശ്നങ്ങളില്‍ നിന്നും പലായനം ചെയ്യാന്‍ ശ്രമിക്കുന്നവരാണ്. രക്ഷപ്പെടുക എന്നത് മാത്രമാണോ ഇവരുടെ ലക്ഷ്യം. അല്ല, ഈ സമൂഹത്തോട്, ഈ ലോകത്തോട് അവരെന്തൊക്കെയോ പറയാന്‍ ശ്രമിക്കുകയാണ്. തങ്ങളുടെ രാഷ്ട്രത്തില്‍ സാമൂഹികമായും, സാമ്പത്തികമായും, രാഷ്ട്രീയമായും സ്ത്രീകള്‍ നേരിടുന്ന വിഷമതകള്‍ സമര്‍ത്ഥമായ അവതരണശൈലിയോടെ ഈ ചിത്രത്തിലെ കഥാപാത്രങ്ങളായ സ്ത്രീകള്‍ മുഖാന്തരം പുറത്തുകാണിക്കാന്‍ പനാഹി ശ്രമിക്കുന്നുണ്ട്. സ്ത്രീകളുറ്റെ വിവിധ പ്രശ്നങ്ങള്‍ ചാക്രികമായി അവതരിപ്പിക്കപ്പെടുമ്പോള്‍ ഈ സിനിമ പതര്‍ച്ചകളില്ലാതെ വ്യതിരിക്തമായ ഒരു രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് മുന്നോട്ട് പോവുന്നു. ഇതേസമയം ഉത്കണ്ഠയും, അസ്വസ്ഥതയുമാണ് ഒരു പ്രേക്ഷകന് ഈ സിനിമ സമ്മാനിക്കുന്നത്. അങ്ങനെ സിനിമയുമായി കൂടുതല്‍ അടുക്കുന്ന കാഴ്ചക്കാരന്‍ ഒരു സാങ്കല്പികകഥാപാത്രമായി സ്വയം മാറുകയും വിമര്‍ശനാത്മകമായ രീതിയില്‍ ഓരോ കഥാപാത്രത്തെയും സമീപിക്കുകയും ചെയ്യുന്നു. ഈ അപഗ്രഥനങ്ങള്‍ വഴി സിനിമ അവസാനിക്കുമ്പോഴേക്കും ആ പ്രേക്ഷകന് പല വിഷയങ്ങളോടുമുള്ള തന്റേതായ നിലപാട് രൂപീകരിക്കാനും സാധിക്കുന്നു.

ഒരു സ്ത്രീയുടെ പ്രസവവേദനയുടെ ഞരക്കത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഒരു കുഞ്ഞ് ജനിക്കുക എന്നാല്‍ ഏറ്റവും സന്തോഷകരമായ ഒരവസ്ഥയാണല്ലോ. അതും ഒരു പെണ്‍കുട്ടി. എന്നാല്‍ പിറന്ന കുഞ്ഞിന്റെ അമ്മൂമ്മ ഒരാണ്‍കുഞ്ഞ് ജനിച്ച കാരണം കൊണ്ട് പ്രസവമുറിയില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്യുന്നത്. സോണോഗ്രാം ടെസ്റ്റില്‍ ആണ്‍കുട്ടിയാവും എന്ന് കാണിച്ചിരുന്നെങ്കിലും മകള്‍ ജന്മം നല്‍കിയത് ഒരു പെണ്‍കുട്ടിയ്ക്കാണ്. അതുകൊണ്ട് തന്റെ മകളെ മരുമകന്‍ ഉപേക്ഷിക്കുമെന്ന ഭയം അവരെ വേട്ടയാടുന്നു. ആ വേദനയില്‍ മരുമകനെ അഭിമുഖീകരിക്കാനാവാതെ അവര്‍ തെരുവിലേക്ക് ഓടിപ്പോവുകയാണ് ചെയ്യുന്നത്.

ആ സ്ത്രീയെ പിന്തുടരുന്ന ക്യാമറ പിന്നെ കാണുന്നത് ടെഹ്റാനിലെ തെരുവില്‍ അലയുന്ന മറ്റ് രണ്ട് സ്ത്രീകളെയാണ്. അറേസു, നര്‍ഗീസ് എന്ന രണ്ട് സ്ത്രീകള്‍ ജയിലില്‍ നിന്ന് താല്‍ക്കാലികമായി പുറത്തിറങ്ങിയവരാണ്. ഇനി മടങ്ങിപ്പോകേണ്ട എന്ന് തീരുമാനിച്ച അവര്‍ നര്‍ഗീസിന്റെ ഗ്രാമത്തിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ അവിടേക്ക് പോകാനുള്ള ബസ്സ് ചാര്‍ജ്ജ് ജയിലില്‍ നിന്നും വന്ന അവരുടെ കയ്യിലില്ല. അത് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണവര്‍. അതിനിടയിലാണ് വാന്‍ഗോഗിന്റെ ഒരു ചിത്രം വില്‍ക്കുന്ന സ്റ്റാളിനു മുന്നിലൂടെ അവര്‍ കടന്നുപോകുന്നത്. അവിടെ വില്‍ക്കാന്‍ വച്ചിരിക്കുന്ന വാന്‍ഗോഗിന്റെ ചിത്രം കണ്ട് നര്‍ഗീസ് ഒരു നിമിഷം ആശ്ചര്യപ്പെടുകയും, അത് തന്റെ ഗ്രാമമാണെന്നും തിരിച്ചറിയുന്നു - അവളുടെ സുരക്ഷിതമായ സ്വര്‍ഗ്ഗം, പ്രതീക്ഷകളുടെ നിലവറ. ഈ സമയത്തെല്ലാം നിശബ്ദയായിരുന്ന അറേസു, നര്‍ഗീസ് പണമെല്ലാം എങ്ങനെയോ സംഘടിപ്പിച്ച് ബസ്സില്‍ കയാറാന്‍ പറയുമ്പോള്‍ അവളോട് പറയുന്ന ഒരു സംഭാഷണമുണ്ട്. "I couldn't handle it if your paradise didn't exist" എന്ന് അറേസു പറയുമ്പോള്‍ ആ വാക്കുകള്‍ പ്രേക്ഷകന്റെ ഹൃദയത്തെ നോവിക്കുന്നു.

ഈ ചിത്രത്തില്‍ രണ്ട് ഘടകങ്ങളെ തമ്മില്‍ സംയോജിപ്പിക്കാനാണ് പനാഹി ശ്രമിക്കുന്നത്. ഒന്ന്, വ്യക്തിയില്‍ സംഭവിക്കുന്ന മാനസികവ്യാപാരം. രണ്ട്, ആ മാനസികാവസ്ഥയെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങള്‍. അവ ഒന്നും തനിച്ച് നില്‍ക്കുന്നില്ല എന്നല്ല തനിച്ച് നില്‍ക്കാന്‍ അവയ്ക്ക് കഴിയുന്നില്ല. അവ രണ്ടും കൂടിച്ചേരുമ്പോഴാണ് കൂടുതല്‍ കണിശതയോടെ ഈ സിനിമയ്ക്ക് കാഴ്ചക്കാരനിലേക്ക് എത്തിച്ചേരാനാവുന്നത്. ഉദാഹരണത്തിന് ഈ ചിത്രത്തെ മേല്‍പ്പറഞ്ഞ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഒന്നാമത്തെ ഘടകമായും, മതത്തോടും സമൂഹത്തോടുമുള്ള അവരുടെ ഭയം രണ്ടാമത്തെ ഘടകമായും മാറുന്നത് നമുക്ക് കാണാന്‍ സാധിക്കും.

മതം അധീശത്വം സ്ഥാപിച്ച സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചുള്ള ഈ സിനിമ ലോകത്തില്‍ ഇന്നിറങ്ങിയിട്ടുള്ള ഏത് ഫെമിനി സ്വഭാവമുള്ള സിനിമയേക്കാളും മികച്ച ഒന്നാണ്. സ്ത്രീവിഷയങ്ങളെ അധികരിച്ച് ഒരുപാട് ഇറാനിയന്‍ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയെല്ലാം മനുഷ്യത്വപരമായും, രാഷ്ട്രീയപരമായും സുരക്ഷിതമായ ഇടങ്ങളെ മാത്രം പ്രതിനിധാനം ചെയ്യുന്നവയായിരുന്നു. എന്നാല്‍ ലോകത്തിലെ ചങ്കൂറ്റമുള്ള കലാകാരന്മാരിലൊരാളായ പനാഹിയുടെ ഈ ചിത്രം എല്ലാ അതിരുകളേയും ഭേദിച്ചുകൊണ്ട് യാഥാസ്ഥിതികരായ പ്രേക്ഷകരില്‍ നിന്ന് അകന്നു നില്‍ക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇറാനില്‍ ഈ ചിത്രത്തിന് നിരോധനം നേരിടേണ്ടി വന്നതും.
ചിത്രത്തിന്റെ അടുത്ത ഘട്ടത്തില്‍ പാരി എന്ന ക്യാമറ എത്തിച്ചേരുന്നത്. ഈ കഥാപാത്രം ഗര്‍ഭച്ഛിദ്രം നടത്താന്‍ വേണ്ടി ജയിലില്‍ നിന്ന് രക്ഷപ്പെട്ടു വരുന്ന ഒരു സ്ത്രീയാണ്. എന്താണ് താന്‍ ചെയ്ത കുറ്റം എന്നുപോലും അറിയാതെ ജയിലിലടയ്ക്കപ്പെട്ട പാരി ഒരു സഹായത്തിനായി എത്തിച്ചേരുന്നത് പണ്ട് തന്നോടൊപ്പം ജയിലിലുണ്ടായിരുന്ന എല്‍ഹാം എന്ന സ്ത്രീക്കരികിലേക്കാണ്. എല്‍ഹാം ഇപ്പോള്‍ ഒരു ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. ഒരു ഡോക്ടറെ വിവാഹം കഴിച്ചിരുന്നുവെങ്കിലും അവരുടെ ഭൂതകാലത്തെപ്പറ്റിയറിഞ്ഞ ഡോക്ടര്‍ അവരെ ഒഴിവാക്കി. ഗര്‍ഭച്ഛിദ്രം നടത്താന്‍ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട പാരിയെ എല്‍ഹാം കയ്യൊഴിഞ്ഞു. മാന്യതയും സുരക്ഷിതത്വവും നേടുക എന്നത് എത്ര വിഷമകരമായ ഒന്നാണെന്ന് ഇതിലൂടെ പനാഹി വിവരിച്ചു തരുന്നു.


നയേറ എന്ന സ്ത്രീയിലാണ് ക്യാമറ പിന്നീറ്റ് പതിയുന്നത്. തെരുവില്‍ കിടന്ന് ഒരു കുഞ്ഞിന് ജന്മം നല്‍കുകയും സാമ്പത്തിക പരാധീനതയും, അരക്ഷിതാവസ്ഥയും മൂലം കുഞ്ഞിനെ ഒരു ഹോട്ടലിന് മുന്നില്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്ന ഒരമ്മയുടെ ദയനീയാവസ്ഥ വരച്ചു കാട്ടുന്ന ഒരു ഭാഗമാണിത്. കുഞ്ഞിനെ ഉപേക്ഷിച്ച് ഒരു കാറിന് പുറകില്‍ മറഞ്ഞിരുന്ന് "മൂന്നാമത്തെ തവണയാണ് ഞാനിവളെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നത്" എന്ന് പാരിയോട് പറയുമ്പോള്‍ ആ നിസ്സഹായാവസ്ഥ പ്രേക്ഷകര്‍ക്കിടയിലേക്കാണ് പടരുന്നത്. ക്രൂരയായ ഒരു മാതാവായിട്ടല്ല അവള്‍ ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. തന്റെ പല തവണം തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും തന്നിലെ മാതൃത്വം അതെല്ലാം വിലക്കുന്നു. ഉപേക്ഷിച്ചു മടങ്ങുമ്പോള്‍ അവസാന നോട്ടം അവളെ വീണ്ടും കുഞ്ഞിനെയെടുക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നിട്ടും അവള്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്നത് തന്റെ ഗതികേടുകൊണ്ട് മാത്രമാണ്. ഏത് തരത്തിലുള്ള അവസ്ഥയാണ് ഒരു സ്ത്രീയെ ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിക്കുന്നത്? നമുക്ക് സങ്കല്പിക്കാനാവാത്ത ദൃശ്യങ്ങളാല്‍ അവതരിപ്പിക്കപ്പെടുന്ന ഈ രംഗങ്ങളില്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയാത്ത ഒരു സ്ത്രീയുടെയും, സ്വന്തം കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയാത്ത ഒരു സ്ത്രീയുടെയും വിഭിന്നദിശയിലുള്ള അവസ്ഥകളെ കൂട്ടിച്ചേര്‍ത്താണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. അവസാനം നയേറ എന്ന സ്ത്രീ എങ്ങിനെയോ തെരുവുവേശ്യകളുടെ കൂട്ടത്തില്‍ പെട്ട് പോലീസ് പിടിയിലാവുന്നു. പോലീസ് അവളെ ക്ഷീണിച്ചവശരായ മറ്റ് വേശ്യകളുടെയും, അവരോടൊപ്പം പിടിക്കപ്പെട്ടവരുടെയും കൂടെ ചെക്ക്പോയിന്റിലേക്ക് കൊണ്ട്പോകുമ്പോള്‍ വിവരിക്കാനാവാത്ത മാനസികാവസ്ഥയിലൂടെ ഓരോ പ്രേക്ഷകനും കടന്നുപോകുന്നു.

'ദി സര്‍ക്കിള്‍' എന്ന ഈ ചിത്രത്തിന്റെ അവസാനം കേന്ദ്രകഥാപാത്രങ്ങളെല്ലാം ഒരു ജയിലറയില്‍ വീണ്ടും ഒന്നിക്കുകയാണ്. ഈ സമയം കേട്ടുമറന്ന പേരുകളും പ്രതലങ്ങളും ഒരു ജിജ്ഞാസുവിനെപ്പോലെ ഓര്‍ത്തെടുക്കാന്‍ പ്രേക്ഷകന്‍ പലപ്പോഴും നിര്‍ബന്ധിതനാവുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ നിലയ്ക്കാതെ മുഴങ്ങുന്ന ഒരു ഫോണ്‍ബെല്ലോടെ ചിത്രം അവസാനിക്കുന്നു.

ഈ സിനിമയിലെ ഓരോ ഘട്ടവും തനിച്ച് നില്‍ക്കുമ്പോള്‍ പൂര്‍ണ്ണമല്ലാത്തവയാണ്. എന്നാല്‍ അതൊരു വലയമായി രൂപാന്തരപ്പെടുമ്പോള്‍ അര്‍ത്ഥപൂര്‍ണ്ണവും, യാഥാര്‍ത്ഥ്യങ്ങളെ ഉറക്കെ വിളിച്ചുപറയുന്നതുമായ ഒരു സിനിമയായി മാറുന്നു. ഒരു ചോദ്യത്തിനും അത് ഉത്തരം നല്‍കുന്നില്ല. മറിച്ച് പുതിയ ചോദ്യങ്ങള്‍ പ്രേക്ഷകനോട് ചോദിക്കുകയാണ്. ആരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍? എവിടെയാണ് തടവറയുടെ അതിര്‍ത്തികള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും? ഇങ്ങനെ പല പല ചോദ്യങ്ങള്‍. ഇരുണ്ട നിറത്തില്‍ സാന്ദര്‍ഭികമായി മാത്രം കടന്നുവരുന്ന കളര്‍ പാറ്റേണുകളിലൂടെ ( ഉദാഹരണത്തിന് വാന്‍ഗോഗിന്റെ ചിത്രം കാണിക്കുന്ന രംഗം) സംവിധായകന്‍ അഭിനയത്തേക്കാളും സംഭാഷണത്തേക്കാളും അതീതമായ ഒരു സംവേദനമാണ് പ്രേക്ഷകനെ അനുഭവിപ്പിക്കുന്നത്.

വിഷയവുമായി ക്യാമറയ്ക്കുള്ള ബന്ധം മറ്റ് പനാഹി ചിത്രങ്ങളില്‍ നിന്ന് 'ദി സര്‍ക്കിളി'നെ വേറിട്ട് കാണിക്കുന്നുണ്ട്. കഥാപാത്രങ്ങളെല്ലാം വിദൂരതകളുടെ ശകലിതരൂപങ്ങളായി ഇവിടെ പ്രത്യക്ഷപ്പെടുന്നു. കഥാപാത്രങ്ങളനുഭവിക്കുന്ന വിഷമതയും, വേദനയും കാഴ്ചക്കാരനിലേക്കും വ്യാപിക്കുന്നു. അതുവഴി സംവിധായകന് വിഷയത്തോടുള്‍ല പ്രതിബദ്ധത നിറവേറ്റാന്‍ സാധിക്കുന്നുണ്ട്. പരന്നതും മനഃപ്പൂര്‍വ്വം സൃഷ്ടിക്കുന്നതുമായ ദുര്‍ഗ്രാഹ്യമേറിയ രംഗങ്ങള്‍ക്ക് പകരം സന്ദര്യാധിഷ്ഠിതവും കലാപരവുമായ രംഗങ്ങളിലൂടെ കാഴ്ചക്കാരനെ വിഷയതീവ്രത അറിയിക്കുവാനും അവനെ സാന്ത്വനിപ്പിക്കാനും പനാഹി ശ്രമിക്കുന്നുണ്ട് എന്നത് പറയാതെ വയ്യ.

19 വായന:

Yasmin NK said...

സിനിമ ഞാന്‍ കണ്ടിട്ടില്ല. താങ്കള്‍ നന്നായ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നു. അഭിനന്ദന്‍സ്..

sethumenon said...

well narrated. i appreciate your passion on movies.

ഷിനോജേക്കബ് കൂറ്റനാട് said...

കൊള്ളാം...

grkaviyoor said...

നല്ല നിലവാരം ഉള്ള ലേഖനം ചിത്രം കണ്ടില്ലല്ലോ വിനീതെ
കാണുവാന്‍ പ്രേരിപ്പിക്കുന്നു അതാണല്ലോ എഴുത്തിന്റെ ശക്തിയെ

Anonymous said...

nice article about the movie. congrates vineeth for the deep study
sreeparvathy
kanikkonna.com

Unknown said...

നല്ല എഴുത്ത്....പനാഹിയുടെ സിനിമകളെ പരിചയപ്പെടുത്തിയത് അഭിനന്ദനീയം..ഈ സിനിമ കണ്ടില്ല

gamig boi said...

ഇനിയും ഒരായിരം നേര്‍വഴികള്‍ തെളിയട്ടെ

അനില്‍@ബ്ലോഗ് // anil said...

മനോഹരമായ എഴുത്ത്.

Unknown said...

വിനീത് :
ശരിക്കും ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്നുണ്ട് ..നല്ല നല്ല ഇറാനിയന്‍ ചിത്രങ്ങള്‍ നമ്മള്‍ അറിയാതെ പോവുന്നു ...ഇങ്ങനെ ഉള്ള പരിച്ചയപെടുതലിനു നന്ദി

ജനിക്കുക എന്നാല്‍ ഏറ്റവും സന്തോഷകരമായ ഒരവസ്ഥയാണല്ലോ. അതും ഒരു പെണ്‍കുട്ടി. എന്നാല്‍ പിറന്ന കുഞ്ഞിന്റെ അമ്മൂമ്മ ഒരാണ്‍കുഞ്ഞ് ജനിച്ച കാരണം കൊണ്ട് പ്രസവമുറിയില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്യുന്നത്. (എന്നാല്‍ പിറന്ന കുഞ്ഞിന്റെ അമ്മൂമ്മ ഒരാണ്‍കുഞ്ഞ് ) ഇത് ശ്രദ്ധിക്കുമല്ലോ

saji MK said...
This comment has been removed by the author.
Viju Viswan Nair said...

Very good

Vineeth Rajan said...

@ മുല്ല, സേതുമേനോന്‍, ഷിനോ ജേക്കബ്, ജി.ആര്‍.കവിയൂര്‍, ശ്രീപാര്‍വ്വതി, കാഴ്ചവട്ടം, ഗമിഗ് ബോയ്, അനില്‍@ബ്ലോഗ്, മൈ ഡ്രീംസ്, സജി, വിജു വിശ്വം : വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി..!
:)

Deepak said...

ഒരുപാട് കാലമായി വിനീതിന്റെ രചന വായിച്ചിട്ട്.കുറേ കാലമായി ബ്ലോഗില്‍ നിശബ്ദനായിരുന്ന് മടങ്ങി വന്ന വിനീതിന് മൊത്തത്തില്‍ ഒരു മാറ്റമുണ്ടല്ലോ.ബ്ലോഗിന്റെ ലേ ഔട്ടും, വിനീതിന്റെ ഭാഷയും ഏറെ ആകര്‍ഷിക്കുന്നു.പനാഹിയുടെ ഓഫ്സൈഡ് മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു.എന്തായാലും തന്റെ എഴുത്ത് ഈ സിനിമ കാണാന്‍ ഏറെ പ്രേരിപ്പിക്കുന്നു.നിരൂപണലോകത്തേക്ക് സിനിമയെക്കൂടി ഉള്‍ക്കൊള്ളിച്ചത് അഭിനന്ദനം അര്‍ഹിക്കുന്നു.

ഒരു കുഞ്ഞുമയിൽപീലി said...

അഭിനന്ദനങ്ങള്‍ ഗൗരവമുള്ള വിഷയങ്ങളില്‍ ഇത്രെയേറെ വിശകലനം ചെയ്ത തിന്

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

സൂക്ഷ്മമായ വിശകലം....
24 ഫ്രെയിംസിലേത് പോലെ.....
വളരെ നല്ല ലേഖനം....
ആശംസകൾ വിനീത്,ജോലിയ്ക്കിടയിൽ ഇത്തരം വിശദമായ വീക്ഷണങ്ങൾ നടത്തുന്നതിന് സമയം കണ്ടെത്തുന്നതിനും....

Ismail Chemmad said...

മികച്ച നിരീക്ഷണം കൊണ്ട് ആ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നു...

Unknown said...

സിനിമ കണ്ടിട്ട് വിശദമായി വരാം...

J.D.Charles said...

കൊള്ളാം വിനീത് ...സിനിമ കിട്ടാന്‍ മാര്‍ഗ്ഗമുണ്ടോ ?

Vineeth Rajan said...

@ദീപക്, മയില്പീലി, രഞ്ജു.ബി.കൃഷ്ണ, ഇസ്മയില്‍ ചെമ്മാട് : അഭിപ്രായങ്ങാള്‍ക്ക് നന്ദി
@ ആലിഫ്: നല്ലൊരു സിനിമയാണ്. എന്തായാലും സമയനഷ്ടമുണ്ടായി എന്ന് പറയില്ല.
@ ദേശിംഗനാടന്‍ : എന്റെ കയ്യില്‍ അതിന്റെ കോപ്പിയുണ്ട്.

Post a Comment

© moonnaamidam.blogspot.com