ഏകാകിയുടെ സ്വപ്നം


ഇരയ്ക്കായുള്ള യാത്ര
മഴയിതളിനിടയിലും
വെയില്‍ പാത്രത്തിനരികിലും
പ്രണയത്തില്‍ പതിഞ്ഞ കാല്‍വയ്പ്

സ്വത്വം നിറഞ്ഞ ഉടലില്‍
അവളുടെ നഖക്ഷതങ്ങള്‍
എന്റെ ആശ്വാസം;

ഇഴഞ്ഞു നീങ്ങിയ സമയത്തില്‍
ഇണയ്ക്കായുള്ള ധൃതി പൂണ്ട
കാതോര്‍ക്കല്‍...

വിവസ്ത്രയാക്കപ്പെട്ട
അവളുടെ ചിത്രം
എന്റെ സ്വപ്നം;

കാത്തിരിപ്പിന്റെ കാലം കഴിഞ്ഞിരിക്കുന്നു,
യാത്രയുടെ അവസാനവും.
ഇനി പിന്നോട്ട്;
അവള്‍ വന്നു
ഒരിണയെ തേടി
എന്നരികിലേക്ക്.

ഇനിയെനിക്ക് പകര്‍ന്ന് നല്‍കാം
ഒരിറ്റു വിഷം
ഒരു ചുംബനത്തിന്റെ
വിത്തു വിതച്ച പോലെ..!!

8 വായന:

sudheesh kottembram said...

ഇര=ഇണ/ഇണ=ഇര
ഈ എകാകികളെ പോലെ അരസികര്‍ ലോകത്ത് വേറെ ഉണ്ടാവില്ല.

ഉം.. ഇരിക്കട്ടെ... അല്ലെങ്കിലും ഏതു ഇണയും കാത്തിരിക്കുന്നുണ്ട് ഒരു വിഷബീജം... അല്ലെ കുമാരാ?

Anonymous said...

kavithaye ppatti abhiprayam parayan yogiatha enikkilla. ennalum tharakkedilla.

junaith said...

:0(

Ranjith chemmad said...

കൊള്ളാം, നല്ല കവിത

സോണ ജി said...

ആഹാ ! അപ്പോള്‍ ലേഖനം മാത്രല്ല ; കവിതയും ഇണങ്ങും അല്ലേ..? ഓരോ ഏകാകിയുടേയും സ്വപ്നമായി കവിത ഭാഗഭാക്കാവുന്നു..നാമറിയാതെ..തുടര്‍ന്നെഴുതുക..ഭാവുകങ്ങള്‍ !!!

anupama said...

Dear Vinu,
Good Morning!
This is a good attempt.To be frank,I don't understand much of modern poems.
Keep writing as the expression of feelings give satisfaction to the writer.
Wishing you a wonderful Sunday,
Sasneham,
Anu

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായി.

എം.സങ് said...

kavitha nannayi enkilum puthukavitha oralude kavithayayanu anubhavappedunnathu swantham vakkum kavithayum theliyatte nanmakalode
M.SANG എം.സങ്

Post a Comment

© moonnaamidam.blogspot.com