ലോകം തമിഴ് സിനിമയെ ഉറ്റുനോക്കുന്നു

തമിഴ് സംവിധായകനായ വെട്രിമാരന്റെ ആടുകളം എന്ന സിനിമ, നാഷണല്‍ അവാര്‍ഡ് അടക്കം ആറ് അവാര്‍ഡുകളാണ് ഈ വര്‍ഷം കരസ്ഥമാക്കിയത്. അതില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് കൂടി ഉള്‍പ്പെടും. തമിഴരുടെ പരമ്പരാഗതവിനോദമായ കോഴിപ്പോരിനെക്കുറിച്ചുള്ള സിനിമയാണിത്. തമിഴ്നാട്ടിലെ റാണിപ്പേട്ട് എന്ന ചെറിയ ഗ്രാമത്തിലെ തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളാണ് വെട്രിമാരന്‍ ഈ സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ആടുകളം ഈ വര്‍ഷം ആറ് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഈ അംഗീകാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്ത് തോന്നുന്നു?
മുഖ്യധാരാപ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഒരു സിനിമ തെരെഞ്ഞെടുക്കാനാണ് ഇത്തവണ ജൂറി തീരുമാനിച്ചത്.
അമീര്‍ സുല്‍ത്താല്‍ സംവിധാനം ചെയ്ത പരുത്തിവീരന്‍ എന്ന സിനിമ രണ്ടായിരത്തി എട്ടിലെ ബെര്‍ളിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധ നേടി. അതാണ് ആ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം. ഇതിന് മുന്‍പ് വെനീസില്‍ മണിരത്നത്തിന്റെ സിനിമ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകം ഇപ്പോള്‍ തമിഴ് സിനിമയെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് വേണം കരുതാന്‍. ദക്ഷിണേന്ത്യ എന്നത് സത്തയുള്ള പഴമകള്‍ ഒരുപാടുള്ള ഒരു ഭാഗമാണ്. വൈകിയാണെങ്കിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുള്ളവരൊക്കെ ഇന്ന് തമിഴ് സിനിമകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
അതിലാണ് എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയതും. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ആര്‍ട്ട് സിനിമകള്‍ക്കാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിരുന്നത്. ജനപ്രിയ സിനിമകളെ മുഴുവന്‍ അവഗണിച്ചാണ് ജൂറി ഇതെല്ലാം ചെയ്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം ജൂറി ജനപ്രിയസിനിമകളെകൂടി പരിഗണിക്കണമെന്ന് തീരുമാനിച്ചു. അത് നല്ലൊരു പ്രവണത തന്നെയാണ്.

• മുഖ്യധാര സംവിധായകര്‍ക്ക് ഇതൊരു പ്രോത്സാഹനമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

തീര്‍ച്ചയായും. ഇന്ത്യന്‍ സിനിമയിലെ മധ്യവര്‍ഗ്ഗവിഭാഗത്തില്‍ പെടുന്ന ഇത്തരം സിനിമകള്‍ക്ക് ബാഹ്യസഹായമില്ലാതെ തന്നെ നിലനില്‍ക്കാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യത്തെ എല്ലാവരും അംഗീകരിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അതിന്റെ ഒരു സാക്ഷ്യപ്പെടുത്തല്‍ തന്നെയാണ് ഈ അവാര്‍ഡ് നേട്ടവും.

• പതിനാല് ദേശീയ അവാര്‍ഡുകള്‍ തമിഴ് സിനിമ ഈ വര്‍ഷം നേടിയിട്ടുണ്ട്. എന്ത് കരുതുന്നു തമിഴ് സിനിമയെപ്പറ്റി?

തമിഴ് സിനിമ ഇപ്പോള്‍ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. പുതിയ ജെനറേഷനിലുള്ള യുവസംവിധായകരെല്ലാം നമ്മുടെ പഴയ തലമുറയെ പറ്റി ചിന്തിക്കുന്നവരാണ്. ഒരു ഇംഗ്ലീഷ് സിനിമയില്‍ നിന്നോ ഹീറോ പരിവേഷത്തില്‍ നിന്നോ പറിച്ചുകൊണ്ടുവരുന്ന കഥാപാത്രങ്ങളേക്കാള്‍ അവരിഷ്ടപ്പെടുന്നത് ഇത്തരത്തിലുള്ള സാധാരണക്കാര്‍ക്കിടയിലെ കഥകളാണ്. വാസ്തവത്തില്‍ രണ്ടായിരം മുതല്‍ തമിഴ് സിനിമ ഒരു മാറ്റത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്ന പുതിയ സിനിമകളെല്ലാം തന്നെ നമ്മുറ്റെ സംസ്കാരമായും പൂര്‍വ്വികരുമായുമെല്ലാം അടുത്തു നില്‍ക്കുന്നുണ്ട്. നമ്മൂടെ സിനിമളെല്ലാം മനുഷ്യവര്‍ഗ്ഗപരമായവയാണെങ്കില്‍ മാത്രമെ അവ ലോകനിലവാരത്തിലും മറ്റും ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്ന് ഞാന്‍ പറയാറുണ്ട്. അമീര്‍ സുല്‍ത്താല്‍ സംവിധാനം ചെയ്ത പരുത്തിവീരന്‍ എന്ന സിനിമ രണ്ടായിരത്തി എട്ടിലെ ബെര്‍ളിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധ നേടി. അതാണ് ആ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം. ഇതിന് മുന്‍പ് വെനീസില്‍ മണിരത്നത്തിന്റെ സിനിമ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകം ഇപ്പോള്‍ തമിഴ് സിനിമയെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് വേണം കരുതാന്‍. ദക്ഷിണേന്ത്യ എന്നത് സത്തയുള്ള പഴമകള്‍ ഒരുപാടുള്ള ഒരു ഭാഗമാണ്. വൈകിയാണെങ്കിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുള്ളവരൊക്കെ ഇന്ന് തമിഴ് സിനിമകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗജിനി പോലുള്ള റീമേക്ക് സിനിമകള്‍ വന്നത് തമിഴില്‍ നിന്നാണ്. അതുപോലെത്തന്നെ തമിഴിലെ ടെക്നീഷ്യന്‍സും ആര്‍ടിസ്റ്റുകളുമെല്ലാം വേള്‍ഡ് ക്ലാസ് ആളുകളാണ്. വ്യക്തിപരമായി എനിക്ക് തോന്നുന്നത് ഞാനടക്കമുള്ള തമിഴ് സിനിമാ സംവിധായകരെല്ലാം ശരിയായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നാണ്.

• മനുഷ്യവര്‍ഗ്ഗപരമായ കഥകളിലേക്ക് തിരിച്ചുപോകുന്നതിന്റെ പ്രാധാന്യം ഒന്ന് വിശദീകരിക്കാമോ?

മനുഷ്യവര്‍ഗ്ഗം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്, വ്യക്തിത്വം നഷ്ടപ്പെടാത്ത ഒരു സമൂഹത്തെയാണ്. നിങ്ങള്‍ സംസാരിക്കുന്നത് വ്യക്തിസവിശേഷതയെക്കുറിച്ചാണ്. എന്നാല്‍ ഇന്ന് ആഗോളീകരണം നമ്മുടെ നാടിനെയും മണ്ണിനെയും നമ്മുടെ നല്ല ഗുണങ്ങളെയുമെല്ലാം കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അതിലേക്ക് കടന്നുചെല്ലാനുള്ള സമയം ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളെല്ലാവരും നമ്മളാല്‍ കഴിയും വിധത്തില്‍ ആ പഴയ സംസ്കാരത്തിനും വര്‍ഗപരതയ്ക്കും വേണ്ടി പരിശ്രമിക്കേണ്ടതും അതിനെ പരിപാലിക്കേണ്ടതുമുണ്ട് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നതും. അതിന്റെയൊക്കെ എളിയ ശ്രമങ്ങളാണ് ഞങ്ങളില്‍ നിന്നും വരുന്ന ഇത്തരം സിനിമകള്‍.

• ഏത് തരത്തിലുള്ള സിനിമകളാണ് താങ്കള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്? ആരാണ് താങ്കളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്?

എനിക്ക് വഴികാട്ടിയായത് ബാലു മഹേന്ദ്രയാണ്. ഇരുപത്തിരണ്ടോളം അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്നും അദ്ദേഹം ശക്തമായി ഈ ഫീല്‍ഡില്‍ തുടരുന്നുമുണ്ട്. എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് അകിറ കുറാസോവ, മൈക്കല്‍ ഹനേക്, വെര്‍ണര്‍ ഹെര്‍സോഗ്, ഹെന്‍റി ജോര്‍ജസ് ക്ലൗസോട്ട് തുടങ്ങിയ ചിലരാണ്. സമകാലികരായ ഫിലിം മേക്കേഴ്സില്‍ അലക്സാണ്ട്രോ ഗോണ്‍സാലസ് എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഒലിവര്‍ സ്റ്റോണും എനിക്ക് നല്ലൊരു പ്രചോദനമായിട്ടുണ്ട്.

• തമിഴ് സിനിമയെയും അതുപോലെ മറ്റ് നല്ല പ്രാദേശിക ഭാഷാ ചിത്രങ്ങളെയും അപേക്ഷിച്ച് ഹിന്ദി സിനിമകള്‍ എല്ലാ തരത്തിലും പ്രശസ്തി നേടുന്നത് താങ്കളെ വിഷമിപ്പിച്ചിട്ടുണ്ടോ?

ഹിന്ദി സിനിമ മറ്റ് ഭാഷാചിത്രങ്ങളേക്കാള്‍ ഒരുപാട് അകലെയാണ് എന്നംഗീകരിച്ചേ മതിയാവൂ. അതുകൊണ്ട് തന്നെ എനിക്കതില്‍ യാതൊരു വിഷമവുമില്ല. തമിഴ്നാട് ഒരു ചെറിയ സംസ്ഥാനമാണ്. എട്ട് കോടി ആളുകളെ അവിടെയുള്ളു. പിന്നെ ഒരു കോടി തമിഴ് സംസാരിക്കുന്ന ആളുകള്‍ ലോകത്തിലെ മറ്റ് പല സ്ഥലങ്ങളിലുമായി ചിതറിക്കിടക്കുന്നുമുണ്ട്. നമുക്കൊരിക്കലും ബഡ്ജറ്റ് കൊണ്ട് ബോളിവുഡുമായും ഹോളിവുഡുമായും മത്സരിക്കാന്‍ കഴിയില്ല. എന്നാല്‍ ഉള്ളടക്കത്തിലെ സത്യസന്ധത കൊണ്ടും, പുതുമയുള്ള സാങ്കേതിക മികവുകൊണ്ടും നമ്മള്‍ ലോകത്തിലെ മികച്ച സിനിമകള്‍ക്കൊപ്പം നില്‍ക്കും.


മീനാക്ഷി സിംഹയുടെ അഭിമുഖത്തിന്റെ മൊഴിമാറ്റം

2 വായന:

വിപിൻ. എസ്സ് said...

നമുക്കൊരിക്കലും ബഡ്ജറ്റ് കൊണ്ട് ബോളിവുഡുമായും ഹോളിവുഡുമായും മത്സരിക്കാന്‍ കഴിയില്ല. എന്നാല്‍ ഉള്ളടക്കത്തിലെ സത്യസന്ധത കൊണ്ടും, പുതുമയുള്ള സാങ്കേതിക മികവുകൊണ്ടും നമ്മള്‍ ലോകത്തിലെ മികച്ച സിനിമകള്‍ക്കൊപ്പം നില്‍ക്കും.

റോബി said...

അമീര്‍ സുല്‍ത്താല്‍ സംവിധാനം ചെയ്ത പരുത്തിവീരന്‍ എന്ന സിനിമ രണ്ടായിരത്തി എട്ടിലെ ബെര്‍ളിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധ നേടി. അതാണ് ആ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം. ഇതിന് മുന്‍പ് വെനീസില്‍ മണിരത്നത്തിന്റെ സിനിമ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്

ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പ്രശ്നമാണിത്. പരുത്തിവീരൻ ബെർളിനിൽ പ്രത്യേകിച്ചൊരു ശ്രദ്ധയും നേടിയിരുന്നില്ല. പുതുമുഖ സംവിധായകരുടെ ‘എക്സ്പെരിമെന്റൽ’ ഫിലിമുകൾ പ്രദർശിപ്പിക്കാനുള്ള ഫോറം സെക്ഷനിൽ പ്രദർശിപ്പിച്ചു എന്നു മാത്രം. That's not a promonent section of the Berlinale. മണി രത്തിനത്തിന്റെ ചിത്രം വെനീസിൽ ശ്രദ്ധിക്കപ്പെട്ടു എന്നു പറയുന്നതും ഇതേപോലെയാണ്. ഇന്ത്യ വലിയൊരു മാർക്കെറ്റായതുകൊണ്ട് മിക്കവാറും ഫെസ്റ്റിവലുകളും ബോളിവുഡിൽ നിന്നുള്ള ഏതെങ്കിലും സെലിബ്രിറ്റികളെ ഫെസ്റ്റിവലുകളിൽ പങ്കെടുപ്പിക്കാറുണ്ട്. അതുവഴി ഇന്ത്യൻ മാധ്യമങ്ങളിൽ കിട്ടുന്ന മാധ്യമശ്രദ്ധയാണു അവരുടെ ലക്ഷ്യം. കാൻ ഫെസ്റ്റിവലുകാർ സ്ഥിരമായ ഐശ്വര്യ റായിയെ വിളിക്കറുണ്ട്. അപ്പോഴൊക്കെ ഇന്ത്യൻ മാധ്യമങ്ങൾ ഫെസ്റ്റിവൽ കവർ ചെയ്യും. എന്നാൽ ഇത് അവരുടെ പടത്തിന്റെ മേന്മ കൊണ്ടല്ല, ഈ പടങ്ങളെക്കുറിച്ച് ഫെസ്റ്റിവൽ സർക്കിളുകളിൽ ആരും സംസാരിക്കാറുമില്ല. മണിരത്തിനം വെനീസിൽ പോയതും ഇതുപോലെ തന്നെ.

എന്നാൽ അതേ വർഷം അനുരാഗ് കാശ്യപിന്റെ ‘ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ്’ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെനീസിനു ശേഷം വരുന്ന ടൊറോണ്ടോയിലേക്കും ആ ചിത്രം സെലക്ട് ചെയ്യപ്പെട്ടിരുന്നു.

Post a Comment

© moonnaamidam.blogspot.com