ജോസഫേ, രാമനെന്തു പിഴച്ചു...??

എസ്.ജോസഫ്, പി. രാമന്‍. മലയാള കാവ്യലോകത്തില്‍ ഒരുപാട് കാലമായി നാം കേള്‍ക്കുന്ന പേരുകളണിവ. പക്ഷേ കുറച്ച് ദിവസങ്ങളായി ഈ പേരുകള്‍ കേള്‍ക്കുന്നത് കവിതയുമായി ബന്ധപ്പെട്ടല്ല. ഒരുതരം അപകര്‍ഷതാബോധത്തില്‍ നിന്നുരുത്തിരിഞ്ഞ കഥയുമായി ബന്ധപ്പെട്ടാണ്. ഒരുമിച്ചിരുന്ന് ഉണ്ടും, ഉറങ്ങിയും കഴിഞ്ഞ രണ്ട് കവി സുഹൃത്തുക്കള്‍, ഇന്ന് പേനയും കടലാസുമെടുത്ത് നേര്‍ക്കുനേര്‍ നിന്ന് 'വാക്പയറ്റ്' നടത്തുകയാണ്. വായിക്കാനും ചിരിക്കാനും ഒരുപക്ഷേ ചിന്തിക്കാനും കുറേ വായനക്കാരും. എന്തിനാണ് നിങ്ങളീ ആഭാസം കാണിക്കുന്നത്. സ്വന്തം വില സ്വയം കളയാനോ അതോ തങ്ങള്‍ക്കില്ലാത്ത എന്തൊക്കെയോ ഉണ്ടെന്ന് ഞങ്ങള്‍ വായനക്കാര്‍ക്കിടയില്‍ സ്ഥാപിച്ചെടുക്കാനോ? ഒന്നും മനസിലാവുന്നില്ല. വിവാദങ്ങളിലൂടെ പ്രശസ്തിയുടെ ഔന്നത്യത്തിലെത്താമെന്ന തരംതാണ ചിന്താഗതികളാണ് ഈ ഒരു പോരിന് നിദാനമായതെന്ന ശങ്കയോട് കൂടിത്തന്നെയാണ് ഞാനീ കുറിപ്പെഴുതുന്നത്.

ഒരു കാര്യം ഞാന്‍ ആദ്യമേ പറയട്ടെ. ഞാനൊരു രാമന്‍ അനുഭാവിയൊന്നും അല്ല. എന്റെ വിസ്തൃതമല്ലാത്ത അറിവുകള്‍ക്കുള്ളില്‍ നിന്നു തന്നെ എഴുതേണ്ടതുണ്ടെന്ന വസ്തുതയില്‍ എനിക്ക് പൂര്‍ണ്ണബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ അധികം ആഴത്തിലോട്ട് പോകാനും ഉദ്ദേശിക്കുന്നില്ല.

ജോസഫിന്റെ 'എന്റെ കാവ്യജീവിതം' എന്ന ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പ് (88:2)) വായിച്ചപ്പോള്‍ ജോസഫിന്റെ 'ആത്മരതി'യായി മാത്രമേ എനിക്കതിനെ കാണാന്‍ കഴിഞ്ഞുള്ളൂ. അയാള്‍ക്കിതെങ്ങിനെ എഴുതാന്‍ കഴിഞ്ഞെന്ന് ഞാന്‍ പലവട്ടം ചിന്തിച്ചു. കവിതകളിലേക്ക് വഴി നടത്തപ്പെട്ട കവിയെ ഈ ഒരു കുറിപ്പിലേക്ക് വഴി നടത്തിയതാര്? എന്നില്‍ പൊടിച്ചു വന്ന ആദ്യചോദ്യമിതാണ്. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ രാത്രി ഉറക്കമിളച്ചിരുന്ന് വായിച്ചതും, പഠിച്ചതും, മെറ്റിലടിക്കാനും, കിണറു പണിയാനും, കല്ല് മടയില്‍ പണിയെടുക്കാനും പോയ കഥകള്‍ പറഞ്ഞ് അയാള്‍ ആദ്യം തന്നെ വായനക്കാരനിലെ സഹാനുഭൂതിയെ പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍ കാണിക്കുന്നു. ഇത്തരം ശ്രമങ്ങളിലൂടെയും വിവരണങ്ങളിലൂടെയുമാണ് ഈ കുറിപ്പ് മുന്നോട്ട് പോകുന്നത്. തന്റെ കവിതകള്‍ തന്റെ ജീവിതമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള തീവ്രമായ ശ്രമങ്ങള്‍ അയാള്‍ ഈ ലേഖനത്തിലൂടെ‍ നടത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ അത്രത്തോളം വലിയ ബുദ്ധിയൊന്നും വേണ്ടിവരില്ല എന്നാണ് എന്റെ തോന്നല്‍. ജോസഫുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഒരു കവി ( പേര് പറയാന്‍ എനിക്കാവില്ല, ക്ഷമിക്കണം.) എന്നോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക. "ഒരുതരം ആത്മപ്രശംസ, അതിനപ്പുറത്തേക്കുള്ള യാതൊന്നും അതിലില്ല. ഒരു വായനക്കാരന്‍ പ്രതീക്ഷിക്കുന്ന എന്തുണ്ട് ആ ലേഖനത്തില്‍. എവിടെയും ശ്രദ്ധിക്കപ്പെട്ടില്ല എന്ന അയാളുടെ തോന്നല്‍ അയാളെ അലട്ടുന്നുണ്ടാവാം". തീര്‍ച്ചയായും, ഇത് അയാളുടെ മാത്രം തോന്നലുകളാണ്. അയാള്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ പിന്നെങ്ങനെ അയാള്‍ കുറ്റാലം, ഊട്ടി കവിസംഗമങ്ങളില്‍ പങ്കാളിയായി. അതിന് ഉത്തരം നല്‍കുക കൂടി അയാളുടെ ബാധ്യതയാണ്.

കവിതയില്‍ ജീവിക്കാന്‍ ശ്രമിച്ച ഒരാള്‍ക്ക് ചെയ്യാനാകുന്നതാണോ ജോസഫേ, താങ്കള്‍ ചെയ്തത്?. സ്വന്തം സുഹൃത്ത് എന്നതിലുപരി ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ പറ്റി ഇപ്രകാരം പറഞ്ഞതില്‍ താങ്കള്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ. താങ്കളുടെ ആരോപണങ്ങള്‍ താങ്കള്‍ക്കു നേരെ വാളായി തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലം മായ്ച്ചു കളഞ്ഞ പല ചിത്രങ്ങളും പലരും ഇപ്പോള്‍ വീണ്ടും വരയ്ക്കുകയാണ്. താങ്കള്‍ ചെയ്ത പോലെ നിറം ചാര്‍ത്തിക്കൊണ്ട് തന്നെ.

തന്റെ കവിതകളെ ലാളിച്ചും കൊഞ്ചിച്ചും ഒരുപാട് വരികള്‍ ജോസഫ് ഈ കുറിപ്പില്‍ എഴുതിയിരുന്നത് ശ്രദ്ധിച്ചു. പക്ഷേ ഒരൊറ്റയിടത്തു പോലും അയാളുടെ കവിതകളെ ആരും കുറ്റം പറഞ്ഞതായി കാണാന്‍ കഴിഞ്ഞില്ല. അത്രയും പൂര്‍ണ്ണമായ കവിതകളായിരുന്നോ താങ്കളുടേത്. പലരും ഊട്ടിയുറക്കിയ ശേഷമാണ് താങ്കളുടെ കവിതകളില്‍ അച്ചടിമഷി പുരണ്ടതെന്ന് താങ്കള്‍ പറയുന്നു. അത്രയേറെ മൂല്യം താങ്കളുടെ കവിതകള്‍ക്കുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ. ഇവയെല്ലാം താങ്കളുടെ കുറിപ്പിന്റെ മുഖവുരകള്‍ മാത്രമാണ്. കാര്യത്തിലേക്ക് ഞാന്‍ ഇതുവരെ കടന്നിട്ടില്ല. കവിത ആര്‍ക്കുമെഴുതാം, ഇന്ന് കവിതയുണ്ടെന്ന് തോന്നാത്ത വരികളീല്‍ നാളെ കവിത വന്നെത്തും. താങ്കള്‍ പറഞ്ഞ ഒരു വാചകമാണിത്. ഇതില്‍ കവിത ആര്‍ക്കുമെഴുതാം എന്ന് പറഞ്ഞതില്‍ തന്നെ താങ്കള്‍ മറ്റുള്ളവരെപ്പോലെ ഒരാളാണെന്ന ധ്വനിയുണ്ട്. ഇവിടെ ഞാനും താങ്കളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. അതുകൊണ്ട് തന്നെ താങ്കള്‍ക്ക് തോന്നുന്ന ഇതേ ചിന്താഗതി എനിക്ക് തോന്നുന്നെങ്കില്‍ അതില്‍ ഒട്ടുംതന്നെ അതിശയോക്തി തോന്നേണ്ടതില്ല.

പല വൃത്തങ്ങളിലും മാറ്റങ്ങള്‍ വരുത്തി സ്വന്തം കവിതകളില്‍ അവതരിപ്പിച്ചതായി താങ്കള്‍ അവകാശപ്പെടുന്നുണ്ടല്ലോ. അതുവഴി താങ്കളുടെ കവിതകള്‍ക്ക് പല സാധ്യതകളും ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന് താങ്കള്‍ പറയുന്നു. അവയില്‍ പലതും താങ്കള്‍ തന്നെ പറയുന്ന അമൂര്‍ത്തത, ലാളിത്യം, മിസ്റ്റിക് പ്രകൃതി അങ്ങിനെ പോകുന്നു. സ്വന്തം കവിതകളേയും രീതികളേയും പറ്റി താങ്കള്‍ക്ക് പറയാം. എന്നാല്‍ അവയെല്ലാം വായനക്കാരന് കവിതയുമായി സം വദിക്കുമ്പോള്‍ ലഭിച്ചിട്ടുണ്ടോ എന്നുള്ളതിന് ഒരു തെളിവ് പോലും താങ്കളുടെ കുറിപ്പിലെവിടെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.

ഇനി കാര്യത്തിലേക്ക് കടക്കാം. ഒരിക്കല്‍ പോലും തന്റെ ജാതിയില്‍ അഭിമാനിക്കാനോ, പാകപ്പെടാനോ ജോസഫിന് കഴിഞ്ഞിട്ടില്ല എന്നത് അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങളില്‍ നിന്നു തന്നെ നമുക്ക് മനസിലാക്കാം. അതുപോലെ കവിതയിലെ ചില വാക്കുകളെയും പ്രയോഗങ്ങളെയും അയാള്‍ എപ്പോഴും ജാതി മത ചട്ടക്കൂടിന്റെ ഉള്ളിലായിരുന്നു പ്രതിഷ്ഠിച്ചുകൊണ്ടിരുന്നത്. 'കറുത്ത കല്ല്' എന്ന ജോസഫിന്റെ കവിതാസമാഹാരത്തിന്റെ അവതാരികയ്ക്ക് അയ്യപ്പപ്പണിക്കര്‍ 'പിന്‍ കുടുമ' എന്ന പേര് വച്ചതിന് ഒരുപാട് വ്യസനിച്ച ജോസഫിന്റെ മുഖം എനിക്കിതില്‍ തെളിഞ്ഞ് കാണാനുണ്ട്. അന്നുതൊട്ട് തന്നിലുള്ള ജാതിഭ്രാന്ത് അയാളുടെ പുറത്തേക്കൊഴുകി. അവിടുന്നങ്ങോട്ട് മുഴുവന്‍ അയാളുടെ കണ്ണുകളില്‍ ജാതിയുടെയും മതത്തിന്റെയും തിളക്കമായിരുന്നു.

ഇത്തരം ഒരു കാഴ്ച്ചപ്പാടും നെഞ്ചേറ്റിയായിരുന്നു അയാളുടെ കുറ്റാലം കവിസംഗമത്തിലേക്കുള്ള യാത്ര. അവിടെ അയാള്‍ തീര്‍ത്തും പരാജിതനായതായി അയാള്‍ക്ക് തോന്നി. താനൊരിക്കലും അവിടെ അംഗീകരിക്കപ്പെട്ടില്ല എന്ന തോന്നല്‍ അയാളെ തീര്‍ത്തും നിരാശനാക്കുകയായിരുന്നു. അംഗീകരിക്കപ്പെടാത്തത് താന്‍ മാത്രമല്ല എന്ന് എന്തുകൊണ്ട് അയാള്‍ മനസിലാക്കുന്നില്ല എന്നതും ഇവിടെ ചിന്തിക്കേണ്ടുന്ന ഒരു വസ്തുതയാണ്. ഇവിടെ അയാള്‍ ആരംഭിക്കുകയാണ്. തന്റെ കവിതകളെ പിന്നിലേക്കയച്ചത് രാമനും രാമന്റെ ബ്രാഹ്മണ ലോബിയുമാണെന്ന് അയാള്‍ നിര്‍ദാക്ഷിണ്യം ആരോപിച്ചു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഞാനൊത്തിരി കാര്യം ചോദിച്ചോട്ടെ. ഒരു ബ്രാഹ്മണ ലോബി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ താങ്കളുടെ പുസ്തകങ്ങളെല്ലാം ഡി.സി ബുക്സ് ചെയ്തത് താങ്കളൊരു ക്രിസ്ത്യാനി ആയതുകൊണ്ട് മാത്രമാണോ? അതപോലെ എന്തുകൊണ്ട് മാതൃഭൂമി താങ്കളുടെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് അവരുടെ വിലപ്പെട്ട പത്തോളം പേജുകള്‍ അനുവദിച്ചു തന്നു. ഇതെല്ലാം താങ്കള്‍ ഓര്‍ത്തിട്ടുണ്ടോ. ഇവയെല്ലാം കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ താങ്കളുടെ ഒരു കവിതയിലെ ചില വരികള്‍ ഓര്‍മ്മ വരുന്നു.

"എവിടെ? എന്ത്? എവിടെ?
തപ്പിത്തടഞ്ഞ് ചില അക്ഷരങ്ങള്‍
വായിക്കാനേ എനിക്കാകൂ..!!"


മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (88:4) 'എനിക്ക് പേടിയാകുന്നു ജോസഫേ' എന്ന പേരില്‍ രാമന്‍ ജോസഫിനു മറുപടികള്‍ നല്‍കുന്നുണ്ട്. തികച്ചും വസ്തുതാപരമായ (ആണോ?) വിലയിരുത്തലുകളോട് കൂടി. ഒരിക്കല്‍ പോലും തന്റെ കവിതകള്‍ ജോസഫിന്റേതിനേക്കാള്‍ മികച്ചതാണെന്ന് രാമന്‍ പറയുന്നില്ല. തന്റെ സൗഹ്രിദബന്ധത്തിന്റെ ഊഷ്മളതയില്‍ അയാള്‍ അധികമൊന്നും തുറന്നു പറയാനും ആഗ്രഹിക്കുന്നില്ല. തനിക്ക് വേണ്ടി നടത്തിയതാണെന്ന് പറയപ്പെടുന്ന കുറ്റാലം കവിസംഗമത്തില്‍ നേട്ടമുണ്ടാക്കിയത് ടി.പി.രാജീവനും കല്പറ്റ നാരായണനുമാണെന്ന് രാമന്‍ പറയുന്നു. അവരുടെ കവിതകള്‍ അവിടെ അംഗീകരിക്കപ്പെട്ടത് കവിതയുടെ മേന്മ കൊണ്ടാണ്. അല്ലാതെ ജാതിയോ മതമോ നോക്കിയല്ല എന്ന് രാമന്‍ തുറന്നടിക്കുന്നു. അപ്പോള്‍ ജോസഫേ, താങ്കളുടെ കവിതകള്‍ക്കെന്താ മേന്മയില്ലേ? അവരാരും തന്നെ താങ്കളുടെ കവിതകളെ അംഗീകരിച്ചില്ലെങ്കിലെന്താ വായനക്കാര്‍ അംഗീകരിച്ചാല്‍ പോരെ. ഈയൊരു സങ്കടം പറച്ചിലില്‍ തന്നെ ബുദ്ധിജീവിക്കൂട്ടത്തിലേക്ക് ഉയരാനുള്ള താങ്കളുടെ അടക്കി വച്ച ആഗ്രഹം വ്യക്തമാണ്. അതിന് താങ്കള്‍ മറയാക്കി കൂട്ട് പിടിച്ചത് പാവം രാമനെയും അദ്ദേഹം ഉള്‍പ്പെട്ട ഉന്നതകുല ജാതിയേയുമാണ്.താങ്കളുടെ ജാതി മൂലമാണ് താങ്കളുടെ കവിതകള്‍ക്ക് അംഗീകാരം ലഭിക്കാത്തതെങ്കില്‍ കെ.ആര്‍.ടോണിയും, അന്‍ വര്‍ അലിയുമൊക്കെ എന്തെല്ലാം പറയേണ്ടി വരും? ഏതോ ഒരു മാനസിക വിഭ്രാന്തിക്കടിമപ്പെട്ടെഴുതിയ ഒരു ലേഖനത്തില്‍ തനിക്ക് വേണ്ടപ്പെട്ടവരെ തലോടാനും മറ്റുള്ളവരെ തഴയാനും അയാള്‍ മറന്നില്ല. ഇല്ലാത്ത ശത്രുവിനോട് നിഴല്‍ യുദ്ധം നടത്തി മുന്നേറി വന്ന ആ കുറിപ്പിന് ഇന്നെന്ത് പ്രസക്തിയാണുള്ളത്. ഈയൊരവസരത്തില്‍ രാമന്റെ ചില വരികള്‍ ഞാനിവിടെ കുറിച്ചവസാനിപ്പിക്കട്ടെ.

"കൊച്ചു ദൈവത്തിന്റെ കുഞ്ഞുതല കാണാം
ചുവരിലെ ചിത്രത്തില്‍.
വക്കും മുനയുമില്ലാതെ
ഒരു പ്രകാശവലയത്തില്‍ കുടുങ്ങി..!!".



33 വായന:

maneesarang said...

അങ്ങിനെ വിനു....അപ്രിയസത്യങ്ങള്‍.....വിളിച്ചു പറയാന്‍ തുടങ്ങിയിരിക്കുന്നു.......നന്ദി......
പക്ഷെ....ആരും തൊടാന്‍ പേടിക്കുണ്ണ്‍ ചില അഴുക്കു പുരണ്ട വിഗ്രഹങ്ങള്‍.....ഇനിയുമുണ്ട്.....നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന് തോന്നുന്നുവെങ്കില്‍ മാത്രം....തുടരുക,....എന്തെന്നാല്‍....ഈ വര്‍ഗം രാഷ്ട്രീയക്കാരുടെ ആത്മ ശുദിയെക്കാള്‍ താഴെയാണ്....

Unknown said...

മാത്രുഭൂമിയിലെ രാമ - ജോസഫ് സം വാദം ബ്രാഹ്മണ്യകാണ്ഡം അവസാനം..

waltwit.s said...

ആറ്റൂരില്‍ നിന്ന് രാമനിലേക്ക് വഴികളുണ്ട്.....പക്ഷേ, രാമനില്‍ നിന്ന് ജോസഫിലേക്ക് ഒരു ഇടവഴി പോലുമില്ല.....!!

Jayesh/ജയേഷ് said...

നന്നായി വിനൂ. ഇങ്ങനെ തുറന്നെഴുതണം ..

ശ്രീകുമാര്‍ കരിയാട്‌ said...

ITHRAYUM ARTTHASAMPUSHTTAMAAAYA ORU AUTO-BIOGRAPHIYUM , VAAGVAATHAVUM EE ADUTTHA KAAALATHU UNDAAYITTILLA.

SAAAMSKAARIKA NAAAYAKAR AAKUNNATHINU MUNP INGANE CHILA PARADOOOSHANA CHAKRAVAAALAMGAL THAAANDAAAN EZHUTHITHUDANGUNNAVAR SRADDHIKKANAM..

ശ്രദ്ധേയന്‍ | shradheyan said...

രാമനെതിരെയുള്ള ജോസഫിന്റെ വിമര്ശങ്ങളെ താങ്കള്‍ക്കും വിമര്‍ശിക്കാം, മറ്റാര്ക്കുമാവാം. പക്ഷെ, അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ തുറന്നെഴുത്തുകളെ 'ആത്മരതി' എന്ന് വിളിച്ചാക്ഷേപിക്കാന്‍ താങ്കള്‍ക്ക് എന്തവകാശമാണുള്ളത് ? "മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ .....പോയ കഥകള്‍ പറഞ്ഞ് അയാള്‍ ആദ്യം തന്നെ വായനക്കാരനിലെ സഹാനുഭൂതിയെ പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍ കാണിക്കുന്നു." എന്നൊക്കെ പറയുന്നത് കേട്ടാല്‍, ലോകത്ത് ആദ്യമായി ജീവിത ക്ലേശങ്ങള്‍ വിളിച്ചു പറയുന്ന സാഹിത്യകാരന്‍ എസ്. ജോസഫ് ആണെന്ന് തോന്നും! വൈക്കം മുഹമ്മദ്‌ ബഷീര്‍ മുതല്‍ പവിത്രന്‍ തീക്കുനി വരെയുള്ളവരുടെ സൃഷ്ടികളിലും സംഭാഷണങ്ങളിലും ഓട്ടമുക്കാലുമായുള്ള ജീവിതമല്പ്പിടുത്തവും ചാള മീനിന്റെ മുഷിഞ്ഞ നാറ്റവും മലയാളികള്‍ ഏറെ വായിച്ചനുഭവിച്ചതാണ്. അവയൊന്നും ആത്മരതിയായോ സഹാനുഭൂതിക്കായുള്ള കൈനീട്ടലായോ ഒന്നുമല്ല കാലം വായിച്ചത്. മറിച്ച്, തിക്തമായ ജീവിതാനുഭവങ്ങളുടെ പങ്കുവെപ്പിലൂടെ അതിജീവനത്തിന്റെ ആത്മധൈര്യം വായനക്കാര്‍ക്ക് പകര്ന്നുനല്കുകയായിരുന്നു അവയൊക്കെ.

Anonymous said...

എടാ കോത്താഴത്തുകാരാ ആദ്യം പ്രായത്തിനനുസരിച്ചുള്ള വിവേകം കാണിക്കൂ. ആതമരതിയെന്നൊക്കെ വിശേഷിപ്പിക്കൻ നീയരാടാ..? ഇന്നു രാവിലെ കുരുത്തുവന്നവനോക്കെ കഴപ്പാണ്‌, വല്ലവന്റേയും എച്ചിൽ തിന്നാൻ..

വിമർശന വർമ്മ said...

അജ്ഞാതേ അവന്‍ വിമര്‍ശിക്കട്ടെ,
എളുപ്പത്തില്‍ പേരു(?)ണ്ടാക്കാന്‍ ഇതല്ലേ മറ്റൊരു മാര്‍ഗ്ഗം.

Anonymous said...

നേരെ ചൊവ്വേ രണ്ടക്ഷരം എഴുതാനറിയാത്ത ഇവനോ നിരൂഫകന്‍.. ന്റെ സബരിമല മുറുഹാ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല അഭിപ്രായം ഇല്ലാത്തതിനാല്‍ പറയുന്നില്ല

എറക്കാടൻ / Erakkadan said...

വലിയ ആളുകൾക്ക്‌ തെറ്റു ചെയ്യാൻ പാടില്ലെന്നുണ്ടോ..... എനിക്കറിയില്ല..അനോണിയായാലും ആരായാലും കാര്യം നേർ രീതിയിൽ വന്നു പറയണമായിരുന്നു. ആരും ഒരു സുപ്രഭാതത്തിൽ അല്ല ന ല്ലൊരു എഴുത്തുകാരനായി തീരുന്നത്‌. പല പല കടമ്പകൾ കടന്നു തന്നെയാണ​‍്‌. വിനുവിനു തോന്നിയത്‌ വിനു പറഞ്ഞു എന്നു മാത്രം. അതിൽ എത്ര മാത്രം സത്യമുണ്ടെന്നു എനിക്കറിയില്ല. ആസ്വാദകൻ എന്ന നിലയിൽ വിനു പറഞ്ഞു എന്നു മാത്രം. അതിനു പ്രായത്തിന്റെ പക്വതയില്ലാത്തവൻ, ഇന്നലെ കുരുത്തവൻ എന്നതിനൊന്നും യാതൊരു പ്രാധാന്യവുമില്ല.

Manoraj said...

സുഹൃത്തുക്കളേ,
വളരെ വിശദമായ ഒരു അഭിപ്രായ പ്രകടനത്തിന് ഞാൻ ഇല്ല. .കാരണം ഈ പോസ്റ്റിൽ പറഞ്ഞ പല കാര്യങ്ങളും തികച്ചും മടിയനും വാർത്തകൾക്ക് നേരെ കണ്ണടക്കുന്നവനുമായ ഞാൻ അറിഞ്ഞിട്ടില്ല എന്നത് തന്നെ.. പക്ഷെ ഇവിടെ വരെ വന്ന സ്ഥിതിക്ക്, ചില കമന്റുകൾ കണ്ടപ്പോൾ ചിലത് പറയാതെ പോയാൽ എനിക്കും ഒരു അസ്വസ്ഥതയാവും. രാമനോ ജോസഫോ റ്റി.പി.രാജീവനോ വലിയവൻ എന്നതും അല്ലെങ്കിൽ ഈ പോസ്റ്റിലൂടെ വിനു പങ്കുവെക്കാൻ ശ്രമിച്ചതിനും അപ്പുറത്തേക്ക് ഇവിടെ കമന്റുകൾ തരം താഴുന്നു.. മറ്റുപല മാദ്ധ്യമങ്ങൾ പോലെ തന്നെ ബ്ലോഗും ഒരു മാദ്ധ്യമമാണ്.. തന്റെ കാഴ്ചപാടുകൾ പങ്കുവെക്കാൻ നമ്മെ പോലുള്ള ഈയാമ്പാറ്റകൾക്ക് ഗൂഗിൾ തരുന്ന വലിയൊരു ഔതാര്യം.. ഗൂഗിളിന്റെ ഈ പുറമ്പോക്ക് ഭൂമിയിൽ പട്ടയം പോലുമില്ലാതെ യാത്ര തുടരുന്ന നമ്മൾ ആരും വലിയവരല്ല എന്ന നേര് തിരിച്ചറിയുക.. ഇവിടെ വിനുവിന്റെയും ശ്രദ്ധേയന്റെയും അഭിപ്രായങ്ങളെ ഞാൻ മാനിക്കുന്നു.. കാരണം തികച്ചും ചങ്കൂറ്റത്തോടെ അവർ അവരുടെ കാഴ്ചപാടുകൾ മുഖാമുഖം പറഞ്ഞു. നമ്മുടെ ആശയങ്ങൾ തമ്മിൽ വൈരുധ്യമുണ്ടാവുക സ്വാഭാവികമാണെന്ന് വിശ്വസിക്കുന്ന ഒരു പാവം സാദാ മലയാളിയാണ് ഞാൻ.. അതുകൊണ്ട് തന്നെ ബ്ലോഗിലെ ആരോഗ്യകരമായ എല്ലാ ആശയസംഘട്ടനങ്ങളോടും എനിക്ക് ബഹുമാനമുണ്ട്.. പക്ഷെ, നമുക്ക് പറയാനുള്ളത് പറയാൻ സ്വന്തമായി ഒരു മേൽ വിലാസം പോലുമില്ലാതെ, അന്യന്റെ ബ്ലോഗിൽ കയറി പുലഭ്യം പറയുന്നത് അല്പത്തമാണെന്നാണ് എന്റെ പക്ഷം.. നമുക്ക് പറയാനുള്ളത് സഭ്യമായി നേരെ വന്ന് പറഞ്ഞിട്ട് പോകാം.. അതിനു കുഴപ്പമില്ല. പക്ഷെ വാക്കുകൾ സഭ്യമാക്കാൻ ശ്രമിക്കുക..

വിനീത് നായര്‍ said...

ഞാന്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്തു കഴിഞ്ഞാല്‍, അല്ലെങ്കില്‍ നിങ്ങളെല്ലാം ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞാല്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതില്‍ നിങ്ങളെല്ലാം പറയുന്നത് എന്തുതന്നെയായാലും ഞാന്‍ കേട്ടുനില്‍ക്കുകയും ചെയ്യും. പക്ഷേ, ഇവിടെ എനിക്കെതിരെ വന്നിരിക്കുന്ന ആരോപണങ്ങള്‍ വിഷയത്തില്‍ നിന്നും തെന്നിമാറിയിട്ടുള്ളവയാണ്. ശ്രദ്ധേയന്‍ പറഞ്ഞ പോലെ പറയുകയാണെങ്കില്‍ അതിന് മറുപടി നല്‍കാന്‍ എനിക്ക് കഴിയുകയും ചെയ്യും. എന്നാലിവിടെ മറ്റ് ചിലര്‍ എന്നെ എന്തെല്ലാമോ വിളിച്ച് കടന്നു പോകുന്നു. എനിക്കതില്‍ യാതൊരു പരിവേദനവുമില്ല. എന്നിരുന്നാലും നിങ്ങള്‍ എന്തിന്,അല്ലെങ്കില്‍ എന്തുകൊണ്ട് എന്നെ അത്തരത്തില്‍ വിശേഷിപ്പിക്കാന്‍ തയ്യാറായി എന്ന കാരണം ഇവിടെ കുറിച്ചിരുന്നെങ്കില്‍ നന്നാകുമായിരുന്നു. ഒരുപക്ഷേ, എന്റെ അറിവുകള്‍ക്കതീതമായ കാരണങ്ങളായിരിക്കാം അത്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നതും. തെറ്റുകള്‍ മനസ്സിലാക്കി തിരിച്ചുവരാനുള്ള ഒരു അവസരമാണ് നിങ്ങള്‍ എന്നില്‍ നിന്നും നഷ്ടപ്പെടുത്തുന്നത്.

ശ്രദ്ധേയന്,

അതൊക്കെത്തന്നെയാണ് ഞാനും പറയുന്നത്. മുന്‍പ് പലരും പറഞ്ഞിട്ടുണ്ട്. പവിത്രന്‍ തീക്കുനിയെപ്പോലെ. പിന്നെ, ബഷീര്‍ പറയുന്നതിലും പവിത്രനും,ജോസഫും പറയുന്നതിലും ഒരുപാട് വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന വസ്തുത താങ്കള്‍ മറക്കുന്നില്ലല്ലോ. പവിത്രന്‍ തനിക്കും തന്റെ കവിതകള്‍ക്കും മീനിന്റെ വാസനയാണെന്നും, മീന്‍കുട്ട ചുമന്നാണ് എന്റെ ജീവിതം എന്നും തുറന്നെഴുതിയിട്ടും പാലരും അദ്ദേഹത്തെ കൈവിട്ടില്ലേ. ഇന്നെവിടെ അദ്ദേഹത്തിന്റെ കവിതകള്‍...വായനക്കാരെ താത്കാലികമായി മാത്രമെ ഇത്തരം എഴുത്തുകള്‍ കൊണ്ട് സ്വാധീനിക്കാനാവൂ. അത് അവര്‍ മനസ്സിലാക്കണമെന്നു മാത്രം..!

അഭിപ്രായങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി, അജ്ഞാതയ്ക്കടക്കം..

സ്നേഹപൂര്‍വ്വം..

വിജയലക്ഷ്മി said...

kollaam thurannezhutthinu nandi

Anonymous said...

വളര്‍ന്നു വരുന്ന ഒരു നിരൂപകനെ ഇങ്ങനെ തേജോ വധം ചെയ്യുന്നത് ശെരിയാണോ??

നിർഗുണ വർമ്മ said...

ഹോ എന്തോരം നിരൂപകസ്നേഹികളാ ഇവിടെ...
ഇവിടെ കമന്റെഴുതിയവരിൽ എത്ര പേരുണ്ട് ജോസപ്പണ്ണൻ മാതൃഭൂമിയിലെഴുതിയ ആ ലേഖനം വായിച്ചവർ..? ജോസപ്പണ്ണൻ തന്റെ കാവ്യജീവിതം സത്യസന്ധമായി തുറന്നെഴുതിയതിനെ ആത്മരതിയെന്നു വിശേഷിപ്പിക്കാൻ ഇവന് എന്തു യോഗ്യതയാണുള്ളത്‌..? അതൊരു കമ്പി ലേഖനമായിരുന്നോ..? അതോ അത്‌ വായിച്ച ഇവനങ്ങനെ തോന്നിയതോ..? ചെറ്റത്തരം സ്വന്തം എഴുത്തിലാണെന്ന്‌ ആദ്യം തിരിച്ചറിയണം, ഇതിന് കുട പിടിക്കാൻ കുറെ ചൊറിയന്മാരും.. കഷ്ടം..

Anonymous said...

ചൊറിയന്‍ വര്‍മ്മേ ,
നീ എന്ത് അറിഞ്ഞിട്ടാണ്..മുറ വിളീ കൂട്ടുന്നത്..?നിന്റെ അളിയനാണോ ശ്രീ ജോസെഫ്...ചെറ്റത്തരം എന്ന് പറയാന്‍ നിനക്ക് എന്ത് അധികാരംആണുള്ളത് പറ..?നേരെ ചൊവ്വേ വന്ന് മുറ വിളികൂടിനെടാ..അതാ ആണത്തം..അല്ലാതെ പുള്ളാരോടു്‌ വഴക്കടിക്കാന്‍ നില്‍ക്കാതെ പോകിനെടാ..നിന്റെ പാട്ടിന്..
മനു,
ദോഹ

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

വിനീത്,

നിങ്ങളുടെ ഈ 'ആരു വലിയവനി'ല്‍ താല്പ്പര്യമില്ലാത്ത പാവപ്പെട്ട കുറെ വായനക്കാരായി ഞങ്ങളിവിടെയുണ്ട്. ആ ജോസഫും അവിടെ ആ മൂലയ്ക്കിരുന്ന് എന്തെങ്കിലുമൊക്കെ എഴുതിക്കോട്ടെ!

പട്ടിത്താനത്ത് ഒരു കവിയോ കവിതയോ പോലും എനിക്കൊരദ്ഭുതമാണ്‌. ഇഷ്ടമുള്ളവര്‍ വായിക്കട്ടെ. അല്ലാത്തവര്‍ കല്ലെറിയട്ടെ. കാരണം, അവര്‍ പാപം ചെയ്യാത്ത ഉന്നതകുലജാതരല്ലേ?

നിസ്സഹായ വർമ്മ said...

ന്റെ അനോണി മാഷെ, കുട്ട്യോളേ, വർമ്മപ്പിള്ളാരേ ഓടിവാ, ദേ ഒരു 'കാടൻ' മനു 'ദോഹയിൽ' നിന്നെന്നെ തെറി വിളിക്കുന്നു. ഉള്ളതു പറഞ്ഞാൽ ഒലക്ക എടുക്കുമെന്നറിയാം.

ശ്രദ്ധേയന്‍ | shradheyan said...

വിനുവിന്,

വീണ്ടും ഇടപെടുന്നതില്‍ ക്ഷമിക്കണം. തീക്കുനി തന്റെ അനുഭവങ്ങള്‍ തുറന്നെഴുതിയതിനാല്‍ അദ്ദേഹത്തെ ആരൊക്കെയോ കൈവിട്ടു എന്നെഴുതിയത് കണ്ടു. എനിക്ക് മനസ്സിലാവുന്നില്ല, എന്ത് വിവവരത്തിന്റെ അടിസ്ഥാനത്തിലാണ് താങ്കളിത് പറഞ്ഞെതെന്ന്! പവിത്രന്റെ കവിതകള്‍ക്ക് ഇന്നും വായനക്കാരുണ്ട്. മിക്ക പ്രസിദ്ധീകരണങ്ങളും ഇന്നും പ്രസിദ്ധീ കരിക്കാറുമുണ്ട്. പിന്നെ 'യുവ'കവി എന്ന് വിളിച്ചു ഇവരുടെയൊക്കെ കവിതകളെ മൂലയിലൊതുക്കാന്‍ കവിതാ ലോകത്തെ തലതൊട്ടപ്പന്മാര്‍ ശ്രമിക്കാറുണ്ട് എന്നത് ഇന്നത്തെ മാത്രം കഥയല്ല. അല്ലാതെ, 'ഞാന്‍ മീന്‍ കോട്ട ചുമന്നവനാണ്, അത് കൊണ്ട് എന്റെ കവിത വായിക്കൂ' എന്നൊന്നും വിളിച്ചു പറഞ്ഞത് കൊണ്ടല്ല പവിത്രനെ മലയാളികള്‍ വായിച്ചതും ചിലര്‍ കണ്ണടച്ചതും. അങ്ങനെയെങ്കില്‍ 'പടച്ചി പാത്തുമ്മയുടെ മകന്‍ ചെറ്റയില്‍ അമ്മത് ' എന്ന് വേദികളായ വേദികളിലെല്ലാം സ്വയം വിശേഷിപ്പിക്കുന്ന മുഹമ്മദ്‌ പേരാമ്പ്ര നാടക വേദികളില്‍ നിന്നും എന്നേ അപ്രത്യക്ഷമാവേണ്ടതായിരുന്നു!

Anonymous said...

“അങ്ങനെയെങ്കില്‍ 'പടച്ചി പാത്തുമ്മയുടെ മകന്‍ ചെറ്റയില്‍ അമ്മത്' എന്ന് വേദികളായ വേദികളിലെല്ലാം സ്വയം വിശേഷിപ്പിക്കുന്ന മുഹമ്മദ്‌ പേരാമ്പ്ര നാടക വേദികളില്‍ നിന്നും എന്നേ അപ്രത്യക്ഷമാവേണ്ടതായിരുന്നു!“ വെരി ഗുഡ് എക്സാമ്പിൾ..
ശ്രദ്ധേയന്റെ അഭിപ്രായത്തോട്‌ 100% യോജിക്കുന്നു. ജോസഫിന്റെ ആ ലേഖനത്തിൽ ഇയാൾ പറയുന്ന അപരാധങ്ങൾ, ആത്മരതികൾ എന്തൊക്കെയാണെന്ന്‌ വീണ്ടും വീണ്ടും വായിച്ചിട്ടു മനസ്സിലാകുന്നില്ല. ജോസഫിന്റെ കാവ്യാനുഭവങ്ങൾ ആത്മരതിയാണെന്ന താങ്കളുടെ പറച്ചിൽ എന്തടിസ്ഥാനത്തിലാണ്..?

Anonymous said...

അതിവിടെ കമന്റിലൂടെ വ്യക്തമാക്കണം..! അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും..

വിനീത് നായര്‍ said...

ശ്രദ്ധേയന്,

ദേശാഭിമാനി ഒഴികെ വേറെ ഏത് മുഖ്യധാരാ വാരികയിലാണ് പവിത്രന്‍ തീക്കുനിയുടെ കവിതകള്‍ ഈയടുത്ത കാലത്ത് വന്നിട്ടുള്ളത്? അല്പ കാലം മുന്‍പ് വരെ പവിത്രന്‍ തീക്കുനിയുടെ കവിതകള്‍ യുവത്വം നെഞ്ചേറ്റി കൊണ്ട് നടന്നിരുന്നു. അത് ആ സമയത്തെ കാമ്പസ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും....ഇന്നെന്താ പവിത്രന്‍ കവിതകളെഴുതുന്നില്ലേ....എന്തുകൊണ്ട് അന്നത്തെ ആ ഒരു ഭ്രമം ഇന്ന് അദ്ദേഹത്തിന്റെ കവിതകള്‍ക്കില്ല. അതാണ് പറഞ്ഞത് ഇതെല്ലാം ഒരു സമയത്തേക്ക് മാത്രമേ നിലനില്‍ക്കുകയുള്ളൂ.

പിന്നെ നാടകവേദിയും സാഹിത്യവും തമ്മില്‍ ഒരുപാട് അന്തരമുണ്ടെന്ന് ഞാന്‍ പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. എഴുത്തുകാര്‍‍ക്കിടയില്‍ ദിവസേന പത്തുപേരെങ്കിലും നിലവാരമുള്ളവര്‍ ഉയര്‍ന്നുവരുന്നുണ്ടാകും. എന്നാല്‍ നാടകരംഗത്ത് പത്ത് ദിവസത്തില്‍ ഒരാളായിരിക്കും വളര്‍ന്ന് വരുന്നത്...അത്രമാത്രമേ എനിക്ക് മുഹമ്മദ് പേരാമ്പ്ര വിഷയത്തില്‍ പറയാനുള്ളൂ..!

മനോജേട്ടാ.,

ആത്മരതി എന്ന് വിശേഷിപ്പിക്കാന്‍ കാരണം, ഇത് ഒരു തുറന്നെഴുത്ത് എന്നതിനേക്കാളുപരി ജോസഫ് തന്നെ ഉയര്‍ത്തിപ്പറയാന്‍ ശ്രമിച്ചു എന്നതു തന്നെയാണ്. ജോസഫിന് കാര്യങ്ങള്‍ തുറന്നു പറയാമായിരുന്നു. അതിന് അയാള്‍ക്ക് സ്വതന്ത്ര്യവുമുണ്ട്. എന്നാലും കഷ്ടജീവിതങ്ങളുടെ പൊള്ളുന്ന അനുഭവപ്പകര്‍ച്ചകളാല്‍ സമ്പുഷ്ടമായ തന്റെ കവിതകളുടെ നിരാകരണത്തിനും ദുരനുഭവങ്ങള്‍ക്കും കാരണമായി മറ്റൊരു കവിയെ കണ്ടെത്തി അപഹാസ്യവിധേയനാക്കിയത് ഒട്ടും ശരിയായില്ല. ഇവിടെ പി.രാമനെ മാത്രമല്ല, മനോജ് കുറൂരിനെ വരെ ഒന്നു തോണ്ടിപ്പോയി ജോസഫ്. ഇത്തരം കാര്യങ്ങളാണ് എന്നെ ഈ കുറിപ്പിലേക്ക് വഴി നടത്തിയതും നിങ്ങള്‍ എന്നോട് ഇതെല്ലാം ചോദിക്കുന്നതും..!

Anonymous said...

പടച്ചോനെ സംഗതി കൈവിട്ടു പോകുന്ന ലക്ഷ്ണമാണല്ലോ കാണുന്നത്....
വിനു ,
പവിത്രന്റെ കവിതകള്‍ കലാകൌമുദിയില്‍ കഴിഞ്ഞദിവസവും കണ്ടിരുന്നു..അപ്പോള്‍ നീ പറഞ്ഞതില്‍ തെറ്റ് ഉണ്ട്.
റിച്ചു ,
അലൈന്‍

Anonymous said...

ക്ഷമിക്കണം കവിതയുടെ പേര്-പാഥേയം എന്നാണ്.
റിച്ചു

വിനീത് നായര്‍ said...

ക്ഷമിക്കണം..തെറ്റുപറ്റിയിട്ടുണ്ട്....ചൂണ്ടിക്കാണിച്ചതിന് റിച്ചുവിന് നന്ദി.!

ശ്രദ്ധേയന്‍ | shradheyan said...

വിനു,

തര്‍ക്കത്തിന് ഞാനില്ല. പിന്‍വാങ്ങുന്നു. സമകാലികങ്ങളില്‍ ഒരു തെളിവെടുപ്പിനും ഞാനില്ല.

പവിത്രന് വായനക്കാരില്ലെന്നു പക്ഷെ, നമ്മുടെ ഡീസി ഇതുവരെ അറിഞ്ഞില്ല. വീണ്ടും വീണ്ടം വീണ്ടും അവര്‍ക്ക് അബദ്ധം പറ്റുന്നു. :)

വിനീത് നായര്‍ said...

ശ്രദ്ധേയന്,
പവിത്രന് വായനക്കാരില്ലെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല....പിന്നെ വിഷയത്തില്‍ നിന്നും ഒരുപാട് നമ്മള്‍ അകന്ന് കഴിഞ്ഞു..അതുകൊണ്ട് തന്നെ ഞാനും ഒരു തര്‍ക്കത്തിനില്ല...എല്ലാം ഒരു സ്നേഹോഷ്മളമായ വാഗ്വാദമായിത്തന്നെ കാണുമല്ലോ....

സ്നേഹപൂര്‍വ്വം..

ശ്രദ്ധേയന്‍ | shradheyan said...

:))

പാവപ്പെട്ടവൻ said...
This comment has been removed by the author.
പാവപ്പെട്ടവൻ said...

ഇത്തരം കാര്യങ്ങള്‍ എഴുതാനും അതിനു വേണ്ടി സമയം കണ്ടെത്താനും ശ്രമിച്ച താങ്കളെ സമ്മദിക്കണം

Unknown said...

പോടാ ഊളേ കവി എസ് ജോസഫിന് അപകർഷതയോ അയാൾ ശ്രദ്ധിക്കപ്പെട്ടില്ലന്നോ നിന്റെ ശരിക്കുമുള്ള പേരെന്താ ആദ്യം അത് പറ

Post a Comment

© moonnaamidam.blogspot.com