വിദ്യാഭ്യാസക്കച്ചവടത്തിന്റെ വക്രിച്ച മുഖങ്ങള്‍

ഞാനെഴുതുന്നത് കേവലമൊരു വെറും വായനയ്ക്കുള്ള കോറിയിടലുകളല്ല. ഇന്നും വിദ്യാര്‍ത്ഥിസമൂഹങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നമ്മളൊന്നും അറിയാതെ പോകുന്ന ചില കാഴ്ചകളുടെ പകര്‍ത്തെഴുത്താണ്. ഈ സംഭവത്തെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍ ഒരു മനുഷ്യജീവി/ജീവികള്‍ ഇത്രയേറെ അധഃപ്പതിച്ചു പോകുമോ എന്നുവരെ എനിക്ക് തോന്നി. അതുകൊണ്ട് തന്നെ ഇതേപ്പറ്റി അന്വേഷിക്കാന്‍ വീണ്ടും ഞാന്‍ മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഗന്ധം പറ്റിനില്‍ക്കുന്ന ആ പഴയ തെരുവിലേക്ക് കടന്നുചെല്ലുമ്പോള്‍ അവിടെ മുന്‍പ് കണ്ടിരുന്ന ചങ്കൂറ്റത്തിന്റെ പൊലിവുകളില്ല, പൊട്ടിത്തെറികളില്ല, രോഷം കലര്‍ന്ന നോട്ടങ്ങളില്ല. മൗനത്തിന്റെ ഒട്ടും നേര്‍ത്തതല്ലാത്ത ഒരു ചട്ടക്കൂടിനുള്ളിലായിരുന്നു ആ തെരുവ്. എന്തൊക്കെയോ ദുരൂഹമായ കാര്യങ്ങള്‍ ആ മൗനത്തിന് വിളിച്ചോതാനുണ്ടെന്ന് വരെ എനിക്ക് തോന്നിപ്പോയി.

ഈ സംഭവത്തെപ്പറ്റി പറയുന്നതിന് മുന്‍പ്, ഞാന്‍ ഈ പറഞ്ഞ തെരുവിനെപ്പറ്റിയും അവിടെയുള്ള കോളനിയെപ്പറ്റിയും പറയേണ്ടിയിരിക്കുന്നു. കാരണം, ഒരുപക്ഷേ നിങ്ങള്‍ ഈ സംഭവത്തെപ്പറ്റി അറിഞ്ഞിട്ടുണ്ടെങ്കില്‍ ആ സംഭവം ഈ തെരുവിനോട് ബന്ധപ്പെട്ടായിരിക്കും കേട്ടിരിക്കുക എന്ന് എനിക്കുറപ്പുണ്ട്. തമിഴ്നാടിന്റെ അതിര്‍ത്തിപ്രദേശമായ ഈ സ്ഥലം ഒരു റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഒരു വലിയ സിമന്റ് ഫാക്ടറിയോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലത്ത് താമസിക്കുന്നവര്‍ ഏറെയും കുടിയേറപ്പെട്ട മലയാളികളാണ്. തമിഴര്‍ ആണെങ്കില്‍ സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ആളുകള്‍. അവര്‍ക്കും താഴെ ഇനി മറ്റൊരു ജനത ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നേരം വെളുക്കുമ്പോഴേക്കും ചായയ്ക്ക് പകരം മദ്യവും കഞ്ചാവും ഭക്ഷണമാക്കിയവര്‍. പണി കഴിഞ്ഞ് വീട്ടിലെത്തുന്നതിനു മുന്‍പേ കഴിച്ച ലഹരിയില്‍ ആണ്‍-പെണ്‍ ഭേദമില്ലാതെ ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നവര്‍. ഇതൊക്കെയാണ് എനിക്ക് അവരെക്കുറിച്ചും ആ സ്ഥലത്തെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്നത്. എന്റെ ആറു വര്‍ഷത്തെ വിദ്യാര്‍ത്ഥിജീവിതം ഞാന്‍ ചെലവഴിച്ചത് ആ ഗ്രാമത്തിലെ തെരുവോരങ്ങളിലും അവിടെയുള്ള ആളുകള്‍ക്കിടയിലുമായിരുന്നു. ഞാന്‍ ഒരു കഥാകൃത്തെങ്ങാനുമായിരുന്നെങ്കില്‍ എത്രയോ കഥകള്‍ക്കുള്ള ത്രെഡുകള്‍ എനിക്കവിടെ നിന്ന് ലഭിച്ചേനെ. പുതിയ തമിഴ് സിനിമകളിലെ ഗ്രാമങ്ങള്‍ നിങ്ങള്‍ കണ്ടിട്ടില്ലേ. ഏകദേശം അതിലും ദയനീയമായിരിക്കും ഇവിടുത്തെ സ്ഥിതി. ജാതി,അയിത്തം തുടങ്ങിയ എല്ലാ വേര്‍തിരിവുകളും നിലനിന്നിരുന്ന ഇവിടം ഒരര്‍ത്ഥത്തില്‍ അവിടെയുള്ള മുഖ്യധാര സമൂഹത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു സ്ഥലം കൂടിയാണ്.

ആദ്യമായി ഞാന്‍ അവിടെ താമസിക്കാന്‍ എത്തുമ്പോള്‍ ഏകദേശം ഇരുപത്തഞ്ചോളം പേരായിരുന്നു വിദ്യാര്‍ത്ഥികളായി ഉണ്ടായിരുന്നത്. ഞാന്‍ പഠനം കഴിഞ്ഞ് പോരുമ്പോള്‍ ഇരുപത്തഞ്ച് എന്നത് ഏകദേശം ഇരുന്നൂറിനടുത്തെത്തിയിട്ടുണ്ട്. ഈ ഒരു വിദ്യാര്‍ത്ഥിസംഘം തദ്ദേശീയരായ ആളുകളോടൊത്തു ചേര്‍ന്ന് ഒരു 'ഗുണ്ടാസംഘ'മായി പ്രവര്‍ത്തിച്ചിരുന്നു എന്നത് പോലീസ്/കോളേജ് അധികൃതരുടെ ഭാഷ്യം. ഒരു തരത്തില്‍ നോക്കിയാല്‍ ആ ഒരു പ്രയോഗമായിരിക്കണം അവിടെയുള്ളവരെ വഴിതെറ്റിക്കാനിടയാക്കിയതും.
അന്ന് ഞാന്‍ കാണുന്നത്, ഏത് സംഘടനയ്ക്കും വളര്‍ച്ച കൈവരിക്കുമ്പോള്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ അവിടെയും സംഭവിച്ചു എന്നതാണ്. കരിങ്കാലികള്‍, വിമതര്‍, പഴയ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവര്‍, സ്വത്വവാദികള്‍, പ്രാദേശിക വാദികള്‍ അങ്ങനെ ഒരിടത്തു തന്നെ പല പല സംഘങ്ങള്‍. അവിടുന്നങ്ങോട്ടാണ് കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിയുന്നത്. എല്ലാവരും ഒരുമിച്ചുണ്ടായിരുന്ന ഒരു സന്തുലിതാവസ്ഥ നഷ്ടപ്പെട്ടപ്പോള്‍ പാസ്പരം സംഘട്ടനങ്ങളും വാക്കേറ്റങ്ങളും അവിടെ സ്ഥിരമായി.
ഭയപ്പാടോടെയുള്ള മറ്റ് വിദ്യാര്‍ത്ഥികളുടെ നോട്ടം, അധ്യാപകരുടെ മനഃപ്പൂര്‍വമുള്ള ഒഴിവാക്കലുകള്‍ തുടങ്ങിയവ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നതോടെ ആ ഒരു ചിന്താഗതി ഞങ്ങളിലെല്ലാവരിലും ശക്തിപ്പെട്ടു എന്നുവേണം കരുതാന്‍. അവിടുന്നങ്ങോട്ട് പോലീസ് ഭാഷ്യത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റമായിരുന്നു ഞങ്ങളുടേത്. ക്രൂരമായ റാഗിങ്ങുകള്‍, കൂട്ടം ചേര്‍ന്നുള്ള സംഘട്ടനങ്ങള്‍, മയക്കുമരുന്ന് വിതരണം(ജീവിതത്തിലാദ്യമായി പത്രത്തില്‍ മാത്രം കേട്ട് പരിചയമുള്ള സാധനങ്ങള്‍ ഞാന്‍ കാണുന്നത് അവിടെ വച്ചാണ്.) തുടങ്ങിയ അരാജകവും ഭീതിതവുമായ ഒരു ജീവിതശൈലി അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രൂപപ്പെട്ടു വന്നു. ഈ ഒരു രീതി ക്രമേണ മറ്റു കോളേജുകളിലേക്ക് വ്യാപിക്കുകയും, അവിടെയെല്ലാം ഞങ്ങള്‍ക്ക് കീഴില്‍ ഓരോ സംഘങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. അവസാനം ആ പ്രദേശത്തെ ഏത് കോളേജിലും എന്ത് പ്രശ്നം വന്നാലും പോലീസ് ആദ്യം ഞങ്ങളുടെ താമസസ്ഥലത്തേക്ക് എത്തുന്നതുവരെയായി കാര്യങ്ങള്‍.

എന്റെ ഡിഗ്രി പഠനം അവസാനിക്കുന്നതുവരെ ഏകദേശം മൂന്നുവര്‍ഷക്കാലം വളരെ സംഘടിതമായ രീതിയില്‍ ഈ വിദ്യാര്‍ത്ഥിസംഘം നിലനിന്നിരുന്നു. കൃത്യമായിപ്പറഞ്ഞാല്‍ ഒരു ഗുണ്ടാസംഘത്തെപ്പോലെത്തന്നെ. ഒരു തലവന്‍ ഉണ്ടായിരിക്കും, അവന്റെ തീരുമാനമായിരിക്കും അവസാനത്തേത്. അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും അധികാരമുണ്ടായിരിക്കില്ല. അതുവരെ ആരും അത്തരം തീരുമാനങ്ങളെ എതിര്‍ത്തിട്ടുമില്ല. ക്രൂരമായ റാഗിങ്ങുകളിലൂടെ പാകപ്പെടുത്തിയെടുക്കുന്നവരെ സംഘത്തില്‍ ചേര്‍ത്തും, എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തിയും ഏകദേശം ഫോര്‍ട്ട് കൊച്ചി സ്റ്റൈലിലായിരുന്നു എല്ലാവരുടെയും ജീവിതം. എന്തിനും ഏതിനും ഒരു ഫുള്‍ കൊടുത്താല്‍ കൂടെ നില്‍ക്കുന്ന തദ്ദേശീയരായ ചെറുപ്പക്കാര്‍. പിന്നെന്തു വേണം ഞങ്ങള്‍ക്ക്? ആരും വഴി പിഴച്ചുപോകാവുന്ന ഒരു സാഹചര്യം.

ആ മൂന്നു വര്‍ഷക്കാലം കോളേജ് ജീവിതം ഞങ്ങള്‍ അത്രമാത്രം ആസ്വദിച്ചിരുന്നു. സസ്പെന്‍ഷനുകളും പോലീസ് സ്റ്റേഷനുകളിലെ രാത്രികളും ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നുണ്ട്. പ്രാദേശിക മതവാദികള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ ഞങ്ങളുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകര്‍. അവരുടെ പല കൊള്ളരുതായ്മകളും അരങ്ങേറുന്നത് ഞങ്ങളുടെ വീട്ടില്‍. ഞങ്ങള്‍ക്ക് മറിച്ചൊന്നും പറയാനാവാത്ത അവസ്ഥ. ആരും ഒന്നും മിണ്ടിയില്ല. അവരുടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം തുടര്‍ന്നുപോയിക്കൊണ്ടേയിരുന്നു. കാരണം, കോളേജിലെ സസ്പെന്‍ഷനുകളും, ഒത്തുതീര്‍പ്പുചര്‍ച്ചകളുമെല്ലാം ഇവര്‍ വഴിയായിരുന്നു ഞങ്ങള്‍ ശരിയാക്കിക്കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഒരു മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്റിങ്ങില്‍ കാര്യങ്ങളെല്ലാം മുന്നോട്ട് പോയി.

അങ്ങനെ ഞങ്ങളുടെ പഠനം കഴിഞ്ഞ് എല്ലാവരും അവരവരുടെ ഇടങ്ങളിലേക്ക് പിരിഞ്ഞുപോയി. അതില്‍ ഞാന്‍ മാത്രം ഉപരിപഠനത്തിനായി വീണ്ടും അവിടെത്തന്നെ എത്തിപ്പെട്ടു. അന്ന് ഞാന്‍ കാണുന്നത്, ഏത് സംഘടനയ്ക്കും വളര്‍ച്ച കൈവരിക്കുമ്പോള്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ അവിടെയും സംഭവിച്ചു എന്നതാണ്. കരിങ്കാലികള്‍, വിമതര്‍, പഴയ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവര്‍, സ്വത്വവാദികള്‍, പ്രാദേശിക വാദികള്‍ അങ്ങനെ ഒരിടത്തു തന്നെ പല പല സംഘങ്ങള്‍. അവിടുന്നങ്ങോട്ടാണ് കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിയുന്നത്. എല്ലാവരും ഒരുമിച്ചുണ്ടായിരുന്ന ഒരു സന്തുലിതാവസ്ഥ നഷ്ടപ്പെട്ടപ്പോള്‍ പാസ്പരം സംഘട്ടനങ്ങളും വാക്കേറ്റങ്ങളും അവിടെ സ്ഥിരമായി. ഈ അവസാം മുതലെടുത്തത് മുന്‍കാലങ്ങളില്‍ ഞങ്ങള്‍ക്കെതിരെ നിന്നിരുന്ന ചിലരായിരുന്നു. റാഗിങ്ങ്, മയക്കുമരുന്ന് വിതരണം തുടങ്ങിയവയുടെ പേരില്‍ തദ്ദേശീയരായ ആളുകള്‍ തങ്ങള്‍ക്ക് താത്പര്യമില്ലാത്തവരെയെല്ലാം ആക്രമിച്ചുതുടങ്ങി. കോളേജ് അധികൃതര്‍ പഴയ വൈരാഗ്യം വച്ച് അവസരങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇതിനിടയിലെല്ലാം പലപ്പോഴും കുടുങ്ങിയിരുന്നത് ഒന്നുമറിയാത്ത ചില പാവങ്ങളായിരുന്നു.
" എനിക്ക് കേരളത്തിനകത്തും പുറത്തുമായി പതിമൂന്ന് കോളേജുകളുണ്ട്. അതുകൊണ്ട് ഈ ഒരു കോളേജ് കുറച്ചുകാലം അടച്ചിട്ടു എന്നു കരുതി എനിക്ക് ഒരു നഷ്ടവും ഉണ്ടാവാന്‍ പോകുന്നില്ല. നിങ്ങളുടെ മക്കള്‍ക്ക് ഞാന്‍ രണ്ട് ദിവസത്തെ അവധി തരാം. അതിനുശേഷവും ആരും ക്ലാസില്‍ കയറിയില്ലെങ്കില്‍ ഞാന്‍ ഞാന്‍ ഈ കോളേജ് അടച്ചിടും. പിന്നെ ആര്‍ക്കാണ് നഷ്ടം എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ..!" ഇതായിരുന്നു ആ കോളേജധികാരിയുടെ വിധിതീര്‍പ്പ്.

മലയാളി വിദ്യാര്‍ത്ഥികളുടെയും കോളേജുകളുടെയും ക്രമാതീതമായ വര്‍ദ്ധനവ്, ഒരു താമസസ്ഥലം എന്ന അടിസ്ഥാന ആവശ്യത്തെ പലപ്പോഴും എതിര്‍ത്ത് നിന്നപ്പോള്‍ പല വിദ്യാര്‍ത്ഥികള്‍ക്കും ഈ തെരുവിനെ ആശ്രയിക്കേണ്ടി വന്നു. അതുവഴി അവര്‍ പോലും ഈ പകവീട്ടലില്‍ ഒന്നും അറിയാതെ പെട്ടുപോകാറുണ്ടായിരുന്നു. അതായിരുന്നു ഏറെ സങ്കടകരം. അത്തരക്കാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാലും ആളുകള്‍ പറയുന്നത്, 'അവര്‍ മയക്കുമരുന്ന് ഉപയോഗിച്ച് നടക്കുന്നവരല്ലേ ആ പ്രശ്നത്തില്‍ നമ്മള്‍ ഇടപെടേണ്ട' എന്നായിരുന്നു. ഇതാണ് ഒരു പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് !!

ഇനിയാണ് ഞാന്‍ യഥാര്‍ത്ഥസംഭവത്തിലേക്ക് കടക്കുന്നത്. നഗരത്തിലെ ഒരു പേരുകേട്ട കോളേജ്. കേരളത്തിനകത്തും എന്തിന് ഇന്ത്യയ്ക്ക് പുറത്തുപോലും ഈ കോളേജിന്റെ പേരറിയാത്തവര്‍ വിരളം. അവിടെ ഒരു മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഈ അടുത്ത് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി താമസിച്ചിരുന്നത് ഞാന്‍ മുകളില്‍ സൂചിപ്പിച്ച് സ്ഥലത്താണ്. മരണപ്പെട്ടത് ഒരു പാവം തമിഴ് വിദ്യാര്‍ത്ഥി, പേര് വിഘ്നേഷ്. ഇനി എന്തിനാണ് അവന്‍ ആത്മഹത്യ ചെയ്തത് എന്നുകൂടി കേള്‍ക്കുക. ഇന്റേണല്‍ എക്സാമിന് ടീച്ചര്‍ മനഃപ്പൂര്‍വ്വം പരാജയപ്പെടുത്തിയ കാരണത്താലാണ് അവന്‍ ഈ കടുംകൈ ചെയ്തത്. ഇത് ഞങ്ങള്‍ പറയുന്നതല്ല. മരിക്കും മുന്‍പ് വിഘ്നേഷ് എഴുതിയ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങളാണ്. ഈ സംഭവം ഒരു ചര്‍ച്ചാവിഷയമായി. പൊതുവെ ഇത് കേന്ദ്രീകരിക്കപ്പെട്ടത് ആ സ്ഥലത്തേയും സാഹചര്യങ്ങളേയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു. പക്ഷേ, ഈ ആത്മഹത്യാക്കുറിപ്പ് എല്ലാവരുടെയും എന്തിന് മറ്റ് വിദ്യാര്‍ത്ഥികളുടെ പോലും മുന്‍ധാരണകളെ അട്ടിമറിച്ചു.

മരിച്ച വിദ്യാര്‍ത്ഥിയുടെ സംസ്കാരച്ചടങ്ങിന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഒട്ടുമിക്കവരും പങ്കെടുത്തു. എന്നാല്‍ കോളേജ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതിനിധി പോലും അന്ന് അവിടേക്ക് എത്തിയില്ലത്രെ. അതൊന്നും ആരും അത്ര കാര്യമാക്കി എടുത്തില്ല. എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ ആരും പിന്നീട് ക്ലാസില്‍ കയറിയില്ല. വിഘ്നേഷിന്റെ മരണത്തിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അവര്‍ സമരമാരംഭിച്ചു. മൂന്നു ദിവസത്തോളം മാത്രമെ സമരം നീണ്ടുനിന്നുള്ളൂ. സെക്രട്ടറി ടൂറിലാണെന്നും വന്നാല്‍ മാത്രമേ എന്തെങ്കിലും ചര്‍ച്ച ചെയ്യാനാവൂ എന്നുമായിരുന്നു കോളേജധികൃതരുടെ നിലപാട്. നൂറു കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ വിഘ്നേഷിന്റെ ആത്മഹത്യാക്കുറിപ്പുകളുടെ കോപ്പികളും ഉയര്‍ത്തിപ്പിടിച്ച് കോളേജിന് മുന്നില്‍ കാത്തുനിന്നു.

മൂന്നു ദിവസത്തിനു ശേഷം ടൂര്‍ കഴിഞ്ഞെത്തിയ സെക്രട്ടറി, അടിയന്തിരമായി ഒരു പാരന്റ്സ് മീറ്റിംഗ് വിളിച്ചു. അതില്‍ അദ്ദേഹം അറിയിച്ച തന്റെ തീരുമാനം ഇതായിരുന്നു. " എനിക്ക് കേരളത്തിനകത്തും പുറത്തുമായി പതിമൂന്ന് കോളേജുകളുണ്ട്. അതുകൊണ്ട് ഈ ഒരു കോളേജ് കുറച്ചുകാലം അടച്ചിട്ടു എന്നു കരുതി എനിക്ക് ഒരു നഷ്ടവും ഉണ്ടാവാന്‍ പോകുന്നില്ല. നിങ്ങളുടെ മക്കള്‍ക്ക് ഞാന്‍ രണ്ട് ദിവസത്തെ അവധി തരാം. അതിനുശേഷവും ആരും ക്ലാസില്‍ കയറിയില്ലെങ്കില്‍ ഞാന്‍ ഞാന്‍ ഈ കോളേജ് അടച്ചിടും. പിന്നെ ആര്‍ക്കാണ് നഷ്ടം എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ..!" ഇതായിരുന്നു ആ കോളേജധികാരിയുടെ വിധിതീര്‍പ്പ്. ആരോപണവിധേയയായ അധ്യാപികയെ ഒരു പ്രഹസനത്തിനു പോലും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്യാന്‍ തയ്യാറാവാതെ ആ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ നിഷ്കരുണം അവഹേളിച്ച ഒരു വിദ്യാഭ്യാസക്കച്ചവടക്കാരന്റെ ധാര്‍ഷ്ട്യം സാംസ്കാരികകേരളത്തിനു പോലും ശാപമാകുന്നത് അയാളൊരു മലയാളി ആണ് എന്ന് കേള്‍ക്കുമ്പോഴാണ്.

ഈ സംഭവം ഇന്ന് കേരളത്തിലാണ് നടന്നിരുന്നത് എങ്കില്‍ എന്തെല്ലാം സംഭവിക്കുമായിരുന്നു. ദൃശ്യ-പത്രമാധ്യമങ്ങളും സമരമുഖങ്ങളും ഇതിനെതിരെ എങ്ങനെ പ്രതികരിക്കുമായിരുന്നു? എന്നാള്‍ അവിടെ ഈ സംഭവം യാതൊരു ചലനവും സൃഷ്ടിച്ചില്ല എന്ന് മാത്രമല്ല ഒരു പ്രാദേശിക റിപ്പോര്‍ട്ടര്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികാരവര്‍ഗ്ഗത്തിന്റെ കറുത്ത കൈകള്‍ക്കിടയില്‍ കിടന്ന് ഞെരിഞ്ഞമരുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹമാണ് അന്യസംസ്ഥാനങ്ങളില്‍ ഇന്ന് കാണുന്നത്. കേവലം ഈ കോളേജില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇത്തരം സംഭവങ്ങള്‍. വിദ്യാഭ്യാസത്തെ കച്ചവടമായി കാണുന്ന ഏതൊരിടത്തും സംഭവിക്കാവുന്ന/സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണിത്. വിഘ്നേഷ് അതിന്റെ ഒരു പ്രതിനിധി മാത്രമായിരിക്കാം. ഇവരെപ്പോലുള്ളവരുടെ അച്ഛനമ്മമാര്‍ക്ക് നഷ്ടപ്പെടുന്നത് അവരുടെ പ്രതീക്ഷകളാണ്, സ്വപ്നങ്ങളാണ്.

ഇതുമാത്രമല്ല, റാഗിങ്ങിനെതിരെ ഘോരഘോരം സംസാരിക്കൂന്ന പല മാനേജ്മെന്റുകളേയും നിങ്ങള്‍ കണ്ടിട്ടുണ്ടാകുമല്ലോ. ഒരു കാര്യം ചോദിക്കാട്ടെ, Ragging is a practice in educational institutions that involves existing students baiting or bullying new students. It often takes a malignant form wherein the newcomers may be subjected to psychological or physical torture. ഇതാണല്ലോ റാഗിങ്ങ്. എങ്കില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആകെ രണ്ട് മാസക്കാലത്തോളമെ ഇതിനിറങ്ങിത്തിരിക്കൂ. എന്നാല്‍ കോളേജ് അധികാരികളും അധ്യാപകരും വിദ്യാര്‍ത്ഥികളെ എത്രമാത്രം മാനസികമായി ടോര്‍ച്ചര്‍ ചെയ്യുന്നുണ്ട് എന്നുള്ളത് ഒരു സര്‍വ്വേ വന്നാല്‍ നമുക്ക് മനസിലാക്കാനാവും. അതും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടല്ല്ലാതെ.

ഞങ്ങള്‍ ഈ റാഗിങ്ങും മറ്റുമായി നടന്നിരുന്ന കാലത്തെല്ലാം ഒട്ടുമിക്ക സീനിയര്‍ അധ്യാപകരുമായി ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. അതൊന്നും തന്നെ പഠനത്തിന്റെ മികവിലായിരുന്നില്ല എന്നുമാത്രം. അതില്‍ പലര്‍ക്കും ഞങ്ങളെക്കൊണ്ട് പലതരത്തിലുള്ള ഉപകാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെ ഇത്തരത്തില്‍ ഇന്റേണലിലും മറ്റും പരാജയപ്പെടുന്ന ചിലരെയെങ്കിലും ഞങ്ങള്‍ക്ക് സഹായിക്കാണ്‍ കഴിഞ്ഞിട്ടുണ്ട്. അന്ന് പലര്‍ക്കും വേണ്ടി ശുപാര്‍ശ ചെയ്യുമ്പോഴും ഞങ്ങള്‍ക്ക് ഒന്നും തോന്നിയിട്ടില്ല. ആരുടെയും വീട്ടുകാര്‍ വിഷമിക്കരുത് എന്നുള്ളത് മാത്രമേ ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കൂട്ടതിലെ പലരുടെയും ശരിയായ മുഖങ്ങള്‍ ഞാന്‍ കാണുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെയായിരുന്നു. തെമ്മാടികളായവര്‍ പോലും ചില സമയങ്ങളില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രിന്‍സിപ്പലിന്റെയും മറ്റുള്ളവരുടെയുമൊക്കെ കാലുപിടിക്കുമ്പോള്‍ ഞാന്‍ പലപ്പൊഴും അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം സ്വന്തം ആവശ്യത്തിനുപോലും ഇവരാരും ആരുടെയും കാലുപിടിക്കാനൊ അപേക്ഷിക്കാനോ പോവാറില്ലായിരുന്നു. ഇന്ന് വിഘ്നേഷിന്റെ കാര്യം ആലോചിക്കുമ്പോള്‍ തോന്നുന്നു എത്ര വലിയ കാര്യങ്ങളാണ് അന്ന് അവര്‍ ചെയ്തിരുന്നത് എന്ന്. ഇന്നലെ കോളേജില്‍ പോയപ്പോള്‍ ഞങ്ങളുടെ പഴയ അധ്യാപകന്‍ പറഞ്ഞതും ഇതു തന്നെയായിരുന്നു. "നിങ്ങളുടെ കാര്യങ്ങള്‍ക്കൊന്നും നിങ്ങള്‍ ഇവിടെ വന്നിട്ടില്ല. നിങ്ങള്‍ എന്നും കൈനീട്ടിയിരുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയായിരുന്നല്ലോ". ഈ വാക്കുകള്‍ക്കിടയില്‍ എവിടെയൊ തേങ്ങുന്ന വിഘ്നേഷിന്റെ അച്ഛനമ്മമാരുടെ കണ്ണീരാണ് തെളിഞ്ഞു വന്നത്.

21 വായന:

ഒരില വെറുതെ said...

ഞെട്ടിക്കുന്ന വിവരങ്ങള്‍.കാമ്പസിന്റെ
അടുക്കളയില്‍ വേവുന്നത് എന്തൊക്കെയാണാവോ.

Rahim Teekay said...

കഴിഞ്ഞ പോസ്റ്റില്‍ വിനീത് നായരുടെ ചങ്കൂറ്റത്തെ ആരൊക്കെയോ കമന്റില്‍ പ്രകീര്‍ത്തിച്ചത്‌ ഓര്‍മ്മ വരുന്നു. എന്നാല്‍ ഇപ്പോഴാ ചങ്കൂറ്റമോക്കെ എവിടെപ്പോയി? കോളേജിന്റെ പേരോ എന്തിനു സ്ഥലമോ പോലും പോസ്റ്റിലില്ല. കുറേ സൂചനകളല്ലാതെ.
വായനക്കാര്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരുടെ അടുത്തു പോയി താമ്പൂല പ്രശ്നം നോക്കി കണ്ടെത്തട്ടെ എന്നാണോ....?
വിനീത് നായര്‍ക്ക് ബ്ലോഗില് ഒരു വിവാദവ്യവസായം. അതിലൂടെ കിട്ടിയാല്‍ കുറച്ച്‌ പ്രശസ്തിയും.

Vineeth Rajan said...

സുഹൃത്തേ ഒന്ന് കാത്തിരിക്കൂ. എല്ലാ വിവരങ്ങളും പുറകെ വരുന്നുണ്ട്. ആത്മഹത്യക്കുറിപ്പടക്കം ചില രേഖകള്‍ കൂടി ലഭിക്കാനുണ്ട്. അത് ലഭിച്ചാലുടനെ ഇവിടെ പോസ്റ്റുന്നതാണ്. പിന്നെ വിവാദത്തിന്റെ കാര്യം, സുഹൃത്തെ എല്ലാവരും പൊതുവായ ചില കാര്യങ്ങളെക്കുറിച്ച് എഴുതുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമാവണം എന്ന് ആരാണ് ആഗഹിക്കാത്തത്? പിന്നെ അത് വിവാദമാണ് എന്ന് ആദ്യം തന്നെ ഒരു ധാരണയില്‍ ഇതുപോലുള്ളവര്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇത് എങ്ങനെ ഒരു വിവാദമവും. മാധ്യമങ്ങളുടെയെല്ലാം കണ്ണുകളടപ്പിച്ച ഒരു സംഭവമാണിത്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിന്റെ പേരില്‍ മറുനാടുകളില്‍ എന്തെല്ലാം സംഭവിക്കുന്നു എന്നുള്ളത് എന്നാല്‍ കഴിയുന്ന വിധത്തില്‍ ഞാന്‍ പറയുന്നു എന്നെ ഉള്ളൂ. ഇതില്‍ ഞാന്‍ പറഞ്ഞ പല കാര്യങ്ങളും ഇന്ന് കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളില്‍ മാത്രമല്ല, ആര്‍ട്സ് കോളേജുകളില്‍ പോലും നടന്നുവരുന്നുണ്ട്. മതവും മയക്കുമരുന്നുമാണ് ഇന്ന് കോളേജ് കാമ്പസുകളെ അടക്കി ഭരിക്കുന്നത് എന്നു പറയുമ്പോഴും, കോളേജ് മാനേജ്മെന്റാണ് ഏറ്റവും ക്രൂരമായ റാഗിങ്ങുകള്‍ നടത്തുന്നത് എന്ന് പറയുമ്പോഴും ഇതെല്ലാം എങ്ങനെയാണ് വിവാദമാവുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല.

ശ്രീജിത്ത് അരിയല്ലൂര്‍ said...

vineeth....laabhakkothi moothu vdhyaarthikalute pauraavakaasangaleyum swaathantryatheyum chavitti methichu sargaathmakamaaya oru itapetalum natathaathe akrosichu munnennerunna swakaarya collegukalute krooramaaya mukhamaanu thaankal velippetuthiyathu...!chila kaaryangal kooti veykathamaakkendathundu;aa campusil vidhyaarthi sankatankalo raashtreeya bhodhamulla vidhyaarthikalo undaayirunnille...?enthellam parimithikal undenkilum s.fi,k.su thutangiya indiayil muzhuvan verukalulla vidhyaarthi sankatanakalute oru pravarthanavum parokshamaayenkilum avite illaayirunno...?prathyakshathil allenkil polum oru e.maililooteyo m.geilooteyo aviteyulla vidhyaarthikalkkonnum ithu uthara vadhithappetta vidhyaarthi sankatanakaleyo,adhikaarikaleyo ariyikkaan nattellundaayille...?aa muthalaali keraleeyanaanenkil aven ivite ennenkilum vannu vandiyirangumbol naalennam kotutukkaanenkilum pattumaayirunnallo...?araashtreeyamaaya oru manasu aagola valkkarana kaalam vidhyaarthikalkkitayil ulpaadhippichittundu.vidhyaarthi sankatana pravarthakar polum oru chinthayumillaathe prasnangal padikkaathe itapetunnathum doshakaramaanu.keralathile kerala varma collegil enikkee atuthundaaya anubhavam njettikkunnathum naanam ketuthunnathumaayirunnu...!!!athu paranjaal njaan ere snehikkunna oru vidhyaarthi prasthaanathinu valiya naanakketaavum...!athu kondu maatram parayunnilla.aver thiruthumennu enikku urappu thannirunnu...!!!

വിനീത് നായര്‍ said...

@Sreejith : അരാഷ്ട്രീയമായ പുതുതലമുറകള്‍ ഇതില്‍ ഇടപെടുന്നുണ്ട്. പക്ഷേ, അവരെപ്പോഴും വിലമതിക്കുന്നത് സ്വന്തം കാര്യങ്ങളെയാണ്. ആ ഒരു ഘടകത്തെയാണ് സ്വകാര്യ കോളേജ് മാനേജ്മെന്റുകള്‍ പലപ്പോഴും ചൂഷണം ചെയ്യുന്നതും. കേരളത്തിന് പുറത്ത് ഒരു കോളേജ് കാമ്പസില്‍ കോളെജ് അധികൃതരെ എതിര്‍ത്തും അവര്‍ക്കെതിരെ പ്രവര്‍ത്തിച്ചും നടക്കുക എന്നുള്ളത് തികച്ചും ആത്മഹത്യാപരമായ ഒരു കാര്യമാണ്. ഒന്നാമത് അവരില്‍ നിന്നും ആദ്യം വരുന്ന നടപടി ആ വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യങ്ങളെ നിഷേധിക്കുക എന്നതാണ്. അതിലും വഴങ്ങുന്നില്ല എന്ന് കണ്ടാല്‍ ഇവര്‍ പലപ്പോഴും ചെയ്യാറുള്ളത് അവര്‍ തന്നെ വളര്‍ത്തുന്ന ഒരു ഗുണ്ടാസംഘത്തെക്കൊണ്ട് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമാണ്. ഇതിനെതിരെ ചെറുത്തുനില്‍ക്കാന്‍ കേവലം ഒരു ചെറിയ സംഘം വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും കഴിയാറില്ല. എന്തിന് ഒരല്പം പിടിപാടുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു കുട്ടി റാഗിങ്ങിന് പരാതിപ്പെട്ടാല്‍ മിക്കവാറും പിന്നെ ആ കുട്ടിക്ക് അവിടെ പഠനം തുടരുന്നത് ദുഷ്കരമായിരിക്കും. ആ ഒരവസ്ഥയില്‍ മാനേജ്മെന്റിനെതിരെ നിന്നാലുള്ള അവസ്ഥ പിന്നെ പറയാനുണ്ടോ?

Anonymous said...

ഞാനൊക്കെ നടന്നുപോയ വഴികള്‍.ഒരു തിരിഞ്ഞുനോട്ടത്തിനു വിനീതിന്റെ ഈ കുറിപ്പ് ഏറെ സഹായിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം കച്ചവടസ്ഥാപനങ്ങള്‍ മാത്രമാന്. അവര്‍ക്ക് ആരുടെയും ജീവനും ഭാവിയും ഒരു പ്രശ്നവുമല്ല. പണം മാത്രമാണ് അവരുടെ ഉന്നം.

Kavya said...

ഞെട്ടിക്കുന്ന വിവരങ്ങള്‍ വിനൂ..എനിക്ക് കേട്ട് പരിചയം മാത്രമുള്ള ഒരു ലോകത്തിന്റെ വികൃത മുഖങ്ങള്‍..ഇതിന്റെ പിന്നിലെ, ഇനിയും വെളിപ്പെടുത്തനിരിക്കുന്ന കാര്യങ്ങള്‍ ഇതിലും ഭീകരമായിരിക്കുമല്ലോ?

vk ramachandran said...

" എനിക്ക് കേരളത്തിനകത്തും പുറത്തുമായി പതിമൂന്ന് കോളേജുകളുണ്ട്. അതുകൊണ്ട് ഈ ഒരു കോളേജ് കുറച്ചുകാലം അടച്ചിട്ടു എന്നു കരുതി എനിക്ക് ഒരു നഷ്ടവും ഉണ്ടാവാന്‍ പോകുന്നില്ല. നിങ്ങളുടെ മക്കള്‍ക്ക് ഞാന്‍ രണ്ട് ദിവസത്തെ അവധി തരാം. അതിനുശേഷവും ആരും ക്ലാസില്‍ കയറിയില്ലെങ്കില്‍ ഞാന്‍ ഞാന്‍ ഈ കോളേജ് അടച്ചിടും. പിന്നെ ആര്‍ക്കാണ് നഷ്ടം എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ..!" ഇത് തന്നെയാണ് മാനേജ്മെന്റിന്റെ ധാര്‍ഷ്ട്യം എന്ന് പറയുന്നത് !..... കേരളത്തില്‍ സംഭവിക്കുന്ന വാര്‍ത്താബഹളങ്ങള്‍ കേരളത്തിന്‌ പുറത്തു സംഭവിക്കില്ല. അവിടെ വാര്തയാക്കിയിട്ടു കാര്യമില്ല. ആരും രാഷ്ട്രീയ ഇടപെടലിനോ മുതലെടുപ്പിനോ വരില്ല. കലാലയങ്ങളില്‍ മാത്രമല്ല കേരളത്തിന്‌ പുറത്തുള്ള തൊഴിലിടങ്ങളും ഇങ്ങനെ തന്നെയാണ്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് മാത്രമാണ് ഓരോരുത്തരും ശ്രദ്ധിക്കുന്നത്. എന്തൊക്കെ പരാതികളുണ്ടേങ്കിലും കേരളത്തിലെ കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ടതും ഈ അവസ്ഥകളെക്കുറിച്ച് തന്നെയാണ്.

abith francis said...

വിനീതേ...കേരളത്തിനകത്തും കൂണ് പോലെ മുളച്ചു പൊങ്ങുന്ന സെല്‍ഫ് ഫിനാന്‍സിംഗ് കൊലെജുകളിലെയും അവസ്ഥ ഇതില്‍ നിന്നും അധികം വ്യത്യസ്തമാല്ലാട്ടോ...എന്റെ പല കൂട്ടുകാരുടെയും അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്.. കുട്ടികളുടെ എന്തെങ്കിലും പ്രശ്നങ്ങളുമായി മാനേജ്മെന്റിനെ കാണാന്‍ ചെല്ലുമ്പോള്‍ ഇതേ നിലപാടാണ് അവരും എടുക്കുന്നത്...
" എനിക്ക് കേരളത്തിനകത്തും പുറത്തുമായി പതിമൂന്ന് കോളേജുകളുണ്ട്. അതുകൊണ്ട് ഈ ഒരു കോളേജ് കുറച്ചുകാലം അടച്ചിട്ടു എന്നു കരുതി എനിക്ക് ഒരു നഷ്ടവും ഉണ്ടാവാന്‍ പോകുന്നില്ല. നിങ്ങളുടെ മക്കള്‍ക്ക് ഞാന്‍ രണ്ട് ദിവസത്തെ അവധി തരാം. അതിനുശേഷവും ആരും ക്ലാസില്‍ കയറിയില്ലെങ്കില്‍ ഞാന്‍ ഞാന്‍ ഈ കോളേജ് അടച്ചിടും. പിന്നെ ആര്‍ക്കാണ് നഷ്ടം എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ..!"

Ismail Chemmad said...

ഓ മൈ ഗോഡ് ........ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

Sabu Hariharan said...

വിവരങ്ങൾ വിശദമായി എഴുതൂ.
പേരുകൾ, സ്ഥലങ്ങൾ, തീയതികൾ മുതലായവ ചേർക്കുക.

മുഴുവൻ വിവരങ്ങളും കിട്ടിയ ശേഷമെ പങ്കു വെയ്ക്കാവൂ..

CHILANKA said...

വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ ഭാവിയില്‍ ഇതിലപ്പുറവും സംഭവിക്കാം. കേരളത്തില്‍ തന്നെ ഒട്ടേറെ ആത്മഹത്യകള്‍ കോളേജ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ക്രൂരത കൊണ്ട് ഉണ്ടാകുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തെ ആഘോഷങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളും ജനങ്ങളും അത് മറക്കുക ആണല്ലോ പതിവ്. ഇന്റെര്‍ണല്‍ മാര്‍ക്ക്‌ എന്നാ ആയുധം കാട്ടി വിദ്യാര്‍ത്ഥികളെ ലൈംഗിക പീഡനതിനു തന്നെ വിധേയമാക്കാരുണ്ട് എന്ന് കേട്ടിട്ടുണ്ട്. എന്തായാലും ഇന്നത്തെ വിദ്യാര്‍ത്ഥി തന്നെയല്ലോ നാളത്തെ അദ്ധ്യാപകന്‍.

റാണിപ്രിയ said...

HO...

കൊമ്പന്‍ said...

വിവരങ്ങൾ വിശദമായി എഴുതൂ

Unknown said...
This comment has been removed by the author.
Unknown said...

വാക്കുകള്‍;മുഴങ്ങുന്ന മൌനങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുമ്പോള്‍ വികൃതസത്യങ്ങള്‍ പട്ടുടുത്തു ആനയിക്കപ്പെടും.
വിദൂഷകരുടെ ഘോഷങ്ങള്‍ക്കിടയില്‍, അരമനകളില്‍ രാജ ശാസനകള്‍ക്കിടയില്‍ നിന്ന് കുതറിയോടി ചിലരെങ്കിലും തങ്ങളുടെ ചോരപുരണ്ട കൈകള്‍ ഉയര്‍ത്തി തങ്ങള്‍ ശുദ്ദരല്ലെന്നും നഗ്നരായ രാജാക്കന്മാര്‍ സ്തുതിവാക്കുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയാണെന്നും വെളിപ്പെടുത്തും....
വെളിപ്പെടുത്തലുകള്‍ക്ക് വിനുവിന് അഭിനന്ദനങ്ങള്‍ ...


പിന്‍കുറിപ്പ് :സംഭവങ്ങള്‍ക്ക് ഇത്തിരി കൂടി ആധികാരികത ചേര്‍ക്കാമായിരുന്നു....!

mini//മിനി said...

ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ദിലീപ് കുമാര്‍ കെ ജി said...

വിദ്യഭ്യാസ , ആരോഗ്യ മേഘലകള്‍ സ്വകാര്യ വല്‍ക്കരിക്കപ്പെടുന്നതിനാല്‍ സമൂഹത്തിലെ മദ്ധ്യ പിന്നോക്ക വര്‍ഗ്ഗങ്ങള്‍ക്ക് നിഷേധിക്കപെട്ടുകൊണ്ടിരിക്കുന്ന സാമുഹിക നീതിയുടെ നേര്‍ക്കാഴ്ച

ആചാര്യന്‍ said...

ഇതിനെക്കാളും അധികം നടക്കുന്നുണ്ട്...എന്ത് ചെയ്യാന്‍ പണം എല്ലാത്തിനും മേലെയാണ്

സന്തോഷ്‌ പല്ലശ്ശന said...

വൈകിയാണ് വായിച്ചത്... നട്ടെല്ലുണ്ട് ഒരോ അക്ഷരത്തിനും...

................. said...

ഞാനും വൈകിയാണ് വായിച്ചത്
ഈ വെളിപ്പെടുത്തലുകള്‍ എനിക്കിഷ്ട്ടപ്പെട്ടു .
വിദ്യാഭ്യാസ ബിസിനസ്‌ കേരളത്തിലും സജീവമാണ്.
പിന്നെ ചെറിയ അളവിലുള്ള റാഗിങ്ങിനെ പോലും ന്യായീകരിക്കരുത് . മറ്റൊരാളെ ശാരീരികമായോ മാനസികമായോ ദ്രോഹിക്കാന്‍ നമുക്കധികാരം ഇല്ല.
റാഗിങ്ങിനെ ന്യായീകരിക്കുന്നവര്‍ സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക.
ഒന്നു കുടി ബിരുദ കാലയളവായ മുന്നുവര്‍ഷം ശരിക്കും അസ്വദിച്ചു എന്ന് പറഞ്ഞു അതു ശരിയായ ഒരു ആസ്വാദനം ആയിരുന്നോ ?

Post a Comment

© moonnaamidam.blogspot.com