ആകാശത്തിലെ ഇന്ത്യന്‍ കുതിപ്പ്

ഇക്കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ ബഹിരാകാശ വിക്ഷേപണ വാഹന സാങ്കേതിക വിദ്യയില്‍ വലിയൊരു മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ കാലത്തിനിടയ്ക്ക് ഏഷ്യയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്വും വലിയ റോക്കറ്റ് എഞ്ചിന്റെ പരീക്ഷണമാണ് തിരുവനന്തപുരം സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന്‍ ഇന്ത്യയുടെ അഭിമാനത്തോടൊപ്പം കുതിച്ചു പൊന്തിയത്. ഐ.എസ്.ആര്‍.ഓ യുടെ പരീക്ഷണശാലയില്‍ രൂപം കൊണ്ടുകൊണ്ടിരിക്കുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് 3 എന്ന റോക്കറ്റില്‍ ഉപയോഗിക്കാനുള്ള എഞ്ചിന്റെ പരീക്ഷണമായിരുന്നു അത്.

ഒരുപാട് സവിശേഷതകളുണ്ടായിരുന്നു ആ ഞായറാഴ്ചക്ക്. ഇന്ത്യ നിര്‍മ്മിച്ചതില്‍ വച്ചേറ്റവും വലിയ റോക്കറ്റ് എഞ്ചിനായിരുന്നു അത്. ലോകത്തില്‍ ഇതിനു മുന്‍പ് രണ്ട് സ്പേസ് ഏജന്‍സികളേ ഈ രീതിയിലുള്ള എഞ്ചിന്‍ വികസിപ്പിച്ചിട്ടുള്ളൂ, നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും. ഈ ബൂസ്റ്റര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് മേല്പ്പറഞ്ഞ ഏജന്‍സികളില്‍ സ്പേസ് ഷട്ടിലുകള്‍ വിക്ഷേപിക്കുന്നത്.

എന്താണ് ബൂസ്റ്റര്‍ എഞ്ചിന്‍?

ബൂസ്റ്റര്‍ എഞ്ചിന്‍ സാധാരണയായി റോക്കറ്റുകളിലാണ് ഉപയോഗിക്കുന്നത്. വലിയ സോളിഡ് റോക്കറ്റിന്റെ ഒരു പ്രധാന ഭാഗമാണിത്. റോക്കറ്റിന് ആവശ്യമായ പവര്‍ ഫ്ലൈറ്റ് (thrust) ആദ്യത്തെ കുറച്ച് സമയം നല്‍കുന്നതിനാണ് ബൂസ്റ്റര്‍ എഞ്ചിനുകള്‍ ഉപയോഗിക്കുന്നത്. സ്പേസ് ഷട്ടിലിനാവശ്യമായ വേഗത റോക്കറ്റിനു നല്‍കുന്നത് ഇവയാണ്. ഒരു സ്പോര്‍ട്സ് കാറിന്റെ ഏറ്റവും കൂടിയ വേഗതയേക്കാള്‍ 80% കൂടുതല്‍ വേഗത നല്‍കാന്‍ ഇത്തരം എഞ്ചിനുകള്‍ക്ക് കഴിയും.

ഒരു റോക്കറ്റിന്റെ ഉയരാനുള്ള ഊര്‍ജ്ജസ്രോതസുകളാണ് ബൂസ്റ്റര്‍ എഞ്ചിനുകള്‍. റോക്കറ്റിന്റെ വലിപ്പവും, ഉപയോഗവും കണക്കിലെടുത്താണ് ഇത്തരം എഞ്ചിനുകള്‍ക്ക് രൂപം നല്‍കുന്നത്. ഒരു റോക്കറ്റിന് രണ്ട് ബൂസ്റ്റര്‍ എഞ്ചിനുകളെങ്കിലും നല്‍കാറുണ്ട്. ദ്രവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നതും ഖര ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നതും.

ഒരു വിജയചരിത്രം

ഇന്ത്യ ജന്മം കൊടുത്ത ബൂസ്റ്റര്‍ എഞ്ചിന് S-200 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇതേ ശ്രേണിയിലുള്ള നാസയുടെ എഞ്ചിന് ആര്‍.എസ്.ആര്‍.എം എന്നും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടേതിന് P-230 എന്നുമാണ് പേരു നല്‍കിയിട്ടുള്ളത്.

ഈ ഒരു നേട്ടത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ ഏറെയുണ്ട്. കാരണം, തിരുവനന്തപുരത്ത് പുതുതായി നിര്‍മ്മിച്ച സതീഷ് ധവാന്‍ സ്പേസ് സെന്ററിലാണ് ഇതിന്റെ പിറവി. ഈ എഞ്ചിന്‍ വികസിപ്പിച്ചെടുത്തതോ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രാജ്ഞരും.

ഖര ഇന്ധനം ഉപയോഗിക്കുന്ന S-200 ബൂസ്റ്റര്‍ എഞ്ചിന്‍ തിരുവനന്തപുരത്തെ ശ്രീഹരിക്കോട്ടയില്‍ നിന്നും 130 സെക്കന്റ് നേരം തീ തുപ്പി പറന്നുയര്‍ന്നപ്പോള്‍ കൂടെ ഉയര്‍ന്നത് ഇന്ത്യയുടെ കൂടി അഭിമാനമായിരുന്നു. 22 മീറ്റര്‍ നീളവും 3.2 മീറ്റര്‍ വ്യാസവുമുള്ള എഞ്ചിനില്‍ 200 ടണ്‍ ഖര ഇന്ധനം വരെ നിറയ്ക്കാം.

ജി.എസ്െല്‍.വി മാര്‍ക്ക് 3 യുടെ നിര്‍മ്മാണത്തിലെ നിര്‍ണായക ഘട്ടമാണ് ഞായറാഴ്ച കടന്നുപോയതെന്ന് ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ: ടി.കെ.അലക്സ് പറയുന്നു. ഈ പരീക്ഷണത്തിന് നേത്രുത്വം നല്‍കിയത് സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ ഡയറക്ടറായ എം.സി.ദത്തനായിരുന്നു.

ഈ ഒരു പരീക്ഷണത്തിലൂടെ ലോകശ്രദ്ധയിലേക്ക് ചന്ദ്രായാനു ശേഷം വീണ്ടും ഇന്ത്യ കടന്നു ചെല്ലുകയാണ്. ബഹിരാകാശ ഗവേഷണ രംഗത്ത് അമേരിക്കയുടെ നാസയോട് കിട പിടിക്കുന്ന വിധത്തിലാണ് ഇന്ത്യയുടെ വളര്‍ച്ച. ജി.എസ്.എല്‍.വി. മാര്‍ക്ക് 3 യുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ നാല് ടണ്‍ ഭാരമുള്ള പൈലോഡ് ബാഹിരാകാശത്തെത്തിക്കാനുള്ള ശേഷി ഇന്ത്യ കൈവരിക്കും.

ഇന്ത്യയുടെ ഈ രംഗത്തുള്ള അസൂയാവഹമായ വളര്‍ച്ച വരും തലമുറയ്ക്കും ലോകരാജ്യങ്ങള്‍ക്കും ഏറെ പ്രതീക്ഷകള്‍ക്ക് ഇടം കൊടുക്കുന്നതാണ്. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസ്.ആര്‍.ഒ ക്കും അവരുടെ സാങ്കേതിക വിദഗ്ദര്‍ക്കും ഈ നാടിന്റെ അഭിനന്ദനം എത്ര പറഞ്ഞാലും മതിയാവില്ല. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് കടന്ന് ചെന്ന് വിജയങ്ങള്‍ നേടുന്ന, പ്രപഞ്ച രഹസ്യങ്ങളെ പുറത്തെത്തിക്കാനുതകുന്ന ഒരുപാട് ഗവേഷണങ്ങള്‍ക്ക് നേത്രിത്വം നല്‍കുന്ന ഇവര്‍ക്ക് കൂടുതല്‍ നേട്ടങ്ങളിലെത്താന്‍ കഴിയുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്.....!!

0 വായന:

Post a Comment

© moonnaamidam.blogspot.com