ഗൂഗിളിനെ ഭയക്കേണ്ടതുണ്ടോ..??




കേരളത്തിനെന്താണിത്ര ഭയം? സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിള്‍ കേരളത്തിലെ ഉള്‍പ്രദേശങ്ങളുടെ മാപ്പിങ്ങ് തയ്യാറാക്കുന്നു എന്നു കേട്ടപ്പോള്‍ തുടങ്ങിയതാണ്. കേരളത്തിനു മാത്രമാണോ ഈ സുരക്ഷാ ഭീഷണി? ചൈനയില്‍ പോലും ഗൂഗിള്‍ ഇത്തരം പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നോര്‍ക്കണം. അപ്പോള്‍ പിന്നെ ഈ കൊച്ചു കേരളം എന്തിനാണാവോ ഇത്ര ഭയപ്പെടുന്നത്. നിലവില്‍ ഗൂഗിള്‍ എര്‍ത്ത്, ഗൂഗിള്‍ മാപ്പ്, വിക്കി മാപ്പിയ എന്നീ ഓണ്‍ലൈന്‍ ഭൂപടങ്ങളില്‍ കേരളത്തെ ഇതുവരെ ഇവരാരും കണ്ടിട്ടില്ലേ.?


വിവര സാങ്കേതികതയുടെ പുത്തന്‍ മേഖലകളില്‍,ഇത്രയും വലിയ ഐ.ടി ഭീമന്മാരായ ഗൂഗിള്‍ എന്തുകൊണ്ട് കേരളത്തിലെത്തി എന്ന് ഇവരാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പെട്ടെന്നുള്ള ഒരു കടന്നു വരവൊന്നുമായിരുന്നില്ല അവരുടേത്. ഇന്റര്‍നെറ്റ് ഉപ്ഭോക്താക്കളുടെ എണ്ണത്തില്‍ കേരളത്തിന്റെ സ്താനം ഇന്ത്യയിലെ മറ്റു സംസ്താനങ്ങളേക്കാള്‍ ഒരുപാട് മുന്നിലാണെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. ആ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്താനത്തിലാണ് ഗൂഗിളിന്റെ കടന്നുവരവ്. ദൈവത്തിന്റെ സ്വന്തം നാടിനെ ലോകത്തെങ്ങുമെത്തിക്കാന്‍ കിട്ടിയ ഈ അവസരം വിനിയോഗിക്കാതെ അവരെ എങിനെ ആട്ടിയ്യോടിക്കാമെണാണ് ഇവിടത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആലോചന.

കേരള റവന്യു വകുപ്പിന്റെ കീഴിലുള്ള സര്‍വ്വേ പദ്ധതിയായ 'ഭൂമി കേരളം' ഉദ്യോഗസ്തര്‍ പറയുന്നത് ശ്രദ്ധിക്കുക. കേരളത്തിലെ ലൊക്കേഷന്‍ സര്‍വ്വേ പോലുള്ള സര്‍വ്വേകളും മറ്റും നടാത്താന്‍ ഗൂഗിള്‍ എര്‍ത്താണ് അവര്‍ ഉപയോഗിക്കുന്നതത്രെ. അവര്‍ ഇത്തരത്തില്‍ അത് ഉപയോഗിക്കണമെങ്കില്‍ അതിന്റെ വിശ്വാസ്യത എത്രമാത്രം ഉണ്ടായിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.

ഗൂഗിള്‍ പറയുന്നത്, ഈയൊരു പദ്ധതി പ്രകാരം ഉപഗ്രഹ സഹായത്തോടെ ഭൂപടങ്ങള്‍ ലഭ്യമാക്കുന്ന ഗൂഗിള്‍ എര്‍ത്ത് എന്ന പ്രോഗ്രാമില്‍ കേരളത്തിലെ ഊടുവഴികള്‍ മുതല്‍ ബഹുനില മാളികകള്‍ വരെ രേഖപ്പെടുത്തി അതിന്റെ വിശ്വാസ്യത ഒന്നുകൂടി ഉറപ്പിക്കാനുള്ള പരിശീലനമാണ് കേരളാ മാപ്പിങ്ങ് വഴി നല്‍കാനുദ്ദേശിക്കുന്നതെന്നാണ്. അതിനായി കേരള റവന്യു വകുപ്പിന്റേതടക്കം വിവിധ വകുപ്പുതല മേധാവികളേയും മുതിര്‍ന്ന ഉദ്യോഗസ്തരേയും ഫെബ്രുരി അഞ്ചിന് നടക്കുന്ന യോഗത്തിന് ഗൂഗിളിന്റെ പ്രാദേശിക ഉദ്യോഗസ്തര്‍ ക്ഷണിച്ചിട്ടുണ്ട്.

ഈ കേരളത്തില്‍ വന്ന് വിവാദപരമായി എന്തെങ്കിലും നടത്തി ഒന്നും നേടേണ്ട ഒരാവശ്യമില്ലാത്തവരാണ് വരാന്‍ പോകുന്നത്. അവരെത്തുന്നതിനു മുന്‍പേ അനാവശ്യ വിവാദങ്ങളു (ആവശ്യമാണോ എന്നറിയില്ല.) ണ്ടാക്കി അവരെ പിണക്കിയയക്കണോ? സര്‍ക്കാര്‍ രേഖകളും, സര്‍വ്വേ ഫലങ്ങളും ഒന്നും തന്നെ ഗൂഗിളിനു മാപ്പിങ്ങ് പാര്‍ട്ടിയില്‍ നല്‍കില്ലെന്ന് ആദ്യം തന്നെ 'ഭൂമി കേരളം' പദ്ധതിയുടെ വക്താക്കള്‍ അറിയിച്ചിട്ടുണ്ട്. സര്‍കാരിന്റെ ഒരു വിഭാഗം (രഹസ്യാന്വേഷണം) ഗൂഗിളിനെ എതിര്‍ക്കുമ്പോഴും, റവന്യു വിഭാഗം അവരെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. ഓണ്‍ലൈന്‍ ഭൂപട നിര്‍മ്മാണത്തിലെ സാങ്കേതിക വിദ്യയിലുള്ള അവരുടെ വൈദഗ്ദ്യം പരമാവധി എങ്ങിനെ നമ്മുടെ സര്‍വ്വേയില്‍ ഉള്‍പ്പെടുത്താം എന്നുവരെ അവര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു. ഒരു പക്ഷെ, ഗൂഗിളിന്റെ ഈ ഒരു പ്രൊജക്ട് 'ഭൂമി കേരളം' പദ്ധതിക്ക് അവരുടെ പ്രഖ്യാപിതമായ ലക്ഷ്യത്തിലേക്കുള്ള ഒരു ഊടുവഴിയായി മാറില്ലെന്നാരു കണ്ടു..?

ഇത്രയൊക്കെ അറിയാമെങ്കിലും കേരളാ മാപ്പിങ്ങ് പാര്‍ട്ടി കേരളത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രഹസ്യാന്വേഷണ മേധാവികള്‍. കേരളത്തിലെ തന്ത്ര പ്രധാനമായ സ്തലങ്ങളുടെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത് തീര്‍ച്ചയായും സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് അവര്‍ പറയുന്നത്. ഒരു കാര്യം ഞാനവരോട്ചോദിക്കട്ടെ. ചൈനക്ക് ഇത്തരം തന്ത്ര പ്രധാനമായ സ്തലങ്ങളൊന്നുമുണ്ടായിരുന്നില്ലേ.?

സംസ്താനത്തിന്റെ ഒരോ സ്തലങ്ങളും ഒരു മീറ്റര്‍ സൂക്ഷ്മാനുപാതത്തിലാണ് ഗൂഗിള്‍ ഉപഗ്രഹം വഴി മാപ്പിങ്ങിനു വിധേയമാക്കുന്നത്. തീര്‍ച്ചയായും ഒരു നിശ്ചിത സ്തലത്തെപ്പറ്റിയുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഇതില്‍ ലഭ്യമാകുമെന്ന് ഏതാണ്ടുറപ്പാണ്. എങ്കില്‍ ഇതിന്റെ സാങ്കേതിക വശങ്ങളെപ്പറ്റിയൊന്നും ആലോചിക്കാതെ ഇതിനി ഇവിടെ വേണ്ട എന്നു പറയുന്ന രീതി ശരിയാണോ? ഭീകരവാദികള്‍ പലരും കേരളത്തില്‍ ഉണ്ടുറങ്ങിപ്പോകുന്ന ഈ സമയത്ത്, അതൊന്നും കാണാതെ ഈ രഹസ്യാന്വേഷണ വകുപ്പ് എന്തിനാണാവോ ഗൂഗിളിന്റെ നെഞ്ചത്ത് കയറുന്നത്.

ഇന്ത്യയിലെന്നല്ല ലോകത്തിലെ തന്നെ അറുപത്തഞ്ചു ശതമാനത്തോളം ഭൂമിശാസ്ത്രപരമായ സര്‍വ്വേകള്‍ക്കും ഗൂഗിള്‍ എര്‍ത്തിന്റെ സഹായം സ്വീകരിക്കുന്നുണ്ടെന്ന് കണക്കുകളില്‍ കാണുന്നു. ആ വസ്തുത കേരളത്തിലെ റവന്യു ഉദ്യോഗസ്തര്‍ സമ്മതിക്കുന്നുമുണ്ട്. എങ്കില്‍ പിന്നെ ഇത്തരം ഉദ്യമങ്ങളെ നമ്മള്‍ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്. അല്ലാതെ അവരെ എതിര്‍ത്ത് യാത്രയാക്കുകയാണോ.? ഇനി അവര്‍ ഇവിടെ നിന്നു പോയാല്‍ കൂടുതല്‍ സുരക്ഷാ ഭീഷണികളുള്ള മുംബൈയിലും ഡല്‍ഹിയിലുമൊക്കെ അവര്‍ ഈ പദ്ധതി നടപ്പിലാക്കുന്നതായി നമുക്കു കാണേണ്ടി വന്നേക്കാം. അന്നു പക്ഷെ ദുഃഖിച്ചിട്ട് കാര്യമുണ്ടാകില്ല.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവും പ്രധാനപ്പെട്ട മേഖലകള്‍ മൂന്നെണ്ണമാണ് കേരളത്തിലുള്ളത്. വിക്രം സാരാഭായ് സ്പേസ് സെന്റര്‍, ദക്ഷിണ മേഖല വ്യോമകേന്ദ്രം, ഷിപ്പ് യാര്‍ഡ്. ഇവ കഴിഞാല്‍ പിന്നെ വരുന്നത് ഗുരുവായൂരും, ശബരിമലയുമാണ്. ഇത്തരത്തിലുള്ള രേഖകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായാല്‍ മേല്പ്പറഞ്ഞ സ്തലങ്ങളില്‍ സുരക്ഷാ ഭീഷണി വലിയ പ്രശ്നങ്ങള്‍ സ്രിഷ്ട്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇനി ഒരു കാര്യം ചോദിക്കട്ടെ ഈ രഹസ്യാന്വേഷകരോട്. ഗൂഗിള്‍ എങ്ങിനെയാണീ വിവരങ്ങള്‍ ഇന്റെര്‍നെറ്റില്‍ ചേര്‍ക്കുന്നതെന്നറിയാമോ. അവര്‍ പറയുന്നത് പ്രധാനപ്പെട്ട റോഡുകള്‍, ബാങ്കുകള്‍, ആശുപത്രികള്‍ തുടങ്ങിയവ ഗൂഗിള്‍ എര്‍ത്തില്‍ ഉള്‍പ്പെടുത്താനാണെന്നാണ്. അപ്പോള്‍ പിന്നെ ഇതിനോട് രൂപസാദ്രിശ്യമുള്ള വിക്കി മാപ്പിയയ്ക്കെതിരെ എന്താ നിങ്ങള്‍ നടപടിയെടുക്കാത്തത്? എന്താ നിങ്ങളിതുവരെ അത് കണ്ടില്ലേ..?? അതോ ഐ.ടി ഭീമന്മാര്‍ക്കെതിരെ പലതും പറഞ്ഞ് കേരളത്തില്‍ ഇങ്ങിനെയൊരു ഡിപ്പാര്‍ട്മെന്റ് ഉണ്ടെന്ന് നാലാളെ അറിയിക്കാനുള്ള വ്യഗ്രതയാണോ. എന്തായാലും കാത്തിരിക്കാം. വന്നാലും പോയാലും ഗൂഗിളിനെന്താ.....ഓണം പിറന്നാലും ഉണ്ണി പിറന്നാലും കഞ്ഞി, കോരന് കുമ്പിളില്‍ തന്നെ....!!!!

6 വായന:

Anonymous said...

ഭീകരന്മാരോടെന്താ....വല്ല പ്രത്യേക അനുഭാവം വല്ലതുമുണ്ടോ..??

വിനീത് നായര്‍ said...

#അജ്ഞാത:
അനുഭാവം ഭീകര‍ന്മാരോടല്ല.ഇവിടുത്തെ ഭാവി തലമുറയോടാണ്.

Anonymous said...

സംശയങ്ങള്‍ ഒഴിവാക്കി കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് നല്ലതല്ലേ? ആ രീതിയില്‍ ഈ എതിര്‍പ്പിനെ കാണാം. ഗൂഗിള്‍ എന്തായാലും കോരന്‍ രക്ഷപ്പെട്ടുകൊള്ളട്ടെ എന്ന് വിചാരിച്ച് വരുന്നതല്ലാത്ത സ്ഥിതിക്ക് അവരെന്റു കരുതും എന്ന് നാം ആകുലരാകേണ്ട. നമുക്ക് വേണ്ടതില്‍ നല്ലത് നമുക്കെടുക്കാം

Vineeth Rajan said...

#അജ്ഞാത:

അതെ...അതു തന്നെയാണ് ഞാനും പറയുന്നത്....അല്ലാതെ അവരെ വേണ്ട എന്നു പറഞ്ഞ് എന്തിനാ തള്ളിക്കളയുന്നത്..??

Shebin said...

ലോകം കാലത്തിനൊത്തു മാറിക്കൊണ്ടിരിക്കുകയാണ്‌.അതിനൊപ്പം നമ്മളും മാറണ്ടേ.....
അതിലേക്കൊരു ചുവടുവെപ്പാകട്ടെ ഈ ഗൂഗിള്‍ മാപ്പിങ് പാര്‍ട്ടി
നമ്മള്‍ തീര്‍ച്ചയായും അതിനു പിന്തുണ കൊടുക്കണം

എന്‍.ബി.സുരേഷ് said...

godse ippol chirikkunnath swantham pallu kondavilla, kozhinju poyittundavum. tathinekkal koortha kodikkanakkinu dramstakal puthuthayi kilirkkunnu. jyonavante varikal orthu. pokumvazhingan kandal viswasichu pokaruthu, aradhichu pokaruthu. mathrubhumiyum kandirunnu. koottanadu alle N.pradeep kumar, dileep vaidyamadam thudangiyavare parichayamundo.

Post a Comment

© moonnaamidam.blogspot.com