Showing posts with label അഭിമുഖം. Show all posts
Showing posts with label അഭിമുഖം. Show all posts

ചന്ദ്രശേഖരന്‍ സമാനതകളില്ലാത്ത രക്തസാക്ഷി











ടി പി ചന്ദ്രശേഖരൻ വധത്തോട് പി സുരേന്ദ്രൻ പ്രതികരിക്കുന്നു:

രാഷ്ട്രീയ കൊലപാതകങ്ങള്‍ പ്രാദേശിക തലത്തിലല്ലാതെ സംസ്ഥാന തലങ്ങളില്‍ പലപ്പോഴും ചര്‍ച്ചചെയ്യപ്പെടാറില്ല. എന്നാല്‍ അഴീക്കോടന്റെ മരണത്തിന് ശേഷം ചന്ദ്രശേഖരന്റെ മരണത്തിന് കേരളരാഷ്ട്രീയത്തില്‍ ഇത്രയേറെ പ്രധാന്യം വരാന്‍ എന്താണ് കാരണം?


ലോകമെങ്ങും കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരി ക്കുന്ന ഈ സമയത്ത് ചന്ദ്രശേഖരന്‍ ഉയര്‍ത്തിയ ആശയങ്ങള്‍ക്ക് പൊതുവെ ആഗോളതലത്തില്‍ ഒരു മാനമുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രദേശികത ലത്തിലായിരുന്നു വെങ്കിലും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും, ആശയ ങ്ങളുമെല്ലാം ഒരു കരുത്തുറ്റ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് ഒരിക്കലും നഷ്ടപ്പെടു കൂടാന്‍ പാടാത്തവയായിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ചന്ദ്രശേഖരന്‍ ഒരു പ്രദേശിക രാഷ്ട്രീയക്കാരനല്ലായിരുന്നു. തൊണ്ണൂറുകള്‍ക്ക് ശേഷം കമ്മ്യൂണി സ്റ് പാര്‍ട്ടി നേരിച്ചുകൊണ്ടിരിക്കുന്ന വലിയൊരു പ്രതിസന്ധി അതിന്റെ പ്രത്യയശാ സ്ത്ര വ്യതിയാനമാണ് അതു കൊണ്ട് തന്നെ ആ ഒരു മാറ്റത്തില്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുനില്‍കുന്നവരെ അഖിലേന്ത്യതലത്തില്‍ ഒന്നിപ്പിക്കുന്നതിന് ഈ അടുത്ത കാലങ്ങളില്‍ ചന്ദ്രശേഖരന്‍ വളരെ നന്നായി പരിശ്രമിച്ചിരുന്നു. ഗ്ളോബ ലൈസേഷന്‍, മള്‍ട്ടി നാഷണല്‍ കാപ്പിറ്റല്‍, കോര്‍പ്പറേറ്റീവ് ചൂഷണം എന്നിവയെ എല്ലാം അംഗീകരിക്കുന്നതരത്തിലേക്ക് പാര്‍ട്ടിയും ആശയങ്ങളും മാറിയപ്പോള്‍ പാര്‍ട്ടി നേരിട്ടവിമര്‍ശനങ്ങള്‍, അത് പാര്‍ട്ടികകത്തു നിന്നോ പുറത്തു നിന്നോ ആയാലും അതിനെയൊന്നു ചര്‍ച്ചചെയ്യാനോ, തിരുത്താനോ പാര്‍ട്ടി ഒരിക്കലും ശ്രമിച്ചില്ല. കമ്മ്യൂണിസ്റ്ആശയങ്ങള്‍ പറഞ്ഞു നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ കോര്‍പ്പറേറ്റു കള്‍ക്ക് വളരെയധികം സ്വീകാര്യമായ തരത്തിലുള്ള നിലപാടുകളാണ് പാര്‍ട്ടി മുന്നോട്ട് വച്ചുകൊണ്ടിരിക്കുന്നതും സമീപകാലത്തൊന്നും ഒരു ജനകീയ പ്രശ്നങ്ങളും ഏറ്റെടുത്തു കൊണ്ട്പാര്‍ട്ടി സമര മുഖങ്ങളിലിറങ്ങിയിട്ടില്ല. BOT വിഷയങ്ങളില്‍ നിന്ന് പിന്മാറുകയും, കാലിക്കറ്റ് വിയസിയുടെ രാജിക്ക് വേണ്ടി ഒരു കപട പ്രക്ഷോഭം നയിക്കുകയുമാണ് ഇപ്പോള്‍ CPM ചെയ്യുന്നത്. അങ്ങനെ ഇല്ലാത്ത ഒരു സമര മുഖത്തേയ്ക്ക് വരികയും മറിച്ച് യഥാര്‍ത്ഥത്തിലുള്ള പ്രശ്നങ്ങളെ തമസ്കരിക്കുക യുമാണ് പാര്‍ട്ടി ചെയ്യുന്നത്.
മുതലാളിത്ത നയങ്ങളെ പരസ്യമായി പിന്തുണയ്ക്കാന്‍ തുടങ്ങിയതു മുത ലാണ് പാര്‍ട്ടിക്കകത്ത് ആശയ സമരങ്ങള്‍ ശക്തമാവാന്‍ ആരംഭിച്ചത്. ഇത്തരം ആശയ സമരങ്ങള്‍ പണ്ടുമുണ്ടായിരുന്നു വിപ്ളവ പാതയെ സംബന്ധിച്ചുള്ള ഇത്തര ത്തിലുള്ള ആശയസംഘട്ടനങ്ങളില്‍ നിന്നാണ് നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ പണ്ട് രൂപം കൊണ്ടത്.
മുഖ്യധാര കമ്മ്യൂണിസ്റ് നേതാക്കളുടെ എല്ലാ കച്ചവട താത്പര്യങ്ങളും ഇന്ന് പാര്‍ട്ടിക്കകത്ത് സംരക്ഷിപ്പെടുന്നുണ്ട് ഭൂമിയുടെ ജനിതകപദാര്‍ത്ഥങ്ങളുടെ ഉദ്ഘനനം, വിപണനം എന്നിവയെക്കുറിച്ച് യാതൊരു വ്യത്യസ്തമായ കാഴ്ച്ചപ്പാടും പാര്‍ട്ടിക്കില്ല. അവയെല്ലാം മാഫിയ വത്കരിക്കപ്പെട്ട് പോവുമ്പോള്‍ അതിന്റെ കമ്മീഷന്‍ ഏജന്റുകളായി പാര്‍ട്ടിനേതാക്കള്‍ മാറുന്നു. പാര്‍ട്ടിക്ക് ഇന്ന് യാതൊരു പ്രത്യയശാസ്ത്രവുമില്ല. ഇതിനെതിരെ അഖിലേന്ത്യാതലത്തില്‍ തന്നെ നടക്കുന്ന മുന്നോറ്റങ്ങളുടെ ജനാധിപത്യപരമായ മുഖത്തോടു കൂടിയ, മാനവിക മുഖത്തോടു കൂടിയ നന്മയിലധിഷ്ഠിതമായ ഒരു ഇടതുപക്ഷത്തിന്റെ ആലോചന നടക്കുന്നതിനി ടയിലാണ് ചന്ദ്രശേഖരന്റെ ഒഞ്ചിയം പ്രസ്ഥാനം രൂപം കൊള്ളുന്നത്. പ്രത്യയശാ സ്ത്രപരമായി അത്തരമൊരു മൂവ്മെന്റുണ്ടാക്കാന്‍ മാത്രം കെല്പ്പുള്ളതല്ല. ഒഞ്ചിയ ത്തെ ഞങജ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം കുറെക്കാലമായി ഒഞ്ചിയ ത്തെ സഖാക്കളെ എനിക്ക് അറിയാം. അവര്‍ ഒരുപാട് നന്മയുള്ളവരാണ്. ജനശക്തി വാരിക വിശേഷിപ്പിച്ച പോലെ ചന്ദ്രശേഖരന്‍ നന്മയുടെ ഒരു പൂമരം തന്നെ യായിരുന്നു. അതു കൊണ്ടാണ് ആളുകള്‍ അദ്ദേഹത്തോടൊപ്പം ഇറങ്ങി വന്നതും എന്നാല്‍ ആ നാട്ടിലെ ഭൂരിഭാഗം വരുന്ന സഖാക്കള്‍ക്കും പുതിയ ഇടുപക്ഷത്തെ പ്പറ്റിയുള്ള ആഗോള വായനകളോ പുതിയ കണ്ടെത്തലുകളോ ഒന്നുമില്ല. കേര ളത്തില്‍ മാഫിയാവത്കരിക്കപ്പെട്ട ഒരു ഇടതു പക്ഷ മുഖത്തിന് എതിരായിട്ടാണ് അവര്‍ അറിഞ്ഞോ അറിയാതെയോ ചന്ദ്രശേഖരനൊപ്പം നിന്നത്. പിന്നീട് ചന്ദ്രശേഖരന്റെ ഈ പോരാട്ടം അഖിലന്ത്യാ തലത്തിലേക്ക് നീങ്ങിയപ്പോള്‍ പാര്‍ട്ടി ഭയന്നു. കാരണം 1980കള്‍ മുതല്‍ ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ലാത്ത വടകര മണ്ഡലത്തില്‍ അര ലക്ഷത്തോളം വോട്ടീന് പാര്‍ട്ടി സ്ഥാനാര്‍ത്ഥി തോറ്റപ്പോള്‍ തന്നെ അവര്‍ വരാന്‍ പോകുന്ന അപകടത്തെപ്പറ്റി മുന്‍കൂട്ടി കണ്ടു കഴിഞ്ഞിരുന്നു.

മറ്റൊന്ന്, ഇടതു പക്ഷത്തിന്റെ ഫാസിസ്റ് മുഖത്തിനെതിരായ പ്രതികരണങ്ങള്‍ പല കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. അതില്‍ പ്രതിഷേധിച്ചുള്ള വിട്ടുപോരലുകളും ഉണ്ടായിട്ടുണ്ട്. പക്ഷേ അതിന്റെ ബദല്‍ ഇടതുപക്ഷം വിട്ട് വലതുപക്ഷത്തേക്ക് പോവലല്ല എന്ന് ചന്ദ്രശേഖരന്‍ തെളിയിച്ചു ഇടതു പക്ഷത്തുമുള്ള ജീര്‍ണതകള്‍ ക്കെതിരായി പാര്‍ലിമെന്ററി വ്യാമോഹങ്ങളില്ലാത്ത ഒരു പോരാട്ടമായിരുന്നു. ചന്ദ്രശേഖരന്‍ നടത്തിയത് വലതു പക്ഷത്തോട് സന്ധിചെയ്താല്‍ തന്റെ പാര്‍ട്ടിയും കാലഹരണപ്പെട്ട്, പ്രസക്തി നഷ്ടപ്പെട്ട് പോവുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സത്യത്തില്‍ സി.പി.എം. ഭയന്നതും അതു തന്നെയായിരുന്നു. സി.പി.എംമാണോ കൊലപാതകത്തിനുത്തരവാദി എന്നു പറയാന്‍ ഞാനാളല്ല. അത് അന്വേഷണത്തില്‍ തീരുമാനിക്കപ്പെടേണ്ടതാണ്. പക്ഷെ ഒഞ്ചിയത്ത് സി.പി.എം നേതാക്കന്‍മാര്‍ നിരന്തരമായി നടത്തിയിട്ടുള്ള പ്രസംഗങ്ങളു ടെയും, പ്രകടനങ്ങളുമൊന്നും തന്നെ CPM ന് നിഷേധിക്കാന്‍ കഴിയില്ല. ആ പ്രസംഗങ്ങളുമെല്ലാം അവരുടെ പ്രവര്‍ത്തനങ്ങ ളുടെയും പശ്ചാത്തലത്തിലാണ്,. വടകര, ഒഞ്ചിയം പ്രദേശങ്ങളിലെ സാധാരണ മനുഷ്യരെല്ലാം CPM നെ സംശയിച്ചത് ആ സംശയം കേരളത്തില്‍ ഉടനീളം വ്യാപിച്ച തില്‍ യാതൊരു അത്ഭുതവുമില്ലതാനും.

ഒഞ്ചിയത്തെ ഞാന്‍ വിശേഷിപ്പിക്കുക കേരളത്തിന്റെ ലിറ്റില്‍ ക്യൂബ എന്നാണ് CPM എന്ന പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്ത് ചന്ദ്രശേഖരന്‍ നെഞ്ചോട് ചേര്‍ത്ത ഒരു ഭൂപ്രദേശമാണ് ഒഞ്ചിയം അവിടെയുള്ള ജനങ്ങള്‍ക്ക് മറ്റേതൊരു കമ്മ്യൂണിസ്റ് നേതാക്കളെക്കാള്‍ പ്രിയങ്കരനായിരുന്നു ചന്ദ്രശേഖരന്‍ സത്യത്തില്‍ CPM നെ പിളര്‍ത്തുകയില്ല ചന്ദ്രശേഖരന്‍ ചെയ്തത്. നന്മനിറഞ്ഞ ഒരുപുതിയ CPM നെ വീണ്ടെടുത്ത് ഒഞ്ചിയത്ത് പ്രതിഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. സി.പിഎമ്മിന കത്തെ ഗുണ്ടാ മാഫിയാ താത്പര്യങ്ങളുമായിക്കഴിയുന്ന ഒരു ചെറു സംഘത്തില്‍ നിന്ന് പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ചന്ദ്രശേഖരന്‍ ഒരു കൂലംകുത്തിയായിരുന്നില്ല. മറിച്ച് കൂലത്തില്‍ നിന്ന് കൂലത്തെ നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിച്ച് തന്നെയൊടുങ്ങിയ ഒരു ധീരസഖാവാണ്, സമാനതകളില്ലാത്ത ഒരു ധീരരക്ത സാക്ഷിയാണ്.


ജീവിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രേശേഖരനേക്കാള്‍, കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍ ശക്തനാവുന്നത് എന്ത് കൊണ്ട്?

അതെപ്പോഴും അങ്ങനെയാണ് ക്രസ്തു ദേവനും നബിതിരുമേനിക്കും, ചെഗുവേരയ്ക്കുമെല്ലാം മരണശേഷമാണ് പ്രധാന്യം വര്‍ദ്ധിപ്പിച്ചത്. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെ, പ്രത്യേകിച്ച് കടത്തനാടന്‍ മണ്ണിലെ രക്തസാക്ഷിത്വത്തെനമ്മള്‍ സവിശേഷമായ രീതിയില്‍ കാണണം ഒഞ്ചിയം രക്തസാക്ഷികള്‍ എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ സി.പി.എമ്മിലെ തന്നെ വിശ്വാസസംഹിതയുടെ ഒരാണിക്കല്ലാ യിരുന്നു ആ ഒഞ്ചിയം രക്തസാക്ഷികളെ കുറിച്ച് ഇനി സംസാരിക്കാന്‍ സി.പി എമ്മിന് സാധിക്കില്ല. എല്ലാ രക്തസാക്ഷി കുടുംബങ്ങളും ഇന്ന് പാര്‍ട്ടിയെ ഉപേക്ഷിച്ച് പോയിരിക്കുന്നു. ഇവരൊന്നും തന്നെ കൂലംകുത്തികളല്ല. പ്രസ്ഥാനത്തിന്റെ ഗതി വീണ്ടെടുക്കാനാഗ്രഹിച്ചവര്‍ ആണിവര്‍. അതു കൊണ്ട് തന്നെ ചന്ദ്രശേഖരന്റെ മരണത്തോടു കൂടി ആ ചിന്താഗതി കേരളത്തിലെ ഭൂരിഭാഗം വരുന്ന പാര്‍ട്ടി അനുഭാവികളിലുമുണ്ടായിട്ടുണ്ട് പാര്‍ട്ടിക്കകത്തു പോലും ചന്ദ്രശേഖരനാണ് ശരി എന്ന അഭിപ്രായം ഉയരുന്നുണ്ട്. ഇതു കൊണ്ടൊക്കെത്തന്നെയാണ് ചന്ദ്രശേഖരന്‍ മരണശേഷം ഇത്രയേറെ ശക്തനാവുന്നതും.

ചന്ദ്രശേഖരന്റെ മരണശേഷം ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യം സി.പിമ്മിനെ പ്രതിശേധത്തിലാക്കിയിട്ടുണ്ട് എന്നാല്‍ അതിനേക്കാളേറെ അവരെ രാഷ്ട്രീയമായി തളര്‍ത്തുന്നത് സെക്രട്ടറിയും പ്രതിപക്ഷനേതാവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളല്ലേ?

വി.എസ് പറഞ്ഞതിനകത്ത് ഒരു പാട് കാര്യങ്ങളുണ്ട്. കൂലംകുത്തി എന്ന് പിണറായി ആവര്‍ത്തിച്ച് ഉപയോഗിക്കുച്ചത് ഒഞ്ചിയത്തെ സഖാക്കളെ തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് വ്യംഗ്യമായി വി.എസിനെയാണ് ഉദ്ദേശിച്ചത് എന്നു ഞാന്‍ കരുതുന്നു. അത് വി.എസിനും മനസിലായിക്കാണണം. ഒരു പ്രസ്ഥാനത്തെ വിട്ടുപോയ അല്ലെങ്കില്‍ വിശ്വാസവഞ്ചന കാണിച്ച ആളുകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. എങ്കില്‍ കെ.ടി ജലീലും, ടി.കെ. ഹംസയും കൂലംകുത്തികളല്ലേ? മേല്‍ പറഞ്ഞ നിലപാടാണ് പാര്‍ട്ടിയുടേതെങ്കില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് CPM ലേക്ക് കൂടിയേറിയ വര്‍ഗ്ഗ വഞ്ചകരേയും കൂലംകുത്തി കളേയും പാര്‍ട്ടി ആദ്യമേ വര്‍ജ്ജിക്കണമായിരുന്നു. ഒരു മനുഷ്യനും അയാളുടെ മരണം വരെ ഒരേ വിശ്വാസ സംഹിതയില്‍ പോവണമെന്ന് പറയുന്നത്. മണ്ടത്തരമാണ് ഒരു പാര്‍ട്ടിയില്‍ തന്നെ യാതൊരു വിമര്‍ശനവുമില്ലാതെ ഒരാള്‍ ജീവിച്ച് ഒടുങ്ങുന്നുണ്ടെങ്കില്‍ അയാള്‍ക്ക് വളര്‍ച്ചയുണ്ടാവുന്നില്ലെന്ന് വിശ്വസി ക്കുന്ന ഒരാളാണ് ഞാന്‍. അന്ധമായ പാര്‍ട്ടി സ്നേഹവും, അന്ധമായ അനുഭവവും വളര്‍ച്ചയില്ലായ്മയാണ് കാണിക്കുന്നത്. ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ ആദര്‍ശ സംഹിത നമ്മെ സ്വാധീനിക്കുമ്പോഴാണ് നാം ആ പാര്‍ട്ടിയിലേക്ക് അടുക്കുന്നത്. പാര്‍ട്ടിആ ആദര്‍ശങ്ങളില്‍ നിന്ന് പിന്മാറുമ്പോള്‍ തീര്‍ച്ചയായും ആ കൊടി നാം ഉപേക്ഷിക്കണം ഈ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നാം വി.എസിനെയും പിണറായിയെയും വിലയിരുത്തേണ്ടത്.

അനുസരണം എന്ന ജനാധിപത്യവിരുദ്ധതയുടെ മഞ്ചല്‍ചുമക്കാന്‍ ഇനി ഞങ്ങളി ല്ലെന്ന്നാം പറയേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. പാര്‍ട്ടി ജന്മിമാര്‍ കൊന്നു കൊള്ളട്ടെ. നിങ്ങളുടെ ക്വട്ടേഷന്‍ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈ എതിര്‍പ്പുകള്‍ നാടുവാഴുന്ന പാര്‍ട്ടി ഫ്യൂഡലിസത്തിന് നേരെയുള്ള ഞങ്ങളുടെ അവകാശം കൊല്ലുക, ഞാനും ഒരു റെവല്ല്യൂഷണറിക്കാരനാണ് എന്ന വാക്കുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പരന്നിരുന്നു. സത്യത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി അതിന്റെ പ്രത്യയശാസ്ത്ര ജീര്‍ണതയെ ഇന്ന് കൂടുതല്‍ ആഴത്തില്‍ പ്രകടമാക്കിക്കൊണ്ടി രിക്കുകയാണല്ലോ?

ആശയപരമായി അകലുന്നവരെ കൊന്നു കൊണ്ട് പ്രശനം പരിഹരിക്കാമെന്ന് കരുതുന്നവര്‍ മണ്ടന്മാരാണ്. ഒഞ്ചിയതും, സമീപപ്രദേശങ്ങളിലും ചന്ദ്രശേഖരന്‍ വധത്തോടു കൂടി ഒരുപാട് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോയി. ചന്ദ്രശേഖരന്‍ വധം കൊണ്ട് ഒഞ്ചിയത്തെ രാഷ്ട്രീയം ഒരിക്കലും അവസാനിക്കാന്‍ പോവുന്നില്ല എന്നതാണ് ഇത് നല്‍കുന്ന സൂചന അത് കേരളത്തിലുടനീളം വ്യാപിക്കുകയാണ്.
ഭയം എന്നത് ഫാസിസത്തിന്റെ തുടക്കമാണ്. യഥാര്‍ത്ഥത്തില്‍ എല്ലാ ഫാസി സ്റുകളും ഭീരുക്കളാണ് ലോകം കണ്ട ഏറ്റവും വലിയ ഭീരുവായിരുന്നു. ഹിറ്റ്ലര്‍ ഫാസിസത്തിന്റെ മുഖം കൊണ്ട് ഒരു ജനതയെ മുഴുവന്‍ നയിച്ച അദ്ദേഹം അവസാനം ജനങ്ങളെ നേരിടാനാവാതെ ആത്മഹത്യചെയ്യുകയാണുണ്ടായത്. തന്റെ നിലനില്‍പ്പിനും ജീവിതത്തിനും ഒരാള്‍ ഭീഷണിയാവുമോ എന്ന ഭയമാണ് ഒരുകൊലയിലേക്ക് ഒരു മനുഷ്യനെ നയിക്കുന്നത്. അപരനെ കുറിച്ചുള്ള നിങ്ങളുടെ ഭീതിയില്‍ നിന്നാണ് നാം അസഹിഷ്ണുക്കളാവുന്നതും ഹിംസാത്മകമായി പ്രതികരിക്കുന്നതും തന്റേതല്ലാത്ത വംശത്തെയെല്ലാം കൊന്നെടുക്കിയാല്‍ താന്‍ സുരക്ഷിതനാവുമെന്നാണ് ഫാസിസ്റ് ഐഡിയോളജിയുടെ തത്വം എല്ലാ ഫാസിസ്റുകളും, അവരുടെ സാമ്രാജ്യങ്ങളും ഒരു ഘട്ടത്തിന് ശേഷം തകര്‍ന്ന ചരിത്രമാണ് ലോകത്തെവിടെയും നമുക്ക് കാണാനാവുന്നത് ഇതാണ് ഫാസി സ്റുകള്‍ ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ട വലിയൊരു പാഠം.

ഒട്ടുമിക്ക പാരിസ്ഥിതിക - സാമൂഹിക- രാഷ്ട്രീയ സംവാദങ്ങളും തുടങ്ങുന്നത് സി.പി എമ്മില്‍ നിന്നുമാണല്ലോ. എന്നാല്‍ ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എം തങ്ങള്‍ കുറ്റക്കാരല്ലെന്നും, അത് അണികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയു മാണ് ചെയ്യുന്നത്. സ്വന്തം അണികള്‍ പോലും അവിശ്വാസിക്കുന്നതു കൊണ്ടാ വുമോ ഇതേ പറ്റി പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഒരു സംവാദം തുടങ്ങാന്‍ സി.പി.എം. ഭയപ്പെടുന്നത്.?

സി.പിഎമ്മിന് അവരുടെ അണികളെ മാത്രമല്ല. അവരുടെ നേതാക്കളെ പോലും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല. ഒരു പ്രസ്ഥാനത്തിന് വഴിതെറ്റിപ്പോവുന്നു എന്ന് പറഞ്ഞ് ഇറങ്ങിപോന്നവരാണ് ഞങ്ങള്‍. ആ ഇറങ്ങിപ്പോക്കിലെ പോരാട്ടം കൊണ്ടാണ്. കൊണ്ടാണ് CPM എന്ന പാര്‍ട്ടി ഉണ്ടായത് എന്ന് വി.എസ് പറഞ്ഞതില്‍ ഇപ്പോഴത്തെ CPM ജീര്‍ണിക്കുന്നുണ്ടെങ്കില്‍ അതില്‍നിന്നും ആളുകള്‍ക്ക് ഇറങ്ങിപ്പോവാം എന്ന ഒരു സുചനയുണ്ട്.
മൂലവൃക്ഷങ്ങള്‍ ഒരിക്കല്‍ തകരും എന്നതാണ് ജൈവികതയുടെ ഒരു പ്രത്യേകത അത് തകരണം. അതാണ് പ്രകൃതി നിയമം നാശം എന്നത് അനിവാര്യ മായ ഒന്നാണ്. എന്നാല്‍ ഈ തകരുന്ന മൂല വൃക്ഷം തന്നെയാണ് അതിന്റെ വിത്തുകളുടെ പരാഗണത്തിലൂടെ മറ്റൊരു വൃക്ഷമായി മാറുന്നത്. ആ മൂലവൃക്ഷം നശിക്കുന്നത് അതിന്റെ ജീവശാസ്ത്രപരമായ കാരണംകൊണ്ടാണ്.
സി.പി. എമ്മിന്റെ നേതൃത്വം സ്ഥാനമൊഴിഞ്ഞ് പോവേണ്ടസമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അവര്‍ ഇപ്പോഴും അധികാരത്തില്‍ അള്ളിപ്പിടിച്ചിരി ക്കുകയാണ്. അധികാരം നഷ്ടപ്പെടുമോ എന്നതാണ് അവരുടെ ഭയം അധികാരം നഷ്ടപ്പെടുന്നതൊടെ ഇവര്‍ നടത്തിയിട്ടുള്ള വഴിവിട്ട കാര്യങ്ങള്‍ പുറത്താക്കപ്പെടും എന്നതില്‍ ഭീതിതരാണ്. പാര്‍ട്ടിയുടെ ഒരു ഉന്നതനായ നേതാവ് തോക്ക് കൊണ്ട് നടക്കുന്നുണ്ട്. എങ്കില്‍ അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നത് കൊണ്ടാണ്. ഇന്ന് ഇതുപോലുള്ള ഭീരുക്കളായ നേതാക്കന്മാരുടെ ഒരു കൂടാരം മാത്രമാണ്. CPM ആ ഭീരുക്കള്‍ക്കിടയില്‍ ഇത്തരം ശക്തമായ സംവാദങ്ങള്‍ നടക്കുമെന്ന് ചിന്തിക്കുന്നതില്‍ പോലും യാതൊരു അര്‍ത്ഥവുമില്ല.

ആര്‍ക്കും വിമര്‍ശിക്കാനാവാത്ത, വിമര്‍ശനാതീതമായ അതുമല്ലെങ്കില്‍ വിമര്‍ ശിക്കാന്‍ ഭയക്കുന്ന ഒരു പൌരോഹിത്യ പ്രസ്ഥാനമായി സി.പി.എം. മാറിയിരിക്കുന്നു. എന്നാണോ ചന്ദ്രശേഖരന്‍ വധത്തില്‍ മൌനം പൂണ്ടിരിക്കുന്ന കേരളത്തിലെ സാംസ്ക്കാരിക നായകന്മാരും, ബുദ്ധിജീവികളും, ആക്ടിവാസ്റുകളും തെളിയി ക്കുന്നത്?

അങ്ങനെ മുഴുവനായി പറയാനാവില്ല. കാരണം ചുരുക്കം ചിലരെങ്കിലും ഇതിനെതിരെ ധൈര്യത്തോടെ പ്രതികരിച്ചിട്ടുണ്ട്. കേരളത്തിലെ എഴുത്തുകാ രെല്ലാം ഇന്ന് വലിയൊരു അശ്ളീലമായി മാറിക്കൊണ്ടിരിക്കുകയാണ്. സത്യത്തില്‍ ഇവരെ ഞാന്‍ ഉപമിക്കുക കഴുതപ്പുലികളോടാണ്. കഴുതപ്പുലിയുടെ പേരിലെ പുലി എന്നുള്ളു. അല്ലാതെ അതിന് പുലിയുടെ യാതൊരു വര്‍ഗ്ഗഗുണവുമില്ല. മറ്റ് മൃഗങ്ങളുടെ ഉച്ഛിഷ്ടമാണവയുടെ ഭക്ഷണം. രാഷ്ട്രീയ നേതാക്കള്‍ തിന്നു കഴി ഞ്ഞതിന്റെ ഉച്ഛിഷ്ടം ഭുജിച്ച് സുഖിച്ച് കഴിയുന്ന ഇത്തരക്കാര്‍ക്ക് തോന്നുന്നു ണ്ടാവാം അവര്‍ പുലികളാണെന്ന്. ഇത്തരം കഴുതപ്പുലികളാണ് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥപൂര്‍ണമായ സംവാദം കൊണ്ടുവരുന്നതിനു പകരം ജീര്‍ണിച്ച നാവുകളു മായി ഇതിനെ ന്യായീകരിച്ചുകൊണ്ട് ചാനലുകളിലിരുന്ന് കലമ്പുന്നത്.

ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ ബൌദ്ധിക രാഷ്ട്രീയ പരിസരങ്ങളില്‍ ഇടപ്പെട്ടിരുന്നവരാണ് സച്ചിദാനന്ദനും, ചുള്ളിക്കാടുമൊക്കെ. എന്നാല്‍ ജനങ്ങള്‍ സാഹിത്യവും, കലയുമൊക്കെ ആസ്വദിച്ചെന്നിരിക്കും. പക്ഷെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും വാക്കുകള്‍ക്ക് ജനങ്ങള്‍ എന്തെങ്കിലും വില കല്പിക്കുന്ന തായി കണ്ടിട്ടില്ല. മത നേതാക്കളെയും സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയുമാണ് ജനങ്ങള്‍ അംഗീകരിക്കുന്നതും അനുസരിക്കുന്നതും സ്വന്തം വാക്കുകള്‍ക്ക് യാതൊരു വിലയും കല്പിക്കാത്ത ജനതയോട് പ്രതികരിക്കേണ്ട എന്ന് ഒരെഴുത്തുകാരന്‍ തീരുമാനിച്ചാല്‍ അയാളെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. എന്നാണ് ചുള്ളിക്കാട് പറഞ്ഞത്?

രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന ചുള്ളിക്കാടിനെപ്പോലെയുള്ള വരെല്ലാം ഇന്ന് വയക്തിക തലത്തിലേക്ക് പിന്‍വാങ്ങികഴിഞ്ഞിരിക്കുന്നു. ഒരെഴു ത്തുകാരന്റെയും വയക്തികതയെയല്ല, സാമൂഹികതയെയാണ് വായനക്കാര്‍ ചര്‍ച്ചചെയ്യുന്നത്. ഈ പിന്‍വാങ്ങലിന്റെ ദൂരം വായനക്കാരില്‍ നിന്നും അകന്നു പോകേണ്ടിവരും എന്നതാണ് എന്ന് മേതിലിനെപ്പോലുള്ളവര്‍ ഇതിനകം തന്നെ തെളിയിച്ചുകഴിഞ്ഞതാണ്.
അഫിഗാനിസ്ഥാനില്‍ നിന്നും ഖാലിദ് ഹുസൈനിയെപ്പോലുള്ള നോവലി സ്റുകള്‍ അവരുടെ വ്യക്തിപരമായ വേദനകളോ, അനുഭവങ്ങളോ അല്ല പങ്കുവെ ക്കുന്നത്. മറിച്ച് അഫ്ഗാന്‍ എന്ന ദേശത്തിനേറ്റ ആഴമേറിയ മുറിവുകളുടെ കരച്ചി ലാണ്. അവയെല്ലാം അഫിഗാനിസ്ഥാനിലെ ഓരോ ജനത വായിക്കുമ്പോഴും ഇത് ഞങ്ങളുടെ ജീവിതം തന്നെയാണല്ലോ എന്ന് തോന്നിപ്പോവും. ഇതിനെയാണ് പൊളിറ്റിക്കല്‍ നരേഷന്‍ എന്ന് പറയുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നതും ഇത്തരത്തിലുള്ള രാഷ്ട്രീയ ആഖ്യാനങ്ങളാണ്. ഇത്തര ത്തിലെല്ലാം എഴുതേണ്ടിവരുമ്പോള്‍ ഇവര്‍ ഭയക്കുന്നതോ അവരുടെ അധികാര വ്യവസ്ഥയെ കയ്യാളുന്നതോ ആയവരെപ്പറ്റിയും എഴുതേണ്ടിവരുന്നു. ആ ആഖ്യാനം അവര്‍ക്കെതിരായി വന്നാല്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട പദവിയും അംഗീകാരങ്ങളു മെല്ലാം നഷ്ടപ്പെടുമെന്ന് അവര്‍ ഭയക്കുന്നു. സത്യത്തില്‍ ചുള്ളിക്കാടിനൊക്കെ സംഭവിക്കുന്നതും അതുതന്നെയാണ്. അത്തരം ചിന്തകളെല്ലാം ഉപേക്ഷിച്ചുകഴി ഞ്ഞാല്‍ ഒരു പ്രശ്നവുമില്ല. അപ്പോള്‍ നമുക്ക് കണ്ണുതുറന്നുകാണാം, കാതുതുറന്ന് കേള്‍ക്കാം, നാവ് തുറന്ന് സംസാരിക്കാം. സത്യത്തില്‍ ഇവരൊക്കെ നിസ്സഹായ രായ പാവങ്ങളാണ്. വിഷാദരായ അവര്‍ക്ക് അധികാരവും അംഗീകാരവുമാണ് ഒരല്പമെങ്കിലും ആശ്വാസം നല്‍കുന്നത്. അതുകൊണ്ട് അവര്‍ അതിനുവേണ്ടി നിലപാടുകളെടുക്കുന്നു.

ആശയ സമരങ്ങള്‍ക്ക് നേരെ ക്വട്ടേഷന്‍ സംഘങ്ങളെ വാളേല്‍പ്പിച്ച് വിടുക യാണ് ഇപ്പോള്‍ സി.പി.എം. ചെയ്യുന്നതെങ്കില്‍ ആ പാര്‍ട്ടി പിരിച്ചുവിടേണ്ട സമയമായി. എന്നാണല്ലോ മഹേശ്വേതാദേവി പറഞ്ഞത്?

നമ്മുടെ നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ എല്ലായിടത്തും ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് കാര്യങ്ങള്‍ നടത്തുന്നത്. അവര്‍ക്ക് നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി ജനങ്ങളോട് അതും അടിസ്ഥാനവര്‍ഗ്ഗത്തോട് ഏറ്റവും അടുത്ത് നില്‍ക്കേണ്ട അല്ലെങ്കില്‍ അവരുമായി നേരിട്ട് ഇടപഴകേണ്ട ഒരു പാര്‍ട്ടിയാണ്. എന്നാല്‍ അടുത്ത കാലത്ത് ജനങ്ങളുടെ ഏത് പോര്‍മുഖത്ത് നിന്നിട്ടാണ് പ്രകാശ് കാരാട്ട് അടക്കമുള്ള ആളുകള്‍ പോരാടി യിട്ടുള്ളത്. എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുള്ള വലിയ പ്രസ് മീറ്റുകളിലും മണിമന്ദിര ങ്ങളിലുമല്ലാതെ ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്ന, മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ഏത് കമ്മ്യൂണിസ്റ് നേതാവാണ് ഇന്നുള്ളത്. അതുകൊണ്ടൊക്കെയാണ് ഇവര്‍ ക്വട്ടേഷന്‍ നല്‍കുന്നതും. കൊലപാതകത്തിന് മാത്രമല്ല ഏത് പാര്‍ട്ടി പരി പാടിക്കും ക്വട്ടേഷന്‍ കൊടുക്കുന്നില്ലേ അവര്‍. ഇത് സി.പി.എമ്മിന്റെ മാത്രമല്ല മിക്ക വാറും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും സമീപനം ഇതുതന്നെയാണ്.
സി.പി.എം. നേതൃത്വത്തിലെ ചിലര്‍ക്ക് ഒരു ചികിത്സ അത്യാവശ്യമാണ്. അവരിലെ ആര്‍ദ്രതയും, കാരുണ്യവും വറ്റിപ്പോയിരിക്കുന്നു. അതുകൊണ്ട് ഒരു കുഞ്ഞിനോട് അവര്‍ക്ക് സ്നേഹമില്ല. അനാഥയാവാന്‍ പോവുന്ന ഒരു സഹോദരിയോട് സ്നേഹമില്ല. ഒരു കുടുംബം നിലനില്‍ക്കേണ്ടതാണ്. എന്ന തോന്നലില്ല. അവര്‍ക്ക് വെറും പാര്‍ട്ടി, അധികാരം എന്നചിന്തമാത്രമാണുള്ളത്. അങ്ങിനെ ആവുമ്പോഴാണ് അവര്‍ മനുഷ്യത്വരഹിതരായി പ്രവര്‍ത്തിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചാണവര്‍ ജനസേവനം നടത്തുന്നത്. എങ്കില്‍ തീര്‍ച്ചയായും ആ പാര്‍ട്ടി പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്ന അഭിപ്രായക്കാരനാണ് ഞാന്‍."


ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ പരിസരങ്ങളില്‍ നിന്നുകൊണ്ട് സി.പി.എമ്മിനെ പലപ്പോഴും വിമര്‍ശിച്ചിരിക്കുന്ന ഒരാളായിരുന്നു സുകുമാര്‍ അഴീക്കോട്. അദ്ദഹത്തിന്റെ അസാന്നിദ്ധ്യം ഇപ്പോള്‍ സാംസ്ക്കാരികരംഗത്ത് പ്രകടമാവുന്നു എന്ന് തോന്നിയിട്ടുണ്ട്?

ഇല്ല, അവസാനകാലത്ത് സുകുമാര്‍ അഴീക്കോടിന് യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ വി.എസിനെ അധിക്ഷേ പിക്കാനും കൊലപാതകത്തെ കുറിച്ച് നിശബ്ദനാകാനുമേ സാദ്ധ്യതയുള്ളു. കാരണം അദ്ദേഹം നേരത്തെ പറഞ്ഞപോലെ അവസാനകാത്ത് സി.പി.എമ്മിന്റെ കുറേ ഔദാര്യങ്ങള്‍ പറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ ഏത് നെറികേടിനെയും ന്യായീകരിക്കാന്‍ അദ്ദേഹം ബാദ്ധ്യസ്ഥനായിരുന്നു. സുകുമാര്‍ അഴീക്കോട് ഒരു കാലഘട്ടത്തിലും അദ്ദേഹം ഒരു അധികാരഘടനയേയും ചോദ്യം ചെയ്തിട്ടില്ല. അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുമില്ല. കാലാകാലങ്ങളില്‍ രാഷ്ട്രീയ നേതൃത്വത്തെ ശ്ളാഖിച്ചുകൊണ്ടാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

പാര്‍ട്ടി രൂപീകരിക്കപ്പെട്ടതിന് ശേഷം, ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതി സന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് പാര്‍ട്ടി ഇപ്പോള്‍ കടന്നുപോയിക്കൊ ണ്ടിരിക്കുന്നത്. ഈ പ്രതിസന്ധിയെ പാര്‍ട്ടി മറികടന്നാല്‍ തന്നെ പ്രദേശിക തല ത്തില്‍ ചിലയിടങ്ങളിലെങ്കിലും RMP കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്ന് കരുതുന്നുണ്ടോ?

RMP ഓഞ്ചിയത്തും, കോഴിക്കോടുമെല്ലാം ശക്തമാവുമായിരിക്കും എന്നാല്‍ സമഗ്രമായി നോക്കുമ്പോള്‍ RMPയിലൂടെ ആയിരിക്കില്ല ഒരു ബദല്‍ ഇടതുപക്ഷം സാദ്ധ്യമാവുക. യേശുക്രിസ്തു പാര്‍ട്ടിക്ക് രക്തസാക്ഷിയാണെങ്കില്‍ RMP, JVS തുടങ്ങിയ സംഘടനകള്‍ സ്നാപക യോഗന്നാന്മാരാണ് ക്രിസ്തു വരുന്നു എന്ന് പറഞ്ഞതുപോലെ ശരിയായ ഒരു ഇടതുപക്ഷം വരുന്നു എന്ന് ആളുകളെ അറിയിക്കുന്നവരാണ്. ഈ ചെറുപ്രസ്ഥാനങ്ങള്‍. ഇവക്കൊന്നും സമ്പൂര്‍ണമായ അടിസ്ഥാനത്തില്‍ വ്യാപകമായ ഒരു പ്രസ്ഥാനമായി മാറാന്‍ സാദ്ധ്യമല്ല. നൂറ്റാ ണ്ടുകളുടെ സഹനവും, ത്യാഗവും വഴി ഉയര്‍ന്നുവന്ന പാര്‍ട്ടി, നിലമ്പൂര്‍ കുഞ്ഞാലി യെയും, അഴീക്കോടിനെയും പോലെ അനേകം രക്തസാക്ഷികളുള്ള പാര്‍ട്ടി, ആ പാര്‍ട്ടിക്ക് ചന്ദ്രശേഖരവധത്തില്‍ പങ്കുണ്ടാവരുത് എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അവര്‍ക്കൊരിക്കലും ഈ വധത്തില്‍ പങ്കുണ്ടാവാന്‍ പാടില്ല. ചോരയില്‍ അവസാനിപ്പിക്കപ്പെട്ട വലിയ ജീവിതങ്ങളെ കുറിച്ചോര്‍ത്ത് എന്നും അഭിമാനിക്കുന്ന ഒരു പ്രസ്ഥാനമാണിത്. ആ പ്രസ്ഥാനം ഒരിക്കലും ഇങ്ങനെ ആയി പ്പോവാന്‍ പടില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കകത്ത് തന്നെ ഒരു മാഫിയ വിരുദ്ധ, കോര്‍പ്പറേറ്റ് വിരുദ്ധ ഒരാശയഗതികള്‍ കൊണ്ട് സഹിഷ്ണുതാപൂര്‍വ്വമായിട്ടുള്ള സംവാദങ്ങള്‍ കൊണ്ട് ആപാര്‍ട്ടി തന്നെ മാറി അതൊരു പ്രതീക്ഷയുടെ ബഹുജന പ്രസ്ഥാനമായി മാറുകയാണ് ചെയ്യേണ്ടത്.

അന്വേഷണത്തിന് ശേഷം പാര്‍ട്ടി പ്രസ്ഥാനത്ത് വന്നാല്‍ പാര്‍ട്ടി ഉപേക്ഷിക്കാന്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍പോലും ആലുകള്‍ തയ്യാറായിരിക്കുന്ന ഈ സാഹചര്യത്തെ സി.പി.എം എങ്ങനെ നേരിടുമെന്നാണ് കരുതുന്നത്?

പാര്‍ട്ടിക്കകത്ത് രൂപപ്പെട്ടുവരുന്ന കോലപാതക രാഷ്ട്രീയത്തെ ഇതിന്റെ കേന്ദ്രനേതൃത്വം നിശിതമായി തള്ളിക്കളയണം എന്നിട്ടവര്‍ ഈ നാട്ടിലെ ജനതയോട് മാപ്പുപറയണം ഇതിന് നേതൃത്വത്തെ നിര്‍ബന്ധിച്ച് അത് സാദ്ധ്യമാക്കിയ ശേഷം വേണം അതില്‍ നിന്ന് ഇറങ്ങിപ്പോരാന്‍.
ഒ.വി. വിജയന്റെ അരിമ്പാറ എന്ന കഥയിലെതു പോലെ ഏതൊക്കെയോ അരിമ്പാറകള്‍ ഈ പ്രസ്ഥാനത്തില്‍ രൂപം കൊള്ളുന്നുണ്ട്. അവ വളര്‍ന്ന് അതിന്റെ ജൈവികതയെയും ചേതനയെയും നിയന്ത്രിക്കാന്‍ ആരംഭിക്കും മുമ്പ് അതിനെ നാം പിഴുതെറിയേണ്ടിവരുന്നു.

മന്ദബുദ്ധികളുടെ മാര്‍കിസ്റ് സംവാദം എഴുതിയ ഭാസുരേന്ദ്ര ബാബുവിനെ പ്പോലെയുള്ളവരാണ് ഇന്ന് പാര്‍ട്ടിയെയും പിണറായിയെയും അനുകൂലിക്കു ന്നതും വി.എസിനെ വിമര്‍ശിക്കുന്നതും. അതിനെപ്പറ്റി?

ഭാസുരേന്ദ്ര ബാബു ഒരു മന്ദബുദ്ധി തന്നെയാണ് അവസാനകാലത്ത് ഭോഗതാല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാര്‍ത്തിപ്പണ്ടാരമാണ് അയാള്‍ അയാളെപ്പോലുള്ളവരെപ്പറ്റി പറയുന്നതുപോലും അപമാനമാണെന്നാണ് ഞാന്‍ കരുതുന്നത്.

കമ്മ്യൂണിസ്റുകാരാ, ഇന്ന് നിങ്ങള്‍ എവിടെയാണ് വ്യത്യസ്തനാവുന്നത് എന്ന് സമൂഹം ചോദിച്ചാല്‍ ആ വ്യത്യസ്ത എന്താണെന്ന് സ്വയം കണ്ടെത്താന്‍ പോലും അവനാവില്ലെന്ന് പറഞ്ഞാല്‍ അതിനെ നിഷേധിക്കാനാവുമോ?

വ്യത്യസ്തതയുടെ പ്രത്യയശാസ്ത്രം തന്നെ അവര്‍ക്ക് നഷ്ടപ്പെട്ടല്ലോ പാര്‍ട്ടി പഠന ക്ളാസുകള്‍ എവിടെയാണ് ഇന്ന് കൃത്യമായി നടക്കുന്നത്. കമ്മ്യൂണിസത്തിന്റെ എല്ലാ പാഠ പുസ്തകങ്ങളും പുനര്‍വായനകള്‍ക്കും തിരുത്തലുകള്‍ക്കും വിധേയമാക്കേണ്ട സമയമായിരിക്കുന്നു. അവതിരുത്തലുകള്‍ക്ക് വിധേയമാക്കണമെങ്കില്‍ ചുരു ങ്ങിയത് അതൊന്ന് വായിക്കേണ്ടതല്ലേ. പ്രദാശികതലത്തില്‍ ഒരു മുസ്ളിം പുരോഹി തനോ, കൃസ്ത്യന്‍ പുരോഹിതനോ, ഹിന്ദു പുരോഹിതനോ, ആണെങ്കില്‍ അവരെന്തായാലും അവരുടെ മതഗ്രന്ഥങ്ങള്‍ തീര്‍ച്ചയായും വായിച്ചിരിക്കും. പക്ഷേ നമ്മുടെ നാട്ടില്‍ കമ്മ്യൂണിസ്റ് പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ള എത്ര പ്രദേശിക നേതാക്കളു ണ്ടാവും? പാര്‍ട്ടി, കൊടി എന്നല്ലാതെ അവര്‍ക്ക് യാതൊരു തരത്തിലുള്ള പ്രത്യയശാസ്ത്ര അടിസ്ഥാനവും ഇല്ലാതായികഴിഞ്ഞിരിക്കുന്നു. പാര്‍ട്ടിക്ളാസുകളില്‍ എന്താണ് ഇപ്പോള്‍ പഠിപ്പിക്കുന്നത്. കോര്‍പ്പറേറ്റ് വിരുദ്ധ ആശയങ്ങള്‍ പഠിപ്പിക്കുന്നു ണ്ടായിരുന്നു എങ്കില്‍ BOT വിരുദ്ധ സമരത്തില്‍ അവര്‍ ഇറങ്ങേണ്ടതായിരുന്നു. സാമ്രാജ്യത്വത്തിനെ തിരെയുള്ള ക്ളാസുകള്‍ ഉണ്ടായിരു ന്നുവെങ്കില്‍ ADB വായ്പകള്‍ പോലെയുള്ള വയ്ക്കെതിരായി അവര്‍ ശബ്ദിക്കേ ണ്ടിയിരുന്നു. പക്ഷേ അങ്ങിനെയൊന്നും കണ്ടില്ല. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ രാഷ്ട്രീയത്തിനോടൊപ്പം അത് നില്‍ക്കുന്നില്ല, പാര്‍ട്ടി ഇന്ന് ദൈനംദിനമായി പാര്‍ശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പാര്‍ട്ടിയെക്കുറിച്ചും, അതിന്റെ മഹത്തായ രക്തസാക്ഷിത്വങ്ങളെക്കുറിച്ചും, പോരാട്ടങ്ങളെ കുറിച്ചുമുള്ള ഒരു പഴയ ഗൃഹാതുരത്വം നമ്മളിലൊക്കെ ഉണ്ടല്ലോ.
ആ ഗൃഹാതുരത്വം കൊണ്ടായിരിക്കണം, ഒരു നന്മയിലേക്ക് പാര്‍ട്ടി എന്നെങ്കിലു മൊക്കെ തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന് എവിടെയൊക്കെയോ എപ്പോഴൊക്കെയോ എനിക്ക് തോന്നിപ്പോവുന്നത്.


ജനാധിപത്യത്തിന് കമ്യുണിസ്റ്റ് പാർട്ടി മൂല്യം കൽപ്പിക്കുന്നില്ല

ടി. പി. ചന്ദ്രശേഖരൻ വധം: എം ആർ മുരളി പ്രതികരിക്കുന്നു

ഇന്നു കാണുന്ന എല്ലാ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ഘടനകളിലും കമ്മ്യൂണിസവും,ജനാധിപത്യവും പരസ്പരം ഐക്യപ്പെടുന്നില്ലല്ലോ. എല്ലായ്പ്പോഴും അവയുടെ നിഷേധമാണല്ലോ കാണുന്നത്?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ജനാധിപത്യത്തിന് വളരെ പ്രാധാന്യം കല്പിക്കേണ്ടതുണ്ട്. പക്ഷേ, ഇന്ന് നമ്മുടെ നാട്ടില്‍ കണ്ടുകൊണ്ടിരിക്കുന്നത് ജനാധിപത്യത്തിന്റെ സ്ഥാനത്ത് ഒരു ഏകാധിപത്യം പാര്‍ട്ടിയിലായാലും പൊതുസമൂഹത്തിലായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ ജനാധിപത്യകേന്ദ്രീകരണ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യവും,കേന്ദ്രീകൃതനേതൃത്വവും ഒരിക്കലും ആ പാര്‍ട്ടിക്ക് ഉപേക്ഷിക്കാനാവില്ല. ഇവയ്ക്ക് തുല്യപ്രാധാന്യമാണുള്ളത്. ജനാധിപത്യം നഷ്റ്റപ്പെട്ടാല്‍ അവിടെ ഉദ്യോഗസ്ഥമേധാവിത്വം വരും. കേന്ദ്രീകൃതനേതൃത്വം അപ്രസക്തമായാല്‍ അരാജകത്വം വരും. ഇവ രണ്ടും ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നകലുകയും മേല്‍പ്പറഞ്ഞവയെല്ലാം ഇന്ന് പാര്‍ട്ടിക്കകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും നാം കാണുന്നു. പാര്‍ട്ടിയുടെ കേന്ദ്രീകൃതനേതൃത്വം എന്നത് ഇപ്പോള്‍ ഒരു കളക്റ്റീവ് ലീഡര്‍ഷിപ്പല്ല. പാര്‍ട്ടി കമ്മിറ്റി എന്നത് ഏതാനും വ്യക്തികളായി ചുരുങ്ങിക്കഴിഞ്ഞിരിക്കുന്നു. അത് ഒന്നുകൂടി ചുരുങ്ങി പാര്‍ട്ടി സെക്രട്ടറിയിലേക്ക് എത്തുമ്പോള്‍ പാര്‍ട്ടി ഒരു വലിയ അപകടത്തിലേക്ക് കൂപ്പുകുത്തുന്നു. അതാണിവിടെ സംഭവിക്കുന്നത്.
ഒരു ഏകാധിപതി വലിയ പ്രസ്ഥാനത്തെ നയിക്കുന്ന നിലയിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിയിരിക്കുന്നു. ഇത് കേരളത്തില്‍ മാത്രം കാണുന്ന ഒരു കാര്യമല്ല. ലോകത്താകെ നമുക്കിതിന് ഒരുപാട് ഉദാഹരണങ്ങള്‍ കാണാനാവും. ആ ഏകാധിപത്യത്തിന്റെ ഏറ്റവും വികൃതമായ രൂപമാണ് കേരളത്തില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ കാരണം പാര്‍ട്ടിയുടെ സ്വാഭാവികമായ അപചയം മാത്രമല്ല. ബോധപൂര്‍വ്വം ചില ബിസിനസ് താത്പര്യക്കാര്‍ അവരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിയില്‍ കയറിക്കൂടി അങ്ങനെയാക്കിത്തീര്‍ത്തതാണ്. അതുകൊണ്ട് തന്നെയാണ് ഈ ആഗോളവത്കരണകാലഘട്ടത്തില്‍ വലിയ മൂലധനശക്തികളുടെയും സമ്പന്ന ശക്തികളുടെയും, മാഫിയകളുടെയും താത്പര്യങ്ങള്‍ ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് സംക്ഷിക്കപ്പെടുന്നതും.

മാനുഷികമൂല്യങ്ങളെ നിരാകരിക്കുന്ന ഒരു ഫാസിസ്റ്റ് യാന്ത്രികതയാണ് ഇന്ന് സി.പി.എമ്മിനെ ഗ്രസിച്ചിരിക്കുന്നത് എന്ന് പറഞ്ഞാല്‍ അതിനോട് എങ്ങനെ പ്രതികരിക്കും?

തീര്‍ച്ചയായും അത് ശരിയാണ്. മാനുഷികമൂല്യങ്ങള്‍ക്ക് ഒരു തരത്തിലുള്ള പരിഗണനയും ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കല്പിക്കുന്നില്ല. മാനുഷികമൂല്യത്തിന് മാത്രമല്ല, ജനാധിപത്യത്തിന് പോലും അവര്‍ യാതൊരു വിലയും നല്‍കുന്നില്ല. നമ്മുടെ നാട്ടില്‍ ഏതൊരു വ്യക്തിയ്ക്കും ഏത് ആശയത്തില്‍ വിശ്വസിക്കാനും, ഒരാശയവും വിശ്വസിക്കാതിരിക്കാനും പ്രചരിപ്പിക്കാനും നമ്മുടെ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യമുപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിയ്ക്കാം. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി അതിന് മുഴുവന്‍ കൂച്ചുവിലങ്ങിടുന്ന ഒരു സ്ഥിതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാണുന്നുണ്ട്. എല്ലാ ആശയങ്ങളും, എല്ലാ അഭിപ്രായങ്ങളും തങ്ങള്‍ക്ക് കീഴ്പ്പെടണമെന്നും, എഴുത്തുകാരും സാംസ്കാരികപ്രവര്‍ത്തകരും തങ്ങളുടെ തീരുമാനമനുസരിച്ചേ പ്രവര്‍ത്തിക്കാവൂ എന്നും ആര്‍ക്കും ഒരു സ്വതന്ത്രമായ അഭിപ്രായം പാടില്ലെന്നുമുള്ള ജനാധിപത്യവിരുദ്ധമായ ഒരു നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ഈ മനുഷ്യത്വരഹിതമായ കൊലപാതകങ്ങള്‍.

മുന്‍പ് നടന്ന കൈവെട്ട് കേസിലും, മതതീവ്രവാദത്തിന്റെ കടന്നുകയറ്റത്തിലും മറ്റും ശക്തമായി പ്രതികരിച്ചിരുന്ന ഇടത് യുവജനപ്രസ്ഥാനത്തിന്റെ നേതാക്കള്‍ എല്ലാം തന്നെ ഇക്കഴിഞ്ഞ രണ്ട് മൃഗീയ കൊലപാതകങ്ങളിലും മൗനത്തിലാണല്ലോ?

അതിനെ രണ്ട് രീതിയില്‍ കാണേണ്ടി വരും. ഒന്ന്, കേരളത്തിലെ ഇടതുപക്ഷയുവജന പ്രസ്ഥാനങ്ങള്‍ സത്യത്തില്‍ ഇന്ന് ഇരുട്ടിലാണ്. ഒരു തരത്തിലുമുള്ള യുവജനതാത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ അവര്‍ക്കിന്ന് കഴിയുന്നില്ല. യുവജനസമൂഹത്തിനിടയില്‍ സര്‍ഗാത്മകതയെ സാമൂഹ്യനീതിക്ക് വേണ്ടി വളര്‍ത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് DYFI രൂപം കൊള്ളുന്നത്. എന്നാല്‍ അതിനുതകുന്ന കാര്യപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ആ സംഘടന പരാജയപ്പെടുന്നു. അതുകൊണ്ട് തന്നെ ആ നിലയില്‍ സംഭവിച്ച മൂല്യത്തകര്‍ച്ച ഇതിനെ വല്ലാതെ ബാധിക്കുന്നുണ്ട്. വെറുമൊരു ആള്‍ക്കൂട്ടമായി മാത്രം ഇടതുപക്ഷയുവജന പ്രസ്ഥാനം മാറിക്കഴിഞ്ഞിരിക്കുന്നു. ഈ പ്രതികരണമില്ലായ്മയുടെ ഒരു കാരണം അതാണ്. പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് പോഷകസംഘടനകള്‍ പ്രവര്‍ത്തിക്കുന്നതുപോലെ മാത്രം പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് കേരള യുവജന പ്രസ്ഥാനങ്ങളൊക്കെ. അതുകൊണ്ട് തന്നെ ഒരു തരത്തിലുമുള്ള പ്രതികരണവും അവരുടെ ഭാഗത്ത് നിന്ന് വരുന്നില്ല.


എളമരം കരീമിന്റെ വികസനനയത്തിലും, നന്ദിഗ്രാം മാതൃകയിലുള്ള കിണാലൂര്‍ വികസനത്തിലും, മാനാഞ്ചിറ മൈതാനത്തോട് ചേര്‍ന്നുകിടക്കുന്ന കോമണ്വെല്‍ത്ത് ട്രസ്റ്റിന്റെ ഭൂമിയില്‍ പഞ്ചനക്ഷത്രഹോട്ടല്‍ തുടങ്ങാനുമുള്ള തീരുമാനങ്ങളിലുമെല്ലാം പാര്‍ട്ടിയെ എതിര്‍ത്ത്, ആ പാര്‍ട്ടിയുടെ ഇത്തരത്തിലുള്ള വലതുപക്ഷവ്യതിയാനങ്ങളിലുമെല്ലാം പ്രതിഷേധിച്ചാണ് ടി.പി അടക്കമുള്ള സഖാക്കള്‍ പാര്‍ട്ടി വിട്ടത്. എന്നാലത് ജനതാദളിന് നല്‍കേണ്ട അധികാരക്കൈമാറ്റ വിഷയത്തില്‍ മാത്രമായി ചിത്രീകരിക്കാനാണല്ലോ പാര്‍ട്ടി ശ്രമിച്ചത്?

ജനതാദളുമായുള്ള അധികാരക്കൈമാറ്റത്തിന് പിന്നില്‍ വലിയൊരു കച്ചവടതാത്പര്യമുണ്ട്. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വച്ച് മാറാന്‍ സി.പി.എം ജനതാദളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് അഴിയൂര്‍ പഞ്ചായത്തില്‍ ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ പോവുന്ന ചില വന്‍ വ്യവസായ സംരംഭങ്ങളുടെ പേരിലാണ്. ആ വ്യവസായ സംരംഭങ്ങള്‍ക്കാവശ്യമായ സംരക്ഷണം നല്‍കാന്‍ അഴിയൂരില്‍ സി.പി.എം ഭരണം ആവശ്യമായിരുന്നു. അതുകൊണ്ടാണ് മുന്‍ ധാരണകളൊന്നും ഇല്ലാതിരുന്നിട്ടും ആ പഞ്ചായത്ത് സി.പി.എം ഏറ്റെടുക്കുകയും ഏറാമല ജനതാദളിന് കൈമാറാന്‍ ധാരണയുണ്ടാവുകയും ചെയ്തത്. ആ ബിസിനസ് താത്പര്യങ്ങളെയാണ് ചന്ദ്രശേഖരനും വേണുവുമെല്ലാം അവിടെ എതിര്‍ത്തത്. ആ ഒരു പ്രശ്നം മാത്രമല്ല, പാര്‍ട്ടിക്കകത്ത് അവര്‍ നിരന്തരം തങ്ങളുടെ നിലപാടുകളുമായി പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു. ജനാധിപത്യമൂല്യങ്ങള്‍ക്ക് വേണ്ടിയും ഏകാധിപത്യത്തിനെതിരായും കഴിഞ്ഞ കുറേ നാളുകളായി പാര്‍ട്ടിക്കകത്ത് അവിടെ സമരം നടക്കുന്നുണ്ട്. അതിന്റെ അവസാനഘട്ടത്തിലാണ് ചന്ദ്രശേഖരനടക്കമുള്ളവരെ പുറത്താക്കുന്നത്.

എളമരം കരീം എന്ന മനുഷ്യന്‍ ഒരു കാലത്ത് എനിക്കെറ്റവും ഇഷ്ടമുള്ള ഒരു ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. നല്ല പ്രാസംഗികന്‍, പ്രശ്നങ്ങളെ നന്നായി വിശകലം ചെയ്ത് അവതരിപ്പിക്കുന്ന നേതാവ് എന്നി നിലകളില്‍ എനിക്കാദ്ദേഹത്തോട് നല്ല താത്പര്യമായിരുന്നു. പക്ഷേ, അദ്ദേഹം മന്ത്രിയായപ്പോള്‍ നേരത്തെ പറഞ്ഞതിനോടെല്ലാം വിരുദ്ധമായ സമീപനങ്ങളാണ് സ്വീകരിച്ചത്. വന്‍കിട സമ്പന്നരുടെ ദാസനായി, ഒരു ഇഷ്ടതോഴനായി എളമരം കരീം മാറി. എങ്ങിനെ ആളുകള്‍ക്കിങ്ങനെ മാറാന്‍ കഴിയുന്നു? വര്‍ഷങ്ങളോളം ആഗോളവത്കരണ വിരുദ്ധനയങ്ങള്‍ ഉയ്രത്തിപ്പിടിച്ചുകൊണ്ട് പ്രസംഗവും, ക്ലാസ്സുകളും നടത്തിയിട്ടുള്ള ഇദ്ദേഹം എങ്ങനെ ഒരു സുപ്രഭാതത്തില്‍ ഇങ്ങനെ മാറുന്നു എന്നാലോചിച്ച് അത്ഭുതം തോന്നിയിട്ടുണ്ട്. അതിന്റെ കാരണം മറ്റൊന്നുമല്ല. ഒരു പാര്‍ട്ടി ടോട്ടലായി അതിന്റെ വര്‍ഗ്ഗനിലപാട് ഉപേക്ഷിച്ച് മറ്റൊരു താത്പര്യത്തിലേക്ക് മാറിയതിന്റെ ദൃഷ്ടാന്തമാണത്. ഇവയെല്ലാം തന്നെ ടി.പി പുറത്തുപോയതിന്റെ ഓരോ കാരണങ്ങളാണ്.

പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയെങ്കിലും കോണ്‍ഗ്രസുമായി സന്ധി ചെയ്യാന്‍ ടി.പി ഒരിക്കലും തയ്യാറല്ലായിരുന്നു. എന്നാല്‍ ഷൊര്‍ണൂരില്‍ നേരെ മറിച്ചാണല്ലോ സംഭവിച്ചത്?

ഒരു സന്ധിയും ഷൊര്‍ണൂരില്‍ ഞങ്ങള്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയിട്ടില്ല. ഇവിടെ കഴിഞ്ഞ നഗരസഭാതിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിച്ചത് സ്വതന്ത്രമായാണ്. വാശിയേറിയ മത്സരമാണ് ഇവിറ്റെ നടന്നത്. ഒരുപക്ഷേ, കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിനേക്കാള്‍ ഞങ്ങളെ ആക്രമിച്ചത് കോണ്‍ഗ്രസാണ്. എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ സ്വാധീനകേന്ദ്രങ്ങള്‍ നിലനിര്‍ത്തി ഭേദപ്പെട്ട ഒരു വിജയം നേടി. തെരെഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരു അവസ്ഥയാണ് ഇവിടെ ഉണ്ടായത്. സി.പി.എം അധികാരത്തില്‍ വരാന്‍ പാടില്ലെന്ന വാശി ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ട്. ഞങ്ങള്‍ ആ വിഷയം സംഘടനയ്ക്കകത്ത് ചര്‍ച്ച ചെയ്ത് പരിശോധിച്ചു. സി.പി.എമ്മിനെ അധികാരഘടനയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ അടിസ്ഥാനപരമായി വിയോജിപ്പുള്ള പ്രസ്ഥാനമാണെങ്കില്‍ പോലും കോണ്‍ഗ്രസുമായി സഹകരിച്ചുകൊണ്ട് ഷൊര്‍ണൂര്‍ നഗരസഭയുടെ വികസനം എന്ന ഒരു അജണ്ടയുടെ അടിസ്ഥാനത്തില്‍ ഇവിടെ ഒരു ഭരണം ഉണ്ടാക്കണമെന്ന് മാത്രമെ ഞങ്ങള്‍ കണക്കാക്കിയിട്ടുള്ളൂ. അതല്ലാതെ കോണ്‍ഗ്രസുമായി എന്തെങ്കിലുമൊരു സന്ധിയോ, ഞങ്ങള്‍ യു.ഡി.എഫിന്റെ ഭാഗമായി മാറുകയോ ഒന്നും ഉണ്ടായിട്ടില്ല. യു.പി.എ ഭരണത്തിനും,ബൂര്‍ഷ്വാ നയങ്ങള്‍ക്കുമെതിരായി ഒരു ഇടതുപക്ഷപ്രസ്ഥാനമെന്ന നിലയിലുള്ള ശക്തമായ പ്രവര്‍ത്തനവും പ്രചരണവും ഞങ്ങള്‍ ഇവിടെ നടത്തിക്കൊണ്ടേയിരിക്കുന്നുണ്ട്. ഒഞ്ചിയത്തും ഇതൊക്കെത്തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നതും. പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ അധികാരഘടനയില്‍ നിന്നും മാറ്റുക എന്ന നിലപാടോട് കൂടിത്തന്നെയുള്ള പ്രവര്‍ത്തനം തന്നെയായിരുന്നു അവിറ്റെയും നടന്നത്. അവര്‍ക്കതിന് അവിടെ തനിച്ചൊരു ഭൂരിപക്ഷം ലഭിച്ചു. ഞങ്ങള്‍ക്കതിന് കഴിഞ്ഞില്ല. അതിന് ജനാധിപത്യ പ്രസ്ഥാനങ്ങളുമായി ചില നീക്കുപോക്കുകള്‍ ഞങ്ങള്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. അതില്ലാതെ ഞങ്ങള്‍ക്കതിന് കഴിയില്ല. ഭീകരരൂപം പൂണ്ട് നില്‍ക്കുന്ന, തനി ഫാസിസ്റ്റായി മാറിയ ഒരു പ്രസ്ഥാനത്തെ നേരിടാന്‍ കൊച്ചു കൊച്ചു സംഘടനകള്‍ക്ക് കഴിയില്ല. അപ്പോള്‍ ജനാധിപത്യ പ്രസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ട് മാത്രമെ ഫാസിസ്റ്റ് ഭീകരതയെ ചെറുക്കാന്‍ കഴിയൂ എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അതൊരിക്കലും സന്ധി ചെയ്യല്ലല്ല, അടിസ്ഥാന നയങ്ങളില്‍ വെള്ളം ചേര്‍ക്കലല്ല, അടിസ്ഥാനപരമായി അവരോടുള്ള വിയോജിപ്പ് ഉപേക്ഷിക്കലുമല്ല.

ഒഞ്ചിയത്തെ സഖാക്കളോട് വി.എസിന് ഒരു പ്രത്യേക മമതയുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ?

വി.എസിന് അങ്ങനെ ചിലരോട് മാത്രമായി മമതയുള്ളതായി ഞാന്‍ മനസ്സിലാക്കിയിട്ടില്ല. ഒഞ്ചിയത്തായാലും ഷൊര്‍ണൂരിലായാലും പാര്‍ട്ടിക്കകത്ത് വി.എസ് എടുത്ത നിലപാട് അന്നും, ഇന്നും ഒന്നായിരുന്നു. ഇങ്ങനെ തള്ളിക്കളയേണ്ടവരല്ല അവര്‍, അവര്‍ പറയുന്നതിലും കഴമ്പുണ്ടോ എന്ന് പരിശോധിച്ച് അവരെയൊക്കെ പാര്‍ട്ടിയോടൊപ്പം നിര്‍ത്താനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത് എന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. അതല്ലാതെ ആരോടെങ്കിലും പ്രത്യേക സ്നേഹബന്ധം വി.എസ് പുലര്‍ത്തിയിരുന്നോ എന്ന് എനിക്കറിയില്ല.

ഒഞ്ചിയത്തെയും ഷൊര്‍ണൂരിലെയും മറ്റും വിമതപ്രസ്ഥാനങ്ങള്‍ പാര്‍ട്ടി ചരിത്രത്തില്‍ എങ്ങനെ വായിക്കപ്പെടും എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇതെല്ലാം ഒരു പുതിയ ചരിത്രമായി മാറും എന്നാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്. കാരണം, കേരളത്തില്‍ പുതിയ മാര്‍ക്സിസ്റ്റ് നിലപാടുകളുള്ള, അതേസമയം ജനാധിപത്യത്തിന് വലിയ പ്രാമുഖ്യം കല്പിക്കുന്ന, രാഷ്ട്രീയസംശുദ്ധതയുള്ള, സത്യസന്ധമായ ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിനു വേണ്ടി സി.പി.എം മാറിനില്‍ക്കേണ്ടി വരും. ചരിത്രത്തില്‍ സി.പി.എമ്മിന്റെ റോള്‍ കഴിഞ്ഞു എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഒരുകാലത്ത് സി.പി.എം ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു. അതുകൊണ്ടാണ് ആവേശപൂര്‍വ്വം അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ട്ടിക്കൊപ്പം നിന്നത്. ഇന്ന് ആ ധര്‍മ്മം സി.പി.എമ്മിന് നിര്‍വ്വഹിക്കാനാവുന്നില്ല. ഒരു ബൂര്‍ഷ്വാ പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഇവിടെ കോണ്‍ഗ്രസുണ്ടല്ലോ. പിന്നെന്തിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പേരെഴുതിയ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനങ്ങള്‍ അണിനിരക്കണം? നമ്മുടെ നാട്ടില്‍ കാലത്തിനനുസരിച്ചുള്ള ഇടതുപക്ഷ കാഴ്ചപ്പാടുള്ള, ജനാധിപത്യമൂല്യങ്ങളുള്‍ക്കൊള്ളുന്ന അതേസമയം പൊതുജീവിതത്തില്‍ സത്യസന്ധതയും ആദര്‍ശശുദ്ധിയും പുലര്‍ത്തുന്ന ഏത് കമ്മ്യൂണിസ്റ്റ് നേതാവാണുള്ളത്? അത്തരത്തിലുള്ള നേതാക്കളുടെയും അണികളുടെയും ഒരു പുതിയ ഇടതുപക്ഷ പ്രസ്ഥാനം കേരളത്തില്‍ രൂപപ്പെട്ട് വരും എന്ന് വിശ്വസിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അതിലേക്കുള്ള വഴിത്തിരിവുകളാണ് സി.പി.എമ്മിലെ എല്ലാ വിമതസംഘടനകളും.

താന്‍ നടത്തിയിരിക്കുന്നത് പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്ന് അറിയാത്ത ആളല്ല വി.എസ്. തനിക്കെതിരെ നടപടിയെടുക്കാന്‍ ഒരര്‍ത്ഥത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിരിക്കുകയല്ലേ അദ്ദേഹം ചെയ്തിരിക്കുന്നത്?

ഈ വിഷയത്തില്‍ വി.എസ് സ്വീകരിച്ച നിലപാടിനെ അച്ചടക്കത്തിന്റെ പ്രശ്നമായിട്ടല്ല നാം കാണെണ്ടത്. ചന്ദ്രശേഖരന്റെ കൊലപാതകം ഈ സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ട ഒരു വിഷയമാണ്. ഈ കൊലപാതകം മാത്രമല്ല, ഇതിന് തൊട്ടുമുന്‍പ് നടന്ന ഷുക്കൂറിന്റെ വധവും, നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഫസല്‍ വധവുമെല്ലാം ചിന്തിക്കേണ്ടത് തന്നെയാണ്. കേര്‍ളത്തെ നടുക്കിയ നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയില്‍ അവസാനത്തെ കണ്ണിയാണ് ചന്ദ്രശേഖരന്‍. അതിനോട് ഇടം വലം നോക്കാതെ മനുഷ്യസ്നേഹികള്‍ പ്രതികരിക്കേണ്ടതുണ്ട്. വി.എസ് സത്യത്തില്‍ നടത്തിയിട്ടുള്ളത് അത്തരം പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങളാണ്. അതില്‍ അദ്ദേഹം തന്റെ പാര്‍ട്ടിയിലെ അച്ചടക്കത്തെ സംബന്ധിച്ചും അച്ചടക്കലംഘനത്തെ സംബന്ധിച്ചുമൊന്നും കൂടുതല്‍ ആലോചിച്ചിട്ടുണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ കൂടുതല്‍ ആലോചിക്കാതെ അഭിപ്രായം പറയേണ്ട കാര്യവുമാണിത്. കാരണം, കമ്മ്യൂണിസ്റ്റുകാര്‍ ഒരിക്കലും ഉദ്യോഗസ്ഥരെപ്പോലെ പെരുമാറാന്‍ പാടില്ല. അവര്‍ അവരുടെ മുന്നില്‍ സംഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളോട് ഏറ്റവും ശരിയായ രീതിയില്‍ പ്രതികരിക്കേണ്ടവരാണ്. വി.എസ് അച്യുതാനന്ദന്‍ മാത്രമേ ഇത് ചെയ്യുന്നുള്ളൂ എന്നതുകൊണ്ടാണ് നമുക്കിത് അച്ചടക്കലംഘനത്തിന്റെ ഒരു പ്രശ്നമായി തോന്നുന്നത്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളും, സി.പി.എമ്മിലെ നേതാക്കളും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കോക്കസിനെ ഒറ്റപ്പെടുത്തിക്കൊണ്ട് ഈ നിഷ്ഠൂരത ഇനി പാര്‍ട്ടിയില്‍ അനുവദിക്കില്ല എന്നാണ് പറയേണ്ടത്. ന്യൂനപക്ഷമായ ഇത്തരം ക്രൂരന്മാരെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കുന്നതിനു വേണ്ടി, പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന ആ കാന്‍സര്‍ മുറിച്ചു മാറ്റുന്നതിനു വേണ്ടി പാര്‍ട്ടി ഒറ്റക്കെട്ടായി ശബ്ദിക്കേണ്ടിയിരിക്കുന്നു. ആ ശബ്ദം വി.എസില്‍ നിന്ന് മാത്രമെ വരുന്നുള്ളൂ എന്നതുകൊണ്ട് നമുക്കിത് അച്ചടക്കലംഘനമായി തോന്നാം. പക്ഷേ, സി.പി.എമ്മിലെ മഹാഭൂരിപക്ഷം വരുന്ന അണികള്‍ വി.എസിന്റെ ഈ വികാരം അതേ രീതിയില്‍ പ്രകടിപ്പിക്കുന്നവരാണ് എന്നാണെനിക്ക് തോന്നുന്നത്.

പാര്‍ട്ടി പ്രതിസ്ഥാനത്ത് വന്നതോ, സംശയിക്കപ്പെടുകയോ ചെയ്യുന്ന മൂന്ന് വധക്കേസുകള്‍ ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടിയെ വേട്ടയാടുകയാണ്. സംസ്ഥാനതലത്തിലാവട്ടെ സി.പി.എമ്മിന്റെ കണ്ണൂര്‍ ലോബിയും ഇതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നു. എന്തുപറയുന്നു അതിനെപ്പറ്റി?

ചില സ്ഥാപിത താത്പര്യമുള്ള നേതാക്കളുടെ, അതായത് കണ്ണൂര്‍ ലോബിയുടെ എന്ന് തന്നെ പറയാം, അവരുടെ ഇടപെടലുകളാണ് പാര്‍ട്ടിയെ ഇത്രമാത്രം വലിയൊരു അപകടത്തില്‍ എത്തിച്ചിരിക്കുന്നത്. ഇനി ആ നേതാക്കളെ മാറ്റി എന്നതുകൊണ്ട് മാത്രം പാര്‍ട്ടി പഴയപോലെയാവും എന്ന് ഞാന്‍ കരുതുന്നില്ല. ആ പഴയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടിക്ക് സംഭവിച്ചിട്ടുള്ള അപചയം മാറണം. അത് മാറി പാര്‍ട്ടി പൂര്‍വ്വസ്ഥിതിയിലേക്ക് വരണമെങ്കില്‍ പാര്‍ട്ടിയ്ക്ക് ശരിയായ ഒരു നേതൃത്വമാണ് ഉണ്ടാവേണ്ടത്. ആ നേതൃത്വത്തിന് കീഴില്‍ ശക്തമായ ഒരു പ്രവര്‍ത്തനവും ആവശ്യമാണ്. അതല്ലാതെ ഒരാളെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിച്ചതുകൊണ്ടൊന്നും വിശ്വാസത്തകര്‍ച്ച സംഭവിച്ച പാര്‍ട്ടി പുനഃസ്ഥാപിക്കാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ ഒരു നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമെ പാര്‍ട്ടിക്ക് പഴയ യശസ്സ് തിരിച്ചുകിട്ടൂ എന്നാണ് ഞാന്‍ കരുതുന്നത്.

പാര്‍ട്ടി പഴയതുപോലെ അതിന്റെ യഥാര്‍ത്ഥ നിലപാടുകളിലേക്ക് തെറ്റുതിരുത്തി എത്തിയാല്‍ ഒരു മടങ്ങിപ്പോക്ക് പ്രതീക്ഷിക്കാമോ?

അത്തരത്തിലുള്ള ഒരു സാഹചര്യം വരുമ്പോള്‍ മാത്രം ആലോചിക്കേണ്ടുന്ന ഒരു കാര്യമാണത്. മാത്രമല്ല, അങ്ങനെ ഒരു സാഹചര്യം വരട്ടെ എന്നു കരുതി നോമ്പ് നോറ്റ് കാത്തിരിക്കുന്നവരുമല്ല ഞങ്ങള്‍. ഞങ്ങളുടെ പ്രദേശങ്ങളില്‍ സത്യസന്ധമായ രീതിയില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് വേണ്ടി നല്ലപോലെ പ്രവര്‍ത്തിച്ചു പോവുന്നുണ്ട് ഞങ്ങളെല്ലാവരും. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പഴയതുപോലെ അതിന്റെ നിലപാടുകളിലേയ്ക്കും, ആശയങ്ങളിലേയ്ക്കും എത്തിയാല്‍ മാത്രമെ ഒരു തിരിച്ചുപോക്കിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുക കൂടി ചെയ്യൂ. മറിച്ച് ഈയൊരവസ്ഥയില്‍ ഒരു മടങ്ങിപ്പോക്കിന് ഞങ്ങള്‍ തയ്യാറുമല്ല.

സംവാദ മണ്ഡലങ്ങളെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ പേരില്‍ തളച്ചിടുന്ന ഒരു ഫാസിസ്റ്റ് നയമാണ് ഇപ്പോള്‍ സി.പി.എം നേതൃത്വത്തിന്റേത് എന്ന് തോന്നിയിട്ടുണ്ടോ?

അത് ഞാന്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ. എല്ലാ മണ്ഡലങ്ങളിലും ഇത്തരത്തില്‍ ഒരു ഡിറ്റേറ്റര്‍ഷിപ്പ് അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഒരു ശ്രമം സി.പി.എമ്മിനുണ്ട്. അത് പാര്‍ട്ടി സംഘടനയ്ക്കകത്ത് മാത്രമല്ല, മുന്നണിയില്‍ പോലുമുണ്ട്. സി.പി.ഐ എന്ന സംഘടനയ്ക്ക് സ്വതന്ത്രമായി ഒരഭിപ്രായം പറയാന്‍ പോലും സാധിക്കുന്നില്ല. അത്തരത്തില്‍ സ്വതന്ത്രമായ ഒരഭിപ്രായം പറയുമ്പോള്‍ ഭീഷണിയുടെ സ്വരമാണ് സി.പി.എം പുറത്തെടുക്കുന്നതും. അതൊരു ഫാസിസ്റ്റ് രീതിയാണ്.
മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍.നീലകണ്ഠനെ പരസ്യമായി ഒരു വേദിയില്‍ കയറിയാണ് സി.പി.എം അക്രമിച്ചത്. സക്കറിയയെ അക്രമിച്ചതും ഇതേപോലെത്തന്നെ. ഇതിനെയല്ലാം പിണറായി വിജയന്‍ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത് സദസ്സ് അറിഞ്ഞ് പ്രസംഗിക്കണം എന്നായിരുന്നു. അവര്‍ക്ക് ഇഷ്ടമുള്ളത് മാത്രം പറയണം, അവരെ ആരും വിമര്‍ശിക്കരുത് എന്നാണൊ അപ്പോള്‍ പാര്‍ട്ടി പറയുന്നത്? എല്ലാ മേഖലയിലും തങ്ങളുടേതായ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ സി.പി.എം ശ്രമിക്കുന്നതും ഇത്തരം ഭീഷണികളില്‍ക്കൂടിത്തന്നെയാണ്. ഫാസിസത്തിന്റെ പുതിയ പുതിയ രൂപങ്ങളെയാണ് ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

അടിച്ചമര്‍ത്തലിലൂടെ സുരക്ഷിതത്വം നേടുന്ന രീതിയിലേക്കാണോ ഇന്ന് പാര്‍ട്ടി പോവുന്നത്?

അങ്ങനെ അടിച്ചമര്‍ത്തിയുള്ള ഒരു സുരക്ഷിതത്വം ഒരിക്കലും അവര്‍ക്ക് സാധ്യമാവില്ല. കാരണം, ജനം തിരസ്കരിച്ച ഒരാശയത്തിനോ, ഒരു പ്രസ്ഥാനത്തിനോ പണത്തിന്റെ ബലം കൊണ്ടൂം കായികശേഷി കൊണ്ടും കുറച്ചുകാലം പിടിച്ചുനില്‍ക്കാമെന്നല്ലാതെ എക്കാലവും പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ല. മാരകരോഗത്തിന് അടിമപ്പെട്ട ഒരു സമ്പന്നന് അല്പകാലം ആയുസ്സ് നീട്ടിക്കിട്ടുന്നത് പോലെയാണിത്. സ്വാഭാവികമായ ഒരു പതനം സി.പി.എമ്മിനെ കാത്തിരിക്കുന്നുണ്ട്. സമ്പന്നമായ, സുശക്തമായ ഒരു സ്ഥാപനമാണ് ഇന്ന് സി.പി.എം. അത് ഒരിക്കലും ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയാവുന്നില്ല. ഏറെ കരുത്തുള്ളതുകൊണ്ട് അല്പകാലം പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് കഴിയും. എങ്കിലും അനിവാര്യമായ തകര്‍ച്ചയെ അതിന് ഒഴിവാക്കാനാവില്ല.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി താത്വിക തലത്തിലും, പ്രയോഗ തലത്തിലും പല ചരിത്ര 'ഇസ'ങ്ങളുടെ പശ്ചാത്തലത്തില്‍ വന്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണല്ലോ. കമ്മ്യൂണിസവും ഫ്യൂഡലിസവും തമ്മിലുള്ള ഒരു ബീജസങ്കലനമാണ് ഇന്ന് നാം കാണുന്നത്. കരുത്തരായ സംരംഭകര്‍ക്കേ പുതിയൊരു ലോകം സൃഷ്ടിക്കാനാവൂ എന്ന് നവ മാര്‍ക്സിസ്റ്റുകള്‍ ചിന്തിക്കുന്നതുകൊണ്ടാവുമോ ഈ മാറ്റം?

സ്വാര്‍ത്ഥമതികളും, മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രങ്ങളെ കുറിച്ച് ഗഹനമായ അറിവില്ലാത്തവരുമായ ആളുകളാണ് ഇന്ന് നേതൃത്വത്തില്‍ ഇരിക്കുന്നത്. പാര്‍ട്ടിയുടെ കഷ്ടകാലത്തിന് നേതൃനിരയില്‍ എത്തിയവരാണിവര്‍. സൈദ്ധാന്തികരായതുകൊണ്ടോ, ആദര്‍ശനിഷ്ഠരായതുകൊണ്ടോ ഒന്നുമല്ല അവര്‍ ഈ പദവികളിലെത്തിയത്. ഇവരിലൊക്കെ ഞാന്‍ കാണുന്ന ഒരു ഗുണം, ഇവരൊക്കെ നല്ല മാനേജര്‍മാരാണ് എന്നതാണ്. പിണറായി വിജയന്‍ ഒരു നല്ല മാനേജര്‍ മാത്രമാണ്, ഒരു നല്ല സെക്രട്ടറിയല്ല. അതിലപ്പുറം ഒരു നല്ല കമ്മ്യൂണിസ്റ്റിനുവേണ്ട ഗുണങ്ങളൊന്നും അദ്ദേഹത്തിനില്ല. അദ്ദേഹം ഒരു സൈദ്ധാന്തികനല്ല, സമയാസമയങ്ങളില്‍ ഉചിതമായ രാഷ്ട്രീയ നിലപാടുകളെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയതന്ത്രജ്ഞനല്ല, അതിനേക്കാളുപരി ഒരു കമ്മ്യൂണിസ്റ്റിന്റെ ശരീരഭാഷയേയല്ല അദ്ദേഹത്തിന്റേത്. അദ്ദേഹം ഒരു നല്ല മാനേജര്‍ മാത്രമാണ്. തന്റെ കയ്യില്‍ കിട്ടിയിട്ടുള്ള ഈ സ്ഥാപനത്തെ വളരെ വിദഗ്ദമായി തനിക്ക് അനുകൂലമാക്കി ഉപയോഗിക്കുന്നതിനുള്ള തികച്ചും പ്രായോഗികമായ വൈദഗ്ദ്യമാണ് അദ്ദേഹത്തിനുള്ളത്. ആ വൈദഗ്ദ്യം മാത്രമാണദ്ദേഹം ഇപ്പോഴും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതും.

കോടാനുകോടി സമ്പത്തിന്റെ ഉടമകളായി ഈ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. പാര്‍ട്ടിയിലേക്ക് തിരിച്ചുവരണം എന്ന് പറഞ്ഞ് പിണറായിയുടെ ദൂതനായി ഒരു കോടീശ്വരന്‍ സമീപിച്ചിരുന്നതായി ചന്ദ്രശേഖരന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു. എന്തുവേണമെങ്കിലും ചന്ദ്രശേഖരന് നല്‍കാം എന്നയാള്‍ പറഞ്ഞുവത്രേ. പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ പോലും ഇതുപോലെയുള്ള കുത്തകമുതലാളിമാര്‍ ഇടപെടുന്നുണ്ടെങ്കില്‍ ആ പാര്‍ട്ടി ഇന്നെവിടെയെത്തി നില്‍ക്കുന്നു എന്ന് മനസ്സിലാക്കാന്‍ എനിക്കോ നിങ്ങള്‍ക്കോ വലിയ പ്രത്യയശാസ്ത്രവിജ്ഞാനമൊന്നും ആവശ്യമില്ല. ഇത്തരം കുത്തകമുതലാളിമാരുടെ ബിസിനസിലെ ഒരു പങ്കുകച്ചവടക്കാര്‍ കൂടിയായിരിക്കും ചില നേതാക്കള്‍. അവര്‍ക്ക് തങ്ങളുടെ ബിസിനസ് താത്പര്യങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ ഒരു മറ മാത്രമാണ് പാര്‍ട്ടി.

സമ്പന്നമായ ഇടതുപക്ഷ ദാര്‍ശനികതയുടെ ഉള്ളടക്കം കയ്യാളുന്ന ധിഷണാശാലികള്‍ ഇന്ന് സി.പി.എമ്മില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ പ്രത്യയശാസ്ത്ര രംഗത്ത് ഇന്നുണ്ടായിട്ടുള്ള ശൂന്യത നികത്താന്‍ അവര്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ?

സൈദ്ധാന്തികമായും ആശയപരവുമായി സംസാരിക്കാനും അണികളുമായി സംവദിക്കാനും കഴിവുള്ള ധാരാളം ആളുകള്‍ ഇപ്പോഴും സി.പി.എമ്മിനകത്തുണ്ട്. പക്ഷേ, അവരൊക്കെത്തന്നെ അവരുടെ ബുദ്ധിയും ചിന്തയും പാര്‍ട്ടിക്ക് പണയം വച്ചവരാണ്. ഇടതുപക്ഷസഹയാത്രികരായാലും സ്വതന്ത്രനിലപാടുകള്‍ ഇല്ലാത്തതാണ് ഇത്തരക്കാരുടെ പ്രശ്നം. ഇത്തരം സൈദ്ധാന്തികരും, ദാര്‍ശനികരും, സാംസ്കാരികപ്രവര്‍ത്തകരുമെല്ലാം ഇങ്ങനെ പാര്‍ട്ടിക്ക് കീഴില്‍ നിന്ന് പോഷകവത്കരിക്കപ്പെടുന്നത് വളരെ അപകടകരമായ ഒരവസ്ഥയാണ്. ആ ഒരവസ്ഥയില്‍ ആവരെങ്ങിനെയാണ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രജീര്‍ണ്ണതയെപ്പറ്റി സംസാരിക്കുക? ഇനി അഥവാ സംസാരിച്ചാല്‍ തന്നെ അത്തരം ആളുകള്‍ മറ്റൊരു വിജയന്‍ മാഷായി മാറുകയും ചെയ്യും.

പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ചന്ദ്രശേഖരന്‍ വധത്തോട് കൂടി ആളുകള്‍ പാര്‍ട്ടി ഉപേക്ഷിക്കാന്‍ തയ്യാറാവുന്നു. സി.പി.എമ്മിന്റെ ഉള്ളടക്കം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണോ?

സി.പി.എമ്മിന്റെ ഉള്ളടക്കം നമ്മള്‍ പരിശോധിച്ചാല്‍ സി.പി.എം അംഗങ്ങളില്‍ അറുപത് ശതമാനത്തിലധികവും കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ സി.പി.എമ്മിലേക്ക് വന്നവരാണ്. അടിയന്തിരാവസ്ഥയുടെ കാലത്ത് പാര്‍ട്ടിപ്രവര്‍ത്തകര്‍ നേരിട്ട പീഢനങ്ങളുടെ പത്തിലൊന്നു പോലും അനുഭവിക്കാത്തവരാണ് മഹാഭൂരിപക്ഷം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും. അതില്‍ പകുതി പേരും അവരവരുടെ ആവശ്യപൂര്‍ത്തീകരണത്തിനായി പാര്‍ട്ടിയിലേക്ക് വന്നവരാണ്. അതല്ലാതെ രാഷ്ട്രീയമായ/സൈദ്ധാന്തികമായ വിചിന്തനങ്ങള്‍ കൊണ്ടോ, മാര്‍ക്സിസം നല്‍കിയ ആവേശം കൊണ്ടോ വരുന്നവരല്ല ഇന്നത്തെ പ്രവര്‍ത്തകര്‍. അതുകൊണ്ട് തന്നെ പ്രത്യയശാസ്ത്രപരമായിപ്പോലും സി.പി.എമ്മിന്റെ ഉള്ളടക്കം ഇന്ന് ദുര്‍ബലമാണ്. തത്വശാസ്ത്രപരമായും, ദാര്‍ശനികപരമായും യാതൊരു കാമ്പുമില്ലാത്തതുകൊണ്ട് പാര്‍ട്ടിക്കകത്ത് നിന്ന് ആദര്‍ശാത്മകമായിട്ടുള്ളൊരു അടര്‍ന്നുപോക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്ക് പാര്‍ട്ടി ആരെ കൊന്നാലും കുഴപ്പമില്ല. കാരണം, അവര്‍ അവരുടേതായ ആവശ്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയില്‍ നില്‍ക്കുന്നവരാണ്. അത്തരത്തിലുള്ള ഒരു മോശമായ സ്ഥിതി ഇന്ന് സി.പി.എമ്മിന് മാത്രല്ല, എല്ലാവര്‍ക്കുമുണ്ട്. അതേ സമയം തന്നെ സി.പി. എം അനുഭാവികള്‍ക്കിടയില്‍ നിന്ന് ഒരു വലിയ ചോര്‍ച്ച സൃഷ്റ്റിക്കാന്‍ ഈ സംഭവങ്ങള്‍ക്കെല്ലാം കഴിയും. ഇപ്പോള്‍ തന്നെ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയാല്‍ ഇരുപത്തഞ്ച് ശതമാനം ആളുകള്‍ പോലും ഈ ക്രൂരതയെയും പിണറായിയെയും ന്യായികരിക്കുകയില്ല എന്നാണ് ഞാന്‍ കരുതുന്നത്.

ലോകം തമിഴ് സിനിമയെ ഉറ്റുനോക്കുന്നു

തമിഴ് സംവിധായകനായ വെട്രിമാരന്റെ ആടുകളം എന്ന സിനിമ, നാഷണല്‍ അവാര്‍ഡ് അടക്കം ആറ് അവാര്‍ഡുകളാണ് ഈ വര്‍ഷം കരസ്ഥമാക്കിയത്. അതില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് കൂടി ഉള്‍പ്പെടും. തമിഴരുടെ പരമ്പരാഗതവിനോദമായ കോഴിപ്പോരിനെക്കുറിച്ചുള്ള സിനിമയാണിത്. തമിഴ്നാട്ടിലെ റാണിപ്പേട്ട് എന്ന ചെറിയ ഗ്രാമത്തിലെ തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളാണ് വെട്രിമാരന്‍ ഈ സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ആടുകളം ഈ വര്‍ഷം ആറ് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഈ അംഗീകാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്ത് തോന്നുന്നു?
മുഖ്യധാരാപ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഒരു സിനിമ തെരെഞ്ഞെടുക്കാനാണ് ഇത്തവണ ജൂറി തീരുമാനിച്ചത്.
അമീര്‍ സുല്‍ത്താല്‍ സംവിധാനം ചെയ്ത പരുത്തിവീരന്‍ എന്ന സിനിമ രണ്ടായിരത്തി എട്ടിലെ ബെര്‍ളിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധ നേടി. അതാണ് ആ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം. ഇതിന് മുന്‍പ് വെനീസില്‍ മണിരത്നത്തിന്റെ സിനിമ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകം ഇപ്പോള്‍ തമിഴ് സിനിമയെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് വേണം കരുതാന്‍. ദക്ഷിണേന്ത്യ എന്നത് സത്തയുള്ള പഴമകള്‍ ഒരുപാടുള്ള ഒരു ഭാഗമാണ്. വൈകിയാണെങ്കിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുള്ളവരൊക്കെ ഇന്ന് തമിഴ് സിനിമകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
അതിലാണ് എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയതും. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ആര്‍ട്ട് സിനിമകള്‍ക്കാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിരുന്നത്. ജനപ്രിയ സിനിമകളെ മുഴുവന്‍ അവഗണിച്ചാണ് ജൂറി ഇതെല്ലാം ചെയ്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം ജൂറി ജനപ്രിയസിനിമകളെകൂടി പരിഗണിക്കണമെന്ന് തീരുമാനിച്ചു. അത് നല്ലൊരു പ്രവണത തന്നെയാണ്.

• മുഖ്യധാര സംവിധായകര്‍ക്ക് ഇതൊരു പ്രോത്സാഹനമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

തീര്‍ച്ചയായും. ഇന്ത്യന്‍ സിനിമയിലെ മധ്യവര്‍ഗ്ഗവിഭാഗത്തില്‍ പെടുന്ന ഇത്തരം സിനിമകള്‍ക്ക് ബാഹ്യസഹായമില്ലാതെ തന്നെ നിലനില്‍ക്കാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യത്തെ എല്ലാവരും അംഗീകരിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അതിന്റെ ഒരു സാക്ഷ്യപ്പെടുത്തല്‍ തന്നെയാണ് ഈ അവാര്‍ഡ് നേട്ടവും.

• പതിനാല് ദേശീയ അവാര്‍ഡുകള്‍ തമിഴ് സിനിമ ഈ വര്‍ഷം നേടിയിട്ടുണ്ട്. എന്ത് കരുതുന്നു തമിഴ് സിനിമയെപ്പറ്റി?

തമിഴ് സിനിമ ഇപ്പോള്‍ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. പുതിയ ജെനറേഷനിലുള്ള യുവസംവിധായകരെല്ലാം നമ്മുടെ പഴയ തലമുറയെ പറ്റി ചിന്തിക്കുന്നവരാണ്. ഒരു ഇംഗ്ലീഷ് സിനിമയില്‍ നിന്നോ ഹീറോ പരിവേഷത്തില്‍ നിന്നോ പറിച്ചുകൊണ്ടുവരുന്ന കഥാപാത്രങ്ങളേക്കാള്‍ അവരിഷ്ടപ്പെടുന്നത് ഇത്തരത്തിലുള്ള സാധാരണക്കാര്‍ക്കിടയിലെ കഥകളാണ്. വാസ്തവത്തില്‍ രണ്ടായിരം മുതല്‍ തമിഴ് സിനിമ ഒരു മാറ്റത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്ന പുതിയ സിനിമകളെല്ലാം തന്നെ നമ്മുറ്റെ സംസ്കാരമായും പൂര്‍വ്വികരുമായുമെല്ലാം അടുത്തു നില്‍ക്കുന്നുണ്ട്. നമ്മൂടെ സിനിമളെല്ലാം മനുഷ്യവര്‍ഗ്ഗപരമായവയാണെങ്കില്‍ മാത്രമെ അവ ലോകനിലവാരത്തിലും മറ്റും ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്ന് ഞാന്‍ പറയാറുണ്ട്. അമീര്‍ സുല്‍ത്താല്‍ സംവിധാനം ചെയ്ത പരുത്തിവീരന്‍ എന്ന സിനിമ രണ്ടായിരത്തി എട്ടിലെ ബെര്‍ളിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധ നേടി. അതാണ് ആ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം. ഇതിന് മുന്‍പ് വെനീസില്‍ മണിരത്നത്തിന്റെ സിനിമ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകം ഇപ്പോള്‍ തമിഴ് സിനിമയെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് വേണം കരുതാന്‍. ദക്ഷിണേന്ത്യ എന്നത് സത്തയുള്ള പഴമകള്‍ ഒരുപാടുള്ള ഒരു ഭാഗമാണ്. വൈകിയാണെങ്കിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുള്ളവരൊക്കെ ഇന്ന് തമിഴ് സിനിമകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗജിനി പോലുള്ള റീമേക്ക് സിനിമകള്‍ വന്നത് തമിഴില്‍ നിന്നാണ്. അതുപോലെത്തന്നെ തമിഴിലെ ടെക്നീഷ്യന്‍സും ആര്‍ടിസ്റ്റുകളുമെല്ലാം വേള്‍ഡ് ക്ലാസ് ആളുകളാണ്. വ്യക്തിപരമായി എനിക്ക് തോന്നുന്നത് ഞാനടക്കമുള്ള തമിഴ് സിനിമാ സംവിധായകരെല്ലാം ശരിയായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നാണ്.

• മനുഷ്യവര്‍ഗ്ഗപരമായ കഥകളിലേക്ക് തിരിച്ചുപോകുന്നതിന്റെ പ്രാധാന്യം ഒന്ന് വിശദീകരിക്കാമോ?

മനുഷ്യവര്‍ഗ്ഗം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്, വ്യക്തിത്വം നഷ്ടപ്പെടാത്ത ഒരു സമൂഹത്തെയാണ്. നിങ്ങള്‍ സംസാരിക്കുന്നത് വ്യക്തിസവിശേഷതയെക്കുറിച്ചാണ്. എന്നാല്‍ ഇന്ന് ആഗോളീകരണം നമ്മുടെ നാടിനെയും മണ്ണിനെയും നമ്മുടെ നല്ല ഗുണങ്ങളെയുമെല്ലാം കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അതിലേക്ക് കടന്നുചെല്ലാനുള്ള സമയം ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളെല്ലാവരും നമ്മളാല്‍ കഴിയും വിധത്തില്‍ ആ പഴയ സംസ്കാരത്തിനും വര്‍ഗപരതയ്ക്കും വേണ്ടി പരിശ്രമിക്കേണ്ടതും അതിനെ പരിപാലിക്കേണ്ടതുമുണ്ട് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നതും. അതിന്റെയൊക്കെ എളിയ ശ്രമങ്ങളാണ് ഞങ്ങളില്‍ നിന്നും വരുന്ന ഇത്തരം സിനിമകള്‍.

• ഏത് തരത്തിലുള്ള സിനിമകളാണ് താങ്കള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്? ആരാണ് താങ്കളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്?

എനിക്ക് വഴികാട്ടിയായത് ബാലു മഹേന്ദ്രയാണ്. ഇരുപത്തിരണ്ടോളം അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്നും അദ്ദേഹം ശക്തമായി ഈ ഫീല്‍ഡില്‍ തുടരുന്നുമുണ്ട്. എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് അകിറ കുറാസോവ, മൈക്കല്‍ ഹനേക്, വെര്‍ണര്‍ ഹെര്‍സോഗ്, ഹെന്‍റി ജോര്‍ജസ് ക്ലൗസോട്ട് തുടങ്ങിയ ചിലരാണ്. സമകാലികരായ ഫിലിം മേക്കേഴ്സില്‍ അലക്സാണ്ട്രോ ഗോണ്‍സാലസ് എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഒലിവര്‍ സ്റ്റോണും എനിക്ക് നല്ലൊരു പ്രചോദനമായിട്ടുണ്ട്.

• തമിഴ് സിനിമയെയും അതുപോലെ മറ്റ് നല്ല പ്രാദേശിക ഭാഷാ ചിത്രങ്ങളെയും അപേക്ഷിച്ച് ഹിന്ദി സിനിമകള്‍ എല്ലാ തരത്തിലും പ്രശസ്തി നേടുന്നത് താങ്കളെ വിഷമിപ്പിച്ചിട്ടുണ്ടോ?

ഹിന്ദി സിനിമ മറ്റ് ഭാഷാചിത്രങ്ങളേക്കാള്‍ ഒരുപാട് അകലെയാണ് എന്നംഗീകരിച്ചേ മതിയാവൂ. അതുകൊണ്ട് തന്നെ എനിക്കതില്‍ യാതൊരു വിഷമവുമില്ല. തമിഴ്നാട് ഒരു ചെറിയ സംസ്ഥാനമാണ്. എട്ട് കോടി ആളുകളെ അവിടെയുള്ളു. പിന്നെ ഒരു കോടി തമിഴ് സംസാരിക്കുന്ന ആളുകള്‍ ലോകത്തിലെ മറ്റ് പല സ്ഥലങ്ങളിലുമായി ചിതറിക്കിടക്കുന്നുമുണ്ട്. നമുക്കൊരിക്കലും ബഡ്ജറ്റ് കൊണ്ട് ബോളിവുഡുമായും ഹോളിവുഡുമായും മത്സരിക്കാന്‍ കഴിയില്ല. എന്നാല്‍ ഉള്ളടക്കത്തിലെ സത്യസന്ധത കൊണ്ടും, പുതുമയുള്ള സാങ്കേതിക മികവുകൊണ്ടും നമ്മള്‍ ലോകത്തിലെ മികച്ച സിനിമകള്‍ക്കൊപ്പം നില്‍ക്കും.


മീനാക്ഷി സിംഹയുടെ അഭിമുഖത്തിന്റെ മൊഴിമാറ്റം

ലാസ്യം, ലാവണ്യം

നാല്പ്പത്തെട്ട് വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാമണ്ഡലം ക്ഷേമാവതി ടീച്ചറോട് ജീവിതത്തില്‍ ഏറ്റവുമധികം പ്രണയം എന്തിനോടാണെന്ന് ചോദിച്ചാല്‍ നൃത്തത്തോടും കുടുംബത്തോടും എന്നാണ് പറയുക. 1948 ജൂണ്‍ 10ന് സുകുമാരന്‍-കാര്‍ത്ത്യായനി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമത്തെ മകളായി ജനിച്ച ക്ഷേമാവതി ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും പേരെടുത്ത ഒരു നര്‍ത്തകി കൂടിയാണ്. നൃത്തരംഗത്തെ അവരുടെ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട് ഭാരതസര്‍ക്കാര്‍ ഇത്തവണ ടീച്ചര്‍ക്ക് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. നൃത്തത്തിന്റെ തിരക്കുകള്‍ക്കിടയിലെ ഒരു ഇടവേളയില്‍ ടീച്ചര്‍ തന്റെ നൃത്തജീവിതത്തെയും സപര്യയെയും കുറിച്ച് ഒരല്പനേരം സംസാരിക്കുന്നു.

█ പൊന്‍കുന്നം വര്‍ക്കിയുടെ ക്ഷണപ്രകാരമാണല്ലോ 1970ല്‍ ടീച്ചര്‍ എറണാംകുളത്ത് ഒരു പരിപാടി അവതരിപ്പിച്ചത്. ആ പരിപാടിയാണ് ടീച്ചറുടെ നൃത്തജീവിതത്തെ മാറ്റിമറിച്ച പരിപാടിയും. അതിന്റെ ഓര്‍മ്മ ഒന്ന് പങ്ക് വയ്ക്കാമോ?

എനിക്ക് വേദികള്‍ ഒരുക്കിത്തരാമെന്നും, പണം നല്‍കാന്‍ കഴിയില്ലെന്നും പൊന്‍കുന്നം വര്‍ക്കി സാര്‍ എന്നോട് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് എറണാംകുളത്ത് വച്ച് നടന്ന ഒന്‍പതാം കോണ്‍ഗ്രസില്‍ പരിപാടി അവതരിപ്പിക്കാന്‍ എന്നെ വിളിക്കുന്നത്. ടി.വി ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ പത്രമാധ്യമങ്ങളിലൂടെയുള്ള ഒരു പ്രശസ്തി ഞാന്‍ അനുഭവിച്ചത് ആ പരിപാടിയിലൂടെയായിരുന്നു. വിവിധ പത്രങ്ങളില്‍ അടിക്കുറിപ്പുകളോടെയുള്ള ചിത്രങ്ങളോട് കൂടി ഒരേ സമയം വാര്‍ത്ത വന്നത് ന്നെ കൂടുതല്‍ ശ്രദ്ധേയയാക്കി. സത്യത്തില്‍ ആ ഒരു പരിപാടിയാണ് കലാമണ്ഡലം ക്ഷേമാവതി എന്ന നര്‍ത്തകിയെ കേരളത്തിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. അതെന്റെ ഏറ്റവും വലിയ ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നതും.

█ നൃത്തം ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

എന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് നൃത്തം മാത്രമാണ്. അമ്മയ്ക്ക് നൃത്തം കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ എന്ന് എന്റെ മക്കള്‍ തന്നെ പറയാറുണ്ട്. അതിനു മാത്രമേ എന്റെ ജീവിതത്തില്‍ ഞാന്‍ എന്നും മുന്‍തൂക്കം കൊടുത്തിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഒരു വിവാഹജീവിതം പോലും വൈകിയാണ് എനിക്ക് ലഭിച്ചത്.

█ എല്ലാ സീനിയര്‍ കലാകാരന്മാര്‍ക്കും ഇന്ന് പല സര്‍വ്വകലാശാലകളും ഡി-ലിറ്റ് നല്‍കുന്നുണ്ടല്ലോ. എന്നാല്‍ മോഹിനിയാട്ടം എന്ന നൃത്തകലയില്‍ ഏറ്റവും കൂടുതല്‍ കാലം ഇടപഴകിയിട്ടുള്ള ടീച്ചര്‍ക്ക് ഒരു സര്‍വ്വകലാശാലയും ഇത്തരത്തിലുള്ള അംഗീകാരങ്ങള്‍ നല്‍കിയിട്ടില്ല. ഇതിനെക്കുറിച്ച്?

ഞാന്‍ ഒരു അംഗീകാരത്തെയും പറ്റി ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ എനിക്കത് ലഭിച്ചില്ലല്ലോ, മറ്റുള്ളവര്‍ക്ക് അത് ലഭിച്ചല്ലോ എന്നിങ്ങനെയുള്ള വേവലാതികള്‍ ഒന്നും തന്നെ എന്നെ അലട്ടാറുമില്ല. ഞാന്‍ ഭരതനാട്യവും, മോഹിനിയാട്ടവും,കുച്ചിപ്പുടിയും എല്ലാം പഠിച്ചിട്ടുണ്ട്. 79-80കളിലാണ് ഞാന്‍ മോഹിനിയാട്ടത്തിലേക്ക് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1975ല്‍ സംഗീതനാടക അക്കാദമി ഭരതനാട്യത്തിനാണ് എനിക്ക് അവാര്‍ഡ് നല്‍കിയത്. 93ല്‍ മോഹിനിയാട്ടത്തിന് കലാമണ്ഡലം അവാര്‍ഡ് നല്‍കി.99 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയും എനിക്ക് അവാര്‍ഡ് സമ്മാനിച്ചു. 2008ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യ പുരസ്കാരം ലഭിച്ചു. ഇവയെല്ലാം ലഭിക്കുമ്പോഴും എന്തുകൊണ്ട് മറ്റുള്ള അവാര്‍ഡുകള്‍ എനിക്ക് ലഭിച്ചില്ല എന്ന് ഞാന്‍ ചിന്തിച്ചിട്ടേയില്ല. അതുപോലെത്തന്നെ ഇവയെല്ലാം ലഭിക്കുമ്പോള്‍ ഞാന്‍ മതിമറന്ന് സന്തോഷിച്ചിട്ടുമില്ല. അതുകൊണ്ടൊക്കെത്തന്നെ എനിക്ക് ഒന്നിനും ഒരു പരാതിയുമില്ലതാനും. ജീവിതത്തില്‍ നമുക്ക് അനുഭവിക്കാന്‍ ഭാഗ്യമുള്ളതൊക്കെ അതാതു സമയത്ത് നമ്മെ തേടിയെത്തും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ അവയെക്കുറിച്ചൊന്നും ഞാന്‍ വേവലാതിപ്പെടുന്നില്ല എന്നുമാത്രമല്ല ആലോചിക്കാറുപോലുമില്ല.

█ സിനിമകളെയും മറ്റ് നൃത്തരൂപങ്ങളെയും വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ മോഹിനിയാട്ടവും, പവിത്രന്റെ സിനിമകളും മൊത്തത്തില്‍ ഒരു സ്ലോ മൂവ്മെന്റ്സ് ആണല്ലോ. ഈ ഒരു ഘടകമായിരുന്നോ നിങ്ങളെ തമ്മില്‍ അടുപ്പിച്ചത്?

ഈ ഘടകം ഞങ്ങളുടെ ജീവിതത്തിനിടയില്‍ അറിഞ്ഞുകൊണ്ട് ഉണ്ടായിട്ടുള്ളതല്ല. സിനിമയില്‍ അദ്ദേഹം ആര്‍ട് ഫിലിം എടുത്തിരുന്നതും ഞാന്‍ നൃത്തത്തില്‍ സ്ലോ ഐറ്റമായ മോഹിനിയാട്ടം എടുത്തിരുന്നതും ഞങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. സത്യത്തില്‍ ഈ ഒരു ഘടകം കൂടി ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു എന്നത് വിനീത് ഇത് ചോദിച്ചപ്പോഴാണ് ഞാന്‍ ചിഞിക്കുന്നത് തന്നെ. എന്റെ ചെറുപ്പത്തില്‍ ആര്‍ട് സിനിമകളൊന്നും കാണാത്ത ഒരാളായിരുന്നു ഞാന്‍. അവയുടെ മൂല്യങ്ങളെക്കുറിച്ചൊന്നും എനിക്കന്ന് അറിവുണ്ടായിരുന്നില്ല. എന്റെ പ്രൊഫഷന്റെ തിരക്കുകളിലൂടെ കടന്നുപോകുന്നതിനിടയില്‍ ഓര്‍ക്കാപ്പുറത്ത് ഒരു വിവാഹജീവിതത്തിലേക്ക് കടക്കുകയായിരുന്നു ഞാന്‍. ആ വിവാഹത്തിന് ശേഷമാണ് ഞാന്‍ അല്പമെങ്കിലും ആര്‍ട് സിനിമകളോട് അടുക്കുന്നത് തന്നെ.

█ മോഹിനിയാട്ടത്തില്‍ നടത്തുന്ന പരീക്ഷണങ്ങളെപ്പറ്റി? അവ ഇന്നത്തെ സമൂഹത്തില്‍ എത്രമാത്രം സ്വീകരിക്കപ്പെടുന്നുണ്ട്?

പാരമ്പര്യത്തിലൂന്നിയ പരീക്ഷണങ്ങളാണ് ഇന്ന് മോഹിനിയാട്ടത്തില്‍ നടന്നുവരുന്നത്. അല്ലാതെ പെട്ടെന്നൊരു വിപ്ലവം സൃഷ്ടിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങളല്ല. ഓരോ കാലഘട്ടത്തിനനുസരിച്ചും ഇവിടെ പരീക്ഷണങ്ങള്‍ നടന്നുവരുന്നുണ്ട്. പണ്ട് സംഭാഷണങ്ങള്‍ ഇല്ലാത്ത സിനിമകളും, നാടകീയ പര്യവസായിയായ സിനിമകളും ഉണ്ടായിരുന്നില്ലേ? ഇവയില്‍ നിന്നെല്ലാം മാറി ഇന്ന് മലയാളസിനിമ എവിടെ എത്തി നില്‍ക്കുന്നു. അതിനെ പ്രേക്ഷകസമൂഹം ആസ്വദിക്കുന്നു, സ്വീകരിക്കുന്നു. എന്നാല്‍ ഇപ്പോഴും ആ പഴയ ശൈലിയില്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത് എങ്കില്‍ ഇന്നത്തെ സമൂഹം ആ സിനിമകളെ സ്വീകരിക്കുമോ? അതുപോലെത്തന്നെയാണ് മോഹിനിയാട്ടത്തിലും. തിരക്കേറിയ ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ആളുകളിലുണ്ടായ ചിന്താഗതികള്‍ എല്ലാ മേഖലകളെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതിന്റെ ഒരു ചലനം എന്തുകൊണ്ട് മോഹിനിയാട്ടത്തിലും വന്നുകൂടാ? മോഹിനിയാട്ടം പോലുള്ള ക്ലാസിക് കലകളുടെ ആസ്വാദകരുടെ എണ്ണം ഇന്ന് പരിമിതമാണ്. ഒരു ചെറിയ സമൂഹം മാത്രമാണ് ഇന്ന് ഇത്തരം കലകളെ ആസ്വദിക്കുന്നത്. ആ ആസ്വാദകസമൂഹത്തെ തുടര്‍ന്നും നിലനിര്‍ത്തിക്കൊണ്ട് വരണമെങ്കില്‍ പാരമ്പര്യം നഷ്ടപ്പെടുത്താതെ അതില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്തി മോഹിനിയാട്ടത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടിയിരിക്കുന്നു. ആ ശ്രമങ്ങളാണ് ഇന്ന് ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നതും. പക്ഷേ, അതെല്ലാം ഒരു പരിധി വരെ മാത്രമേ സാധ്യമാകൂ എന്നാണ് എനിക്ക് തോന്നുന്നത്. ഇതു പോലെയുള്ള പരീക്ഷണങ്ങള്‍ മറ്റെല്ലാ കലകളിലും ഇന്ന് നടന്നുവരുന്നുണ്ട്. ഒരുപക്ഷേ, മോഹിനിയാട്ടം മാത്രമായിരിക്കാം അഹ്ര വേഗത്തില്‍ മുന്നോട്ട് പോകാത്തത് എന്ന് വേണമെങ്കില്‍ പറയാം.

█ ടീച്ചര്‍ ആദ്യകാലങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളെപ്പാറ്റി?

മോഹിനിയാട്ടത്തില്‍ ആദ്യമായി പരീക്ഷണങ്ങള്‍ നടത്തി മുന്നോട്ട് പോവാന്‍ കഴിഞ്ഞിട്ടുള്ളത് എനിക്കാണെന്ന് ഞാന്‍ അവകാശപ്പെടും. കാരണം, കവിതകള്‍ക്കൊന്നും ആരും നൃത്താവിഷ്കാരം നടത്താന്‍ പോവാത്ത കാലഘട്ടത്തില്‍ ഞാന്‍ ചെറുശ്ശേരിയുടെ വേണുഗാനത്തിന് നൃത്തഭാഷ്യം നല്‍കിയിട്ടുണ്ട്. അതില്‍ ഒരു രംഗത്തിന്റെ അവതരണത്തില്‍ ഞാനേറെ വിമര്‍ശനം കേട്ടിട്ടുമുണ്ട്. ആ കവിതയില്‍ ഒരു ആന പട്ട തിന്നു കൊണ്ടിരിക്കുമ്പോള്‍, ഒരു സിംഹം ആ ആനയെ മസ്തകത്തിലടിച്ച് കൊല്ലാന്‍ വരുന്ന ഒരു രംഗമുണ്ട്. ആ ഭാഗത്ത് ഒരല്പം രൗദ്രഭാവമാണ് അവതരിപ്പിക്കേണ്ടത്. അതുവരെ മോഹിനിയാട്ടത്തില്‍ പ്രയോഗിക്കാതിരുന്ന രൗദ്രഭാവം ഞാന്‍ അന്ന് വേദിയില്‍ അവതരിപ്പിച്ചു. ശൃംഗാരവും കരുണവും മാത്രമെ അന്ന് മോഹിനിയാട്ടത്തില്‍ പ്രയോഗിച്ചിരുന്നുള്ളൂ എന്നുകൂടി ഓര്‍ക്കണം. അതുകൊണ്ട് തന്നെ ആ ഭാഗം അംഗീകരിക്കാന്‍ വിമര്‍ശകര്‍ ആരും തന്നെ തയ്യാറായില്ല. പിറ്റേ ദിവസം പ്രബന്ധാവതരണ സമയത്ത് പലരും അത് ചൂണ്ടിക്കാണിച്ചു. അതിനു മറുപടിയായി ഞാന്‍ ചോദിച്ചത് മോഹിനിയാട്ടത്തില്‍ ശൃംഗാരമാണ് രാജാവ്, എങ്കിലും മറ്റുള്ള രസങ്ങള്‍ എന്തുകൊണ്ട് ചിലയിടങ്ങളില്‍ സഞ്ചരിച്ചുകൂടാ എന്നാണ്. ഇന്ന് മോഹിനിയാട്ടം ഒന്ന് ശ്രദ്ധിച്ചു നോക്കൂ. പഴയതില്‍ നിന്നും എത്ര മാറ്റങ്ങള്‍ക്ക് അത് വിധേയമായിട്ടുണ്ട്. എഴുപതുകളുടെ അവസാനത്തിലാണ് ഞാന്‍ ഈ പരീക്ഷണം നടത്തിയത്. ആ മാറ്റങ്ങളെയും അഹിന്റെ തുടര്‍ച്ചകളെയും തന്നെയല്ലേ ഇന്നത്തെ ആസ്വാദകരും സ്വീകരിക്കുന്നത്.

█ ഒരുപാട് കവിതകളുടെ നൃത്താവിഷ്കാരങ്ങള്‍ ടീച്ചര്‍ നടത്തിയിട്ടുണ്ടല്ലോ. കവിതകള്‍ക്ക് നൃത്തഭാഷ്യം നല്‍കുമ്പോള്‍ കവിതയുടെ അതേ ഭാവുകത്വത്തെ പകര്‍ത്താനാണോ ശ്രമിക്കാറുള്ളത്?

കവി, കവിതയിലൂടെ പറയാന്‍ ഉദ്ദേശിച്ച കാര്യത്തെ കവിതയിലെ ഒരു ഭാഗവും ഒഴിവാക്കാതെ അതേപടി ആവിഷ്കരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. അല്ലാതെ വരികളുടെ അര്‍ത്ഥത്തിലൂടെയുള്ള സഞ്ചാരത്തിനല്ല ഞാന്‍ പ്രാധാന്യം നല്‍കാറുള്ളത്. കവിതയുടെ ആന്തരാര്‍ത്ഥത്തിന്റെ കൊറിയോഗ്രാഫിയിലാണ് ഞാന്‍ കൂടുതലും ശ്രദ്ധ പതിപ്പിക്കുന്നത്. എങ്കില്‍ മാത്രമേ ആ കവിതയ്ക്ക് പൂര്‍ണ്ണത ലഭിയ്ക്കൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. കവിതയേക്കാള്‍ അതിന്റെ ആന്തരാര്‍ത്ഥത്തിനും, ഭാവത്തിനുമാണ് നൃത്തത്തില്‍ പ്രാധാന്യമുള്ളത്. അതുപോലെത്തന്നെ കൊറിയോഗ്രാഫിക്കും. ഇതില്‍ കൊറിയോഗ്രാഫി ചെയ്യാനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്.
സുഗതകുമാരിയുടെ കൃഷ്ണാ നീയെന്നെ അറിയില്ല, രാത്രിമഴ തുടങ്ങിയവയെല്ലാം ഞാന്‍ നൃത്താവിഷ്കാരം നടത്തിയിട്ടുണ്ട്. രാത്രിമഴ എന്ന കവിതയില്‍ രോഹിണി എന്ന സ്ത്രീ മഴ കാണുമ്പോള്‍ ആശുപത്രിക്കിടക്കയില്‍ കിടന്ന് അവരുടെ ഭൂതകാലത്തെപ്പറ്റി ചിന്തിക്കുകയാണ്. ആ രംഗങ്ങളിലെല്ലാം കൊറിയോഗാഫിക്ക് വളേയേറെ പ്രാധാന്യം ഉണ്ട് എന്ന് അത് കാണുമ്പോള്‍ തന്നെ നമുക്ക് മനസിലാവും. അവിടെ രോഹിണി എന്ന കഥാപാത്രം നേരിട്ട് തന്റെ ഭൂതകാലത്തെപ്പറ്റി ആലോചിക്കുന്ന ഒരു രംഗം വന്നാല്‍ കാണികള്‍ക്ക് ആ കവിതയെ പിന്തുടരാനാവാതെ വരും. അതൊഴിവാക്കാനായി ഞാന്‍ ചെയ്തത്, ദുഃഖിതയായ രോഹിണി കതകു തുറന്നു നോക്കുമ്പോള്‍ ഒരു മഴത്തുള്ളി അവരുടെ മുഖത്തേക്ക് വീഴുന്നു. ആ സമയം അവരൊന്ന് ഞെട്ടുകയാണ്. ആ ഞെട്ടലിലാണ് രോഹിണി അവളുടെ ഓര്‍മ്മകളിലേക്ക് കടക്കുന്നത്. ഈ സമയം നര്‍ത്തകി കവയിത്രിയായി മാറുകയാണ്. ആ കവയിത്രിയിലൂടെയാണ് ഞാന്‍ രാത്രിമഴയെ അവതരിപ്പിക്കുന്നത്. അങ്ങനെ ഔ കഥാപാത്രത്തെ മറ്റൊന്നിലേക്ക് മാറ്റുമ്പോള്‍, ആ മാറ്റം സാധ്യമാവുന്നത് കൊറിയോഗ്രാഫിയിലൂടെ മാത്രമാണ്.

█ ഒരു വലിയ ശിഷ്യഗണത്തെത്തന്നെ ടീച്ചര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവരില്‍ അധികം പേരും പ്രശസ്തരും. തന്റെ ശിഷ്യകളെ എങ്ങനെ നോക്കിക്കാണുന്നു?

എന്റെ ശിഷ്യകളെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നാറുള്ളത്. എന്റെ കാലശേഷം എന്റെ പേര് നിലനില്‍ക്കണം എന്നുണ്ടെങ്കില്‍ അതെന്റെ ശിഷ്യകളിലൂടെ മാത്രമെ സാധ്യമാവുകയുള്ളൂ. എനിക്ക് കഴിയും വിധമെല്ലാം ഞാന്‍ അവരെ പഠിപ്പിച്ചിട്ടുണ്ട്. അതില്‍ പലരും ഇന്ന് ശ്രദ്ധേയരാര നര്‍ത്തകിമാരാണ്. അവരെല്ലാം കൂടുതല്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തണം എന്നതാണ് എന്റെ പ്രാര്‍ത്ഥന. എന്റെ ഒരു പരിപാടി കഴിയുമ്പോള്‍ ആളുകള്‍ എന്നെ അഭിനന്ദിക്കാറുള്ളതുപോലെ എന്റെ ശിഷ്യകളെയും ഇതുപോലെ ആളുകള്‍ അഭിനന്ദിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. അതുകൊണ്ടൊക്കെത്തന്നെ നൃത്തം പ്രൊഫഷനാക്കാന്‍ താത്പര്യമുള്ളവരെ പഠിപ്പിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. കാരണം അവരുടെ കൈകളിലാണ് നമ്മുടെ കലകള്‍ സുരക്ഷിതമാവുകയുള്ളൂ. അല്ലാതെ കേവലം മത്സരാര്‍ത്ഥികളുടെ കൈകളില്‍ കലകള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ല.

█ മോഹിനിയാട്ടത്തില്‍ കലാമണ്ഡലം ക്ഷേമാവതി എന്നൊരു ശൈലി തന്നെയുണ്ട് എന്ന് കേട്ടിട്ടുണ്ടല്ലോ?

അങ്ങനെ പലരും പറയാറുണ്ട്. പക്ഷേ, എന്റേതായ ശൈലിക്ക് വേണ്ടി ഞാന്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നതാണ് സത്യം. കലാമണ്ഡലത്തില്‍ നിന്ന് പഠിച്ച ശൈലി തന്നെയാണ് ഞാന്‍ സ്വീകരിച്ചു പോരുന്നത്. എന്നാല്‍ പുതിയ നൃത്തരംഗങ്ങള്‍ കമ്പോസ് ചെയ്യുന്ന സമയത്ത് എന്റെ ഉള്ളില്‍ നിന്ന് വരുന്ന ചില ചലനങ്ങള്‍ക്ക് വ്യത്യാസമുണ്ടാകുമ്പോള്‍ അതിനെ ഇവര്‍ ശൈലി എന്ന് വിളിക്കുന്നതായിരിക്കാം. അല്ലാതെ ഞാന്‍ മനഃപ്പൂര്‍വ്വം അതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല. ചില അംഗചലനങ്ങള്‍ സ്വയം ഉണ്ടാക്കുമ്പോള്‍ അത് ഇന്നിന്ന ഭാഗത്ത് നിന്ന് എടുത്താലാവും അതിന് ഭംഗി എന്ന് എനിക്ക് തോന്നുകയാണെങ്കില്‍, അതില്‍ ഒരുപക്ഷേ വ്യത്യാസം തോന്നിയേക്കാം. അതും ഈ പറയുന്നതിന് ഒരു കാരണമായി എനിക്ക് തോന്നിയിട്ടുണ്ട്.

█ നൃത്തരംഗത്തേക്ക് വരാനുണ്ടായ കാരണം?

എനിക്ക് ചെറുപ്പം മുതലേ നൃത്തത്തോടായിരുന്നു താത്പര്യം. വീട്ടുകാരാല്‍ പഠിക്കാന്‍ നിര്‍ബന്ധിതയായ ഞാന്‍ നൃത്തം മതി എന്ന് പറഞ്ഞ് വാശി പിടിച്ചപ്പോഴാണ് അച്ഛന്‍ എന്നെ കലാമണ്ഡലത്തില്‍ ചേര്‍ത്തത്. എന്റെ പതിനൊന്നാമത്തെ വയസ്സിലാണ് ഞാന്‍ അവിടെ ചേരുന്നത്. അവിടെ അഞ്ച് വര്‍ഷം മോഹിനിയാട്ടവും, ഭരതനാട്യവും അഭ്യസിച്ചു. തുടര്‍ന്ന് മദ്രാസിലായിരുന്നു ഭരതനാട്യത്തിലെ എന്റെ ഉപരിപഠനം. ഗുരു മുത്തുസ്വാമി പിള്ളൈ, ചിത്ര വിശ്വേശരന്‍, അഡയാര്‍ ലക്ഷ്മണ്‍ എന്നിവരുടെ കീഴിലായിരുന്നു മദ്രാസില്‍ ഞാന്‍ നൃത്തം അഭ്യസിച്ചത്. എല്ലാ വര്‍ഷവും നാട്ടില്‍ പ്രോഗ്രാമുകളില്ലാത്ത സമയത്ത് ഞാന്‍ മദ്രാസില്‍ പോവാറുണ്ടയിരുന്നു. അങ്ങനെ എന്റെ ജീവിതത്തിന്റെ പകുതിയിലേറെയെടുത്ത മദ്രാസ് എന്ന കലാസാംസ്കാരിക നഗരമാണ് എന്നെ നാലാളറിയുന്ന ക്ഷേമാവതിയാക്കി മാറ്റിയത്. കാരണം, അവിടെ വച്ചാണ് നല്ല കലകള്‍ കാണാനും, അവയെപ്പറ്റി കേള്‍ക്കാനുമൊക്കെ എനിക്ക് സാഹചര്യമുണ്ടായത്. ഡിസംബര്‍ മുതല്‍ ജനുവരി വരെ അവിടെ സീസണ്‍ ഫെസ്റ്റിവല്‍ നടന്നിരുന്നു. അവിടെ പതിവായി പങ്കെടുക്കുകയും മറ്റും ചെയ്താണ് ഞാന്‍ പലരുമായും സൗഹൃദം സ്ഥാപിക്കുന്നത്. അതേ സമയം ഞാന്‍ ഇവിടെയായിരുന്നു എങ്കില്‍ ഇന്ന് നിങ്ങളറിയുന്ന ഒരു ക്ഷേമാവതിയാവാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇന്നത്തെപ്പോലെ വലിയ വലിയ നര്‍ത്തകരും, മറ്റ് കലാകാരന്മാരുമൊന്നും അന്ന് കേരളത്തിലേക്ക് വന്നിരുന്നില്ല. എന്നാല്‍ സീസണ്‍ ഫെസ്റ്റിവലില്‍ ഇന്ത്യയിലെ അറിയപ്പെടുന്ന കലാകാരന്മാരെല്ലാം പങ്കെടുത്തിരുന്നു. ആ പരിചയങ്ങളെല്ലാം തന്നെ എന്നിലെ നര്‍ത്തകിയെ പാകപ്പെടുത്തിയെടുക്കാന്‍ എനിക്ക് സഹായകമായി. വിവാഹം കഴിഞ്ഞ് രണ്ട് മക്കളായ ശേഷവും ഞാന്‍ മദ്രാസിലേക്ക് പോകാറുണ്ടായിരുന്നു. ഒരിക്കല്‍ പവിത്രന്‍ എന്നോട് ചോദിച്ചത് നീ എത്ര കാലമായി പഠിക്കുന്നു, ഇതുവരെ നിന്റെ നൃത്തപഠനം കഴിഞ്ഞില്ലേ എന്നാണ്.

█ ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിലേക്ക് ഒരു സ്ത്രീ നൃത്തവുമായി മുന്‍ കാലങ്ങളില്‍ കടന്നുവരുമ്പോള്‍ ഒരുപക്ഷേ ഒരുപാട് എതിര്‍പ്പുകളെ നേരിട്ടിട്ടുണ്ടായിരിക്കാം. അത്തരത്തിലുള്ള എതിര്‍പ്പുകള്‍?

ഒരുപാടുണ്ടായിട്ടുണ്ട്. അന്നൊക്കെ ആളുകള്‍ എന്നെ പരിഹസിക്കുമായിരുന്നു. പുറത്തേക്കിറങ്ങുമ്പോഴും ആള്‍ക്കൂട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴുമൊക്കെ ഞാന്‍ എന്നും ഒരു പരിഹാസപാത്രമായി മാറിയിട്ടുണ്ട്. ഈ ഒരു രംഗത്ത് ഞാന്‍ പേരെടുക്കാന്‍ തുടങ്ങിയതോട് കൂടിയാണ് ഇത് അല്പമെങ്കിലും കുറഞ്ഞുതുടങ്ങിയത്. ആ സമയത്തൊക്കെ ഈ ഒരു ലോകത്തില്‍, ഈ രംഗത്ത് നിന്നുകൊണ്ട് രക്ഷപ്പെടാനാവുമോ എന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു. ഒരു നൃത്താദ്ധ്യാപിക ആയതിനു ശേഷമാണ് എനിക്ക് അല്പമെങ്കിലും ധൈര്യം വന്നത്. അവിടുന്നങ്ങോട്ട് ഓരോ വര്‍ഷം ചെല്ലുന്തോറും എനിക്ക് ഈ രംഗത്ത് മുന്നേറാന്‍ കഴിഞ്ഞു. പുറത്ത് പരിപാടികള്‍ക്ക് പോകാന്‍ തുടങ്ങിയപ്പോഴും, പത്രങ്ങളില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയപ്പോഴുമാണ് ആളുകളുടെ പരിഹാഅത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടത്. അതുവരെ ഞാന്‍ എന്നും ആളുകള്‍ക്കിടയിലെ ഒരു പരിഹാസ കഥാപാത്രം തന്നെയായിരുന്നു.

█ "ഞാന്‍ ഒരു കൊമേഴ്സ്യന്‍ പടമെടുക്കാം, നിനക്ക് നാടോടിനൃത്തത്തിനിറങ്ങാമോ?" എന്ന ടീച്ചറോട് പവിത്രന്‍ ചോദിച്ചിട്ടുള്ള ഈ ചോദ്യം അദ്ദേഹത്തിന് കൊമേഴ്സ്യല്‍ സിനിമകളോടുണ്ടായിരുന്ന എതിര്‍പ്പായി കണക്കാക്കാനാവുമോ?

തീര്‍ച്ചയായും. കാരണം, പവിത്രന്‍ സിനിമയൊന്നും ചെയ്യാതെ ഇരിക്കുന്ന സമയത്താണ് ഞാന്‍ ഒരു സീരിയലോ, കൊമേഴ്സ്യല്‍ സിനിമയോ ചെയ്തുകൂടെ എന്ന് ചോദിക്കുന്നത്. അപ്പോഴാണ് അദ്ദേഹം ഈ ചോദ്യം എന്നോട് തിരിച്ച് ചോദിക്കുന്നത്. കൊമേഴ്സ്യല്‍ സിനിമകള്‍ എടുക്കുന്നതില്‍ അദ്ദേഹത്തിന് തീരെ താത്പര്യമുണ്ടായിരുന്നില്ല. അത്തരത്തിലുള്ള സംഭാഷണങ്ങളിലെല്ലാം അദ്ദേഹമത് പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

█ ടീച്ചറുടെ കുടുംബപശ്ചാത്തലം കലകളുമായി എങ്ങനെ അടുത്തുനില്‍ക്കുന്നു?

എന്റെ അച്ഛന്‍ ഒരു നെയ്ത്തുകാരനായിരുന്നു.. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് സാംസ്കാരികവകുപ്പ് മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണനുമൊത്ത് തൃപ്പൂണിത്തുറയില്‍ ചില നാടകങ്ങളിലൊക്കെ അഭിനയിച്ചിഉന്നു എന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ന്റെ ചേച്ചിയും ഒരു നാടകനടിയായിരുന്നു. വിവാഹശേഷമാണ് അവര്‍ അഭിനയരംഗത്ത് നിന്ന് മാറിനിന്നത്. കൂടാതെ എന്റെ താവഴിയിലുള്ള ചിലര്‍ നാദസ്വരവിദ്വാന്മാരായിരുന്നു എന്ന് ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെയൊക്കെ നോക്കുമ്പോള്‍ അവയില്‍ നിന്നെല്ലാം രൂപാന്തരപ്പെട്ട ഒരാള്‍ തന്നെയാണ് ഞാനും.

█ നൃത്തരഗത്ത് വീട്ടുകാരുടെ പിന്തുണ?

അച്ഛനും അമ്മയുമൊക്കെ നൃത്തരംഗത്ത് എനിക്ക് ഒരുപാട് പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. പക്ഷേ, അച്ഛനെന്നും ഞാനൊരു പെണ്‍കുട്ടിയാണ്, കലാരംഗത്തേക്കിറങ്ങിയാല്‍ വഴിതെറ്റിപ്പോകുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പലപ്പോഴും എന്നെ ഉപദേശിക്കാറുമുണ്ടായിരുന്നു. പരിപാടികള്‍ക്കെല്ലാം എന്റെ കൂടെ വന്നിരുന്നത് അമ്മയായിരുന്നു. വല്ലപ്പോഴും അച്ഛനും കൂടെ വരും. സത്യത്തില്‍ അമ്മയായിരുന്നു എനിക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു തന്നിരുന്നത്. നൃത്തത്തിനുവേണ്ട വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു തരികയും, കളി കഴിയുമ്പോഴേക്കും ഓടിയെത്തി വിയര്‍പ്പ് തുടച്ചു തരികയുമൊക്കെ ചെയ്യാറുണ്ടായിരുന്നത് അമ്മയായിരുന്നു. വയ്യാതാവുന്നതുവരെ എന്നോടൊത്ത് എല്ലാ പരിപാടികള്‍ക്കും അമ്മ വന്നിരുന്നു.

█ നൃത്തമില്ലായിരുന്നുവെങ്കില്‍ ഇന്നത്ത് ക്ഷേമാവതി ആരാകുമായിരുന്നു?

ഇത് ഞാന്‍ പലപ്പോഴും ആലോചിക്കാറുള്ള ഒരു ചോദ്യമാണ്. കല്യാണം കഴിഞ്ഞ് ഒരു സാധാരണ വീട്ടമ്മയായി, കുഞ്ഞുങ്ങളെ നോക്കി ഏതെങ്കിലും ഒരു അടുക്കളയില്‍ കഴിയുന്ന ക്ഷേമാവതിയെ എനിക്ക് സങ്കല്പിക്കാന്‍ കൂടി കഴിയില്ല. ഒരുപക്ഷേ, ഈ കലയില്ലായിരുന്നെങ്കില്‍ ഞാന്‍ പവിത്രനെ കണ്ടുമുട്ടുക പോലും ഇല്ലായിരുന്നു.

█ മോഹിനിയാട്ടത്തിലെ കല്യാണിക്കുട്ടിയമ്മയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി?

ആദ്യമേ പറയട്ടെ, കല്യാണിക്കുട്ടിയമ്മ ടീച്ചര്‍ എന്നെ പഠിപ്പിച്ചിട്ടില്ല. ഞാന്‍ കലാമണ്ഡലത്തില്‍ നൃത്തം അഭ്യസിച്ചത് തോട്ടശ്ശേരി ചിന്നമ്മു അമ്മ ടീച്ചറുടെയും കലാമണ്ഡലം സത്യഭാമ ടീച്ചറുടെയും കീഴിലായിരുന്നു. അതുകൊണ്ട് അവരുടെ വ്യക്തിപരമായ കാര്യങ്ങളെയൊ താത്പര്യങ്ങളെയോ കുറിച്ച് എനിക്കൊന്നും കൂടുതല്‍ അറിയില്ല. അവര്‍ സ്വന്തമായി പാട്ടുകളെഴുതി, ആ പാട്ടുകള്‍ കമ്പോസ് ചെയ്യാറുള്ള ഒരാളായിരുന്നു. കൂടാതെ ഒരുപാട് നല്ല ശിഷ്യകളെ
വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെത്തന്നെ കുറേയേറെ അടവുകളും, വായ്ത്താരികളുമെല്ലാം മോഹിനിയാട്ടത്തിന് സംഭാവന ചെയ്തത് കല്യാണിക്കുട്ടിയമ്മയാണ്. മോഹിനിയാട്ടത്തിന് വേണ്ടി മാത്രം ജീവിച്ച ഒരു കലാകാരിയാണവര്‍. കലാമണ്ഡലം ശൈലിയില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു ശൈലിയാണ് കല്യാണിക്കുട്ടിയമ്മയുടേത്. ഭരതനാട്യത്തിലെ തഞ്ചാവൂര്‍,പന്തനെല്ലൂര്‍,വഴൂര്‍,കലാക്ഷേത്ര ശൈലികളെ കാണുന്നതുപോലെത്തന്നെ വേണം മോഹിനിയാട്ടത്തിലെ കല്യാണിക്കുട്ടിയമ്മ ശൈലിയേയും കാണാന്‍. ആ ശൈലി നിലനിര്‍ത്തിവരാന്‍ അവരുടെ മക്കള്‍ ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.

█ മോഹിനിയാട്ടത്തില്‍ സമീപകാലത്ത് വന്നുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങള്‍ പലതും അതിന്റെ തനിമ നശിപ്പിക്കുന്നു എന്ന് തോന്നിയിട്ടുണ്ടോ?

മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടാന്‍ പാടില്ല എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. പഴയ കാലം പോലെയല്ല ഇന്ന്‍. ഇന്ന് ഒരു 'ഹായ്' ബന്ധം മാത്രം വച്ചു പുലര്‍ത്തുന്ന ഒരു തലമുറയാണ് നിലനില്‍ക്കുന്നത്. പഴയ ആളുകള്‍ക്ക് ഒരിക്കലും ആ ഒരു തലത്തിലേക്ക് മാറാന്‍ കഴിയില്ല. അവര്‍ക്ക് എന്നും പഴയ രീതികളോടായിരിക്കും താത്പര്യം. ഞാനടക്കം അങ്ങനെ ആഗ്രഹിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ പാരമ്പര്യത്തിലൂന്നി നൃത്താഭ്യാസം നടത്തിവന്നിട്ടുള്ള ഒരാള്‍ക്ക് ഒരിക്കലും മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണമോ, പരിഷ്കാരമോ നടത്താന്‍ സാധിക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതുവരെയുള്ള പരിഷ്കരണങ്ങളിലൊന്നും തനിമ നഷ്ടപ്പെട്ടതായി എനിക്ക് തോന്നിയിട്ടില്ല. ഇനി നടക്കാനിരിക്കുന്ന പരീക്ഷണങ്ങളെപ്പറ്റി ഒന്നും പറയാനുമാവില്ല.

█ കാവാലം, കനക് റെലെ, ഭാരതി ശിവാജി തുടങ്ങിയവരുടെ ഇടപെടലുകളെ എങ്ങനെ വിലയിരുത്തുന്നു?

കാവാലം കലാരംഗത്തെക്കുറിച്ച് നല്ല അവഗാഹമുള്ള ഒരു വ്യക്തിയാണ്. അദ്ദേഹം സോപാനസംഗീതത്തില്‍ ഒരുപാട് വായ്ത്താരികളും, പാട്ടുകളുമൊക്കെ എഴുതി പലര്‍ക്കും നല്‍കുന്നുണ്ട്. ഞാന്‍ തന്നെ അദ്ദേഹത്തെക്കൊണ്ട് പാട്ട് ട്യൂണ്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. സോപാനസംഗീതത്തെ നൃത്തവുമായി കൂടുതല്‍ അടുപ്പിച്ചത് കാവാലം തന്നെയാണ്. നൃത്തം കര്‍ണ്ണാടക സംഗീതാലാപനശൈലിയിലാണ് പഠിപ്പിക്കപ്പെടുന്നത് എന്നതുകൊണ്ട് സോപാനസംഗീതത്തിന് വ്യക്തമായ ഒരു മുന്‍തൂക്കം ഈ രംഗത്ത് ലഭിക്കുന്നില്ല. എങ്കില്‍ പോലും ഒരു പ്രത്യേകശ്രദ്ധ നേടാന്‍ കാവാലത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് തള്ളിക്കളയാനാവില്ല.
കേരളത്തില്‍ വന്ന് മോഹിനിയാട്ടം അഭ്യസിച്ച ഭാരതിയും കനക് റെലെയുമൊക്കെ അന്യനാട്ടുകാരാണ്. മോഹിനിയാട്ടം പഠിക്കാനായി ഒരുപാട് കഷ്ടപ്പെടുകയും, അതിനുശേഷം മഹാരാഷ്ട്രയിലും ഡെല്‍ഹിയിലുമൊക്കെ ഒരുപാട് പ്രവര്‍ത്തിച്ചിട്ടുള്ളവരുമാണ് ഇവര്‍. അതൊന്നും നമുക്ക് നിഷേധിക്കാനാവില്ല. പക്ഷേ, മോഹിനിയാട്ടം ആരംഭിച്ചതും, മോഹിനിയാട്ട നര്‍ത്തകര്‍ ആദ്യം ഉണ്ടായതും കേരളത്തിലാണ് എന്ന വസ്തത ആരും മറക്കരുത്.

█ ഭരതനാട്യം പോലെ ഒരു പ്രൊഫഷന്‍ ആയി മോഹിനിയാട്ടത്തെ കാണാവുന്ന ഒരവസ്ഥ ഇന്ന് കേരളത്തില്‍ ഉണ്ടോ?

നൃത്തം പഠിച്ചു എന്നതുകൊണ്ട് മാത്രം സാധിക്കില്ല. ആ നര്‍ത്തകി ഒരു നല്ല പെര്‍ഫോമര്‍ കൂടി ആണെങ്കില്‍ തീര്‍ച്ചയായും കഴിയും. ഞാന്‍ തന്നെ മോഹിനിയാട്ടം പ്രൊഫഷന്‍ ആയി സ്വീകരിച്ച് ഇതുവരെ എത്തിയ ഒരാളാണ്.

█ മോഹിനിയാട്ടം പ്രൊഫഷന്‍ ആയി സ്വീകരിക്കാനുണ്ടായ കാരണം?

എന്റെ ചെറുപ്പത്തില്‍ ഫാസ്റ്റ് നമ്പേഴ്സിനോടായിരുന്നു എനിക്ക് കൂടുതല്‍ താത്പര്യം. 75ന് ശേഷമാണ് ഞാന്‍ മോഹിനിയാട്ടത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തത് എന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ. അതിന് കാരണം, ഞാന്‍ മദ്രാസില്‍ ഒരുപാട് നൃത്തപരിപാടികളില്‍ പങ്കെടുക്കുമായിരുന്നു. അന്ന് മോഹിനിയാട്ടം,ഭരതനാട്യം,കുച്ചിപ്പുടി,കഥകളി തുടങ്ങിയ എല്ലാ ശൈലികളും ഉള്‍പ്പെടുത്തിയായിരുന്നു ഞാന്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. അങ്ങനെയിരിക്കെ ഡെല്‍ഹിയില്‍ വള്ളത്തോള്‍ സെന്റിനറി വന്നപ്പോള്‍ എനിക്ക് മോഹിനിയാട്ടത്തിന് ക്ഷണം ലഭിച്ചു. അന്ന് ഞാന്‍ കരുതിയത്, എന്തിനാണ് എന്നെ മോഹിനിയാട്ടത്തിന് വിളിച്ചത്, ഞാന്‍ മോഹിനിയാട്ടത്തില്‍ അത്ര മികച്ച ഒരാളല്ലല്ലോ എന്നായിരുന്നു. അന്നത്തെ ആ ക്ഷണം എനിക്കത്ര താത്പര്യം തോന്നിയുമില്ല. കാരണം ഫാസ്റ്റ് നമ്പേഴ്സിനോടായിരുന്നല്ലോ എനിക്കന്ന് പ്രിയം. അങ്ങനെ ഞാന്‍ ഡെല്‍ഹിയില്‍ ചെന്ന് മോഹിനിയാട്ടം അവതരിപ്പിച്ചു. അന്ന് എനിക്ക് നല്ല അഭിപ്രായമാണ് എനിക്കവിടെ നിന്ന് ലഭിച്ചത്. അതിനുശേഷം 81ല്‍ പാരീസിലെ ഓട്ടം ഫെസ്റ്റിവലിന് മോഹിനിയാട്ടത്തിന് എനിക്ക് ക്ഷണം ലഭിച്ചു. അപ്പോഴാണ് ഞാന്‍ മോഹിനിയാട്ടം ഒരു പ്രൊഫഷനായി എടുക്കാം എന്ന് ചിന്തിച്ചു തുടങ്ങിയത്. കാരണം, എല്ലാ ഫെസ്റ്റിവലുകള്‍ക്കും അതാത് സംസ്ഥാനത്തെ കലകളില്‍ നിന്ന് ഒരാളെ മാത്രമെ തെരെഞ്ഞെടുക്കുകയുള്ളൂ. തമിഴ്നാട്ടില്‍ നിന്നാണെങ്കില്‍ ഭരതനാട്യത്തിന് ഒരുപാട് നല്ല നര്‍ത്തകരുണ്ട്. അതുപോലെത്തന്നെ ആന്ധ്രയില്‍ കുച്ചുപ്പുടിക്ക് പേരുകേട്ട എത്രയോ പേരുണ്ട്. അതുകൊണ്ടാണ് ഞാന്‍ മോഹിനിയാട്ടത്തില്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്. അതുവഴി ഒട്ടുമിക്ക ഫെസ്റ്റിവലുകളിലും മോഹിനിയാട്ടം അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിക്കുകയും ചെയ്തു.
മോഹിനിയാട്ടത്തില്‍ മാത്രം ഉറച്ചുനില്‍ക്കുന്ന കലാകാരികള്‍ ഇന്ന് കൂടുതലായി വരുന്നുണ്ടോ?
ഒരുപാട് പേര്‍ ഇന്ന് മോഹിനിയാട്ടത്തില്‍ മാത്രം പ്രാക്ടീസ് ചെയ്തുവരുന്നുണ്ട്. ഡോ: നീന പ്രസാദ്, വിനിത നെടുങ്ങാടി, പല്ലവി കൃഷ്ണ, ഗോപികാ വര്‍മ്മ, ഉഷാ സുരേഷ് ബാലാജി, സുജാതാ രാമചന്ദ്രന്‍, ഗായകന്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രിയ ഉണ്ണിക്ലൃഷ്ണന്‍, നടന്‍ ജയറാമിന്റെ ഭാര്യ പാര്‍വ്വതി തുടങ്ങിയവരൊക്കെ മോഹിനിയാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. ഇവരില്‍ പലരും ഇന്ന് മോഹിനിയാട്ടം ഒരു പ്രൊഫഷനായി കൊണ്ടുനടക്കുന്നുണ്ട്. പൊതുധാരയില്‍ തന്നെ മോഹിനിയാട്ടത്തില്‍ ഉറച്ചുനില്‍ക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ട്.


█ കെ.പി.എ.സി.ലളിതയുടെ ആത്മകഥയില്‍ പവിത്രനും, നിങ്ങളുടെ കുടുംബജീവിതവും നിറസാന്നിദ്ധ്യമാണ്. നിങ്ങളുടെ കുടുംബങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധം ഒന്ന് വിശദീകരിക്കാമോ?

അക്കാദമിയുടെ ഒമ്പതാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് ഞാന്‍ ആദ്യമായി ലളിതച്ചേച്ചിയെ കാണുന്നതും പരിചയപ്പെടുന്നതും. അതിനുശേഷം മദ്രാസില്‍ ഞാന്‍ നൃത്തപഠനത്തിന് പോയിരുന്നപ്പോള്‍ താമസിച്ചിരുന്നത് ലളിതച്ചേച്ചിയുടെ വീട്ടിലായിരുന്നു. അവിടെ വച്ചാണ് അവരുമായി ഞാന്‍ കൂടുതല്‍ അടുക്കുന്നത്. കൂടാതെ പവിത്രന്‍ ഭരതേട്ടനുമായി നല്ല അടുപ്പത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഇടക്കിടെ അവരുടെ വീട്ടിലേക്കും അവര്‍ ഞങ്ങളുടെ വീട്ടിലേക്കും വരാറുണ്ടായിരുന്നു. ഭരതേട്ടനും ലളിതച്ചേച്ചിയും വടക്കാഞ്ചേരിയിലെ വീട്ടിലെത്തുമ്പോഴൊക്കെ ഞങ്ങള്‍ മുടങ്ങാതെ അങ്ങോട്ട് പോകുമായിരുന്നു. ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്.

█ കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കലോത്സവത്തില്‍ ടീച്ചര്‍ ജഡ്ജായിരുന്നല്ലോ. ആ ഒരനുഭവം ഒന്ന് പങ്കു വയ്ക്കാമോ?

വളരെ കുറച്ച് പരിപാടികള്‍ക്കേ ഞാന്‍ ജഡ്ജ് ആയി പോയിട്ടുള്ളൂ. കാരണം, വിധികര്‍ത്താവായിരിക്കുക എന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. ഏറെ നിബന്ധത്തിന് വഴങ്ങിയാണ് ഞാന്‍ അന്ന് സംസ്ഥാന കലോത്സവത്തിന് മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും ജഡ്ജായത്. അന്നെനിക്ക് തോന്നിയത് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കുട്ടികളും കഴിവുള്ളവരാണ്. ആ കഴിവുകളെല്ലാം തന്നെ വെറുമൊരു മത്സരത്തോട് കൂടി അവ അവസാനിപ്പിക്കുന്നു. അക്കാര്യത്തില്‍ ഞാനേറെ ദുഃഖിതയാണ്. മത്സരരംഗത്തെ വീറും വാശിയുമൊന്നും അവര്‍ക്ക് തുടര്‍ന്നും കാണിക്കാനാവുന്നില്ല. അവരെല്ലാം ഒരു സംസ്ഥാനകലോത്സവംഓ, കോളേജ് പഠനമോ കഴിയുന്നതോട് കൂടി എ രംഗത്ത് നിന്ന് മാറിപ്പോവുന്നു. അതൊരു വല്ലാത്ത പ്രവണതയാണ്. അതിലാണ് എനിക്ക് ഏറെ വിഷമം തോന്നിയിട്ടുള്ളത്.

ഒറ്റയാന്റെ തലയെടുപ്പ്

"ഒരേ പുഴയില്‍ നിങ്ങള്‍ക്ക്
രണ്ടുവട്ടം കുളിക്കനാവില്ല"- ഹെറാക്ലിറ്റസ്


ഇതുപോലെയാണ് മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകള്‍. പാരമ്പര്യത്തിലൂന്നി പിറവിയെടുക്കുന്ന അദ്ദേഹത്തിന്റെ വരികള്‍ക്ക് ഒരിക്കലും പുതുകവിതയുടെ നിയതമായ ചട്ടക്കൂടിനകത്തെഴുതഅന്‍ കഴിയില്ല. തന്റെ പുതുകവിതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉല്‍ക്കണ്ഠകളും നമ്മോട് പങ്കുവെയ്ക്കാന്‍ അദ്ദേഹം തയ്യാറായത് ഒരല്പ്പം വിമുഖതയോടെ തന്നെയാണ്. കവിയരങ്ങുകള്‍ക്കും കവിക്കൂട്ടങ്ങള്‍ക്കും അപരിചിതനായ മോഹനകൃഷ്ണന്‍ കാലടിയുടെ വാക്കുകള്‍ക്കൊപ്പം നമുക്കും ചേരാം.



? ഗ്രാമീണത പ്രസരിക്കുന്ന കാവ്യപാരമ്പര്യത്തിലധിഷ്ടിതമായ കവിതകളാണ് താങ്കളുടെ ഒട്ടു മിക്ക കവിതകളും. ഇതിനുവേണ്ടി പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ?


* എന്റെ വായന പൊതുവേ ആ കവിതാപാരമ്പര്യത്തില്‍ അധിഷ്ടിതമായിട്ടുള്ളതായിരുന്നു. കോളേജിലെത്തിയതിനു ശേഷം മാത്രമേ ഞാന്‍ ആധുനീക കവിതകള്‍ വായിച്ചിട്ടുള്ളൂ. അതുവരെ ആ പഴയ വൃത്ത താള ബദ്ധമായ കവിതകളിലായിരുന്നു എന്റെ കവിതാവായന നിലനിന്നിരുന്നത്. ഞാന്‍ തികച്ചും ഒരു ഗ്രാമവാസിയാണ്. ജനിച്ചതും വളര്‍ന്നതുമെല്ലാം കാലടി എന്ന ഗ്രാമത്തിലാണ്. കുറ്റിപ്പുറം ഗവ: ഹൈസ്ക്കുളിലാണ് ഞാന്‍ പത്ത് വര്‍ഷം തുടര്‍ച്ചയയി പഠിച്ചത്. ആ സ്കൂളും പുഴയുമ്മ് തീവണ്ടിയുമെല്ലാം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നുതന്നെ പറയാം. അവയൊക്കെ ഒരു പരിധിവരെ എന്റെ കവിതകളിലും കടന്നുകൂടിയിട്ടുണ്ടാവാം. കുറ്റിപ്പുറം എന്ന ഗ്രാമം എന്റെ ബാല്യത്തെയും കൗമാരത്തെയും ഏറെ സ്വാംശീകരിച്ചിട്ടുണ്ട്. എന്റെ അനുഭവങ്ങളും വായനയും പാരമ്പര്യത്തില്‍ത്തന്നെയാണ് സഞ്ചരിച്ചുവന്നിട്ടുള്ളത്. ആ രീതിയില്‍ത്തന്നെയാണ് ഞാന്‍ ആദ്യകാലങ്ങളില്‍ എഴുതിവന്നതും. പിന്നീട് അതില്‍നിന്ന് കുതറിമാറാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ടെങ്കിലും എനിക്ക് അതിന് കഴിഞ്ഞില്ല എന്നതാണ് സത്യം. ബോധപൂര്‍വമല്ലാതെ തന്നെയാണ് മേല്പ്പറഞ്ഞ ഗ്രാമീണതയും പാരമ്പര്യത്തിന്റെ അംശവുമെല്ലാം ഇന്റെ കവിതയില്‍ കടന്നുവരുന്നതും. അതിനുവേണ്ടി ഞാന്‍ പ്രത്യേകിച്ച് യാതൊരു വിധ തയ്യാറെടുപ്പുകളും നടത്താറുമില്ല.


? താങ്കളുടെ കവിതകള്‍ വായിക്കുമ്പോള്‍ കളിപ്പാട്ടങ്ങള്‍ ചിതറിക്കിടക്കുന്ന ബിംബം നിരന്തരമായി കാണപ്പെടാറുണ്ട്. അതിലൂടെ കവിതയെ സമീപിക്കുമ്പോള്‍ ഒരു ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് പോലെയാണ് കവിതകള്‍ അനുഭവപ്പെടാറുള്ളത്. അതിനെക്കുറിച്ച്....


* കളിപ്പാട്ടങ്ങളെ ഇമേജുകളായി ഉപയോഗിക്കനുള്ള ശ്രമം. അതു ഞാന്‍ ബോധപൂര്‍വം സ്വീകരിക്കുന്ന ഒരു രീതിയാണ്. എന്റെ കവിതകള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിന്റെ സ്വഭാവമുണ്ടെന്ന് ആദ്യമായാണ് ഒരാള്‍ അരോപിക്കുന്നത്. അതിനെക്കുറിച്ച് ഞാന്‍ വേണ്ടപോലെ ആലോചിച്ചിട്ടില്ല. അപ്പപ്പോള്‍ എന്തു തോന്നുന്നുവോ അതാണ് ഞാന്‍ എഴുതാന്‍ ശ്രമിക്കാറുള്ളത്. പിന്നീട് ഞാന്‍ ചില തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ നടത്താറുമുണ്ട്. മേല്പ്പറഞ്ഞ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിന്റെ കാര്യം ഒരു വായനക്കാരന്റെ തലത്തില്‍ നിന്നാണെങ്കില്‍ അതെനിക്ക് ഒരു അംഗീകരമായി എടുക്കാമല്ലോ.

? താങ്കളുടെ കവിതകളെ ഒരു സ്വയം വിമര്‍ശനത്തിന് വിധേയമാക്കിയാല്‍....


• ഞാന്‍ എഴുതിയിട്ടുള്ള പല കവിതകളും എനിക്ക് ഇഷ്ടപ്പെടാതെ പോകുകയാണ് പതിവ്. എന്റെ കവിതയില്‍നിന്ന് എനിക്ക് എന്നെ മാറ്റിനിര്‍ത്തിനോക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. വളരെ പെട്ടെന്നുതന്നെ എനിക്ക് എന്റെ കവിതകളെ മടുക്കാറുണ്ട്. അടുത്തകാലത്തായി അത് കൂടിക്കൂടി വരികയാണ്. പഴയ കവിതകളോടുള്ള അടുപ്പവും എന്റെ അനുഭവങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുന്നതുമായിരിക്കാം ഒരു പക്ഷേ ഇതിനു കാരണം ഒരു സ്വയം വിമര്‍ശനത്തിന് എന്റെ എല്ലാ കവിതകളേയും വിധേയമാക്കിയാല്‍ മൂന്നോ നാലോ കവിതകളെയൊഴിച്ച് മറ്റൊന്നും എന്നെ തൃപ്തിപ്പെടുത്തിയിട്ടില്ല എന്ന് എനിക്ക് പറയേണ്ടിവരും

? കവിയരങ്ങുകളിലേയും കൂട്ടയ്മകളിലേയും താങ്കളുടെ അസാന്നിധ്യം ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അത്തരം ഒത്തുചേരലുകളില്‍ നിന്ന് താങ്കളെ ബോധപൂര്‍വ്വം ഒഴിവാക്കുകയാണെന്ന് തോന്നുന്നുണ്ടോ?


* ബോധപൂര്‍വ്വം ഒഴിവാക്കുന്നതൊന്നുമായിരിക്കില്ല. പലപ്പോഴും വിളിച്ചാല്‍കൂടി ഞാന്‍ പോകാന്‍ ശ്രമിക്കാറുമില്ല എന്നതാണ് സത്യം. പഠനകാലം മുതല്‍ക്കേ ഞാന്‍ കവിയരങ്ങുകളില്‍ പങ്കെടുത്തിരുന്ന ഒരാളാണ്. ഈ അടുത്ത കാലത്തായി എന്നെ ഏറ്റവും കൂടൂതല്‍ ബോറടിപ്പിക്കുന്നതും ഈ കവിയരങ്ങുകള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ കവിയരങ്ങ് എന്നു കേട്ടാല്‍ പിന്നെ ഞാന്‍ ആ വഴിക്ക് പോകാറേയില്ല. ഞാന്‍ ജോലിചെയ്യുന്ന എന്റെ കോളേജില്‍ ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍പോലും എന്തെങ്കിലും ഒരു കാരണം പറഞ്ഞ് പോകാതിരിക്കലാണ് പതിവ്. ബോധപൂര്‍വ്വം പലരും എന്നെ ഒഴിവാക്കുകയാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെയൊരാളെ ഒഴിവാക്കേണ്ട കാര്യമെന്താണ്? അത്തരത്തില്‍ ഒഴിവാക്കപ്പെട്ടവരൊക്കെ തിരിച്ചുവന്ന ചരിത്രമാണ് ലോകകവിതയിലും മലയാള കവിതയിലും സംഭവിച്ചിട്ടുള്ളത്.Quotationഅത്തരത്തില്‍ ഒഴിവാക്കപ്പെട്ടവരൊക്കെ തിരിച്ചുവന്ന ചരിത്രമാണ് ലോകകവിതയിലും മലയാള കവിതയിലും സംഭവിച്ചിട്ടുള്ളത്.Quotation
കുഞ്ഞിരാമന്‍ നായരെ ഭക്തകവി എന്നു പറഞ്ഞ് എല്ലാവരും ഒഴിവാക്കി നിര്‍ത്തിയതല്ലേ. പിന്നീട് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും വില്‍ക്കപ്പെടുകയും ചെയ്ത ഒരു കവിയായി അദ്ദേഹം മാറി. അതുപോലെ ഒഴിവാക്കപ്പെടുന്ന എല്ലാവരും തിരിച്ചു വന്നുകൊണ്ടേയിരിക്കും.

? കവിക്കൂട്ടായ്മയെ ഒരു സാഹിത്യപ്രവര്‍ത്തനമായി കണക്കാക്കാന്‍ കഴിയുമോ?


* ഒരിക്കലും എനിക്കങ്ങനെ തോന്നിയിട്ടില്ല. വായനക്കാരനോടുള്ള സംവാദമാണ് ഒരു എഴുത്തുകാരന് ആദ്യം വേണ്ടത്. രണ്ടുപേരെഴുതുന്നു, അവരെഴുതിയകവിതകള്‍ പരസ്പരം വായിച്ചുകേള്‍പ്പിക്കുന്നു, അതിനെക്കുറിച്ച് സംസാരിക്കുന്നു. ഇതൊന്നും ഒരു സാഹിത്യപ്രവര്‍ത്തനമായി തോന്നുന്നില്ല. ഇതെല്ലാം ക്ലസ്റ്റര്‍ യോഗമ്പോലെയുള്ള ഒരു സംഭവം മാത്രമാണ്.

? ഓരോ കവിക്കൂട്ടായ്മ നടക്കുമ്പോഴും അവിടെ ക്ഷണിക്കപ്പെടുന്നത് അത് സംഘടിപ്പിക്കുന്നവര്‍ക്ക് വേണ്ടപ്പെട്ട ആളുകളാണ്. ഇതിനെ കവിതയിലെ ഒരു ഗ്രൂപ്പിസമായി കണക്കാക്കാന്‍ കഴിയുയ്മോ?


* തീര്‍ച്ചയായും അങ്ങനെ കണക്കാനാകും. രാഷ്ട്രീയത്തില്‍നിന്നും അതുപോലെ കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുമൊക്കെ കവിതയിലേക്കു വന്ന ഒരു രോഗപ്രവണതയാണിത്. ഇത്തരം സംഘങ്ങള്‍ക്കിടയില്‍ കവിതാചര്‍ച്ചയൊന്നുകല്ല. ഒരു പ്രസ്പര സുഖകര യത്നം മാത്രമാണ് നടക്കുന്നത്. അതൊന്നും വായനക്കാരനോ ആസ്വാദകനോ ശ്രദ്ധിക്കുന്നു പോലുമില്ല. മലയാളം വാരികയില്‍ വന്നുകൊണ്ടിരിക്കുന്ന കവിതാ ചര്‍ച്ചപോലും ആരും വായിക്കുന്നില്ല എന്നതാണ് എനിക്ക് തോന്നുന്നത്. ആളുകള്‍ കവിത വായിക്കുന്നത് പോലും കുറഞ്ഞിരിക്കുന്നു. കവിതാവായനയും ചൊല്ലലുമെല്ലാം ഇന്ന് വടക്കന്‍ കേരളത്തില്‍ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. അവിടെയാണെങ്കില്‍ ഇത്തരം ചര്‍ച്ചകളോ കവിക്കൂട്ടങ്ങളോ ഉണ്ടാകറില്ല. മറിച്ച് കവികളും വായനക്കാരും തമ്മിലുള്ള കൂട്ടങ്ങളാണുണ്ടാവുന്നത്. എഴുതാനില്ലാത്ത കവിതകളേയും മറ്റു പലതിനേയും ഒളിച്ചുവെയ്ക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം കവിക്കൂട്ടയ്മകള്‍ എന്നേ എനിക്ക് പറയുവാനുള്ളൂ.

? മുതിര്‍ന്ന ചില കവികള്‍ മാധ്യമലോബികളെ കൂട്ടുപിടിച്ച് യുവകവികളുടെ വളര്‍ച്ചയെ തടയുന്നതിനെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു?

• ഉള്ള ഒരു കാര്യം തന്നെയാണ് താങ്കള്‍ ഉന്നയിച്ച ഈ ആരോപണം. ഇക്കഴിഞ്ഞ കാലങ്ങളില്‍ ഈ ഒരവസ്ഥ നല്ലപോലെ നേരിട്ടത് കെ.ആര്‍.ടൊണിയായിരുന്നു. അതുമാറി ഇപ്പോള്‍ വേറെ പലരും നേരിടുന്നുണ്ടാവാം. വെട്ടിമാറ്റപ്പെടുന്നവരുടെ എണ്ണം കൂടിക്കൂടിയും മാറിമാറിയും വന്നുകൊണ്ടിരിക്കും. ആനുകാലിക പ്രസിദ്ധീകരണമായി സാഹിത്യം എന്ന് പുറത്തുവരാന്‍ തുടങ്ങിയോ അന്നുമുതല്‍ എല്ലാ ഭാഷയിലും ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള ഒരു സംഗതിയാണിത്. മലയാളത്തിലെ പല മുതിര്‍ന്ന എഴുത്തുകാര്‍ ഇപ്പോഴും ഇത് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. കൂടാതെ മാധ്യമ പിന്‍തുണയുള്ള ജൂനിയര്‍ എഴുത്തുകാരും ഈ തന്ത്രം നല്ലപോലെ പയറ്റുന്നുണ്ട്. ഒരു കാലത്ത് പത്രസ്ഥാപനങ്ങളിലെ എഡിറ്റര്‍മാരുമായും മുതിര്‍ന്ന കവികളുമായും ബന്ധം സ്ഥാപിക്കാന്‍ അവരുടെയെല്ലാം വീടുകളിലേയ്ക്ക് ഞാന്‍ ഒരു പാട് പോയിട്ടുണ്ട്. അതൊന്നും തന്നെ വിജയം കണ്ടില്ല. അതുകൊണ്ടുതന്നെയാണ് ആനുകാലികങ്ങളില്‍ എന്റെ പേര് വരാന്‍ വൈകിയത്.


• ? ഇതില്‍ നിന്ന് താങ്കള്‍ എങ്ങനെ രക്ഷപ്പെട്ടുവന്നു?


• * പറയാനാവാത്ത ചില തന്ത്രങ്ങള്‍കൊണ്ട് മാത്രമാണ് എനിക്ക് അതിന് കഴിഞ്ഞത്. കവിയരങ്ങുകളില്‍ നിന്ന് മാറിനില്‍ക്കലും മറ്റും ഈ കളരിമുറകളുടെ ഒരു ഭാഗം തന്നെയാണെന്ന് വേണമെങ്കില്‍ പറയാം. ഒരിക്കലും ആനുകാലികങ്ങളിലേക്ക് എഴുതിയതെല്ലാം അയച്ചുകൊണ്ടിരുന്നാല്‍ അത് അച്ചടിച്ച് വരുമെന്ന് എനിക്ക് തോന്നുന്നില്ല.


• ? പുതുകവിതയെ പ്രായംകൊണ്ട് അടയാളപ്പെടുത്തി, താളംകൊണ്ട് അളക്കാമോ?


• * പുതുകവിതയുടെ ഒരു മാനദണ്ഡമായി പ്രായത്തെ ഒരിക്കലും കണക്കാനാവില്ല. കല്പ്പറ്റനാരായണന്‍ മാഷ് റിട്ടേഡ് ആയിട്ടും പുതുകവി എന്നാണ് അറിയപ്പെടുന്നത്. അതുപോലെ തന്നെയാണ് പി പി രാമചന്ദ്രന്‍ , അന്‍വറലി തുടങ്ങിയവരും. പുതുമകൊണ്ടാണ് കവിത പുതുകവിത എന്നറിയപ്പെടുന്നത്. മേല്പ്പറഞ്ഞവരുടെയെല്ലാം കവിതകള്‍ക്ക് ഇപ്പോഴും പുതുമയുള്ളതുകൊണ്ടാണ് അവരെല്ലാം പുതുകവികളാകുന്നതും.
• താളത്തെക്കൊണ്ട് ഒരു പരിധിവരെ പുതുകവിതയെ അളക്കാനാകും. ഉദാഹരണത്തിന് പി പി രാമചന്ദ്രന്‍ മുന്‍പ് താളത്തിലായിരുന്നു കവിത എഴുതിയിരുന്നത്. അദ്ദേഹത്തിന്റെ അത്തരം കവിതകളാണ് കൂടുതല്‍ ശ്രധിക്കപ്പെട്ടിട്ടുള്ളതും. അല്ലാതെ എഴുതിയിട്ടുള്ളവയെല്ലാം അത്ര പെട്ടെന്ന് വായനക്കാര്‍ക്ക് ദഹിക്കാതെപോകുകയാണ് പതിവ്. ഇതെല്ലാം മൊത്തത്തില്‍ നോക്കുമ്പോള്‍ മലയാളകവിതയ്ക്കുള്ള പ്രത്യേകതകള്‍ തന്നെയാണ്. താളാത്മകമായി എഴുതുന്നവതന്നെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും. അത്തരം കവിതകളെ നല്ലതെന്നോ ചീത്തയെന്നോ പറയാന്‍ കഴിയില്ല. ഒരു പക്ഷേ, ഈ ഭാഷയുടെ പ്രത്യേകത കൊണ്ടുകൂടിയാകണം ഇങ്ങനെ സംഭവിക്കുന്നത്. വൃത്തവും താളവുമില്ലാതെ എഴുതപ്പെടുന്ന കവിതകള്‍ക്ക് ഒരു ശ്രദ്ധക്കുറവ് ഉണ്ടാവുന്നുണ്ട്. പക്ഷേ, കവികള്‍ക്കിടയില്‍ ഇത്തരം വൃത്ത- താള ബദ്ധമായ കവിതകള്‍ ഗൗരവമില്ലാത്തവയായാണ് ചിത്രീകരിക്കപ്പെടുന്നത്


• ? മുരുകന്‍ കാട്ടക്കടയുടെ പൊള്ളയായ കവിതകള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതയെ എങ്ങനെ കാണുന്നു?


• * സംഗീതത്തോട് ജന്മനാ ഒരു വാസന എല്ലാവര്‍ക്കുമുണ്ടായിരിക്കും. അതിന്റെ എലമെന്റുകള്‍ എവിടെ കാണുന്നുവോ, അവിടെയെല്ലാം കയറിപ്പിടിക്കാന്‍ നമ്മള്‍ ശ്രമിച്ചുകൊണ്ടീരിക്കും. ഇതാണ് മുരുകന്‍ കാട്ടാക്കടയുടെ പൊള്ളയായ കവിതകള്‍ സ്വീകാര്യത ലഭിക്കാനുണ്ടായ കാരണം. ആ കവിതകള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി അതിന്റെ സംഗീതം കൊണ്ടാണ്. അല്ലാതെ ആ കവിത കൊണ്ടല്ല. അങ്ങനെയാണെങ്കില്‍ കൂടി ആ കവിയുടെ വരികള്‍ നമ്മുടെ മനസ്സിലേക്ക് ഇടയ്ക്കിടെ കടന്നുവരികയും ചെയ്യും. ഒരു ചലച്ചിത്രഗഅനത്തിന്റെ ഗുണം പോലുമില്ലാത്ത ഈ കവിതകള്‍ ഇതുപോലെ മനസ്സിനെ കീഴ്പെടുത്തുന്നത് സംഗീതത്തിന്റെ കഴിവുകൊണ്ട് മാത്രമാണ്.

? ഉത്തരാധുനികതയില്‍ നിന്നും പുതുകവിതയ്ക്കുണ്ടായ പ്രകടമായ മാറ്റങ്ങള്‍ എന്തൊക്കെയാണ്?


• പ്രത്യേകിച്ച് യാതൊരു മാറ്റവും വന്നിട്ടില്ല. ഉത്തരാധുനികതയില്‍ എന്തായിരുന്നുവോ കവിത, അതുതന്നെയാണ് ഇപ്പോള്‍ പുതുകവിതയും. ആധുനികതയില്‍ എഴുതപ്പെട്ടവരേക്കാള്‍ ലളിതമായവയാണ് ഉത്തരാധുനിക കവിതകള്‍. അതേ നിലപാടുതന്നെയാണ് ഇപ്പോള്‍ പുതുകവിതയും സ്വീകരിച്ചിട്ടുള്ളത്. പലപ്പോഴും സച്ചിദാനന്ദന്‍ മാഷുടെ കവിതകളുടെ സ്വഭാവം പുതുകവിതകള്‍ കാണിക്കുന്നുമുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ ആധുനികതയുടെയും ഉത്തരാധുനികതയുടെയും റീമിക്സുകളാണ് പുതുകവിതകള്‍.


• ? ചുള്ളിക്കാടും സച്ചിദാനന്ദനുമൊക്കെ സ്വന്തം കവിതകളിലൂടെ തങ്ങളുടെ പേര് മലയാളകവിതയില്‍ അടയാളപ്പെടുത്തിയപ്പോള്‍ പുതുകവികള്‍ക്ക് അത് സാധിക്കാത്തത് പുതുകവിതയുടെ പോരായ്മയായി കരുതുന്നുണ്ടോ?


• * അങ്ങനെ പറയാനാവില്ല. എവിടേയും സ്വന്തം കഴിവുകൊണ്ട് ആര്‍ക്കും തങ്ങളുടെ പേര് അടയാളപ്പെടുത്താനാകും. ടോണിയുടെ ഒരു കവിത കേട്ടാല്‍ അറിയാം അത് ടോണിയൂടേതാണെന്ന്. പഴയകാലത്തേയ്ക്ക് നോക്കുകയാണേങ്കില്‍ വള്ളത്തോളിന്റെ അത്തേ ഡിക്ഷന്‍ വെച്ച് കവിതയെഴുതിയിരുന്ന വേറെ പലരും ഉണ്ടായിരുന്നു. അതുപോലെ ചങ്ങമ്പുഴയുടെ കാലത്ത് ചങ്ങമ്പുഴ എന്ന പേരുവെച്ച് എഴുതിയിരുന്ന ആളുകളും ഉണ്ടായിരുന്നത്രേ. അതേ അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. എല്ലാവരും എഴുതുന്നത് ഒരേരീതിയില്‍ത്തന്നെയാണ്. ആ കൂട്ടത്തില്‍നിന്ന് മേല്പ്പറഞ്ഞതു പോലെ ടോണിയോ എസ്.ജോസഫോ മാത്രം അവശേഷിക്കുന്നു എന്നുള്ളതാണ് സത്യം. ഇത്തരത്തില്‍ നമ്മുടെതായ ഒരു സ്ഥാനം സാധ്യമാകണമെങ്കില്‍ ഒരുപാട് അധ്വാനം ആവശ്യമാണ്. എന്നാല്‍ ഒട്ടും അധ്വാനിക്കാതെ വട്ടം കൂടിയിരുന്ന് മദ്യപിച്ച് മറ്റുള്ളവരെ കുറ്റം പറഞ്ഞ് പുതിയ പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്തുമൊക്കെ സമയം കൊല്ലുകയാണ് പലരും ഇന്ന് ചെയ്യുന്നത്. ഒരു സിനിമാചര്‍ച്ച പോലെ ചര്‍ച്ചചെയ്ത് കവിതയുണ്ടാക്കാന്‍ കഴിയുകയാണെങ്കില്‍ അവര്‍ അങ്ങനെ ഉണ്ടാക്കിക്കാണിക്കണം എന്നുള്ള ഒരു വെല്ലുവിളി വായനക്കാരന്റെ ഭാഗത്തുനിന്നും മണ്മറഞ്ഞകവികളുടെ ഭാഗത്തുനിന്നും ഉയര്‍ത്താവുന്നതാണ്. ഇങ്ങനെയൊന്നുമല്ലാതെ വ്യക്തിജീവിതത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളില്‍ നിന്ന് മാത്രമേ ഇത്തരത്തിലുള്ള മികച്ച കവിതകള്‍, നമ്മളെ അടയാള്‍പ്പെടുത്താന്‍ തക്കതായവ ഉണ്ടാവുകയുള്ളൂ എന്നാണ് എനിക്കു തോന്നുന്നത്.

?കാലത്തിന്റെ കടന്നുപോക്കുകളില്‍ പുതുകവിതയില്‍ താങ്കള്‍ നിരീക്ഷിച്ച മാറ്റങ്ങള്‍ എന്തെല്ലാമാണ്?


* പുതുകവിത നിലനില്‍ക്കുന്നതു തന്നെ പഴയപദങ്ങളുടെ വ്യത്യസ്തമായ കോമ്പിനേഷനുകളിലാണ്. പുതുകവിതയില്‍ പ്രമേയവല്‍ക്കരിക്കുന്നത് അത്മഗതങ്ങളും സ്വകാര്യ സംഭാഷണങ്ങളുമെല്ലാമാണ്. കൂടാതെ എസ് എം എസ് കവിതകളും വന്നിട്ടുണ്ട്, വീരാന്‍കുട്ടിയുടെ. അതും കൂടാതെ ഞാന്‍ ഈ അടുത്തകാലത്ത് ടിന്റുമോന്‍ കവിതകള്‍ എന്ന ഒരു പുസ്തകം വായിച്ചു. അതില്‍ ടിന്റുമോന്‍ എസ് എം എസ് കള്‍ കോമടി ഫോര്‍മാറ്റില്‍ തന്നെ നാലോ അഞ്ചോ വരികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് ചിയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള കവിതകളെല്ലാം എഴുതപ്പെടുന്നത് ഒരു കൗതുകത്തിന്റെ ഭാഗമായിട്ടാണ്. അനുഭവങ്ങളില്ലായ്ം അല്ലെങ്കില്‍ അനുഭവങ്ങളെ വിനയത്തോടെ സ്വീകരിക്കാനുള്ള ധൈര്യമില്ലായ്മ തുടങ്ങിയവയാണ് മലയാള്‍ കവിതയെ ഇന്ന് ഭാഷാപരീക്ഷണങ്ങളിലേക്ക് കൊണ്ടുപോയ്ക്കൊണ്ടിരിക്കുന്നത്.


? അപ്പോള്‍ മലയാള കവികളുടെ പരീക്ഷണശാലയാണ് എന്നാണോ പറഞ്ഞുവരുന്നത്?


* കവിത മാത്രമല്ല, നോവലുകളും കഥകളുമെല്ലാം അക്കൂട്ടത്തില്പ്പെടും. എല്ലാ സാഹിത്യപ്രവര്‍ത്തനങ്ങളും ഇത്തരം പരീക്ഷണപ്രവണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെ നഷ്ടം എഴുത്തുകാരനും വായനക്കാരനും ഒരേസമയം അനുഭവിക്കുന്നുമുണ്ട്. ഇവിടെ എഴുത്ത് എന്ന പ്രവര്‍ത്തി ഒരു പരീക്ഷണമായി മാറുകയാണ് ചെയ്തിട്ടുള്ളത്.


? സ്വന്തം കവിതകളില്‍ മികച്ചതെന്നു തോന്നിയിട്ടുള്ള കവിത?


* 'തോര്‍ച്ച' എന്ന കവിതയാണ് ഞാന്‍ ഇഷ്ടപ്പെടുന്ന എന്റെ കവിത. ആ കവിത ഞാന്‍ എം.എസ്.സി.കഴിഞ്ഞ് നില്‍ക്കുമ്പോള്‍ അനുഭവിച്ച ശൂന്യതയില്‍ നിന്നും എഴുതിയ കവിതയാണ്. മാതൃഭൂമി സംഘടിപ്പിച്ച സാഹിത്യ മല്‍സരത്തില്‍ ആ കവിതയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ആ കവിതയാണ് എന്റെ ആദ്യകവിതാസമാഹാരത്തിലെ ഒന്നാമത്തെ കവിതയായി ഞാന്‍ ചേര്‍ത്തിട്ടുള്ളതും. ആ കവിതയിലൂടെ മാത്രമേ എനിക്ക് ഞാന്‍ പറയാന്‍ ആഗ്രഹിച്ചതൊക്കെ ആവിഷ്കരിക്കാന്‍ കഴിഞ്ഞു എന്ന് തോന്നിയിട്ടുള്ളതും.


? മുഖ്യധാരയിലേക്ക് കടന്നുവരാനുണ്ടായ സാഹചര്യം?


• മാതൃഭൂമി സാഹിത്യ മല്‍സരമാണ് അക്കാലത്ത് മുഖ്യധാരയിലേക്ക് പുതിയ ആളുകള്‍ക്ക് കടന്നുവരാനുള്ള ഏകവഴി. ആ മല്‍സരത്തിലേക്ക് സൃഷ്ടികളയക്കുമ്പോള്‍ ആരായിരിക്കും അവിടെ വിധികര്‍ത്താക്കള്‍ എന്ന് ഒരു ഏകദേശധാരണ രൂപീകരിച്ചതിനുശേഷമേ എന്തെങ്കിലും അയക്കാറുള്ളൂ. ഒരു തവണ ഞാന്‍ വൃത്തത്തില്‍ നല്ല കെട്ടും മട്ടോടെ ഒരു കവിത എഴുതി അയച്ചു. അന്ന് കെ ജി എസ്സും കൂട്ടരുമായിരുന്നു അവിടെ ജഡ്ജ്മെന്റ് പാനല്‍. അന്ന് രണ്ടാം സ്ഥാനമഅയിരുന്നു എന്റെ കവിതയ്ക്ക് ലഭിച്ചത്. അടുത്ത തവണ സമ്പൂര്‍ണ്ണ ഗദ്യത്തില്‍ ഫ്രീവേര്‍സിലുള്ള ഒരു കവിത എഴുതി അയച്ചു. അന്ന് അക്കിത്തവും ഒ എന്‍ വി യുമാണ് ജഡ്ജസായി വന്നത്. അങ്ങനെ ആകവിതയും രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ഇത്തരത്തിലുള്ള ട്രയല്‍ ആന്റ് എറര്‍ മെത്തേഡിലൂടെയാണ് ഞാന്‍ പ്രസിദ്ധീകരണങ്ങളിലേക്ക് കടന്നു വന്നത്. കൂടാതെ പി.സുരേന്ദ്രന്‍ മാഷ് എനിക്കു ചില പത്രാധിപന്മാരെ പരിചയപ്പെടുത്തിത്തന്നിട്ടുണ്ട്. അതെല്ലാം എന്റെ ഒന്നാമത്തെ പുസ്തകം വന്നതിനു ശേഷം മാത്രമാണ്. അതിനു മുമ്പ് ആരും ഒരു സഹായവും ചെയ്തുതന്നിട്ടില്ല എന്നു മാത്രമല്ല, ഇന്നത്തേപ്പോലെ തന്നെ പഴയവരും പുതിയവരും വെട്ടിക്കളഞ്ഞിട്ടുള്ള പേരുകളില്‍ ഒന്നു തന്നെയായിരുന്നു എന്റേതും.Quotationഅതിനു മുമ്പ് ആരും ഒരു സഹായവും ചെയ്തുതന്നിട്ടില്ല എന്നു മാത്രമല്ല, ഇന്നത്തേപ്പോലെ തന്നെ പഴയവരും പുതിയവരും വെട്ടിക്കളഞ്ഞിട്ടുള്ള പേരുകളില്‍ ഒന്നു തന്നെയായിരുന്നു എന്റേതും.Quotation
ഞാന്‍ എഴുതാന്‍ തുടങ്ങിയ കാലത്തൊക്കെ തിങ്കളാഴ്ച ഒരു കവിത ഏതിലേക്കെങ്കിലും അയച്ചുകൊടുത്താല്‍ ബുധനാഴ്ച ആകുമ്പോഴേയ്ക്കും അത് വീട്ടില്‍ തിരിച്ചെത്തിയിരുന്നു. പ്രസിദ്ധീകരിച്ചുവരലൊന്നും അത്ര വലിയ കാര്യമല്ല എന്നും എഴുതലാണ് പ്രധാനം എന്നുമൊക്കെ അന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അന്ന് അതൊന്നും എനിക്കത്ര സ്വീകാര്യമായിരുന്നില്ല. കാരണം പ്രസിദ്ധീകരിക്കപ്പെടാതെ ഒരാളെ സംബന്ധിച്ചിടത്തോളം അത് വലിയ വിഷമം തന്നെയാണ്. അന്ന് ബ്ലോഗോ സമാന്തരപ്രസിദ്ധീകരണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു പാട് കാലം മുമ്പല്ലെങ്കില്‍ക്കൂടിയും.


• ? കെ ജി എസ്, സച്ചിദാനന്ദന്‍, ചുള്ളിക്കാട് തുടങ്ങിയവര്‍ സമാന്തര പ്രസിദ്ധീകരണങ്ങളിലൂടയാണ് വളര്‍ന്നുവന്നിട്ടുള്ളത്. ഇന്നാണെങ്കില്‍ ബ്ലോഗും മറ്റുമായി ഒരു പാട് അവസരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയെ പുതുകവികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ?


• * ഒരുപാട് സമാന്തരപ്രസിദ്ധീകരണങ്ങള്‍ ഇന്ന് മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇരുപത്തഞ്ചോളം പുസ്തകങ്ങള്‍ എനിക്ക് തപാലില്‍ വരുന്നുണ്ട്. അതു മുഴുവന്‍ നോക്കിതീരുമ്പോഴേയ്ക്കും അടുത്തലക്കം വരുന്നു. ഇതിലെ കവികളുടെ കാര്യമെടുത്താല്‍ അവര്‍ക്ക് യാതൊരനുഭവത്തിന്റേയും പിന്‍ബലം വേണ്ട എന്തെങ്കിലുമെഴുതാന്‍ഒരേ കവികള്‍ തന്നെയാണ് എല്ലാ ലക്കത്തിലും ഏതാണ്ട് എഴുതുന്നതും. അതിനുദാഹരണമാണ് പി കെ ഗോപി എന്ന എഴുത്തുകാരന്‍. എല്ലാ സമാന്തര പ്രസിദ്ധീകരണങ്ങളും അയാളുടെ ഒരു രചന പോലുമില്ലാതെ പുറത്തിറങ്ങാറില്ല എന്നു തോന്നുന്നു. പ്രസിദ്ധീകരണമാദ്ധ്യമങ്ങള്‍ പെരുകിയത് കവിതയെ ദോഷകരമായാണ് ബാധിച്ചിട്ടുള്ളത്. കെ ജി എസ് ന്റെയും ചുള്ളിക്കാടിന്റെയും കാലത്ത് സമാന്തരപ്രസിദ്ധീകരണങ്ങള്‍ അത്യാവശ്യമായിരുന്നു. അവയെല്ലാം സമൂഹം അന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നവ പെരുകിവന്നത് സാഹിത്യത്തോടുള്ള താല്പ്പര്യം കൊണ്ടല്ല. മറിച്ച് ഡി ടി പി എന്ന പ്രക്രിയ ലളിതമായതുകൊണ്ടും എവിടെയും വെച്ച് ചെയ്യാന്‍ കഴിയുന്നതുംകൊണ്ട് മാത്രമാണ്. ഇന്നത്തെ സാമൂഹികാന്തരീക്ഷം വെച്ച് നോക്കുമ്പോള്‍ ഒരുപാട് പ്രസിദ്ധീകരണങ്ങളെ സ്റ്റാളുകളില്‍ നിന്ന് എടുത്ത് കത്തിച്ചുകളയുകയാണ് ചെയ്യേണ്ടത്..


? പുതുകവിതയ്ക്ക് ഒരു നിര്‍വ്വചനം കൊടുക്കാന്‍ പറഞ്ഞാല്‍ താങ്കള്‍ അതെങ്ങനെ നിര്‍വ്വചിക്കും ?


* സാമൂഹികമായി എഴുതുമ്പോഴും വ്യക്തിപരമായി വരുന്നതാണ് പുതു കവിത. വ്യക്തി അംശം കൂടുതലാണ് ഇത്തരം കവിതകളില്‍. വ്യക്തമായി പറഞ്ഞാല്‍ കാല്പനികതയുടെയും അതിനെത്തുടര്‍ന്നുണ്ടായ ആധുനീകതയുടെയും സ്വഭാവമാണ് ഗദ്യത്തില്‍ പുതുകവിത പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞുപോയ എല്ലാമാറ്റങ്ങളുടെയും ഒരു തുടര്‍ച്ച തന്നെയാണിത്. അതു പുതിയകാലത്ത് എഴുതുന്നു എന്ന് മാത്രം.


? പുതുകവിതയുടെ നിയതരൂപത്തില്‍ നിന്നുള്ള ഒരു കുതറിമാറലാണ് താങ്കളുടെ കവിതകള്‍- അതിനോട് എങ്ങനെ പ്രതികരിക്കുന്നു?


* ഞാനെഴുതുന്നത് ഒരു പുതിയരീതിയൊന്നമല്ല. പഴയ രീതികളുടെ ചില മിശ്രണങ്ങള്‍ മാത്രമാണ്.എന്റെ വായന വളരെ പരിമിതമാണ്. അന്യഭാഷാ പുസ്തകങ്ങള്‍ ഞാന്‍ വളരെ കുറച്ച് മാത്രമേ വായിച്ചിട്ടുള്ളൂ. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടാണ് എന്റെ എഴുത്ത്. ഇങ്ങനെ എഴുതാന്‍ മാത്രമേ എനിക്ക് സാധിക്കുന്നുമുള്ളൂ. ഇതുകൊണ്ടെല്ലാമുള്ള ചില അബദ്ധധാരണകളിലാണ് ഞാന്‍ ഇവിടെ ഇതുപോലെ സംസാരിക്കുന്നത് എന്നുപോലും എനിക്ക് തോന്നുന്നുണ്ട്.

? താങ്കളുടെ കവിതകളില്‍ ആരുടെയൊക്കെയോ ജീവിതങ്ങളുടെ പകര്‍ന്നാട്ടം അനുഭവിക്കാന്‍ കഴിയുന്നുണ്ടല്ലോ?


* എനിക്ക് അവകാശപ്പെടാവുന്ന ഒരു കാര്യമേയുള്ളൂ. ഒരാളെ നിരീക്ഷിച്ച് അയാളെ പഠിച്ചെടുക്കാനുള്ള കഴിവ്, അതുഞാന്‍ കവിതകളില്‍ നന്നായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്റെ കവിതയില്‍ മാത്രമല്ല, റഫീക്ക് അഹമ്മദിന്റെ കവിതകളിലും ഇത്തരംചിത്രങ്ങള്‍ നമുക്ക് ദര്‍ശിക്കനാകും. ഇത് ഒരു പക്ഷേ നേരത്തേ താങ്കള്‍ പറഞ്ഞ കുതറിമാറലിന്റെ ഭാഗമായിരിക്കാം. പുതിയതില്‍ നിന്ന് കുതറിപ്പോയി എന്നു പറഞ്ഞാല്‍ പഴയതായി എന്നൊരു ധ്വനിവരുന്നുണ്ടല്ലോ. ഒരിക്കലും ഞങ്ങള്‍ പുതിയതിനെ കടന്നു പോയി എന്ന് ആരും പറയില്ല.

? മാമ്പഴം എന്ന കവിതാലാപന പരിപാടി പുതുകവിത ഉയര്‍ത്തിപ്പിടിക്കുന്ന പല മുല്യങ്ങളേയും റദ്ദ് ചെയ്തേക്കാം എന്ന് ചില കവികളെങ്കിലും ഭയക്കുന്നുണ്ട്. അതിനെ എങ്ങനെ വീക്ഷിക്കുന്നു?


* മാമ്പഴം ഒരു കവിതാലാപന പരിപാടി മത്രമാണ്. ഗദ്യത്തിലെഴുതിയ പഴയ കവിതകള്‍ പോലും അതില്‍ ആരും ആലപിക്കാന്‍ പോകുന്നില്ല. എം. എന്‍. സജീന്ദ്രന്റെയും കുരീപ്പുഴയുടേയും കവിതകള്‍ അതില്‍ ആലപിച്ചിട്ടുണ്ട്. അവരെല്ലാം പുതു കവികളല്ലേ? ഗദ്യ കവിതകള്‍ക്ക് ആ ഒരു പരിപാടിയില്‍ ഇടമില്ല എന്നു മാത്രമേയുള്ളൂ. എല്ലായിടത്തും ഇടം വേണമെന്ന് വാശിപിടിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. അതല്ലാതെ മാമ്പഴം എന്ന പരിപാടി പുതുകവിതയുടെ മൂല്യങ്ങളെ റദ്ദ് ചെയ്യുമെന്നൊക്കെ ചിലര്‍ ഭയക്കുന്നുണ്ടെങ്കില്‍ അതവര്‍ക്ക് അവരുടെ കഴിവിലുള്ള ആത്മവിശ്വാസക്കുറവ് മാത്രമാണ്.Quotationഅതല്ലാതെ മാമ്പഴം എന്ന പരിപാടി പുതുകവിതയുടെ മൂല്യങ്ങളെ റദ്ദ് ചെയ്യുമെന്നൊക്കെ ചിലര്‍ ഭയക്കുന്നുണ്ടെങ്കില്‍ അതവര്‍ക്ക് അവരുടെ കഴിവിലുള്ള ആത്മവിശ്വാസക്കുറവ് മാത്രമാണ്.Quotation
ഒരു കവിതാ വായനക്കാരനും ആ പരിപാടി സ്ഥിരമായി കാണുന്നുണ്ടാവില്ല. ടി വി കമ്പമുള്ള ആളുകള്‍ മറ്റ് പരിപാടികള്‍ മടുത്തപ്പോള്‍ ഇതിലേക്ക് വന്നു. ഇനി പുതിയതൊന്നു വന്നാല്‍ അവര്‍ അതിലേക്ക് പോകുകയും ചെയ്യും.
പിന്നെ, ആ പരിപാടിയില്‍ കാവ്യസംബന്ധമായ ഒന്നും തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ആലാപനത്തെക്കുറിച്ചു മാത്രമേ ചര്‍ച്ച നടക്കുന്നുള്ളൂ. അതൊരു പദ്യ മല്‍സരം മാത്രമാണ്. കവിതയിലെ സംഗീതഗുണത്തെ ഉപയോഗപ്പെടുത്തുക എന്നത് മാത്രമായിരിക്കണം അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉദ്ദേശിച്ചിരിക്കാന്‍ വഴിയുള്ളൂ. അതുകൊണ്ടാണ് അതില്‍ ഇടയ്ക്കയും ഓടക്കുഴലുമെല്ലാം പശ്ചാത്തല സംഗീതമായി കടന്നുവരുന്നത്.

?കവികള്‍ നടത്തുന്ന നിരൂപണത്തെക്കുറിച്ച്..?


* അതൊരുതരം സ്വയം പരസ്യംചെയ്യലാണ്. ആഗോളവല്‍ക്കരണത്തിന്റെ കാലത്തുവന്നിട്ടുള്ള, എല്ലാറ്റിനേയും പരസ്യപ്പെടുത്തുക, എല്ലാറ്റിനേയും വില്‍ക്കുക എന്ന സമ്പ്രദായത്തില്‍ നിന്നായിരിക്കാം കവിതയേയും ഒന്ന് പരസ്യപ്പെടുത്തിക്കളയാം അല്ലെങ്കില്‍ വിറ്റുകളയാം എന്ന തോന്നല്‍ വന്നത്.
കവിതകള്‍ മാത്രമല്ല കഥയും നോവലുമെല്ലാം ഈ സ്ഥിതിവിശേഷം നേരിടുന്നുണ്ട്. കവിതയ്ക്ക് ഇക്കൂട്ടത്തില്‍ അല്പ്പം മാര്‍ക്കറ്റ് കുറവായതുകൊണ്ട് പരസ്യം നല്ലപോലെ ചെയ്തേപറ്റൂ എന്ന് കരുതിയാവണം ഇതെല്ലാം. ഇതിനെയൊന്നും ഇങ്ങനെയല്ല നേരിടേണ്ടത്. മറ്റു പല മാര്‍ഗ്ഗങ്ങളൂം സ്വീകരിക്കണം. അല്ലാതെ മറ്റു പരസ്യങ്ങളുടെ കൂടെ അവനവന്റെ ഒരു പരസ്യം കൂടി തിരുകി കയറ്റുകയല്ല ചെയ്യേണ്ടത്. പിന്നെ ഇതിനെയൊന്നും നിരൂപണമെന്ന് പറയാന്ന് കഴിയില്ല. ഒരു ആസ്വാദനക്കുറിപ്പ് എന്നതിനപ്പുറത്തേയ്ക്ക് ഇതിനെ കണക്കാക്കുകയുംവേണ്ട.

? ആഗോള കവിതയെ വായനക്കാര്‍ സ്വീകരിച്ചിട്ടുള്ളതായി തോന്നിയിട്ടുണ്ടോ?


* പാബ്ലോ നിരൂദയെ സ്വീകരിച്ചിട്ടുണ്ട് എന്നു തോന്നുന്നു. ഒക്ടോവിയോ പാസിന്റെ കാര്യം സംശയമാണ്. എന്നാലും ഒരു പരിധിവരെ അദ്ദേഹത്തെയും മലയാള്‍ കാവ്യസ്വാദകര്‍ സ്വീകരിച്ചിട്ടുണ്ട്. ചുള്ളിക്കാട് തര്‍ജ്ജുമ ചെയ്തതാണ് നെരൂദ സ്വീകരിക്കപ്പെടാന്‍ കാരണമെന്ന് എനിക്ക് പറയാനാകും. അദ്ദേഹമല്ലാതെ മറ്റാരെഴുതിയിരുന്നെങ്കിലും അതിത്രമാത്രം സ്വീകാര്യമാവില്ലായിരുന്നു. തര്‍ജ്ജുമ ചെയ്യപ്പെടുന്ന കവിതയുടെ ഒരുപാട് അംശങ്ങള്‍ ചോര്‍ന്നുപോകാനുള്ള സാധ്യതയുണ്ട്. അത് വല്ലാതെ നഷ്ടപ്പെടുത്താതെ ചുള്ളിക്കാട് മൊഴിമാറ്റിയെടുത്തിട്ടുണ്ട്. പിന്നെ അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍ തുടങ്ങിയവര്‍ പലരെയും തര്‍ജ്ജുമ ചെയ്തിട്ടുണ്ട്. അതില്‍ മിക്കതും സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വ്യാപകമായി എല്ലാവരും ഏറ്റെടുത്തത് ചുള്ളിക്കാടിന്റെ നെരൂദയാണ്.


? അയ്യപ്പപ്പണിക്കര്‍ കവിതയില്‍ നടത്തിയ പരീക്ഷണങ്ങള്‍ എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ട്?


* വായനയില്ലായ്മ, അനുഭവങ്ങളോട് സത്യസന്ധതയില്ലായ്മ ഇവ രണ്ടുമാണ് മലയാള കവിതയുടെ ഇന്നത്തെ പ്രതിസന്ധി. അതിനെ എങ്ങനെയാണ് വിശദീകരിക്കേണ്ടത് എന്നെനിക്കറിയില്ല. അയ്യപ്പപ്പണിക്കര്‍ മലയാള കവിതയെ എവിടെയെത്തിച്ചോ, അവിടെത്തന്നെയാണ് ഇന്നും അത് നില്‍ക്കുന്നത്. അവിടെനിന്നും ഒരടിപോലും മുന്നോട്ടുപോകാന്‍ മലയാള കവിതയ്ക്ക് കഴിഞ്ഞിട്ടില്ല.

? വായനക്കാര്‍ കുറവായ ഈ കാലത്ത് കാക്കത്തൊള്ളായിരം കവിതാ സമാഹാരങ്ങള്‍ ഇറങ്ങുന്നു. കടയിലിരുന്ന് പൊടിപിടിച്ച് അവസാനം എടുത്തുകത്തിച്ച് കളയുന്നതു വരെ ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ ഈ പുസ്തങ്ങളൊക്കെ ഇറങ്ങുന്നത് ആര്‍ക്കുവേണ്ടിയാണ്?


* സ്വയംഭോഗം ചെയ്യുന്നത് ആര്‍ക്കുവേണ്ടിയാണ് എന്ന് ചോദിക്കുന്നത് പോലെയാണിത്. അവനവനൊരുസുഖം, മറ്റുള്ളവര്‍ക്കാണെങ്കില്‍ യാതൊരു ഉപദ്രവവും ഇല്ല. ഓരോരുത്തരും അവര്‍ക്കു തോന്നുന്നതൊക്കെ വിളിച്ചു പറയുന്നു. അതിനു ഭാഷയുടെ പി൯ബലമുള്ളതുകൊണ്ട് അത്തരക്കാരെ ആരും ഭ്രാന്തന്‍ എന്നു വിളിക്കുന്നില്ല എന്നേയുള്ളൂ.Quotationഓരോരുത്തരും അവര്‍ക്കു തോന്നുന്നതൊക്കെ വിളിച്ചു പറയുന്നു. അതിനു ഭാഷയുടെ പി൯ബലമുള്ളതുകൊണ്ട് അത്തരക്കാരെ ആരും ഭ്രാന്തന്‍ എന്നു വിളിക്കുന്നില്ല എന്നേയുള്ളൂ.Quotation
ഉല്പാദനത്തിന്റെ പെരുപ്പം എല്ലാറ്റിലുമുണ്ട്. കളിപ്പാട്ടത്തിന്റെ കാര്യമായാലും ശരി, ആയുധത്തിന്റെ കാര്യമായാലും ശരി.


? ആധുനികതയുടെ വരവ് മുതലാളിത്തമൂല്യ തിരസ്കരണത്തിലൂടെ ആയിരുന്നു. ഉത്തരാധുനീകത വന്നത് ലോകമുതലാളിത്തം നിലനില്‍ക്കുമ്പോഴും. അപ്പോള്‍ പുതിയ കവിത നിലനില്‍ക്കുന്നത് സാങ്കേതികമുതലാളിത്തത്തിലാണെന്ന് പറയാന്‍ കഴിയുമോ?


* സൂക്ഷ്മസാങ്കേതിക വിദ്യയുടെ(micro technology) ഉള്ളിലാണ് പുതുകവിത നില്‍ക്കുന്നത്. അതിന്റെ ഉള്ളില്‍ മാത്രമേ പുതു കവിതയ്ക്ക് സ്ഥാനമുള്ളൂ. അതാണ് പുതു കവിതയുടെ പരിമിതി. അതില്ലാത്തൊരു ലോകത്ത് പുതുകവിതയ്ക്ക് ഒരിക്കലും നിലനില്പ്പില്ല. ഇവയില്‍നിന്ന് വിടുതി സ്വീകരിച്ച് ഒരു ഗറില്ലായുദ്ധമുറയായി നില്‍ക്കാന്‍ കവിതയ്ക്ക് കഴിയണം. എങ്കില്‍ മാത്രമേ അതിന് എല്ലയിപ്പോഴും നിലനില്പ്പുണ്ടാവൂ. കവിത ശാശ്വതമാവൂ.


© moonnaamidam.blogspot.com