(മുസ്ലിം)പെണ്ണൊരുമ്പെട്ടാല്‍

2010 ജനുവരി 24ന് കേരളത്തില്‍ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചുവെന്നാണ് ജമാ അത്തെ ഇസ്ലാമിയുടെ കണ്ടെത്തല്‍. കാരണം, അന്നാണ് അവരുടെ കേരള വനിതാ സമ്മേളനം കുറ്റിപ്പുറത്ത് ആരംഭിച്ചത്. 'സാമൂഹ്യ വിപ്ലവത്തിന് സ്ത്രീ ശക്തി'. ഇതാണ് സമ്മേളനത്തിന്റെ ശീര്‍ഷകം. സ്ത്രീകള്‍ക്കിടയില്‍ സാമൂഹികാവബോധം സ്രിഷ്ടിച്ച് സമൂഹ പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കു കൊള്ളാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഇന്നലെ കുറ്റിപ്പുറത്താരംഭിച്ച സമ്മേളനം ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകയും, മനുഷ്യാവകാശ പ്രവര്‍ത്തകയുമായ യിവോണ്‍ റിഡ്ലി ആണ് ഉദ്ഘാടനം ചെയ്തത്. സ്ത്രീ ശാക്തീകരണത്തിലൂടെ കേരളത്തിലെ സാമൂഹിക രംഗത്ത് മുസ്ലിം വനിതകള്‍ക്ക് നിര്‍ണ്ണായക പരിവര്‍ത്തനം സാധ്യമാകുമെന്ന് അവര്‍ പറഞ്ഞു. ആത്മീയത,ഭൗതീക വ്യവഹാരം എന്നിവയില്‍ മുസ്ലിം സ്ത്രീകള്‍ അവരുടെ സാന്നിധ്യം പ്രാകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് സാമ്രാജ്യത്വവും സയണിസവും തീര്‍ക്കുന്ന നവലോക ക്രമത്തിനെതിരെ പോരാടാന്‍ സ്ത്രീ ശാക്തീകരണത്തിലൂടെ സാധ്യമാവുമെന്നും അവര്‍ പ്രത്യാശിക്കുന്നു.

പട്ടിന്റെയും,പൊന്നിന്റെയും ലോകത്ത് തളച്ചിട്ട സ്ത്രീകളെ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യമാണ് ഈ സമ്മേളനം കൊണ്ടുദ്ദേശിക്കുന്നതെന്ന് വനിതാ വിഭാഗം സംസ്താന പ്രസിഡന്റ് കെ.കെ.ഫാത്തിമാ സുഹറ പറയുന്നു. സ്ത്രീയെന്നാല്‍ ശരീരമാണ്, ശരീരമെന്നാല്‍ വെളുപ്പുമാണ്. ഈയൊരു ചിന്താഗതിയില്‍ നിന്നും സ്ത്രീ സമൂഹം മാറേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സ്ത്രീ ശാക്തീകരണം സാധ്യമാവൂ. ഈയൊരു സമ്മേളനത്തിലൂടെ ജമാ അത്തെ ഇസ്ലാമി വലിയൊരു നവോത്ധാന പരിഷ്കരണ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അവര്‍ പറയുന്നു.

ക്ഷമയാം ധരിത്രി

മേല്പ്പറഞ്ഞവയെല്ലാം വയിച്ചല്ലോ. ഇനി കാര്യത്തിലേക്ക് കടാക്കാം. മുകളില്‍ 'സ്ത്രീ' 'സ്ത്രീ' എന്ന് ഒരുപാടിടങ്ങളില്‍ ആവര്‍ത്തിച്ചിരിക്കുന്നു. പക്ഷേ മുസ്ലിം സ്ത്രീ എന്നാണ് അവര്‍ ഉദ്ദേശിച്ചതെന്നു തോന്നുന്നു. കാരണം സമ്മേളന നഗരിയുടെ ചലച്ചിത്ര ദ്രിശ്യങ്ങള്‍ കണ്ടപ്പോള്‍ അതാണ് തോന്നിയത്. മുന്‍പ് അവര്‍ പറഞ്ഞിരുന്നു, സമൂഹത്തിലെ ഇതര മതങ്ങളിലെ സ്ത്രീകളെക്കൂടി പങ്കെടുപ്പിച്ച് സമ്പൂര്‍ണ്ണ വനിതാ സമ്മേളനമാണ് തങ്ങളുടെ ലക്ഷ്യമെന്ന്. പക്ഷേ കാണുമ്പോള്‍ തോന്നുന്നത് മുസ്ലിം വനിതാ സമ്മേളനമെന്നാണ്.

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് അവരെ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് മാറ്റിനിര്‍ത്തുന്നു എന്നൊരു പറച്ചില്‍ കേട്ടു. ആരാണവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരോ, ഇതര മതസ്തരോ ആണോ. അല്ലല്ലോ..! പഠിക്കാന്‍ താത്പര്യമുള്ളവര്‍ പഠിച്ചുപോകുന്നുണ്ട്. അവര്‍ ഉന്നത നിലകളില്‍ അവരവരുടെ കഴിവുകളാല്‍ എത്തിച്ചേരുന്നുമുണ്ട്. അല്ലാത്തവരെ പതിനെട്ടു വയസ്സു പൂര്‍ത്തിയാവുന്നതിനു മുന്‍പേ വിവാഹം കഴിപ്പിച്ചയക്കുന്നു. അത് നിങ്ങളുടെ മതത്തിന്റെ ചട്ടക്കൂടിനുള്ളിലെ ഒരു വിഷയമാണ്. അതിനെതിരെ നിങ്ങള്‍ക്ക് പ്രാതികരിക്കാന്‍ ധൈര്യമുണ്ടോ..? ഉണ്ടാവില്ല എന്നറിയാം. ഒന്ന് നിങ്ങള്‍ മനസിലാക്കുക. നിങ്ങളെ മതത്തിന്റെ പേര് പറഞ്ഞ് ചട്ടക്കൂടിലൊതുക്കുന്നത് നിങ്ങള്‍ക്കിടയിലെ മതവാദികളാണ്. അവര്‍ക്കിടയില്‍ വിപ്ലവം നടത്തി ആദ്യം ജയിക്കൂ. എന്നിട്ട് മതി സാമൂഹിക വിപ്ലവം.

ഒരു സ്ത്രീക്ക് വ്യക്തി സ്വാതന്ത്ര്യം കൂടി അനുവദിക്കാത്ത ഒരു മതമായിരിക്കണം ഇസ്ലാം മതം. വ്യക്തിപരമായ പ്രസ്താവന മൂലവും, തല മറക്കാത്തതിന്റെ പേരിലും മത സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തിയ പെണ്‍കുട്ടിയെ എനിക്കറിയാം. സ്വന്തം അമ്മയുടെ ശവസംസ്കാരത്തിന് പള്ളിവക സ്ഥലം അനുവദിക്കില്ലെന്ന് അവളോട് ഭീഷണി മുഴക്കിയവരാണ് ഇന്നാട്ടിലെ മുസ്ലിം പ്രമാണിമാര്‍. അതെല്ലാം കണക്കിലെടുത്താണ് എന്റെയീ തുറന്നു പറച്ചിലുകള്‍. അല്ലാതെ ഇസ്ലാം മതത്തോടുള്ള എതിര്‍പ്പോ,ദേഷ്യമോ ഒന്നും കൊണ്ടല്ല. ഇതുമൂലം നിങ്ങള്‍ക്ക് മാനസികമായ വിഷമമുണ്ടാകുന്നെങ്കില്‍ ആദ്യമേ ക്ഷമ ചോദിക്കട്ടെ.

സ്ത്രീധനത്തെപ്പറ്റി അവിടെയൊരു സംസാരം കേട്ടു.അതിനുള്ള എന്റെ മറുപടി ഞാന്‍ പറയട്ടെ. ആധികാരികമായ കണക്കുകള്‍ സൂക്ഷിക്കുകയായിരുന്നുവെങ്കില്‍ തെളിവോടെ കാട്ടിത്തരാമായിരുന്നു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീധനം കൊടുക്കുന്നത് മുസ്ലിം വിഭാഗമാണെന്ന്. എന്തു ചെയ്യാം, നിയമ വിരുദ്ധമായ ഒരു കാര്യത്തിന് രേഖകള്‍ സൂക്ഷിക്കേണ്ട ആവശ്യം ഇല്ലാതെ പോയല്ലോ.! ഒരു ഇടത്തരം വിവാഹത്തിനു തന്നെ എന്റെ നാട്ടില്‍ ലക്ഷങ്ങള്‍ സ്ത്രീധനമായി കൊടുക്കുന്നുണ്ട്. കൂട്ടത്തില്‍ ചിലപ്പോള്‍ ഒരു വാഹനം കിട്ടിയാലായി. പിന്നെ പൊന്നും. സംഖ്യ എത്രയായെന്നു ഒന്നു കണക്കു കൂട്ടി നോക്കൂ. ഇതുപോലെ എത്രയെണ്ണം...!!

പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പള്ള വിവാഹം. അതും ഏറ്റവും കൂടുതല്‍ നടത്തപ്പെടുന്നത് മുസ്ലിം സമുദായത്തിലാണ്. കണക്കുകള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഇരുപത് വയസ്സിനു മുകളിലുള്ള 70% പെണ്‍കുട്ടികളും വീട്ടമ്മമാരായിരിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വിവാഹത്തോടു കൂടി 60% പേരുടെ വിദ്യാഭ്യാസം അവിടെ അവസാനിക്കുന്നുമുണ്ട്. ബാക്കി 10% പേര്‍ മാത്രമേ തുടര്‍ വിദ്യാഭ്യാസത്തിനായി പോവുന്നുള്ളൂ. മറ്റുള്ളവര്‍ ഭര്‍ത്രിവീട്ടില്‍ തളക്കപ്പെടുന്നു.

ഓര്‍ക്കുന്നുണ്ടോ, സാനിയാ മിര്‍സയെ? അവര്‍ കളിക്കുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തെ ഇന്ത്യയിലെ മുസ്ലിം പൗരോഹിത്യം ശക്തമായി എതിര്‍ത്തിരുന്നു. അതിനെപ്പറ്റി സാനിയ അധികമൊന്നും പ്രതികരിച്ചില്ല. കാരണം, ഒരുപക്ഷേ അവര്‍ മത പൗരോഹിത്യത്തെ ഭയക്കുന്നുണ്ടാവണം. പര്‍ദ്ദയും തട്ടവും ധരിച്ച് എങ്ങിനെ ടെന്നീസ് കളിക്കാം എന്നുകൂടി അവരൊന്നു പറഞ്ഞു തന്നെങ്കില്‍ നന്നായിരുന്നു. ഇത്തരം ചിന്താഗതികളില്‍ നിന്നും മതാധിഷ്ഠിതമായ കാഴ്ചപ്പാടില്‍ നിന്നും ഒരു വനിതാ കായിക താരത്തിന് എങ്ങിനെ ഉയര്‍ന്നു വരാന്‍ കഴിയും..?

തീവ്രവാദം = മുസ്ലിം

അടുത്ത പ്രശ്നം ഭീകരവാദമാണ്. ഭീകരര്‍ എന്നു പറഞ്ഞ് മുസ്ലീങ്ങളെ മാറ്റി നിര്‍ത്തുന്നു എന്നതാണ് അവരുടെ ഒരു വാദം. അവരുടെ മാത്രമല്ല ഭൂരിപക്ഷം മുസ്ലീങ്ങളുടെയും വാദമാണത്. ഞാന്‍ പഠിച്ച ഇസ്ലാമിക ദര്ശനം സ്നേഹത്തിന്റെയും,കാരുണ്യത്തിന്റെയും, ദാനത്തിന്റെയും, സഹനത്തിന്റെയും വക്താക്കളാണ്. ഇപ്പോഴും അതില്‍ മാറ്റമൊന്നുമില്ല. പക്ഷേ
നിങ്ങളീ പറയുന്ന സമൂഹത്തിന്റെ ഇടപെടലുകളാണ് മേല്പ്പറഞ്ഞ വാദഗതിക്ക് അടിസ്ഥാനം. കാരണം, പിടിക്കപ്പെടുന്ന ഭീകരവാദികള്‍ക്കെല്ലാം മുസ്ലിം പേരുകളാണ് 95% വും. അപ്പോള്‍ പിന്നെ ഏതൊരു കുട്ടിയുടെ മനസ്സിലും ഇതേ ചിന്തകള്‍ കടന്നു കൂടുന്നതില്‍ തെറ്റില്ല. പക്വതയും, ചിന്താ ബോധവും കാലം അവരെ മാറ്റി ചിന്തിപ്പിക്കും. അല്ലാത്തവരെ ഒന്നും പറഞ്ഞിട്ട് കാര്യവുമില്ല. ഞാന്‍ പിടിച്ച മുയലിന് കൊമ്പുണ്ടെന്ന് അവര്‍ സമര്‍ത്ഥിച്ചേക്കാം. അത് കാര്യമാക്കേണ്ടതില്ലല്ലോ.!

ലോകരാഷ്ട്രങ്ങള്‍ക്കിടയിലേക്ക് കടന്നു ചെല്ലുമ്പോള്‍ താലിബാന്‍, പാകിസ്ഥാന്‍ തുടങ്ങിയ മുസ്ലിം രാഷ്ട്രങ്ങള്‍ ഭീകര രാഷ്ട്രങ്ങളാണ്. തീവ്രവാദവും,ഭീകരാക്രമണങ്ങളും, ഭീകര സംഘടനകളും അടക്കി വാഴുന്ന രാഷ്ട്രങ്ങള്‍. അതും മേല്‍പ്പറഞ്ഞ ചിന്താഗതിക്ക് ഒരു അനുകൂല ഘടകമാണ്. കൂടാതെ ലോകത്തിലെ തീവ്രവാദ സംഘടനകളുടെ പേരുകള്‍ ഒന്നു പരിശോധിച്ചു നോക്കൂ. അവിടെയും കാണാം. ഒരു സമ്പൂര്‍ണ്ണ മുസ്ലിം ആധിപത്യം. ഇതെല്ലാം കണ്ടും കേട്ടും വളരുന്ന ഒരാള്‍ക്ക് എങ്ങിനെ മറിച്ച് ചിന്തിക്കാനാകും.

മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെല്ലാം മുസ്ലിം വിഭാഗത്തെ തന്നെയാണ് മുസ്ലിം തീവ്രവാദികള്‍ ആക്രമിക്കുന്നതെന്ന സത്യം ആരും ആലോചിക്കുന്നില്ല. പാകിസ്ഥാനില്‍ എത്രയെത്ര പള്ളികളും മറ്റും ആക്രമിക്കപ്പെടുന്നു. മുഖം മറക്കാത്തതനും അല്പം വിദ്യാഭ്യാസം നേടുന്നതിനായി പോകുന്നതിനും പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും വരെ വെടിവച്ചു വീഴ്ത്തുന്നു.! ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. കൊലയാളിയെ മാത്രം സൂക്ഷിച്ചു നോക്കുന്നു. കൊല്ലപ്പെട്ടവന്‍ ആരായാലും തനിക്കെന്താ...??

നിങ്ങള്‍ ഇനിയൊന്നു ചിന്തിച്ചു നോക്കൂ. മേല്‍പ്പറാഞ്ഞ കാര്യങ്ങള്‍ തന്നെയല്ലേ ഇവിടെയും നടക്കുന്നത്. ആരെയും കൊലപ്പെടുത്തുന്നില്ലെന്നു മാത്രമേയുള്ളൂ. തല മറക്കാതെയും മതാധികാരികള്‍ക്കെതിരായും മറ്റും ഇവിടെ നടന്നാല്‍ കൊലക്കു പകരം കിട്ടുന്നത് ഒരു മതപരമായ ഭീഷണിയും ഭ്രഷ്ട് കല്പ്പിക്കലുമാണ്.

ദര്‍ശനേ പുണ്യം, സ്പര്‍ശനേ...!!

സാമൂഹ്യ പ്രവര്‍ത്തനങ്ങളും, സഹായ പ്രവര്‍ത്തനങ്ങളും മറ്റും ജമാ അത്തെ ഇസ്ലാമിയുടെ വാനിതാ സംഘം ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഫാത്തിമാ സുഹറ സാക്ഷ്യപ്പെടുത്തുന്നു. ഭാവിയില്‍ വിധവകളായ, നിരാലംബരായ സ്ത്രീകളെ ദാത്തെടുത്ത് സം രക്ഷിക്കാന്‍ ഒരു സ്ഥാപനവും അവരുടെ ആലോചനയില്‍ ഉണ്ടത്രേ..!

എന്റെ നാട്ടിലും ഉണ്ട് ജമാ അത്തെ ഇസ്ലാമിയും പാവപ്പെട്ട മുസ്ലിം സഹോദരിമാരും. നിരാലംബരായവര്‍, തികച്ചും മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്തവര്‍. എന്നാല്‍ ഇവര്ക്കിടയിലേക്കൊന്നും ഇതുവരെ ഒരു ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകയും കടന്നു ചെല്ലുന്നത് ആരും കണ്ടിട്ടില്ല. എന്നാല്‍ രാത്രി കാലങ്ങളിലെ ഖുറാന്‍ പഠനത്തിനും, പോസ്റ്ററുകള്‍ പതിക്കുന്നതിനും പോകുന്ന ഒരുപാട് പേര്‍ ഇവിടുണ്ട് താനും. ഇതാണോ നിങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യം..സമൂഹത്തിലെ സ്ത്രീ ശാക്തീകരണം.?

ഒരു കാര്യം ചോദിച്ചോട്ടെ..ലക്ഷങ്ങള്‍ മുടക്കങ്ങിനെയൊരു സമ്മേളനത്തിന്റെ ആവശ്യകത എന്തായിരുന്നു..?? എന്താണ് നിങ്ങളെ ഈ വനിതാ സമ്മേളനം എന്ന ചിന്തയിലേക്ക് എത്തിച്ചത് എന്നതിന്റെ മറുപടി, ആന്ധ്രയില്‍ ഇതുപോലൊരു സമ്മേളനം നടന്നിരുന്നു.അതില്‍ പങ്കെടുത്തപ്പോഴാണ് ഇതിലും കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് കേരളത്തില്‍ ഒന്നു നടത്താം എന്ന ആശയം വന്നത് എന്നായിരുന്നു. അപ്പോള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ പ്രൗഡിയും ആഡംബരവും മറ്റുള്ളവരെ കാണിക്കാനുള്ള ഒരു നാടകം മാത്രമാണല്ലേ ഈ സമ്മേളനം? അല്ലാതെ സ്ത്രീ ശാക്തീകാരണവും നവോത്ഥാനവും ഒന്നുമല്ല.

ഒരു കാര്യം ഈ ഘട്ടത്തിലെങ്കിലും നിങ്ങളോട് പറയട്ടെ. സ്വന്തം സമുദായത്തിലെ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യം ഒരു വിപ്ലവം നടത്തി ജയിക്കാന്‍ കഴിയുമോ എന്നു നോക്കിയിട്ട് പോരേ സമൂഹത്തിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഈ പടപ്പുറപ്പാട്. ഇല്ലെങ്കിലൊരുപക്ഷേ ഈ വിപ്ലവത്തിലൂടെ ഇതര മതസ്തരായ വനിതകള്‍ മുന്നോട്ട് പോയേക്കാം. അന്ന് യവനികക്കു പിന്നിലെ ആരുമറിയാത്ത പിന്നണി പ്രവര്‍ത്തകരായി നിങ്ങള്‍ മാറിപ്പോയേക്കും. അതുകൊണ്ട് ഒരു പുനര്‍ചിന്തനത്തിന് നിങ്ങള്‍ തയ്യാറാവുക.

പിന്നെ, നിങ്ങള്‍ മേല്പ്പറഞ്ഞ നിങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ ഈയൊരു സമ്മേളനത്തിന്റെ ആവശ്മൊന്നുമില്ല. മലയാളികളുടെ പ്രിയപ്പെട്ട കഥാകാരി, യശഃശരീരയായ മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്, എന്റെ മക്കളെ എനിക്കു വിശ്വാസമാണ്. അവര്‍ ഒരിക്കലും ഒരു സ്ത്രീക്കും അറിഞ്ഞുകൊണ്ട് ബുദ്ധിമുട്ടുണ്ടാക്കില്ല. ഒരു സ്ത്രീയേയും ഒരു തരത്തിലും പീഡിപ്പിക്കില്ല. ഇത്തരത്തില്‍ കേളത്തിലെ എല്ലാ അമ്മമാര്‍ക്കും പറയാന്‍ കഴിഞ്ഞാല്‍ മതി. നിങ്ങളീ പറയുന്ന സ്ത്രീ ശാക്തീകരണം ഏതു കടലും താണ്ടി വരും..!!48 വായന:

SreeDeviNair.ശ്രീരാഗം said...

വിനു,

ആശംസകള്‍.....


സസ്നേഹം,
ചേച്ചി

Anonymous said...

nannayittunduuuuuuuuuuuu

shihab said...
This comment has been removed by the author.
maneesarang said...

ഇസ്ലാം മത വാദികള്‍ക്ക് ഒരു ശത്രു കൂടി....ഇനി അവര്‍ വരും....!വരട്ടെ...എന്നിട്ട് ഞാന്‍ വീണ്ടും വരും....!

വിനു said...

#SreeDeviNair.ശ്രീരാഗം,അജ്ഞാത,shihab,maneesarang

പ്രതികരണങ്ങള്‍ക്കെല്ലാം നന്ദി..!

shihab said...

good......all the best.....but u can do more i beleive....

ഹേന രാഹുല്‍ said...

വെല്‍ഡണ്‍

CKLatheef said...

പ്രിയ വിനു

വളരെ മാന്യമായ ഭാഷയില്‍ താങ്കള്‍ കേരളാ വനിതാ സമ്മേളനത്തെക്കുറിച്ച അഭിപ്രായം പങ്കുവെച്ചിരിക്കുന്നു. നന്ദി. ഞാന്‍ സമ്മേളന ഭാരവാഹിയൊന്നുമല്ല. കേരളത്തിലുള്ള മുഴുവന്‍ ജനതയുടെയും അഭിപ്രായം തങ്ങള്‍ക്ക് സമ്മേളനത്തോടുള്ള കാഴ്ചപ്പാടിനോട് യോജിച്ച് വരണമെന്നും അവരിലാരും ചിന്തിക്കാനിടയില്ല. പുറമെ നിന്നുള്ള ഒരു വീക്ഷണം എന്നുള്ള നിലക്ക് താങ്കളുടെ നിരീക്ഷണങ്ങള്‍ പ്രസ്തുത സംഘടനയുടെ ആളുകള്‍ മുഖവിലക്കെടുക്കും എന്ന് ഞാന്‍ മനസ്സിലാക്കാന്‍ പോകുന്നു. അമുസ്ലിം സ്ത്രീകള്‍ എത്ര ശതമാനം പങ്കെടുത്തു എന്നു വ്യക്തമായി അറിയാനിരിക്കുന്നതേയുള്ളു.

ഇതിനോട് എന്റെ വ്യക്തിപരമായ പ്രതികരണം അറിയിച്ചുകൊള്ളട്ടെ. സമ്മേളനം കൊണ്ടുള്ള ഉദ്ദേശ്യം എന്താണെന്ന് അതിന്റെ പ്രസിഡണ്ട് പറഞ്ഞിട്ടുണ്ട്. ആ ലക്ഷ്യം നേടിയെടുക്കുന്നതില്‍ സമ്മേളനം എത്രമാത്രം വിജയിച്ചു എന്ന് ചര്‍ചചെയ്യുകയും കോട്ടങ്ങള്‍ പരിശോധിക്കുകയും ചെയ്യും അവര്‍. അതിനാല്‍ അതിന്റെ അന്തിമ തീരുമാനം അവര്‍ക്ക് വിടുന്നതായിരിക്കും ഉചിതം. ഈ ലക്ഷ്യം നേടിയെടുക്കാന്‍ ഇത്തരമൊരു സമ്മേളനം ആവശ്യമില്ലായിരുന്നു എന്ന വീക്ഷണം പുലര്‍ത്താന്‍ താങ്കള്‍ക്കവകാശമുണ്ട്. എനിക്കതിനോട് വിയോജിക്കാനും ആ വിയോജിപ്പ് ഞാന്‍ രേഖപ്പെടുത്തുന്നു. മാസങ്ങള്‍ നീണ്ടുന്ന ഒട്ടേറെ പരിപാടികളുടെ സമാപനമാണ് താങ്കള്‍ വീക്ഷിച്ച ആ സമ്മേളനം.

പിന്നെ കമന്റ് ലഭിക്കാനുള്ള നല്ല ചേരുവ എന്നനിലക്ക് തീവ്രവാദം ൃ മുസ്ലിം എന്ന ഒരു സമവാക്യം പടച്ച് താങ്കള്‍ പറഞ്ഞതിനോട് ഒന്നും ഇപ്പോള്‍ പറയുന്നില്ല. മണീസരംഗ് ഭീഷണിപ്പെടുത്തി പോയത് കണ്ടില്ലേ. കഴുകന്‍മാര്‍ ഇതിന് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട് എന്നര്‍ഥം. കാര്യങ്ങള്‍ മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതുസംബന്ധമായ ധാരാളം പോസ്റ്റുകളും ചര്‍ചകളും നടന്നുകഴിഞ്ഞിട്ടുള്ളതിനാല്‍. മാധ്യമ ഭീകരതയുടെ ഒരു ഉല്‍പന്നം എന്ന നിലക്ക് താങ്കളോടുള്ള സഹതാപം രേഖപ്പെടുത്തി പിന്‍വാങ്ങുന്നു. അമിതാവേശത്തിന്റെ ഫലമോ അജ്ഞതകാരണമോ പുതിയ ഒരു രാജ്യത്തിന്റെ പേരുകൂടി ഞാന്‍ കേട്ടു.

താങ്കളുടെ നാട്ടില്‍ കഷ്ടപ്പെടുന്ന അത്തരം ആളുകളുണ്ടെങ്കില്‍ താങ്കളറിയുന്ന ഉത്തരവാദപ്പെട്ട ജമാഅത്തുകാരുടെ ശ്രദ്ധയില്‍ പെടുത്തുക. എന്നിട്ട് അവര്‍ എങ്ങനെ പെരുമാറുന്നു എന്ന് നോക്കുക. പ്രതികരണം ഇവിടെ കുറിച്ചിടുക. അക്കാര്യത്തില്‍ അത്രയേ പറയാനുള്ളൂ. തുടര്‍ന്നും നിങ്ങളുടെ ചോദ്യം പ്രസക്തമാണെങ്കില്‍ അതിനിയും ശക്തിയായി ആവര്‍ത്തിക്കുക.

ആന്ധ്രയില്‍ നടന്ന സമ്മേളനമാകാം ഇപ്രകാരം കേരളത്തിലും ഒരു കൈ ഒറ്റക്ക് നോക്കാം എന്ന ചിന്ത അതിലെ പ്രവര്‍ത്തകര്‍ക്ക് പകര്‍ന്ന് കിട്ടിയത്. അതില്‍ തെറ്റൊന്നുമില്ല. അതിനെതുടര്‍ന്നുള്ള ചോദ്യങ്ങളും അനാവശ്യമാണ് എന്നാണ് എന്റെ അഭിപ്രായം.

ഒന്നാം സ്ഥാനം സ്വന്തം സമുദായത്തിലുള്ള സത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിത്തന്നെയായിരിക്കും അവര്‍ കല്‍പിക്കുക. എതിര്‍പ്പുകളും അവിടെ നിന്ന് തന്നെയായിരിക്കും. സ്ത്രീകളെ അടച്ചുപൂട്ടുന്നതിനെ കുറിച്ചു പറഞ്ഞതും അതേ കുറിച്ചുതന്നെ. മാത്രമല്ല സമ്മേളനത്തിനെതിരെപ്പോലും നാണവും നെറിയും കെട്ടവിധം പ്രതികരിക്കാന്‍ പോകുന്നതും സ്വസമുദായത്തില്‍ നിന്നുതന്നെയായിരിക്കും അതുകൊണ്ടാണ് ഞാന്‍ നേരത്തെ താങ്കളുടെ ഭാഷയെ മാന്യം എന്ന് വിശേഷിപ്പിച്ചത്.

കൂടുതല്‍ കാര്യം യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ ദൈവം താങ്കളെ അനുഗ്രഹിക്കുമാറാകട്ടേ.

വിനു said...

#CKLatheef

ഒരു കാര്യം ഞാന്‍ ആദ്യമേ പറയട്ടെ...

പ്രായക്കുറവിന്റെയും പക്വതക്കുറവിന്റെയും കുറവ് ഒരുപക്ഷേ ഇവിടെ കണ്ടേക്കാം. താങ്കള്‍ സൂചിപ്പിച്ച പോലെ സ്വസമുദായത്തിലെ സ്വാതന്ത്ര്യത്തിനാണ് അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെങ്കില്‍ ഇതുപോലൊരു സമ്മേളനത്തിന് പ്രസക്തിയുണ്ടോ..? അവര്‍ക്ക് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് ലഭിക്കുന്നതും സ്വസമുദായത്തില്‍ നിന്നാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ലാത്തൊരു കാര്യമാണ്. അപ്പോള്‍ പിന്നെ പുരുഷന്മാരായ നങ്ങളില്‍ നിന്നുമാണ് അവരെ മോചിപ്പിക്കേണ്ടത്.

പിന്നെ പറഞ്ഞത് മുസ്ലിം=തീവ്രവാദം എന്ന് ഞാന്‍ ഉദ്ദേശിച്ചത് മുസ്ലിങ്ങള്‍ എന്നാല്‍ തീവ്രവാദികള്‍ എന്നല്ലെന്ന് അതു വായിച്ചാല്‍ താങ്കള്‍ക്ക് മനസിലാകും. കമന്റ് ലഭിക്കാനുള്ള വിലകുറഞ്ഞ ഒരു തന്ത്രമാണ് അതെന്ന താങ്കളുടെ നിരീക്ഷണത്തെ ഞാന്‍ പുച്ച്ചിച്ചു തള്ളുന്നു. കാരണം ആ ഉദ്ദേശമായിരുന്നു എനിക്കെങ്കില്‍ ഈ ലേഖനത്തിന് ശീര്‍ഷകമായി ഇത്തരത്തിലൊന്ന് എനിക്ക് കൊടുക്കാമായിരുന്നു.

മാസങ്ങാള്‍ നീണ്ടു നിന്ന ഒരുപാട് മുന്നൊരുക്കത്തിന്റെ സമാപനമാണ് ഈ സമ്മേളനമെന്നു പറഞ്ഞല്‍ല്ലോ. ഏതൊരു പരുപാടിക്കും അതിന്റേതായ മുന്നൊരുക്കങ്ങളുണ്ടാകും. അതുകൊണ്ട് അതിനെ പറ്റി പറയേണ്ട ഒരാവശ്യം ഉണ്ടായിരുന്നില്ല.

CKLatheef said...

പ്രിയ വിനു

താങ്കളുമായി ഒരു സംവാദത്തിനില്ല. താങ്കളുടെ ഉദ്ദേശ്യശുദ്ധിയെയും ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്താണ് ഈ സമ്മേളനത്തിന് ഇത്രയധികം പ്രശ്‌നങ്ങള്‍ കണ്ടത്. അങ്ങനെയെങ്കില്‍ ഏത് സമ്മേളനത്തെയും മറ്റുള്ളവര്‍ക്ക് ഇങ്ങനെത്തന്നെ പറയാമല്ലോ. മാത്രമല്ല അതേ ദിവസം തന്നെ കോഴിക്കോട് നടന്ന വലിയ സമ്മേളനത്തില്‍ നല്‍കപ്പെട്ട സന്ദേശം ബിനുവായിച്ചിരിക്കുമല്ലോ. ഒരു വിഭാഗത്തിന്റെ മൃഗീയവികാരങ്ങളെ ചൂടുപിടിപ്പിക്കാന്‍ മാത്രം നടത്തപ്പെട്ടതെന്ന് എനിക്ക് തോന്നുന്ന ആ സമ്മേളനത്തെ ബിനു എങ്ങനെ കാണുന്നു. ഇവിടെ പറയണമെന്നില്ല. ഞാനതിന് വേണ്ടി ഒരു പോസ്റ്റ് ഇടുകയില്ല. ഇവിടെയാകട്ടെ എല്ലാമതവിഭാഗത്തിലും പെട്ട സ്ത്രീകള്‍ ഒരേവാഹനത്തില്‍ സഞ്ചരിക്കുകയും ഒരുമിച്ച് ഇരിക്കുകയും സ്ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുവായും മുസ്ലിംസ്ത്രീകള്‍ അഭിമുഖീകരിക്കുന്നവ പ്രത്യേകമായും ചര്‍ചചെയ്യുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും അതുകഴിഞ്ഞ് ഒരുമിച്ച് പിരിഞ്ഞ് പോന്ന് വീടണയുകയും ചെയ്ത ഒരു ഹൃദ്യമായ കാഴ്ച സങ്കല്‍പിക്കാനാകുമോ ബിനുവിന്. 25% മുസ്്‌ലിംകളല്ലാത്തവരെ പങ്കെടുപ്പിക്കണം എന്നായിരുന്നു സംഘടനയുടെ മുന്‍ അനുഭവം വെച്ച് അതില്‍ മോശമല്ലാത്ത ഒരു വിഭാഗം പങ്കെടുത്തിട്ടുണ്ടാകും എന്ന് കരുതുന്നു. എന്ന് വെച്ചാല്‍ 25000 തോളം വരുന്ന താങ്കളടക്കമുള്ള മതവിഭാഗങ്ങളില്‍ പെട്ടവര്‍ അത്രയും സ്ത്രീകളെ അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഞങ്ങളുടെ സ്ത്രീകളോടൊപ്പം പറഞ്ഞയച്ച് ഞങ്ങളെപ്പോലെ അര്‍ദ്ധരാത്രിയും പുലര്‍ച്ചയും കയറിവന്നപ്പോള്‍ സ്വീകരിച്ചുവെങ്കില്‍ അതുതന്നെയാണ് സ്ത്രീക്ക ലഭിക്കേണ്ട ഒന്നാമത്തെ മോചനം.

ഈ ഒരു സമ്മേളനവുമായി പുലബന്ധം പോലുമില്ലാത്ത ഒരു സമവാക്യം വെച്ച് വളരെ തെറ്റായ മുന്‍ധാരണകള്‍ വലിയ പ്രാധാന്യത്തോടെ പറഞ്ഞുവെച്ചപ്പോള്‍ ഞാന്‍ സംശയിച്ചുപോയി. താങ്കളുടെ പ്രായക്കുറവിന്റെ കണക്കില്‍ പെടുത്തി എന്റെ ആ അഭിപ്രായം ഞാന്‍ പിന്‍വലിച്ചിരിക്കുന്നു.

മുന്നൊരുക്കത്തിന്റെ കാര്യമല്ല ഞാന്‍ പറഞ്ഞത്. സമ്മേളനം ഒരു നിമിത്തമാക്കുകയും അതിനോടനുബന്ധിച്ച് പൊതുയോഗങ്ങള്‍, സെമിനാറുകള്‍, ഗൃഹാങ്കണയോഗങ്ങള്‍, ടേബിള്‍ടോക്കുകള്‍, വാഹനപ്രചരണയാത്രകള്‍, ഗൃഹസന്ദര്‍ശനങ്ങല്‍ തുടങ്ങിയ പരിപാടികളിലൂടെ 25 ലക്ഷത്തോളം ആളുകള്‍ നേരിട്ട് സമ്മേളന സന്ദേശമെത്തിച്ച കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്.

ഇനി ഈ വിഷയത്തില്‍ താങ്കളെന്തങ്കിലും പറയുന്നതിന് മുമ്പ് ഞാന്‍ പറഞ്ഞകാര്യങ്ങളെക്കുറിച്ച് അതിന്റെ പ്രവര്‍ത്തകരെ നേരില്‍ കണ്ട് സംശയനിവൃത്തി വരുത്തുന്നത് നന്നായിരിക്കും. താങ്കളെഴുതിയ വിഷയത്തില്‍ താങ്കളുടെ മുഴുവന്‍ നിലപാടുകളും തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ അവര്‍ക്ക് തരാന്‍ കഴിയും. അതാകട്ടെ താങ്കളെപ്പോലുള്ള വളര്‍ന്ന് വരുന്ന ബ്ലോഗര്‍ക്ക് നല്‍കുന്ന വിശാലത ഭാവിയില്‍ വളരെ പ്രയോജനം നല്‍കുകയും ചെയ്യും. അതല്ല ഇവിടെയുള്ള തര്‍കവിതര്‍ക്കങ്ങളില്‍ അഭിരമിക്കാന്‍ മാത്രമാണ് താങ്കളുടെ താല്‍പര്യമെങ്കില്‍ പിന്നെ എനിക്കൊന്നും പറയാനുമില്ല.

നന്‍മനേര്‍ന്നുകൊണ്ട്.

വിനു said...

#CKLatheef

ഞാനും ഒരു തര്‍ക്കവിതര്ക്കത്തിനായല്ല ഇവിടെ എത്തിയെതെന്ന കാര്യം താങ്കളെ സ്നേഹപൂര്‍വ്വം അറിയക്കട്ടെ. പിന്നെ ഒരു സംവാദത്തിന് താങ്കള്‍ ഒരുക്കമല്ലെന്ന കാര്യം കണക്കിലെടുത്ത് ഞാനും പിന്‍വാങ്ങുന്നു.

സ്നേഹപൂര്‍വ്വം

M.A Bakar said...

പ്രിയ വിനു ..,

താങ്കള്‍ പ്രായത്തിനനുസരിച്ചുള്ള പക്വത എഴുത്തില്‍ പുലര്‍ത്തി.. അറിവിലും തിരിച്ചറിവിലും അതു പ്രതീക്ഷിക്കേണ്ടതില്ല എന്ന്‌ വന്നതു കൊണ്ട്‌ ഒരു തിരുത്ത്‌ ഇടുകയാണു ..

ഒരു ഇസ്ളാമിക സംഘടയുടെ സ്ത്രീ സമ്മേളനത്തിണ്റ്റെ അനാവശ്യതയെ (അനാവശ്യമാണെന്ന്‌ പറയുന്ന കാരണങ്ങളൊന്നും പക്വമല്ല) പറയുന്നിടത്ത്‌ തീവ്രവാദം = മുസ്ളിം എന്ന്‌ രേഖപ്പെടുത്താനുള്ള വിവേകം എങ്ങനെയുണ്ടായെന്നു വ്യക്തമല്ല..

ഇന്ത്യയിലെ തീവ്രവാദ ഗ്രൂപ്പികളുടെ ലിസ്റ്റ്‌ താഴെപറയുന്നു... മുസ്ളിംകളുടെ ഗ്രൂപ്പുകള്‍ എത്ര അല്ലാത്തവ എത്ര എന്നു പറഞ്ഞു തരണം ..

-Al-Badr
-Al-Umar-Mujahideen
All Tripura Tiger Force
Babbar Khalsa International
Bajrang dal
Communist Party of India (Maoist)
-Deendar Anjuman
-Dukhtaran-E-Millat
-Harakat ul-Mujahidin
-Hizbul Mujahideen
Hynniewtrep National Liberation Council
International Sikh Youth Federation
-Jaish-e-Mohammed
-Jammu and Kashmir Islamic Front
Kanglei Yaol Kanba Lup
Kangleipak Communist Party
Khalistan Commando Force
-Lashkar-e-Toiba
Liberation Tigers of Tamil Eelam
Manipur People's Liberation Front
National Democratic Front of Bodoland
National Liberation Front of Tripura
National Socialist Council of Nagaland-Isak-Muivah
People's Liberation Army
People's Revolutionary Party of Kangleipak
Revolutionary People's Front
Sanatan Sanstha
Tamil Nadu Liberation Army
Tamil National Retrieval Troops
The Abhinav Bharat
the Rashtriya Jagran Manch
the Sri Ram Sene
the Hindu Dharam Sena
United Liberation Front of Asom
United National Liberation Front
VHP

എന്നിട്ട്‌ ഈ "തീവ്രവാദം = മുസ്ളിം" സമവാക്യം ഇനിയും ശരിയാണു എന്നുകൂടി പറയണം.. പിടിക്കപ്പെടുന്നവരുടെയും ചാനലുകള്‍ വേട്ടയാടപ്പെടുന്നവരുടെയും പേരുകല്‍ എന്തുകൊണ്ട്‌ മുസ്ളിമിണ്റ്റെതു മാത്രമാകുന്നു എന്നു ഒരു കമണ്റ്റില്‍ എഴുതീരാത്തതായതിനാല്‍ അതിവിടെ നിര്‍വാഹമില്ല കുട്ടാ..

വിനു പറഞ്ഞു... [ ഒരു സമ്പൂര്‍ണ്ണ മുസ്ലിം ആധിപത്യം. ഇതെല്ലാം കണ്ടും കേട്ടും വളരുന്ന ഒരാള്‍ക്ക് എങ്ങിനെ മറിച്ച് ചിന്തിക്കാനാകും. ]

ഇനിയും ഇങ്ങനെ തന്നെയാണോ വിനു വളരാന്‍ പോകുന്നതു .. ???

വിനു പറഞ്ഞു... [ ഞാന്‍ പിടിച്ച മുയലിന് കൊമ്പുണ്ടെന്ന് അവര്‍ സമര്‍ത്ഥിച്ചേക്കാം . ]

വിനുവിണ്റ്റെ മുയലിണ്റ്റെ കൊമ്പെത്ര .. ???

ഡ്രിസില്‍ said...

വിനു പറഞ്ഞ കുറേയേറെ കാര്യങ്ങളോടു ഞാനും യോജിക്കുന്നു. ചരിത്രത്തിലെ ജാതിവ്യവസ്ഥ ഹൈന്ദവസമൂഹത്തിലെ വലിയൊരു വിഭാഗത്തെ പാര്‍ശ്വവല്‍കരിച്ചതു പോലെ തന്നെ, പൗരോഹിത്യത്തിന്റെ സങ്കുചിതവലയത്തില്‍ അകപ്പെട്ട് പഠനവും സാമൂഹികാവബോധവും മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് നഷ്‌ടപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അത്തരമൊരു അവസ്ഥയില്‍ നിന്നും മാറി, മുസ്‌ലിം സ്‌ത്രീകളെ അവരുടെ അവകാശങ്ങളെയും സാമൂഹിക/കുടുംബ മണ്ഡലങ്ങളില്‍ അവര്‍ക്കുള്ള ഭാഗധേയത്തേയും കുറിച്ച് ബോധവാന്മാരാക്കുക എന്നതു ജമാഅത്തെ ഇസ്ലാമിയുടെ ആരംഭം മുതല്‍ക്കേയുള്ള അജണ്ടയാണ്‌. അതു കൊണ്ടായിരിക്കാം മുസ്ലിം സമൂഹത്തിനിടയില്‍ ആദ്യത്തെ വനിതാ കലാലയവും, ആദ്യ വനിതാ പ്രസിദ്ധീകരണവും, ആദ്യ വനിതാ സംഘടനയും, കേന്ദ്ര-സംസ്ഥാന പ്രതിനിധിസഭകളില്‍ വനിതകള്‍ക്കുള്ള സ്ഥാനലഭ്യതയും ജമാഅത്തെ ഇസ്ലാമിയില്‍ നിന്നു തന്നെ പിറവി കൊണ്ടത്. ഇതിന്റെയെല്ലാം തുടര്‍ച്ച തന്നെയാണ്‌ ഈ വനിതാസമ്മേളനവും.

സ്‌ത്രീധനം, അന്ധവിശ്വാസങ്ങള്‍, അവിവേകത്താലോ പൗരോഹിത്യഗര്‍‌വ്വു കൊണ്ടോ ഉണ്ടാകാറുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റങ്ങള്‍ തുടങ്ങി മതത്തിനകത്തെ ജീര്‍ണ്ണതകളെ ഇസ്ലാമികപ്രസ്ഥാനം കാണാതെയല്ല. 'മതം മതജീര്‍ണ്ണതക്കെതിരെ' എന്ന പ്രമേയം കേരളത്തില്‍ ഉയര്‍ത്തിയത് ഈ ഇസ്ലാമികപ്രസ്ഥാനം തന്നെയാണ്‌. 'ആദര്‍ശത്തില്‍ ബലാല്‍കാരം പാടില്ല' എന്നെഴുതിയ ഖുര്‍‌ആന്‍ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനം ഏതെങ്കിലും മുസ്ലിം പെണ്‍‌കുട്ടികളെയോ അവരുടെ കുടുംബങ്ങളേയോ മതത്തിന്റെ പേരില്‍ ക്രൂശിച്ചതായി ഇതുവരെ കേട്ടുകേള്‍‌വി പോലുമില്ല. ഭൂമിയിലെ മുഴുവന്‍ മനുഷ്യരും ജീവജാലങ്ങളും പ്രകൃതിയും എല്ലാം തങ്ങളുടെ അഭിസംബോധിതരാണ്‌ എന്നു വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിനു, അവരുടെ പ്രവര്‍ത്തനമേഖല മുസ്ലിംകള്‍ക്കിടയില്‍ മാത്രം ഒതുക്കുക സാധ്യമല്ല. മതത്തിനകത്ത് വിജയിച്ചിട്ടു മതി സാമൂഹികവിപ്ലവത്തിനൊരുങ്ങല്‍ എന്നിത്യാദി വാദങ്ങളൊക്കെ 'നാനാത്വത്തില്‍ ഏകത്വം' എന്ന ദേശീയസംസ്കാരം ഉദ്‌ഘോഷിക്കുന്ന മതേതരഭാരതത്തില്‍ ഭൂഷണമല്ല എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്

ഇസ്ലാമികപ്രസ്ഥാനത്തിന്റെ സാമൂഹികപ്രവര്‍ത്തനങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതില്ല. 'ജനസേവനം നമുക്ക് ദൈവാരാധന' എന്നാണ്‌ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങളിലൊന്ന്. അതിന്റെ സേവനപ്രവര്‍ത്തങ്ങളില്‍ ജാതി-മത വ്യത്യാസം വെച്ചു പുലര്‍ത്താറുമില്ല. സേവനം എന്നത് ഒരു ഇസ്‌ലാമികപ്രവര്‍ത്തകന്റെ ബാധ്യതയാണെന്ന് അറിയുന്നത് കൊണ്ടു തന്നെ, പ്രസ്ഥാനത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ ഇതുവരെ അക്കമിട്ടു നിരത്തിയിട്ടില്ല. ജമാഅത്തെ ഇസ്ലാമിയും അതിന്റെ പോഷകസംഘങ്ങളായ സോളിഡാരിറ്റി, എസ്.ഐ.ഒ എന്നിവയും തുടരുന്ന ഈ സേവനമേഖലകളിലേക്ക് സ്‌ത്രീപ്രാതിനിധ്യം അവരുടെ സാധ്യതകള്‍ക്കനുസരിച്ച് കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആഹ്വാനമാണ്‌ കഴിഞ്ഞ വനിതാസമ്മേളനത്തില്‍ ഉയര്‍ന്നു വന്നത്. അതിനെ പരിഹസിച്ചു തള്ളേണമോ അതല്ല പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടത് എന്നത് നേരത്തെ വിനു പറഞ്ഞ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്‌നമല്ല, വിശാലമനസ്‌കതയുടെ കൂടി പ്രശ്നമാണ്‌.

ഡ്രിസില്‍ said...

ഒരു ടെന്നിസ് കളിയിലാണ്‌ സ്ത്രീവിമോചനമെന്ന മൂഢധാരണയൊന്നും എനിക്കില്ല. ഇസ്ലാമിക വസ്‌ത്രധാരണരീതി ഏതെങ്കിലും തരത്തില്‍ സ്ത്രീകള്‍ക്ക് വിഷമം സൃഷ്‌ടിക്കുന്നുണ്ടെന്ന് കരുതുക വയ്യ. ഗള്‍ഫ് നാടുകളിലെ ഓഫീസുകളില്‍ ഇസ്ലാമിക വസ്ത്രം ധരിച്ച് ജോലി ചെയ്യുന്ന ഒട്ടേറെ സ്ത്രീകളെ കാണാം. ഇറാന്‍, മലേഷ്യന്‍ രാഷ്‌ട്രീയ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന മുസ്ലിം വനിതകള്‍ക്കൊന്നും അവരുടെ വസ്ത്രധാരണം ഒരു പ്രശ്നമായിട്ടില്ല. ഇസ്ലാമികവസ്‌ത്രം ധരിച്ചു കൊണ്ടു തന്നെയാണ്‌ ഇറാനിലെ വനിതകള്‍ അന്താരാഷ്‌ട്ര കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഏതു വസ്ത്രം ധരിക്കണം / ധരിക്കേണ്ട എന്നത് ഒരാളുടെ വ്യക്തിസ്വാത്രന്ത്ര്യത്തില്‍ പെടുന്നതാണ്‌. ഒരാളില്‍ ഇസ്ലാമികവസ്ത്രം അടിച്ചേല്പ്പിക്കുന്നത് പോലെ തന്നെ ക്രൂരമാണ്‌ ഇസ്ലാമികവസ്ത്രം ധരിക്കാനിഷ്‌ടപ്പെടുന്ന സ്ത്രീകളെ പാര്‍ശ്വവല്‍‌കരിക്കാനുള്ള ശ്രമവും. സാരിയും, ക്രിസ്ത്യന്‍ സിസ്‌റ്റര്‍മാരുടെ വേഷവിധാനങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെടാത്തിടത്ത് ഇസ്ലാമികവസ്‌ത്രധാരണരീതി മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നതിലെ രാഷ്‌ട്രീയവും നാം തിരിച്ചറിയേണ്ടതാണ്‌.

ഭീകരവാദത്തിന്റെ രാഷ്‌ട്രീയം വേറെ തന്നെ ചര്‍ച്ച ചെയ്യേണ്ടതാണ്‌. ഭീകരതക്ക് രണ്ട് മതങ്ങളെ ഉള്ളൂ. വേട്ടക്കാരന്റെ മതവും ഇരകളുടെ മതവും. അമേരിക്കന്‍ ഭീകരതയായാലും, സയണിസ്റ്റ് ഭീകരതയയാലും, നക്സല്‍ ഭീകരതയായാലും, ഹിന്ദു ഭീകരതയായാലും, മുസ്ലിം ഭീകരതയായാലും, പടക്കം പൊട്ടിയാലും ലഷ്‌കര്‍ പുഷ്‌കര്‍ എന്നു പറഞ്ഞ് ജനമനസ്സുകളില്‍ ഭീകരത സൃഷ്‌ടിക്കുന്ന മാധ്യമ ഭീകരതയായാലും ശരി; ഭീകരതയുടെ മാര്‍ഗം ഇസ്ലാമികപ്രസ്ഥാനം ഒരിക്കലും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ 65 വര്‍ഷത്തിലധികമായി ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ഏതെങ്കിലും വര്‍ഗ്ഗീയകലാപങ്ങളിലോ, ഭീകരപ്രവര്‍ത്തനങ്ങളിലോ, രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലോ ഈ ഇസ്ലാമികപ്രസ്ഥാനം പങ്കു ചേര്‍ന്നതായി ഇന്ത്യയിലെ ഒരു അന്വേഷണ ഏജന്‍‌സിക്കും ആരോപിക്കാന്‍ സാധിക്കാത്തവിധം സുതാര്യമാണ്‌ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍.

ഇവിടെ വിനുവിന്റെ പോസ്‌റ്റിന്റെ ചുരുക്കം ഇത്ര മാത്രം. ഇസ്ലാമികപ്രസ്ഥാനം എന്തിനു ഒരു ലക്ഷത്തിലധികം സ്‌ത്രീകളെ മൈതാനിയില്‍ ഒരുമിച്ചു കൂട്ടി സമ്മേളനം നടത്തി?? ഉത്തരം വിനുവിന്റെ പോസ്‌റ്റില്‍ തന്നെയുണ്ട്. ഒതുക്കപ്പെടുന്ന സ്‌ത്രീത്വത്തിനു അവരുടെ സ്വത്വം മനസ്സിലാക്കിക്കൊടുക്കുക. അവളുടെ മതം ഒന്നു മാത്രം. സ്‌ത്രീത്വം.

വിനുവിനെ ഹൃദയപൂര്‍‌വം ക്ഷണിക്കുന്നു.. ഇസ്ലാമികപ്രസ്ഥാനത്തെ തൊട്ടറിയാന്‍..!

വിനു said...

#M.A Bakar

അതാതു രാജ്യങ്ങളിലെ ഗവണ്മെന്റുകള്‍ നല്‍കിയ കണക്കനുസരിച്ച് യു.എന്‍ തയ്യാറാക്കിയ ഭീകരസംഘടനകളുടെ ലിസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്.

Abu Nidal Organization
Abu Sayyaf Group
Al-Aqsa e.V.
Al-Aqsa Martyrs Brigade
Al-Badr
Al Ghurabaa
al-Haramain Foundation
Al Ittihad Al Islamia
al-Qa'ida
al-Qa'ida in Iraq
al-Qaeda Organization in the Islamic Maghreb
Al-Umar-Mujahideen
All Tripura Tiger Force
Ansar al-Islam
Ansar us-Sunna
Armed Islamic Group
Asbat al-Ansar
Aum Shinrikyo
Babbar Khalsa
Babbar Khalsa International
Baluchistan Liberation Army
Communist Party of India (Maoist)
Communist Party of the Philippines/
New People's Army
Continuity Irish Republican Army
Cumann na mBan
Deendar Anjuman
Dukhtaran-E-Millat
Egyptian Islamic Jihad
Euskadi ta Askatasuna
Fatah al-Islam
Fianna na hEireann
Gama'a al-Islamiyya
GRAPO
Great Eastern Islamic Raiders' Front
Hamas [1] [2]
Harakat-ul-Jihad-ul-Islami
Harakat-ul-Jihad-ul-Islami (Bangladesh)
Harakat ul-Mujahidin
Harakat-Ul-Mujahideen/Alami
Hezb-e Islami Gulbuddin
Hezbollah [3] [4]
Hizb ut-Tahrir
Hizbul Mujahideen
Holy Land Foundation
for Relief and Development
Hynniewtrep National Liberation Council
Informal Anarchist Federation[5]
International Sikh Youth Federation
Islamic Army of Aden
Islamic Jihad — Jamaat of the Mujahideen
Islamic Jihad Union
Islamic Movement of Uzbekistan
Irish National Liberation Army
Irish People's Liberation Organisation
Irish Republican Army
Islamic Jihad Movement in Palestine
Islamic Movement of Uzbekistan
Jaish-e-Mohammed
Jamaat ul-Furquan
Jamaat-ul-Mujahideen Bangladesh
Jamiat ul-Ansar
Jamiat-e Islami
Jammu and Kashmir Islamic Front
Jemaah Islamiya
Jund Ash Sham
Kach and Kahane Chai
Kanglei Yaol Kanba Lup
Kangleipak Communist Party
Khalistan Commando Force
Khuddam ul-Islam
Kurdistan Freedom Falcons
Kurdistan Workers' Party
Lashkar-e-Toiba
Lashkar-e-Jhangvi
Liberation Tigers of Tamil Eelam [6] [7]
Libyan Islamic Fighting Group
Loyalist Volunteer Force
Manipur People's Liberation Front
Moroccan Islamic Combatant Group
Mujahedin-e Khalq [8]
Muslim Brotherhood
National Democratic Front of Bodoland
National Liberation Army
National Liberation Front of Tripura
Nuclei Armati per il Comunismo
Nuclei di Iniziativa Proletaria
Nuclei Territoriali Antimperialisti
Nucleo di Iniziativa Proletaria Rivoluzionaria
Orange Volunteers
Palestine Liberation Front
Palestinian Islamic Jihad
People's Congress of Ichkeria and Dagestan [9]
People's Liberation Army
People's Revolutionary Party of Kangleipak
Popular Front for the Liberation of Palestine
Popular Front for the Liberation of Palestine-
General Command
Real IRA

വിനു said...

Red Brigades for the construction
of the Combative Communist Party
Red Hand Commando
Red Hand Defenders
Revolutionary Armed Forces of Colombia
Revolutionary Nuclei
Revolutionary Organization 17 November
Revolutionary People's Front
Revolutionary People's Liberation Party/Front
Revolutionary Struggle
Saor Éire
Saviour Sect
Shining Path[10]
Sipah-e-Sahaba Pakistan
Social Reform Society
Society of the Revival of Islamic Heritage
Stichting Al Aqsa
Students Islamic Movement of India
Supreme Military Majlis ul-Shura of the United Mujahideen Forces of Caucasus [9]
Takfir wal-Hijra
Taliban
Tehreek-e-Nafaz-e-Shariat-e-Mohammadi
Tamil Nadu Liberation Army
Tamil National Retrieval Troops
Ulster Defence Association
Ulster Freedom Fighters
Ulster Volunteer Force
United Liberation Front of Asom
United National Liberation Front
United Self-Defense Forces of Colombia
Vanguards of Conquest
World Tamil Movement


ഇപ്പറഞ്ഞ ലിസ്റ്റില്‍ താങ്കള്‍ സൂചിപ്പിച്ച പോലെയുള്ള പല സംഘടനകളും ഇല്ല എന്നു കാണുന്നു.
പിന്നെ ഒരു കാര്യം ഞാന്‍ ഇന്ത്യന്‍ ഭീകരസംഘടനകളില്‍ ഒതുക്കി എഴുതിയതല്ല ഈ ലേഖനം. ലോകത്തിലെ മുഴുവന്‍ കണക്കനുസരിച്ചാണ്.മേല്‍പ്പറഞ്ഞ ലിസ്റ്റ് നോക്കിയാല്‍താങ്കള്‍ക്കത് മനസിലാവും..!!

പിന്നെ തീവ്രവാദം = മുസ്ലിം, അതിന്റെ മറുപടി ഞാന്‍ തൊട്ടു മുന്‍പത്തെ കമന്റില്‍ കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അതിനു ഞാന്‍ മരൂപടി പറയുന്നില്ല.

പിന്നെ മാധ്യമങ്ങള്‍ വേട്ടയാടപ്പെടുന്നവര്‍ എന്തു കൊണ്ട് മുസ്ലീങ്ങള്‍ മാത്രമവുന്നു എന്നത് താങ്കള്‍ ഇവിടെ പ്രതിപാദിച്ചിട്ടില്ല. അതുകൊണ്ട് ഞാന്‍ പറയട്ടെ. മാധ്യമങ്ങള്‍ കണ്ടും വായിച്ചും വളരുന്ന ഒരു തലമുറയ്ക്ക് പിന്നെ എങ്ങിനെ ചിന്തിക്കാനാകും..?? അതും കൂടി താങ്കള്‍ പറഞ്ഞു തന്നാല്‍ നന്നായിരിക്കും.!

ഞാന്‍ പിടിച്ച മുയലിന്റെ കൊമ്പിന്റെ എണ്ണത്തെപ്പറ്റി ഞാന്‍ പറയേണ്ടതില്ല. അത് താങ്കള്‍ ഇത് വ്യക്തമായി വായിച്ചിട്ടുണ്ടെങ്കില്‍ മനസ്സിലാവും..!

സ്നേഹപൂര്‍വ്വം..

വിനു said...

#ഡ്രിസില്‍

ജമാ അത്തെ ഇസ്ലാമി ഭീകരസംഘടനയാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. മുസ്ലിം മതസമൂഹത്തില്‍ നിലനില്‍ക്കുന്ന ചില ജീര്‍ണ്ണതക്കളെ പറ്റിയാണ് ഞാനിവിടെ സമര്‍ത്ഥിച്ചിരിക്കുന്നത്. അവരുടെ സ്ത്രീ സമൂഹത്തിലുള്ള ഇടപെടലുകളോട് വ്യക്തിപരമായി അനുഭാവം പുലര്‍ത്തുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഇത്തരത്തില്‍ ഒരു കുറിപ്പെഴുതിയതും..അല്ലാതെ അവരെ വിമര്‍ശിച്ചുകൊണ്ടല്ല. ഭൂരിപക്ഷം മുസ്ലിം വനിതകള്‍ക്കും സ്വാന്തന്ത്ര്യം നഷ്ടപ്പെടുന്നത് അവാരുടെ കുടുംബത്തിലെ പുരുഷന്മാര്‍ മൂലമാണെന്ന വാദഗതിയില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു തന്നെ നില്‍ക്കുന്നു..!
താങ്കള്‍ക്കും അതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നറിയാം.
ഇനി കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ താങ്കള്‍ക്ക് ഇവിടേക്ക് വീണ്ടും വരാം..


സ്നേഹപൂര്‍വ്വം..

ഡ്രിസില്‍ said...

പുരുഷന്റെ മേധാവിത്വബോധം മൂലം കഷ്‌ടതയനുഭവിക്കുന്ന ഒട്ടേറെ സ്‌ത്രീകള്‍ ജാതി-മത-രാഷ്‌ട്രീയഭേദമന്യേ സമൂഹത്തിലുണ്ട്. പീഢനം മൂലം ആത്മഹത്യയിലേക്ക് നീങ്ങിയ സ്‌ത്രീകളുടെ ഫോട്ടോകള്‍ പത്രങ്ങളില്‍ വരുമ്പോള്‍ അതിനു കീഴെ മുസ്ലിം നാമങ്ങള്‍ മാത്രമല്ല എന്നറിയുക. അതു കൊണ്ടാണ്‌ ഞാന്‍ സൂചിപ്പിച്ചത്, ഇവിടെ അവള്‍ക്ക് ഒരു മതം മാത്രമേ ഉള്ളൂ.. അവളുടെ സ്‌ത്രീത്വം.

ജാതി-മത-ഭേദമന്യേ മുഴുവന്‍ സ്‌ത്രീകളുടെയും ഉന്നമനത്തിനു തന്നെയാണ്‌ വിനുവിനെ പോലെ ഞാനും ആഗ്രഹിക്കുന്നത്. അതു കൊണ്ട് തന്നെ, ജമാഅത്തെ ഇസ്ലാമിക്കും എനിക്കും വിനുവിനും എല്ലാം ഒരുമിച്ചു പ്രവര്‍ത്തിക്കാവുന്നതേയുള്ളൂ. മുന്‍‌ധാരണകള്‍ മാറ്റിവെച്ച് പരസ്‌പരം അടുത്തറിയാന്‍ ശ്രമിക്കണമെന്നു മാത്രം.

സസ്‌നേഹം - ഡ്രിസില്‍

M.A Bakar said...

വളരെ നന്ദി വിനു..

വിനു കേട്ട്‌ വളര്‍ന്നതു ഇന്ത്യയിലെ മാത്രമല്ല ലോകത്ത്‌ മുഴുവനായുമുള്ള തീവ്രവാദ സംഘടനെയുമാണെന്ന്‌ വരുന്നതില്‍ സന്തോഷം.. അപ്പോല്‍ താങ്കള്‍ എണ്ണി നോക്കിയിട്ട്‌ തന്നെയാണോ ആ ലിസ്റ്റ്‌ ഇട്ടതു.. അതില്‍ 95% ശതമാനം കണ്ടുവോ... ??

വിനു said...

ഡ്രിസില്‍


ഞാന്‍ ഉദ്ദേശിച്ചത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ മാത്രം കാര്യമല്ല. സ്വന്തം തീരുമാനങ്ങളും, വ്യക്തി സ്വാതന്ത്ര്യവും നടപ്പാക്കാന്‍ കഴിയാത്തവര്‍ കൂടുതലും മുസ്ലിം സമുദായത്തിലാണുള്ളതെന്ന് താങ്കള്‍ക്കറിയാമെങ്കിലും താങ്കള്‍ അതിവിടെ തുറന്നു പറയുമോ എന്നെനിക്കറിയില്ല. അല്ലാതെ മറ്റൊന്നും ഞാന്‍ പറയുന്നില്ല.

സ്നേഹപൂര്‍വ്വം..

ഡ്രിസില്‍ said...

///.........വ്യക്തി സ്വാതന്ത്ര്യവും നടപ്പാക്കാന്‍ കഴിയാത്തവര്‍ കൂടുതലും മുസ്ലിം സമുദായത്തിലാണുള്ളതെന്ന് താങ്കള്‍ക്കറിയാമെങ്കിലും താങ്കള്‍ അതിവിടെ തുറന്നു പറയുമോ എന്നെനിക്കറിയില്ല...///
വിനു ഏതെങ്കിലും തെളിവുകളുടെയോ ഔദ്യോഗിക കണക്കുകളുടേയോ അടിസ്ഥാനത്തിലാണ്‌ ഇത്തരമൊരു പ്രസ്താവന നല്‍കുന്നതെങ്കില്‍, തീര്‍ച്ചയായും അതിനെ അംഗീകരിക്കാന്‍ എനിക്ക് വൈമനസ്യമുണ്ടാകില്ല.

വിനു said...

#M.A Bakar

താങ്കളോട് ആദ്യം ഒരു കാര്യം ചോദിക്കട്ടേ...ലോകജനസംഖ്യയില്‍ മുസ്ലിങ്ങളുടെ എണ്ണം എത്രയാണെന്ന് താങ്കള്‍ക്കറിയാമോ....ആ എണ്ണത്തെയും മുസ്ലിം തീവ്രവാദ സംഘടനകളുടെ എണ്ണത്തെയും കൂട്ടി വച്ച് പരിശോധിച്ചാല്‍ താങ്കള്‍ക്ക് ഒരു വിധം കാര്യങ്ങളെല്ലാം മനസിലാവും. വീണ്ടും ഒരു കാര്യം ഞാന്‍ പറയുന്നു. മുസ്ലിം മതത്തിനെതിരെ ഞാന്‍ ഇതില്‍ ഒന്നും പറഞ്ഞിട്ടില്ല. പിന്നെ വിഷയത്തില്‍ നിന്നും ഇത്രയും തെന്നിമാറി താങ്കളെ വിടെയെത്തിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്തായിരുന്നു എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാവുന്നുമില്ല.

സ്നേഹപൂറ്വ്വം..

M.A Bakar said...

പ്രിയ വിനു ..

വിനു said : [>>> ലോകജനസംഖ്യയില്‍ മുസ്ലിങ്ങളുടെ എണ്ണം എത്രയാണെന്ന് താങ്കള്‍ക്കറിയാമോ....ആ എണ്ണത്തെയും മുസ്ലിം തീവ്രവാദ സംഘടനകളുടെ എണ്ണത്തെയും കൂട്ടി വച്ച് പരിശോധിച്ചാല്‍ താങ്കള്‍ക്ക് ഒരു വിധം കാര്യങ്ങളെല്ലാം മനസിലാവും <<<]

അപ്പോല്‍ 95% കിട്ടുമോ...

വിനു ഇസ്ളാമിനെതിരെ എന്തെങ്കിലും പറഞ്ഞു എന്നു ഞാനും പറഞ്ഞില്ല... വിനുവിനു തോന്നുന്ന അതേ ചേതോവികാരം മറ്റാര്‍ക്കും തോന്നരുതു എന്നില്ലല്ലോ.. മുസ്ളിം സ്ത്രീകളുടെ സമ്മേളനത്തെക്കുറിച്ച്‌ പറഞ്ഞ ഒരു പോസ്റ്റില്‍ , "തീവ്രവാദം = മുസ്ളിം" എന്ന്‌ പ്രാസമൊപ്പിച്ച ചേതോവികാരം എനിക്കറിയാനും താല്‍പ്പര്യമുണ്ട്‌..

CKLatheef said...
This comment has been removed by the author.
വിനു said...

#CKLatheef

മുസ്ലിം,ഇസ്ലാം പേരുള്ള മുഴവന്‍ സംഘടനയുടെയും പേര് ഇവിടെ ചേര്‍ത്തത് ഞാനല്ല. വിവിധ രാജ്യങ്ങളിലെ ഗവണ്മെന്റ് നല്‍കിയ വിവരാങ്ങളുടെ അടിസ്ത്ഥാനത്തില്‍ യു.എന്‍ പുറത്തിറക്കിയതാണ്.

സ്നേഹപൂര്‍വ്വം..

CKLatheef said...
This comment has been removed by the author.
പള്ളിക്കുളം.. said...

ജമാ‌അത്ത് സമ്മേളനത്തിന് വേണ്ടത്ര പരസ്യം നൽകുന്നതിൽ നന്ദിയുണ്ട്.
ചില ഖണ്ഡികകളിൽ പറയുന്ന് കാര്യങ്ങൾ, ഉദാഹരണത്തിന് സ്ത്രീധനം പോലെയുള്ള അനാചാരങ്ങൾ.. അവക്കെതിരെയൊക്കെയുള്ള ശബ്ദമാണെടോ ഈ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ മുസ്ലിം സ്ത്രീയുടെ തുണിയഴിച്ചു മാറ്റലല്ല. നമ്മുടെ മുഖ്യധാരാ ഫെമിനിസം വന്നിടത്തുതന്നെ നിൽക്കുന്നത്, അത് സ്ത്രീയുടെ പുറം മോഡിയിലും നയിൽ പോളിഷിലും അമിത ശ്രദ്ധ പതിപ്പിച്ചതുകൊണ്ടാണ്.

maneesarang said...

ലത്തീഫിന്റെ കാഴ്ച്ചയില്‍ കഴുകനായ ഞാന്‍...ഒരുപാടു ശവങ്ങള്‍ മറ്റു ബ്ലോഗുകളില്‍ കിടന്നു ചീഞ്ഞു നാറുന്നത് കൊണ്ട് വരാന്‍ വയ്കി ...!ജമാ അത്തെ ഇസ്ലാമി ഒരു വനിതാ സമ്മേളനം നടത്തി അതിനെ വിനു എന്ന ഒരു പുതിയ ബ്ലോഗര്‍ അദ്ദേഹത്തിന്‍റെ ഭാഷയില്‍ ഒന്ന് വിമര്‍ശിച്ചു ...കൂടെ ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് ഒന്ന് പരാമര്‍ശിച്ചു....വിനു...താങ്കള്‍ അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്...ഞങ്ങള്‍ ഇസ്ലാമുകള്‍ നിങ്ങളെപ്പോലെ ചെകുത്താന്റെ സന്തതിക്ളല്ല...ദൈവത്തിന്റെ മക്കളാണ്...ദൈവം നേരിട്ട് സൃഷ്ടിച്ചത് ഞങ്ങളെ മാത്രമാണ്...ആ ഞങ്ങളെ വിമര്‍ശിക്കാന്‍ സ്വൊന്തമായി ഒരു ദൈവ ഗ്രന്ഥം പോലുമില്ലാത്ത നിനക്കെന്തു അവകാശം....ഞങ്ങളുടെ എല്ലാ ജീവിത രീതികളും ദൈവം നേരിട്ട് വന്ന് എഴുതിത്തന്ന രണ്ടു മഹത്തായ ഗ്രന്ഥങ്ങളിലും ഉണ്ട്... ...അതില്‍ ഒരക്ഷരം മാറ്റാന്‍ ഞങ്ങള്‍ സമ്മതിക്കില്ല...കാരണം അതില്‍ ശരികള്‍ മാത്രമേ ഉള്ളു...യുദ്ധം ഒരു ഹരമായ ഞങ്ങളുടെ ദൈവത്തിനു ഞങ്ങള്‍ നല്‍കുന്ന ബലിയാണ് നരബലി അതിനെ ഈ നശിച്ച മാധ്യമങ്ങള്‍ തീവ്രവാദം എന്ന് വിളിച്ചു അധിക്ഷേപിക്കുകയാണ്.....!അത് ഞങ്ങളുടെ ബിന്‍ ലാദന്‍ പ്രവാചകനും മറ്റനേകം ചെറു പ്രവചകരുമായി ലോകം മുഴുവന്‍ കൊണ്ടാടുന്നുണ്ട്... പോരാത്തതിന് നമ്മുടെ കുട്ടി നാസര്‍ മോനെയും ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട് . ..പിന്നെ മദനി പ്രവാചകന്‍ നമ്മളെ ഒരു വെപ്പ് വെച്ചു... അങ്ങേരു ഈ പണിക്കു ഇനി ഇല്ലത്രെ ...വേണ്ടെങ്ങില്‍ വേണ്ടാ പടച്ചവന്റെ കൂലി ഇനി കിട്ടുകയില്ലെന്നു മാത്രം ...പിന്നെ ഞങ്ങള്‍ പെണ്ണുങ്ങളുടെ ഒരു സമ്മേളനം നടത്തി...പടച്ചോന് നിരക്കുന്നതല്ല എന്നാലും ...ഈ മാധ്യമങ്ങളുടെ വായ അടപ്പിക്കാന്‍ ഇനി ഇതേ ഉള്ളു ഒരു വഴി...അതിനെയെങ്ങാന്‍ വിമര്ശിച്ചലുണ്ടല്ലോ...?ങ്ങഹാ...കേട്ടല്ലോ ലത്തീഫ് സാറു പറഞ്ഞത്...പോലീസ് വരും അപ്പൊ എല്ലാ തെളി വുകളും അങ്ങ് കാണിച്ചു കൊടുത്തോളണം...പിന്നെ ബക്കര് സാഹിബിന്റെ ലീസ്ടും കിട്ടിയല്ലോ...ങ്ങ്ഹാ...ഇനി അത് പഠിച്ച മതി കേട്ട കുട്ടന്‍....!!മേലില് ഹോം വര്‍ക്ക് ചെയ്യാതെ ക്ലാസില്‍ വരരുത്....ഉസ്താടുമാര് ചന്തിക്ക് നാല്ല പെട വെച്ചുതരും...!!

maneesarang said...

പോരെ ബക്കര്‍ സാഹിബെ...പയ്യനല്ലേ അങ്ങ് വിട്ടു കളയെന്നേ...ഞാനും കുറച്ചു ഉപദേശിട്ടുണ്ട് ...ഇനി നേരെയയിക്കോളും...ഇനിയും ആറാം പറപ്പു എടുത്താല്‍ നമ്മുടെ ആ പ്രയോഗമുണ്ടല്ലോ...?അമ്പതു ചാട്ട വാരടിയും രണ്ടു മാസം തടവുമേ...അതങ്ങ് പ്രയോഗിച്ചാല്‍ മതി...!അല്ല.... സാഹിബ് പയ്യന് എന്തോ ലിസ്റ്റ് കാണിച്ചു കൊടുക്കുന്നത് കണ്ടല്ലോ...?ഫോട്ടോയില്‍ കാണുമ്പോ മീശ കിളിര്‍ക്കാത്ത പയ്യന്‍ ആകെ വിരണ്ടോടും എന്ന് വിചാരിച്ചു അല്ലെ....എന്നിട്ട് അവന്‍ ഒരു ലിസ്റ്റുമായി വന്നപ്പോള്‍ സഹിബു വീണിടത്തു കിടന്നുരുളുന്നതാണല്ലോ കണ്ടത്...പണ്ട് പണ്ടത്തെ കാലമൊന്നുമല്ല സഹിബെ കാലം പുരോഗമിച്ചത് നമ്മള് ചെലര് മാത്രമേ അറിയാതുല്ല്...പിന്നെ സി കെ ബാബു വും കാളിദാസനുമോന്നും ഈ വഴിക്ക് വരില്ല എന്ന ധയര്യത്തിലാണോ ...പയ്യനെ പറ്റിക്കാന്‍ നോക്കിയത്,,,,അല്ല നമ്മുടെ സ്വോപ്നത്തിലെ ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാന്‍ ഈ അടുത്തു ഇരുപത്തിഅഞ്ചു ഇസ്ലാമിക ഭീകര സന്ഖങ്ങളെ നിരോധിച്ചിരുന്നു... ആ പേരുകളൊന്നും ആ ലിസ്റ്റില് കണ്ടില്ലല്ലോ സഹിബെ... എന്‍ ഡി എഫിന്റെ പുതിയ കുഞ്ഞിന്റെ പേരും കണ്ടില്ല... ഓ അത് മാധ്യമ ഭീകരതയുടെ ഇരകളയിരിക്കുമല്ലേ...!എന്തായാലും ഒരു സമാധാനം വി എച് പി യുടെ പേര് മറന്നില്ലല്ലോ...?മറക്കുമോന് ഞാന്‍ പേടിച്ചു....ആശ്വാസമായി...അല്ലെങ്കില്‍ താങ്കള്‍ക്ക് ലിസ്റ്റ് പക്കിസ്തനാണോ തന്നത്...?ഒരുപാടു ലിസ്റ്റുകള്‍ കയ്യിലുള്ള ആളല്ലേ...?എന്തെല്ലാം നോക്കണം...ഇവിടുത്തെ കാര്യം മാത്രം നോക്കിയാ പോരല്ലോ...പലസ്തീന്‍,ഇറാക്ക് അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്‍...അങ്ങിനെ എത്ര ഇസ്ലാമുകളെ മാധ്യമ ഭീകരതയില്‍ നന്നും അമേരിക്കന്‍ ഭീകരതയില്‍ നിന്നും സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ആളാ ചില്ലറക്കാര്യമാണോ...?ഇതിനിടയില് സഹിബെ...ആ സോമാലിയയിലും ന്യ്ജീരിയയിലുമൊക്കെ കുഞ്ഞുങ്ങള് പട്ടിണി കിടന്നു മരിക്കുന്നുണ്ട്ത്രേ നാശങ്ങള്...നമ്മടെ പ്രവാചകന്റെ പേര് കളയാനായിട്ട്...!!അവന്മാര്‍ക്കനെങ്കില്‍ ഈ ഭീകര വാദോം വശമില്ല ഒന്നിനും കൊള്ളാത്ത വകകള്...ഇവട്ടകളെയൊക്കെ നമ്മടെ പാക്കിസ്ഥാനിലും മറ്റും ചെയ്യുന്ന പോലെ അങ്ങ് തട്ടിക്കളയുകായ വേണ്ടത്...അല്ലെ ബക്കര്‍ സഹിബെ...?നമ്മടെ ഒരു സ്ഥിരം ടയലോഗ് ഉണ്ടല്ലോ സഹിബെ ...ഒന്ന് ഇരകളാക്കപ്പെടുക...മറ്റൊന്ന്...ഓ കിട്ടിപ്പോയി അപനിര്‍മ്മിതി...ഓ അത് ഞാന്‍ പ്രതീക്ഷിച്ചു സഹിബെ വായിച്ചു ഒന്ന് കോള്‍മയിര്‍ കൊള്ളാന്‍ ...പക്ഷെ നിരാശപ്പെടുത്തിക്കളഞ്ഞു ...!പിന്നെ നമ്മള് മൂടി പൊതിഞ്ഞു കൊണ്ട് നടക്കുന്ന പെണ്ണുങ്ങളുടെ കാര്യം...എന്നാലും ആ തസ്ലീമ ന്സ്രിനേം തസ്നിഭാനുനേം ഒന്ന് വിളിക്കാമായിരുന്നു...പിന്നെ ആ വയനാട്ടില് കേട്ടിയംമാര് ഇട്ടേച്ചു പോയ എന്നൂരു പെന്നുങ്ങലുണ്ടുത്രെ ...അതില് എണ്ണായിരം പിള്ളേരും...ഓ അവരെ കൂടി വിളിചിരുന്നെങ്കില് സമ്മേളനം ഒന്ന് കൊഴുത്തെനെ... !എന്നാല് ആ തസ്ലീമ നമ്മളോട് ചെയ്തത് കൊലച്ചതിയല്ലേ സഹിബെ...നമ്മടെ പള്ളി പൊളിച്ചപ്പോ അവള്‍ക്കു ബാഗ്ലാടെശില് ചത്ത indukkalude കഥ പറയണമാത്രേ... !നമ്മടെ jama atthum koottarum avale aakramichu odichathu nannayi സാഹിബെ... allenkilu avalu ivade വന്ന് നമ്മുടെ naseerumone patti vallathum ezhuthikkalanja...allo alochikkan kazhiyinilla...പിന്നെ സാഹിബെ shradhikkanam sammelanatthilu arenkilum vante matharam padunnundonnu നോക്കണം നമ്മള് fathwa purappeduvichathanu...അല്ല അത് നമ്മടെ arifali sahib nokkikkolum...on aara aalu...നമ്മടെ mauthoodeede shishyanalle....?പിന്നെ നമ്മള് supreem kodatheelu thottathonnum nokkanda സാഹിബെ...nammakkenthu supreem kodathi...ellavarum mozhi chollan kodathee pokumbo നമ്മള് nammadw musliarkku nooru urippika kodutthu പണി pattikkalle cheyyanu...ivade enthum nadakkumnnu...thara tharam പോലെ pinarayeedem on tholkkumbo chandeedem കൂടെ nikkana പോലെ ഒന്ന് kanichaa മതി...പിന്നെ ellavarum രണ്ടു makkale perumbo നമ്മള് moonu undakkunnundalla...athond നമ്മള് aalu ippo immini kooeekkanu,,,nammakkenth kudumbaasoothram povan parayeennu...പിന്നെ sammelanatthinu varumbo ആ chakku kettilu pothiyaattha orennatthinem akatthu kettanda കേട്ട....അപ്പൊ paranja പോലെ....nammakku vazhiye kaanaannu....njanividokke thanne kaanum....assalamu alaikkum....ഓ ningalu thirichu parayoolaalle...?നമ്മള് thanne paranjekka...va alaikkum ussalam....!!!

M.A Bakar said...

പ്രിയ maneesarang ....

വടി കയ്യില്‍ കൊണ്ടു നടക്കുകയാണോ അടി ഇരന്നു വാങ്ങാന്‍... ചങ്ങലക്കുമില്ലെ maneesarang നെ പോലെ ഒരു ചളപളാ പരീതിനെ വഹിച്ച്‌ നില്‍ക്കാനുള്ള ചളുപ്പ്‌...

maneesarang said >>> ഒരുപാടു ശവങ്ങള്‍ മറ്റു ബ്ലോഗുകളില്‍ കിടന്നു ചീഞ്ഞു നാറുന്നത് കൊണ്ട് വരാന്‍ വയ്കി <<<

ശവം തീനിയാണെന്ന്‌ ഉറപ്പിച്ചു... ഇനി എന്തെങ്കിലും പറഞ്ഞിട്ട്‌ കാര്യമുണ്ടോ... ???

ഡ്രിസില്‍ said...

# maneesarang
ഒന്നും ചെയ്യാന്‍ സാധിക്കാത്തപ്പോള്‍ വീട്ടുമുറ്റത്ത് വന്ന് തൂറിത്തോല്പ്പിക്കുന്ന ഒരു പരിപാടി നാട്ടിലെ ചില പിള്ളേര്‍ക്കുണ്ട്. താങ്കളുടെ എഴുത്ത് വായിച്ചപ്പോള്‍ അങ്ങനെ തോന്നി. വിനുവിന്റെ എഴുത്തിനൊരു അര്‍ഥവും മാന്യതയുമുണ്ടായിരുന്നു. ഒരു സ്‌നേഹസംഭാഷണമായിരുന്നു വിനു നടത്തിയത്. അവിടെ വന്ന് കാഷ്‌ടിച്ച് നാറ്റിക്കരുത് മനീസാരംഗ്. പ്ലീസ്സ്.. ഒരപേക്ഷയാണ്‌.

അപ്പൊകലിപ്തോ said...

ഈ maneesarang/മണിയനീച്ചയുടെ കാഷ്ടമില്ലാത്ത ഒരു പോസ്റ്റുമില്ലല്ലോ ഇപ്പോല്‍... ഇതൊരു പാവം വിനുവിണ്റ്റെ പോസ്റ്റായതിനാല്‍ പലരും മര്യാദ പാലിക്കുന്നതു ഒരു വരമായി കാണരുത്‌, Mr.maneesarang..

CKLatheef said...

@Maneesarang

കൂട്ടത്തിലൊരു സഹോദരന്‍ എന്ന നിലക്ക് അന്വേഷണത്തിന്റെ കാര്യമൊക്കെ പറഞ്ഞുപോയതാ. പേര് വിനീതായതുകൊണ്ട് വലിയ കുഴപ്പമില്ല. എന്നാലും ഭീകരത എന്നൊക്കെ പറഞ്ഞാല്‍ പിന്നെ ചോദ്യമില്ലല്ലോ. അതാകട്ടെ ഇവിടെ ചിലരുടെ കുത്തകയും. ഏതായാലും താങ്കളുടെ പിന്തുണയോടെ വിനീത് മുന്നോട്ട് പൊയ്‌കൊള്ളും എന്ന് പ്രതീക്ഷിക്കാം. കമന്റ് കിട്ടാന്‍ എല്ലാറ്റിലും അല്‍പം തീവ്രവദംവും മുസ്‌ലിം വിരോധവുമൊക്കെ നല്ലതാണ് എന്ന് ആ പാവത്തിനോട് ആരോ പറഞ്ഞ് കയറ്റിവിട്ടതാ. അതുകൊണ്ട് കൈവിടല്ലെ. പറ്റുമെങ്കില്‍ കാളിദാസനെയും വിളിച്ചുകൊള്ളൂ. ബാബുവിനെ ഏതായാലും ഇത്തരം കമന്റിടാന്‍ കിട്ടില്ല.

മണീസരംഗ് എന്തുപറ്റി താങ്കള്‍ക്ക്. നിങ്ങളുടെ കൊച്ചുതലച്ചോറിന് ഇത്രയൊക്കെ താങ്ങാന്‍ കഴിയുന്നുണ്ടോ. താങ്കളോട് സത്യത്തില്‍ സഹതാപം തോന്നുന്നു.

CKLatheef said...

Maneesarang said..

ലത്തീഫിന്റെ കാഴ്ച്ചയില്‍ കഴുകനായ ഞാന്‍...ഒരുപാടു ശവങ്ങള്‍ മറ്റു ബ്ലോഗുകളില്‍ കിടന്നു ചീഞ്ഞു നാറുന്നത് കൊണ്ട് വരാന്‍ വയ്കി ...!ജമാ അത്തെ ഇസ്ലാമി ഒരു വനിതാ സമ്മേളനം നടത്തി അതിനെ വിനു എന്ന ഒരു പുതിയ ബ്ലോഗര്‍ അദ്ദേഹത്തിന്‍റെ ഭാഷയില്‍ ഒന്ന് വിമര്‍ശിച്ചു ...കൂടെ ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് ഒന്ന് പരാമര്‍ശിച്ചു....വിനു...താങ്കള്‍ അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്..

അപ്പോള്‍ ഞാന്‍ പറഞ്ഞത് തെറ്റിയിട്ടില്ല അല്ലേ. ചീഞ്ഞ് നാറുന്ന ശവങ്ങള്‍ കൊത്തിവലിച്ച് കൂട്ടുതല്‍ നാറ്റിക്കലാണോ കഴുകന്റെ ജോലി. വിനു അദ്ദേഹത്തിന് വിയോജിപ്പുതോന്നിയ സമ്മേളനത്തിലെ ചില സംഗതികളെക്കുറിച്ച് പറഞ്ഞു. അത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് അദ്ദേഹത്തിന്റെ വിമര്‍ശിക്കാനുള്ള അവകാശത്തെ നിലനിര്‍ത്തിക്കൊണ്ട് തന്നെ വിയോജിച്ചു. അതില്‍ അസ്ഥാനത്ത് പറഞ്ഞുവെച്ചതും. എന്നാല്‍ വളരെ മോശമായ സൂചനനല്‍കുന്നതുമായ സമവാക്യം. പ്രായക്കുറവിനാല്‍ സംഭവിച്ച അബദ്ധമാണെന്ന് വിനു സൂചിപ്പിച്ചെങ്കിലും. അത് നീക്കം ചെയ്യാന്‍ അദ്ദേഹത്തിന് തോന്നിയില്ല. ലോക തീവ്രവാദ സംഘടനകളെ പരിശോധിക്കാനും ഇന്ത്യയില്‍ പിടിക്കപ്പെടുന്ന ഭീകരവാദികളില്‍ 95% മുസ്ലിംകളാകുന്നതിലെ ഗുട്ടന്‍സുമാണ് പാവം വിനുവിന് അറിയേണ്ടിയിരുന്നത്. അല്ലെങ്കില്‍ അദ്ദേഹത്തിന് ബോധ്യം വന്ന് മാലോകരെ അറിയിക്കാന്‍ ശ്രമിച്ചത്. ബക്കര്‍ അതിന് മറുപടി പറഞ്ഞയാന്‍ ശ്രമിച്ചതിലുള്ള അക്ഷന്തവ്യമായ അപരാധം പൊറുക്കപ്പെടണമെങ്കില്‍ എന്തുവേണം എന്ന് കുടി പറഞ്ഞു കൊടുത്തിട്ടു പോകൂ മണീസരംഗ്. കൂട്ടത്തില്‍ ചോദിച്ചോട്ടെ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം 'മുസ്‌ലിംകളെല്ലാവരും' കൂടി ചെയ്തു എന്ന് താങ്കള്‍ പറയുന്ന മഹാപരാധത്തിന്റെ പേരില്‍ കാളകൂടം വിസര്‍ജിച്ചപ്പോള്‍ താങ്കള്‍ക്ക് അല്‍പം ആശ്വാസം ലഭിച്ചെങ്കില്‍ ഞങ്ങള്‍ മുസ്ലിംകള്‍ക്കതില്‍ അതില്‍ സന്തോഷമേയുള്ളു.

CKLatheef said...

ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് സമ്മേളനത്തെ ഒന്ന് നേരിട്ട് കണ്ടാലെന്താ വിമര്‍ശിച്ചോളൂ. ശക്തിയായി തന്നെ. വസ്തുതകളെ അംഗീകരിച്ചുകൊണ്ടാകുന്നത് നന്ന്.

CKLatheef said...

മുസ്‌ലിം പെണ്ണൊരുമ്പെട്ടാല്‍.. എന്ന് പറഞ്ഞാണല്ലോ വിനുവിന്റെ ചര്‍ച ആരംഭിച്ചത്. അതിന്റെ ബാക്കി പൂരിപ്പിച്ച് ഞാന്‍ ഇവിടെനിന്ന് തല്‍കാലം വിട. മുസ്‌ലിം മുസ്‌ലിം പെണ്ണൊരുമ്പെട്ടാല്‍.. ഒരു ലക്ഷത്തിലധികം സ്ത്രീകളെ ഒരുമിച്ചുകൂട്ടി ഭംഗിയായി ഒരു മഹാസമ്മേളനം നടത്താന്‍ അവളുമതി.

Anonymous said...

poda chettee...nee aarada ithokke nokkann...
ninakku pennungal saniya mirsaye pole aayikaananm alley...kaattitharaamedaaa

maneesarang said...

സ്വന്തമായി ഒരു മതമോ അത് സൃഷ്‌ടിച്ച ദൈവമോ ഇല്ലാത്തതിനാല്‍ വ്രണപ്പെടാന്‍ അത്തരം വികാരങ്ങളില്ലാത്ത ഞാന്‍ എല്ലാ ശകാര വര്‍ഷങ്ങളും സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു...എന്നെ ചീത്ത വിളിച്ച എല്ലാവരോടും എനിക്ക് സ്നേഹമാണ്...കാരണം ഇസ്ലാം ഇത്രയും തെറ്റിദ്ധരിക്കപ്പെട്ട ഈ കാലത്തില്‍....അത് സംരക്ഷിക്കാന്‍ പൊതു വേദിയില്‍ അവസരമുണ്ടാക്കുകയും...അതിന്റെ പേരില്‍ ഒട്ടേറെ പുലഭ്യം കേള്‍ക്കുകയും...എന്നാല്‍ അത്തരം ഒരു അഭിപ്രായം പോലും നീക്കം ചെയ്യാതെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഇവര്‍ ഇവര്‍ക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങളില്‍ സംവാദത്തിനു തയ്യാറാവുന്നു എന്നതും, സ്ത്രീ സ്വംശീകരണത്തിന് ഇസ്ലാം സ്ത്രീയെ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്നതും ഇസ്ലാമിക സമുദായത്തെ സംബന്തിച്ഇടത്തോളം [മതപവരോഹിത്യത്തിനു രസിക്കുന്നില്ല] ചെറിയ കാര്യമല്ല... .അനാജാരങ്ങള്‍ക്ക് പൂര്ന്നവിശ്രമം കൊടുക്കതെയാണെങ്കിലും ഇതൊരു നല്ല തുടക്കമാണ് ....!!എങ്കിലും മതരഹിതനായ എനിക്ക്...മതങ്ങളുടെ നിതാന്ത ശത്രുവായ എനിക്ക്.... നിങ്ങളെ സ്നേഹപൂര്‍വകമായ ചീത്തവിളികളില്‍ നിന്ന് പിന്തിരിയാന്‍ കഴിയില്ല ....കാരണം നിങ്ങള്ക്ക് മതസംരക്ഷണം എന്നലക്ഷ്യമുള്ളത് പോലെ എനിക്കും ഒരു ലക്ഷ്യമുണ്ട് ...മതരഹിതമായ ലോകം ...അതെന്റെ കടമയായി കരുതുന്ന എന്‍റെ വിമര്‍ശനങ്ങള്‍ സ്നേഹം ചലിച്ചു വായിക്കുക ...വ്രനത്തിനു അത്ര നീറ്റല്‍ ഉണ്ടാവില്ല ...നിങ്ങള്‍ മണ്ണില്‍ ലയിക്കും വരെ നിങ്ങളും.... ഞാന്‍ മണ്ണോടു ചേരും വരെ ഞാനും... എട്ടുമുട്ടിക്കൊണ്ടേ ഇരിക്കും ....അനന്തരം ...ഞാനും നിങ്ങളും നമ്മളും ഇനിയുമുണ്ടാകും ...പല പേരുകളില്‍ ...പല മതങ്ങളില്‍ ....പല രൂപങ്ങളില്‍ ....!!

അക്ഷരങ്ങള്‍ said...

എന്താടോ ഇത്..??

ഒരു പാവം പയ്യന്‍ തന്റെ പ്രായത്തെക്കാളും പക്വത കാണിച്ച് ഒരു കുരിപ്പെഴുതിയപ്പോള്‍ അതിനെ അനുകൂളിച്ച്ചില്ലെങ്കിലും മാന്യതയുടെ അതിര്‍ത്തികള്‍ ലംഖിക്കാതെ വിമര്‍ശിച്ചു കൂടെ..?? തുടക്കത്തിലെ ചര്‍ച്ചകളില്‍ വിനു കാണിച്ചിരുന്ന ആ അന്വേഷണാത്മക മനോഭാവത്തോട് കൂടിയുള്ള മറുപടികള്‍ ഒരുപാട് ചിന്തിപ്പിക്കാനുള്ള കാര്യങ്ങളായിരുന്നു...എന്നാല്‍ പിന്നീട് വിനുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്ന കമന്റുകളില്‍ അതിന്റെയൊന്നും യാതൊരു മന്യതയുമില്ലയിരുന്നു. പാവം പയ്യന്‍ അതോടു കൂടി ഇവിടത്തുകാരുടെ സ്വഭാവം മനസിലാക്കി കടന്നു പോയെന്നു തോന്നുന്നു. ഇവിടെയൊന്നും പിന്നെ കണ്ടില്ല. എന്തായാലും ഞാന്‍ എന്റെ വ്യക്തിപരമായ അഭിനന്ദനം വിനുവിനെ അറിയിക്കട്ടെ..കാരണം ഇത്ര ചെറുപ്പത്തിലെ ഇത്തരം വിഷയങ്ങ്ങ്ങളില്‍ ഇടപെടാന്‍ കാണിച്ച ആ ധൈര്യം...അത് ഞാന്‍ അംഗീകരിക്കുന്നു... ഇനിയെങ്കിലും ആ പാവത്തിനെ വെറുതെ വിടുകൂറെ സഹോദരന്മാരെ..!

prajith said...

Vineeth You really did a great job................Congrats man

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വിനു വളരെ അര്‍ത്ഥവത്തായതും കാലികപ്രാധാന്യമുള്ളതുമായ നിരീക്ഷണങ്ങള്‍.

ഫാത്തിമാ സുഹറ പറയുന്നതു പോലെ “സ്ത്രീയെന്നാല്‍ ശരീരമാണ്, ശരീരമെന്നാല്‍ വെളുപ്പുമാണ്. ഈയൊരു ചിന്താഗതിയില്‍ നിന്നും “സ്ത്രീ സമൂഹം“ മാറേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സ്ത്രീ ശാക്തീകരണം സാധ്യമാവൂ“

- ഈ ചിന്താഗതിക്ക് സ്ത്രീകള്‍ മാത്രമാണോ ഉത്തരവാദികള്‍? സ്ത്രീകളേക്കാള്‍ കൂടുതല്‍ ഇതൊരു പുരുഷ ചിന്താഗതിയല്ലെ? ഇതിനു മാറ്റം വരാത്തതു കൊണ്ടാണ് എത്ര സമ്മേളനങ്ങള്‍ നടത്തിയാലും അതൊക്കെ വെറും പ്രഹസനങ്ങളായിത്തീരുന്നത്.

Anonymous said...

u study more in islam.........
u r a small boy and small righter.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

>>പ്രായക്കുറവിന്റെയും പക്വതക്കുറവിന്റെയും കുറവ് ഒരുപക്ഷേ ഇവിടെ കണ്ടേക്കാം. <<<

അത് കൊണ്ടായിരിക്കാം. :)

ഞാൻ ഒരു ജമാ‌അത്തെ ഇസ്ലാമിക്കരനല്ല. അവരുടെ രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ സ്ത്രീ സമ്മേളനത്തോട് യോജിപ്പുമില്ല.
പക്ഷെ ആ സമ്മെളനത്തെ വിമർശിക്കാനായി ബ്ലോഗർ ഉപയോഗിച്ച പ്രയോഗങ്ങൾ മുസ്ലിം സമൂഹത്തെ മൊത്തത്തിൽ ആക്ഷേപിക്കുന്നതിനു തുല്യമായി. എല്ലാം പ്രായത്തിന്റെയും പക്വതയുടേയും കുറവ് കൊണ്ടാണെന്ന് അദ്ദേഹം തന്നെ സമ്മതിക്കുകയും ചെയ്യുന്നു.

അപ്പോൾ പിന്നെ ഇതൊക്കെ ഒരു പോപ്പുലാരിറ്റിക്ക് വേണ്ടിയുള്ള വേലകളാണെന്ന് ആരെങ്കിലും ധരിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

Afthab said...

hi വിനീത് , എന്റെ പേര് Afthab , ഒരു മുസ്ലിം ആണ് . അതായത് ഇസ്ലാം മത വിശ്വാസി , അതായത് വിശുദ്ധ ഖുറാനിലും പ്രവാചക മാര്‍ഗത്തിലും വിശ്വസികുന്നവന്‍ , അത് കൊണ്ട് തന്നെ ആദ്യം ഞാന്‍ വിനീതിനെ അഭിനന്ദികട്ടെ , തീര്‍ത്തും ഇസ്ലാമികമല്ലാത്ത ചില കാര്യങ്ങളോട് അതി ശക്തമായി പ്രതികരിച്ചതിന് .

എന്റെ മലയാളം ഇത്തിരി മോശം ആയെങ്കില്‍ , ക്ഷമിക്കുക,. ഞാന്‍ സാഹിത്യത്തില്‍ അത്ര മിടുക്കനല്ല . :). കാര്യത്തിലേക്ക് വരാം , ഇസ്ലാമിലോരിടത് പോലും സ്ത്രീയെ തലച്ചിടനം എന്ന് പറഞ്ഞിട്ടില്ല . അതെല്ലാം വിനീത് പറഞ്ഞ പോലെ ഇവിടുത്തെ പൌരോഹിത്യത്തിന്റെ ചില ആന്ജകലാണ് . ഒരു മുസ്ലിമും ഒരു പൌരോഹിത്യത്തെയും വക വെച്ച് കൊടുക്കേണ്ട കാര്യമില്ല , അവര്‍ പറയുന്നത് മത പ്രമാണങ്ങല്ക് എതിരാണെങ്കില്‍ .

ഇസ്ലാമിനെകുരിച്ചുള്ള വിനീതിന്റെ അഭിപ്രായം വായിച്ചിട്ട് സന്തോഷമായി. വിനീത് പറഞ്ഞ പോലെ അത് സ്നേഹത്തിനെ സഹനത്തിന്റെ മതമാണ്‌ . പക്ഷെ വിനീത് പറഞ്ഞ പല കാര്യങ്ങളിലും എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട് . വിനീത് ഇസ്ലാമിനെ കുറിച്ച് എന്ത് പഠിക്കുമ്പോഴും ആരുടെ വാക്കും കേള്‍ക്കാതെ പ്രമാണങ്ങലിലേക്ക് പോകണം . അത് ഇസ്ലാം എന്നല്ല , ഏതു മതമാനെങ്കിലും . എന്നിട്ട വിനുവിനുള്ള ഏതു സംശയങ്ങളും പങ്കു വെക്കണം, അതെവിടെ വേണെമെങ്കിലും വിനീതിന് പോസ്റ്റ്‌ ചെയ്യാം , മുകളില്‍ പറഞ്ഞ അഭിപ്രായങ്ങളിലെ പോലെ അതൊരിക്കലും ഇസ്ലാമിന് ക്ഷീണം ചെയ്യില്ല , കാരണം അങ്ങനെ ക്ഷീനിക്കപ്പെടുന്ന ഒരു മതമാണ്‌ ഇസ്ലാമെങ്കില്‍ അതിനെന്തു പ്രസക്തിയാനുല്ലത് .?

എനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഞാന്‍ പങ്കു വെക്കാം . അതൊരിക്കലും ഒരു കുറ്റ പെടുത്തല്‍ അല്ല . വിനു പറഞ്ഞില്ലേ ഭീകര വാദത്തെ കുറിച്ച , അതേറ്റവും കൂടുതല്‍ മുസ്ലിങ്ങല്‍ക്കിടയിലനെന്നും . വിനു ഇതിനെ കുറിച്ച് പഠിച്ചു കഴിഞ്ഞാല്‍ മനസ്സിലാവും ഏതു ഭീകര വാദത്തിന്റെയും മൂല കാരണം injustice അഥവാ നീതികേട്‌ ആണെന്ന് .. ഒരു വ്യക്തിയോടോ സമൂഹതോടോ ചെയ്യുന്ന നീതികേട്‌ , അത് ആ വ്യക്തിയെയോ സമൂഹത്തെയോ തിരിച്ചടിക്കാണോ പ്രതിരോധിക്കാനോ പ്രേരിപ്പിക്കുന്നു . ദുകകരമായ ഒരു സത്യം, ഇവിടെ ഏറ്റവും കൂടുതല്‍ അത് നേരിടേണ്ടി വരുന്നത് മുസ്ലിം സമൂഹത്തിനാണ്. ലോക ചരിത്രം പഠിച്ചാല്‍ വിനുവിന് അത് മനസ്സിലാകും . ഞാന്‍ ഇത്തരക്കാരെ ന്യായീകരിക്കുകയല്ല . ഇവരെ ന്യയീകരിക്കുന്നവരുണ്ടാകാം , അവരെന്തു പറഞ്ഞാലും ഞാന്‍ പറയുന്നു ഇസ്ലാം ഒരിക്കലും തീവ്രവാദത്തെ പിന്തുണയ്ക്കുന്നില്ല , ഒരു ഇസ്ലാമിക പ്രമാണങ്ങളിലും അത് കാണിച്ചു തരാന്‍ ഇവര്‍ക്ക് ആര്‍ക്കുമാവില്ല. ഇങ്ങനെ ചെയ്യുന്ന ഒരുപാട് പേരുണ്ട് മുസ്ലിം സമൂഹത്തില്‍ , അതെല്ലാ സമൂഹത്തിലുമുന്ദ് , പക്ഷെ ഒരു പ്രത്യേക സമൂഹത്തിന്റേത് മാത്രം മാധ്യമങ്ങള്‍ തുറന്നു കാട്ടുന്നു . എന്തിനു എന്ന ചോദ്യം പ്രസക്തമാണ് . അതിനുത്തരം കുറച്ചു വിശദീകരിച്ചു പറയേണ്ടി വരും , പക്ഷെ ഞാന്‍ ചുരുക്കിപ്പരായം . ലോകത്തുള്ള നല്ലൊരു ശതമാനം മാധ്യമങ്ങളും കോര്‍പ്പറേറ്റ് മാഫിയയുടെ കയ്യിലാണ് . അവരുടെ തല്പര്യങ്ങല്‍ക്കനുസരിച്ചേ അവര്‍ക്ക് മുന്നോട്ടു പോവാനാവൂ . വിനുവിന്റെ മാധ്യമ സുഹൃതക്കളോട് ചോദിച്ചാല്‍ അത് മനസ്സിലാകും . ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും അവര്‍ക്കെതിരാന് , അത് കൊണ്ട് തന്നെ അതിനെ തടയിടെണ്ടത് അവര്ക് ആവശ്യമാണ് . വിനു കണ്ടിട്ടില്ലേ കംമുനിസത്തെ അവര്‍ തടയിടുന്നത്

Afthab said...

60 ലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയ hitler ഒരു ക്രിസ്റ്യനിയനെന്നു വിനു കേട്ടിരിക്കും , അതിനു hitlerkku യേശു പറഞ്ഞ വചനങ്ങള്‍ കൂട്ടിനുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത് . എന്ന് വിചാരിച് നമുക്ക് ക്രിസ്ത്യന്‍ മതത്തെ കുറ്റം പറയാന്‍ പറ്റുമോ ..? ആ hitlere ഇന്ന് ജീവനോടെ കിട്ടിയാല്‍ നമുക്കെന്തു ശിക്ഷ കൊടുക്കാന്‍ പറ്റും ? ഏറി വന്നാല്‍ തൂക്കി കൊല്ലാം..! പക്ഷെ അത് 60 ലക്ഷം മനുഷ്യര്‍ അനുഭവിച്ച വേദനക്ക് തുല്യമാകുമോ അത് ? അവിടെയാണ് ഇസ്ലാം പറയുന്നത്;
"എന്റെ ദ്രിഷ്ടാന്തങ്ങളെ നിഷേധിച്ചവരെ നാം നരകാഗ്നിയിലെക് എറിയും, അവിടെ വച്ച് അവരുടെ ചര്‍മങ്ങള്‍ വെന്തു പകമാവുപോഴേക്കും അവര്‍കു നാം പുതിയ ചര്‍മങ്ങള്‍ കൊടുത്തു കൊണ്ടേയിരിക്കും " Sura Al Nisa CH:4 V:56.

അതിലാണ് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്, വല്ലവരും നീതികേട്‌ ചെയ്‌താല്‍ പോലും പടച്ചവനില്‍ നല്ല വിശ്വാസമുള്ളവര്‍ അവനെതിരെ തിരിച്ചൊന്നും ചെയ്യുകയില്ല . ഇസ്ലാമിനെ കുറിച്ച് അല്പരിവുള്ളവര്‍ മാത്രമേ അങ്ങനെ ചെയ്യുകയള്ളൂ , അതവരുടെ കുറ്റമാണ്, ഒരിക്കലും ഇസ്ലാമിന്റെതല്ല.പിന്നെ തീവ്രവാദ ഗ്രൂപുകളെ കുറിച്ച, വിനു US DEPARTMENT OF JUSTICE-ന്റെ സൈറ്റില്‍ പോയി നോക്കിയാല്‍ കാണാം ഓരോ ഗ്രൂപുകളും നടത്തിയ attack-ഉകളെ കുറിച്ച്.അതില്‍ ഇങ്ങനെ കാണാം
Attacks done by ULFA : 749, Attcks done by Alqaeda:28
എണ്ണത്തില്‍ കുറവായത് കൊണ്ട് ഞാനവരെ ന്യായീകരിക്കുകയല്ല, തെറ്റാര് ചെയ്താലും തെറ്റാണ്, പക്ഷെ എതിനെയാണ് മാധ്യമങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നത് എന്ന് നോക്കൂ.ഇസ്ലാം ഒരിക്കലും ഒരു തരത്തിലുള്ള തീവ്ര വാദത്തെയും അന്ഗീകരിക്കുന്നില്ല.അതൊരു പ്രകൃതി മതമാണ്‌,അതില്‍ മനുഷ്യന് ഹാനീകരമായുള്ള ഒന്നും തന്നെ ഇല്ല.

പിന്നെ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച്, ഞാന്‍ നേരത്തെ പറഞ്ഞത് പോലെ സ്ത്രീയെ തളചിടനം എന്ന് ഒരിടത്തും ഇസ്ലാം പറഞ്ഞിട്ടില്ല, മറിച് ഇന്ന് ലോകത്തുള്ള ഏതു മത ഗ്രന്ധങ്ങലെടുത്തു വിനു പരിശോധിച്ചാലും വിനുവുനു മനസ്സിലാകും women rights ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ള ഇസ്ലാമിലാണെന്ന്, പക്ഷെ സ്ത്രീ സൌന്ദര്യത്തെ ഒരു പ്രദര്‍ശന വസ്തുവായി കാണുന്നതിനെ ഇസ്ലാം എതിര്‍ക്കുന്നു, അത് വിശ്വസിക്കുന്നവര്‍ ചെയ്യട്ടെ.അല്ലാത്തവര്‍ ചെയ്യതിരിക്കട്ടെ.ഇനി ആരെങ്കിലും അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അവരെ ദ്രോഹിക്കണം എന്ന് ഇസ്ലാം എവിടെയും പറഞ്ഞിട്ടില്ല.അതവരുടെ മാത്രം കാര്യമാണ്.വിനു പറഞ്ഞ പോലെ അങ്ങനെ ആരെങ്കിലും ദ്രോഹിക്കുന്നുന്ടെങ്കില്‍ അതെതിര്‍ക്ക പെടണം. കേരളത്തിലെ മുസ്ലിങ്ങള്‍ ഒരു മാറ്റത്തിന്റെ പാതയിലാണ്, ഇതിനെതിരെ ഞാനും വിനുവും ശബ്ദിച്ചത് പോലെ അവരും ശബ്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഒരു നല്ല നാളെയെ നമുക്ക് സ്വപ്നം കാണാം....

ഒരു പാട് കൂടുതല്‍ എഴുതി നിര്‍ത്തട്ടെ, വിനു പറഞ്ഞതിനോടുള്ള യോജിപ്പും വിയോജിപ്പും ഞാന്‍ രേകപ്പെടുത്തി എന്നെ ഉള്ളൂ അതോടൊപ്പം വിനുവിനെ എതിര്‍ക്കുന്നവര്‍ക്കുള്ള ഒരു മറുപടി കൂടി ഇതിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നന്മകള്‍ നേര്‍ന്നു കൊണ്ട് നിര്‍ത്തട്ടെ.

Anonymous said...

thaankal indian charithram sherikkum paTikkendiyirikkunnu. nama varatte.

Vakepadath, vellarakkad

Afthab said...

Why should i learn Indian History Mrs Anjatha..?

Anonymous said...

peace be with you...

Post a Comment

© moonnaamidam.blogspot.com