അടൂരിനറിയുമോ ദേശീയ വാണിഭം??


മലയാള സിനിമയുടെ മഹാരഥന്മാരേ നിങ്ങള്‍ക്കിതെന്തു പറ്റി? ചലച്ചിത്ര ലോകത്തിന്റെ മറുപടി നിങ്ങള്‍ ഇത്ര പെട്ടെന്നൊന്നും പ്രതീക്ഷിച്ചു കാണില്ല,അല്ലേ? കുഴപ്പമില്ല, ഇടയ്ക്കിടയ്ക്ക് ഒരു മാറ്റം നല്ലതാണല്ലോ. ഇല്ലായിരുന്നെങ്കില്‍ ഇവിടെ പലതിനും സാക്ഷിയാവേണ്ടി വന്നേനെ.

അമ്പത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ഒരു ശരാശരി ചലച്ചിത്രാസ്വാദകനായ ഞാന്‍ ശരിക്കുമൊന്നമ്പരന്നു. കാരണം, കൊട്ടിഘോഷിക്കപ്പെട്ട പല മലയാള സിനിമകള്‍, കഥയില്‍ വ്യത്യസ്തം,വിവാദ സമ്പന്നം എന്നീ വിശേഷണങ്ങളോട് കൂടിയവ പുറംതള്ളപ്പെട്ടിരിക്കുന്നു. മിക്കവയും ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നവ.

വിഖ്യാത ചലച്ചിത്രകാരന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന അടൂര്‍ ഗോപാലക്രിഷ്ണന്റെയും, ടി.വി.ചന്ദ്രന്റെയും സിനിമകള്‍ യാതൊരു വിധ പരാമര്‍ശങ്ങള്‍ക്കും ഇട കൊടുക്കാതെയാണ് കടന്നുപോയത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരങ്ങളില്‍ നിരവധി പുരസ്കാരങ്ങള്‍ മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അവിടെ നിന്നുമാണ് ഈ ഒരവസ്ഥയിലേക്കുള്ള ഒരു എടുത്തു ചാട്ടം.

കെ.എം.മധുസൂദനന്‍ സംവിധാനം ചെയ്ത 'ബയോസ്കോപ്പ്' പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹമായി. രഞ്ജിത്തിന്റെ 'തിരക്കഥയെ' മികച്ച മലയാള ചലച്ചിത്രമായി തെരെഞ്ഞെടുത്തു. ഈ രണ്ടു നേട്ടങ്ങളൊഴിച്ചാല്‍ അമ്പത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ മലയാളത്തിന് കടുത്ത നിരാശ തന്നെയാണ് സമ്മാനിച്ചത്. മികച്ച മലയാള ചിത്രത്തിന് പുരസ്കാരം നേടിയ 'തിരക്കഥ' സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ വലിയ സംസാര വിഷയമായില്ല എന്ന വസ്തുത മറക്കരുത്.

ആധുനികതയുടെ 'ബയോസ്കോപ്പ്'


മലയാളികള്‍ക്കിടയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചലച്ചിത്രങ്ങള്‍ കടന്നു വരുന്നതിന്റെ ചരിത്രം പറയുന്ന കഥയാണ് ബയോസ്കോപ്പിലൂടെ സംവിധായകന്‍ കെ.എം.മധുസൂദനന്‍ ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ബയോസ്കോപ്പ് പ്രദര്ശനം നടത്തിയ വാറുണ്ണി ജോസഫിന്റെ ജീവിത കഥയുടെ പരിച്ച്ചേദമാണ് ഈ ചിത്രം. ബയോസ്കോപ്പിന്റെ കടന്നു വരവിനെ പ്രതീക്ഷയോടെയും ഭീതിയോടെയും നോക്കിക്കാണുന്ന കേരള സമൂഹം അതിനോട് എപ്രകാരം പ്രതികരിക്കുന്നു എന്നും ഈ ചിത്രം കാട്ടിത്തരുന്നു. തികച്ചും ശാന്തമായ അന്തരീക്ഷത്തിലൂടെ കടന്നു പോയി ചെറിയൊരു അസ്വാരസ്യത്തില്‍ അവസാനിക്കുമെങ്കിലും കാഴ്ച്ചക്കാരന് പുത്തന്‍ അനുഭവ പ്രതീതി ഈ ചിത്രം നല്‍കുന്നുണ്ട്.

തഴയപ്പെട്ട 'തിരക്കഥ'

രഞിത്ത് സംവിധാനം ചെയ്ത 'തിരക്കഥ' സിനിമയ്ക്കുള്ളിലെ സിനിമയിലൂടെ സഞ്ചരിച്ചു വരുന്നു. യുവ സംവിധായകനായ അക്ബറിലൂടെ മുന്നോട്ട് പോകുന്ന കഥ ഒരു പ്രശസ്ത സിനിമാ താരത്തിന്റെ ജീവിത കഥയുടെ ചലച്ചിത്രാവിഷ്കാരമാണെന്ന് സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു. സിനിമയിലെത്തി പരസ്പരം പ്രണയിച്ച് വിവാഹിതരാവുകയും തുടര്‍ന്ന് ബന്ധമവസാനിപ്പിച്ച് പ്രൊഫഷന്‍ മോഹവുമായി ചലച്ചിത്ര ലോകത്ത് തുടരുകയും ചെയ്യുന്ന താരം അവസാനം കാന്‍സറിനു മുന്നില്‍ കീഴടങ്ങുകയാണ്. അവരുടെ അന്ത്യനാളുകളില്‍ അക്ബര്‍ നല്‍കുന്ന സ്നേഹ പരിചരണം കഥകളുടെയും കുറ്റങ്ങളുടെയും ഏറ്റുപറച്ചിലുകള്‍ക്ക് വേദിയൊരുക്കുന്നു. കാഴ്ച്ചക്കാരന്റെ കണ്ണുകളെ ഈറനണിയിക്കാനുതകുന്ന ഒരുപാട് രംഗങ്ങള്‍ വളരെ തന്മയത്വത്തോടെ രഞിത്ത് അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിലെല്ലാം ഒരു പരിധി വരെ അദ്ദേഹം വിജയിച്ചിരിക്കുന്നു.സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ ജൂറികളാല്‍ തഴയപ്പെട്ട ഈ തിരക്കഥ എന്തുകൊണ്ട് മലയാളത്തിലെ മികച്ച ചലച്ചിത്രമായി ദേശീയ പുരസ്കാര വേദിയില്‍ വന്നു എന്ന്‍ എത്ര ചിന്തിച്ചിട്ടും മനസിലാവുന്നില്ല. ഒരു പക്ഷേ, എല്ലാവരും പറയുന്നതു പോലെ 'വ്യക്തി പ്രഭാവം' അവിടെ പ്രതിഫലിച്ചിട്ടുണ്ടാവില്ല.

എന്ത് ആണ്..എന്ത് പെണ്ണ്..??

തകഴി ശിവശങ്കരപ്പിള്ളയുടെ നാല് കഥകളെ ആസ്പദമാക്കി അടൂര്‍ ഗോപാലക്രിഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഒരാണും രണ്ടു പെണ്ണും'. സാഹചര്യമാണ് ഒരാളെ കുറ്റവാളിയാക്കുന്നത് എന്ന സ്ഥിരം ഡയലോഗ് പുനഃസ്രിഷ്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ.കള്ളന്റെ മകന്‍,നിയമവും നീതിയും, ഒരു കൂട്ടുകാരന്‍, പങ്കിയമ്മ എന്നീ കഥകളാണ് ഇതിനായി അടൂര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രാമാണിത്. ഇതേ ചിത്രത്തിനു തന്നെ മികച്ച സംവിധായകനും,തിരക്കഥക്രിത്തിനുമുള്ള സംസ്ഥാന അവാര്‍ഡ് അടൂരിനെ തേടിയെത്തി. പക്ഷേ അതിനൊന്നും ദേശീയ തലത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ പോയി.

'സീരിയല്‍ നിലവാരമുള്ള ഒരു ചിത്രം'- ഇതായിരുന്നു ഈ ചിത്രത്തെപ്പറ്റി ടി.വി.ചന്ദ്രന്റെ കമന്റ്. അതെന്തോ ആയിക്കോട്ടെ, തഴയപ്പെട്ടവന്റെ ചേതോവികാരം എന്നു പറഞ്ഞ് വേണമെങ്കില്‍ തള്ളിക്കളയാം. പക്ഷേ, 'അടൂര്‍' എന്ന ആ വ്യക്തിയുടെ ഒരു കേന്ദ്രീക്രിത വലയം സംസ്താന ജൂറിയില്‍ ഉത്ഭവിച്ചിട്ടുണ്ടോ എന്നൊരു സംശയം. കാരണം, ഇതിലും മികച്ച ചിത്രങ്ങളായ തിരക്കഥയും തലപ്പാവുമെല്ലാം ശ്രദ്ധിക്കപ്പെടാതെ പോവുമ്പോള്‍ ഒരു സാധു ജന സമ്പര്‍ക്കം പോലുമില്ലാത്ത ഇത്തരം സിനിമകള്‍ എങ്ങിനെ നേട്ടം കൊയ്യുന്നു? സാധാരണക്കാരന് മനസിലാവാത്തതാണ് ഉത്തമ സിനിമയെന്ന മിഥ്യാ ധാരണയെ മുറുകെപ്പിടിക്കുന്ന അടൂരില്‍ നിന്ന് ഇനിയെങ്കിലും ഒരു മാറ്റം പ്രതീക്ഷിക്കാമോ.

പുരസ്കാര നേട്ടങ്ങള്‍ ഒരു മനുഷ്യനെ എത്രത്തോളം അഹങ്കാരിയാക്കും എന്നതിന്റെ പ്രതിഫലനമാണ് അരവിന്ദനെപ്പറ്റിയുള്ള അടൂരിന്റെ പ്രസ്താവന. അദ്ദേഹം പറഞ്ഞത് ശ്രദ്ധിക്കുക. "അരവിന്ദന്റെ ഒരൊറ്റ ചിത്രം പോലും വാല്യു ഉള്ളതായി തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ അദ്ദേഹത്തോട് ഒരാദരവും തോന്നിയിട്ടില്ല." ഇതില്‍ നിന്നും അടൂരിന്റെ പരപുച്ച്ച ബോധം നമുക്ക് മനസിലാക്കാം. അടൂരിന്റെ എത്ര ചിത്രങ്ങള്‍ കാലത്തെ അതിജീവിക്കും എന്ന് കാണാനിരിക്കുന്നതേയുള്ളൂ. അരവിന്ദന്‍ അത് തെളിയിച്ചു കഴിഞ്ഞതാണെന്ന് ഒരുനിമിഷം ചിന്തിക്കുക.

അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം ഒന്നും പ്രതികരിക്കുന്നില്ല എന്നാണ് അടൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. അതെന്തായാലും നന്നായി. ഇല്ലെങ്കില്‍ മലയാള ചലച്ചിത്ര സമൂഹം ഒന്നടങ്കം പ്രതികരിച്ചേനെ..!!

ചന്ദ്രന്റെ വിലാപങ്ങള്‍..!

മുസ്ലിം തീവ്രവാദവുമായി ചന്ദ്രന്‍ നടക്കാന്‍ തുടങ്ങിയിട്ട് കാല്‍ം കുറെയായി. ഒന്നും അങ്ങോട്ടേശുന്നില്ലെന്നു മാത്രം. ഇപ്പോഴും വന്നിരിക്കുന്നത് അതുപോലൊന്നുമായാണ്, 'വിലാപങ്ങള്‍ക്കപ്പുറം'. ഗുജറാത്ത് കലാപത്തില്‍ നിന്നും രക്ഷപ്പെട്ട് കേരളത്തിലെത്തുന്ന ഒരു പെണ്‍കുട്ടി കേരളത്തിലെ മുസ്ലീങ്ങ്ലാല്‍ വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാവുന്നതാണ് ചിത്രത്തിന്റെ ഇതിവ്രിത്തം. ഈ ചിത്രം എങ്ങിനെ മത്സര രംഗത്തെത്തി എന്നുവരെ ആലോചിക്കേണ്ടുന്ന ഒരു വസ്തുതയാണ്. ശരാശരി നിലവാരത്തില്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ മീരാ ജാസ്മിന്റെ അഭിനയം മാത്രം എടുത്തുപറയാവുന്ന ഒന്നാണ്.

ഇത്തരം മായയും മന്ത്രവും കൊണ്ടാണ് ചന്ദ്രന്‍, അടൂരിനെ വിമര്‍ശിക്കാന്‍ നടക്കുന്നത്. കഴിവുണ്ട്, പക്ഷേ അത് പുറത്തെടുക്കാനാവുന്നില്ല. എങ്കില്‍ പിന്നെ നാക്കിട്ടടിക്കാതെ അടൂരിനെപ്പോലെ നടന്നു കൂടെ. ജൂറിയിലുള്ള കുറച്ചു പേരെ തന്റെ കൂടെ കൂട്ടുക, ഒന്നുമില്ലെങ്കില്‍ പ്രത്യേക പരാമര്‍ശം നടത്താന്‍ പറയുക. ഇതൊക്കെയായാല്‍ മതി. ചന്ദ്രനും ഒരു അടൂരാവാം..!!

പടിയിറങ്ങിയ പ്രൗഡി

അമ്പത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ ജൂറി അദ്ധ്യക്ഷന്‍ ഷാജി.എന്‍.കരുണ്‍ പറഞ്ഞത് മലയാള സിനിമ വളരുന്നില്ലെന്നാണ്. മറ്റു ഭാഷാ ചിത്രങ്ങള്‍ മലയാള സിനിമകളേക്കാള്‍ മുന്നോട്ട് വളര്‍ന്നിരിക്കുന്നു. സാങ്കേതിക വിദ്യയിലും,വിഷയ സമീപനത്തിലും.

എന്തൊക്കെയായാലും കഴിഞ്ഞത് കഴിഞ്ഞു. ഇനി അടുത്ത തവണ മുണ്ട് മുറുക്കി ഇറങ്ങാം. അപ്പോഴും വേണം നിങ്ങളുടെയെല്ലാം മലര്‍ന്നു കിന്നുള്ള തുപ്പല്‍. ഇനിയെങ്കിലും ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് പൊരുതിക്കയറിക്കൂടെ....പുതിയൊരു ചലച്ചിത്ര രാശിക്കു വേണ്ടി....ഒന്നിച്ച്...ഒറ്റക്കെട്ടായ്..!!

5 വായന:

SAMEER VALIYAVALPPIL said...

നാട്ടുകാരാ....

ഇങ്ങിനെയും ചിലകാര്യങ്ങള്‍ ഉണ്ടല്ലേ.....
നല്ലത്....അഭിനന്ദനങ്ങള്‍....

രവീന്ദ്രന്‍ said...

വിനൂ,
അടൂരിനെ ഇത്രയ്ക്കും അടച്ചാക്ഷേപിക്കണോ?

സനാതനൻ | sanathanan said...

ഈ ആഴ്ചയിലെ മലയാളം വാരികയിൽ അടൂർ അരവിന്ദനെക്കുറിച്ച് പറഞ്ഞതിന് ജയചന്ദ്രൻ നായരുടെ മറുപടിയുണ്ട്.എന്തായാലും അടൂരിനെക്കുറിച്ച് ചർച്ചചെയ്തിട്ട് കാര്യമില്ല.മലയാളസിനിമയെക്കുറിച്ച് ചർച്ച ഇത്രപോരതാനും.

maneesarang said...

ഭൂരിപക്ഷ ബ്ലോഗര്‍മാരും തങ്ങളുടെ മത ഭ്രാന്ത് പ്രചരിപ്പിക്കാന്‍ ബ്ലോഗ്‌ ഉപയോഗപ്പെടുത്തുമ്പോള്‍ കാലികവും വെത്യസ്ഥങ്ങളുമായ രണ്ടു വിഷയവുമായി പിറവി എടുത്തിരിക്കുന്ന മഷിപാത്രത്തിന് അഭിനന്ദനങ്ങള്‍....! കാലങ്ങളായി മലയാള ചലച്ചിത്ര പ്രേക്ഷന്റെ മനസിലുള്ളതും, തുറന്നു പറഞ്ഞാല്‍ മണ്ടനായിപ്പോകുമോ എന്ന ഭയവും മൂലം,,, മാധ്യമങ്ങളും, ചലച്ചിത്ര നിരൂപകരും വിഗ്രഹ പ്രതിഷ്ഠ നടത്തിയ പലരില്‍ ഒന്നാമനാണ്‌ അടൂര്‍...!അന്താരാഷ്ട്ര സിനിമ ലോബിയുടെ ഇന്ത്യന്‍ പ്രധിനിധികളില്‍ മുമ്പനാണ് ഇദ്ദേഹം....ഇത് സംവിധായകന്‍ കമല്‍ കുറെ മുന്‍പ് തുറന്നടിച്ചിരുന്നു...ഇപ്പോള്‍ രഞ്ജിത്തും....!!ഇതൊരു തുടക്കമാണ് ...ലോക ക്ലാസ്സിക് സിനിമകള്‍ കാണാന്‍ സാധാരണക്കാരന്‌ പോലും സാദ്ധ്യതകള്‍ നിലനില്‍ക്കുന്ന ഇക്കാലത്ത് ...ഇനി അധികമൊന്നും മണ്ടരാകാന്‍ മലയാള പ്രേക്ഷകന്‍ തയ്യാറാവുമെന്ന് തോന്നുന്നില്ല...!എന്നാല്‍ ടി വി ചന്ദ്രനേയും അടൂരിനേയും ഒരേ തൊഴുത്തില്‍ കെട്ടുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്... ആര്‍ട്ട്‌ സിനിമായവണമെങ്കില്‍ പഴയ കാല കഥയാവണമെന്ന് നിര്‍ബന്ധമുള്ള അടൂരും അദ്ദേഹത്തിന്റെ ഭക്തന്മാരും ഈ മെല്ലെപ്പോക്ക് സിനിമകളുടെ കാലം കഴിഞ്ഞു എന്ന് തിരിച്ചറിയുമോ ആവോ....?

n.b.suresh said...

njan adoorinte aradhakanalla, aswadakananu. adoorinte nilapadukalodu yojikkatha oral. especially addeham aravindane kuriche paranjathu. samakalina malayalam varika nadathiya charcha kanditundakumallo?

Post a Comment

© moonnaamidam.blogspot.com