വേദഭൂമിയിലൂടെ

പറയി പെറ്റ പന്തിരുകുലത്തിന്റെ മൂത്ത മകനായ മേഴത്തൂര്‍ ബ്രഹ്മദത്തന്‍ അഗ്നിഹോത്രിയുടെ ഗ്രാമം ഭാരതപ്പുഴയുടെ തീരത്തെ, വേദഭൂമി എന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന തൃത്താലയാണ്. ആ നാടിനേയും, ഐതിഹ്യങ്ങളെയും ഒന്നു പരിചയപ്പെടാം.

വളര്‍ത്തമ്മയോടൊപ്പം നിളാതീരത്ത് കുളിക്കാന്‍ പോയപ്പോള്‍ തളിക്കിണ്ണത്തില്‍ ആറ്റുമണല്‍ കൊണ്ട് അഗ്നിഹോത്രി നടത്തിയ ശിവലിംഗ പ്രതിഷ്ഠയാണത്രെ ഇന്നത്തെ തൃത്താല തേവര്‍. ഇന്ന് ആ നാടിനെ മഹാമാരികളില്‍ നിന്നും മഹാരോഗങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുന്നത് ഈ തേവരാണ്. ഒരു പ്രത്യേകതയുണ്ട് ഇവിടുത്തെ ശിവലിംഗത്തിന്. മറ്റ് ശിവക്ഷേത്രങ്ങാളിലെ പോലെ ഇവിടെ ശിവലിംഗത്തില്‍ അഭിഷേകം നടത്താറില്ല. തിരുതാലത്തില്‍ പ്രതിഷ്ഠ ഏറ്റുവാങ്ങിയ ആ ഭൂമി പില്‍ക്കാലത്ത് തൃത്താല എന്ന പേരിലറിയപ്പെട്ടു. ഇവിടെ നിന്നും തൃത്താലപ്പെരുമ ആരംഭിക്കുന്നു.


തന്റെ മുപ്പത്തിയാറ് വയസ്സിനുള്ളില്‍ തൊണ്ണൂറ്റിയൊന്‍പത് യാഗങ്ങള്‍ പൂര്‍ത്തിയാക്കിയ അഗ്നിഹോത്രി വേദജ്ഞന്മാര്‍ക്കിടയിലെ പ്രധാനിയായിരുന്നു. നൂറ് യാഗങ്ങള്‍ അഗ്നിഹോത്രി പൂര്‍ത്തിയാക്കുകയാണെങ്കില്‍ തന്റെ യശസ്സു നഷ്ടപ്പെടുമെന്നറിഞ്ഞ ദേവേന്ദ്രന്‍ അഗ്നിഹോത്രിയുടെ വേമഞ്ചേരി മനയോട് ചേര്‍ന്ന ആലിന്‍ കൊമ്പത്ത് പ്രത്യക്ഷപ്പെട്ട് ആ യാഗം മുടക്കി. ഇതോടൊപ്പം യാഗഭൂമിയായ മേഴത്തൂരിലെ ബ്രാഹ്മണര്‍ക്ക് യാഗം നടത്താതെ സദ്ഫലം അനുഭവിക്കാമെന്നൊരു വരം കൂടി ദേവേന്ദ്രന്‍ നല്‍കിയത്രേ. നൂറ് യാഗങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ വന്നതിനാല്‍ 'മാറ്റ്യേന്‍' എന്ന പേരും ഇവിടുത്തെ ബ്രാഹ്മണ ഗൃഹങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്.

മേല്പ്പറഞ്ഞ വേമഞ്ചേരി മനയ്ക്ക് സമീപമാണ് യജ്ഞേശ്വരം ക്ഷേത്രം. ഈ ക്ഷേത്രപരിസരത്ത് വച്ചാണ് അഗ്നിഹോത്രി തന്റെ തൊണ്ണൂറ്റിയൊന്‍പത് യാഗങ്ങളും പൂര്‍ത്തീകരിച്ചത്. ജാതിക്കതീതമായി എന്നും കര്‍മത്തെ കണ്ടിരുന്ന ഒരു മഹാപുരുഷനായിരുന്നു അഗ്നിഹോത്രി. യാഗശാലയ്ക്ക് സ്ഥാനം നിര്‍ണയിക്കുന്നതും അത് പണിതീര്‍ക്കുന്നതുമെല്ലാം തന്റെ സഹോദരനായ ഉളിയന്നൂര്‍ പെരുന്തച്ചനായിരുന്നു. തന്റെ യാഗാഗ്നി ജ്വലിപ്പിക്കുന്നതിനായി ആ പെരുന്തച്ചനോടാവശ്യപ്പെട്ട് അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു. വെറുമൊരു തച്ചനായ പെരുന്തച്ചനെക്കൊണ്ട് യാഗാഗ്നി ജ്വലിപ്പിക്കുന്നതില്‍ നിന്നും അഗ്നിഹോത്രിയെ പിന്തിരിപ്പിക്കാന്‍ ആഢ്യരായ ബ്രാഹ്മണര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒരിക്കലുമതിന് വഴങ്ങിയില്ല.

പണ്ടൊരിക്കല്‍ കാവേരി നദിയില്‍ ഒരു ചുഴി രൂപപ്പെട്ടു. എന്ത് ചെയ്തിട്ടും അത് മാറാതെ നിലകൊണ്ടു. അവസാനം ചോള രാജാവ് അത് ശമിപ്പിക്കുന്നതിനായി അഗ്നിഹോത്രിയെ ക്ഷണിച്ചുവത്രെ. ക്ഷണം സ്വീകരിച്ച് അവിടെയെത്തിയ അഗ്നിഹോത്രി ആ ചുഴിയില്‍ മുങ്ങി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ജലോപരിതലത്തില്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച മൂന്ന് ശൂലങ്ങളുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടപ്പോള്‍ ആ ചുഴി അപ്രത്യക്ഷമായി എന്നാണ് ഐതിഹ്യം. തിരിച്ച് ഇല്ലത്തെത്തിയ അഗ്നിഹോത്രി സ്വര്‍ണ്ണ ശൂലം സ്വന്തം ഇല്ലത്തെ മച്ചിലും വെള്ളി ശൂലം അടുത്തുള്ള വെള്ളിയാങ്കല്ലിലും, ചെമ്പ് ശൂലം കൊടിക്കുന്നത്തും നേര്‍ രേഖയില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.


ചരിത്രപ്രധാനമായ ഒരു ക്ഷേത്രമാണ് യജ്ഞേശ്വരം ക്ഷേത്രം. ഇവിടെ അഗ്നിഹോത്രിയാണ് പ്രതിഷ്ഠ നിര്‍ വഹിച്ചിട്ടുള്ളത്. ഇവിടുത്തെ ശിവന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠകള്‍ക്ക് തുല്യപ്രാധാന്യമുണ്ട്. സാധാരണയായി ശിവക്ഷേത്രങ്ങളില്‍ അര്‍ദ്ധ പ്രദക്ഷിണമേ വിധിച്ചിട്ടുള്ളു എങ്കിലും ഇവിടെ ശിവപ്രതിഷ്ഠയ്ക്ക് ചുറ്റും പൂര്‍ണ്ണ പ്രദക്ഷിണം ചെയ്യാം. ക്ഷേത്രത്തിന് മുന്‍ വശത്തായി ഒരു ബലിക്കല്ലുണ്ട്. ഇതിന്റെ നാലു വശങ്ങളില്‍ മുട്ടിയാല്‍ വ്യത്യസ്ത ലോഹങ്ങളില്‍ മുട്ടുന്ന ശബ്ദം കേള്‍ക്കാം.

ക്ഷേത്രത്തിന് തെക്കുവശത്തായി ഏതാണ്ട് ആയിരത്തിയഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു പടുകൂറ്റന്‍ അരയാലുണ്ട്. ഈ അരയാല്‍ തന്റെ യാഗാവശ്യങ്ങള്‍ക്കായി അഗ്നിഹോത്രി നട്ടുപിടിപ്പിച്ചതാണത്രെ. ഇതിന്റെ വടക്കോട്ട് വളര്‍ന്ന കൊമ്പുപയോഗിച്ചാണ് യാഗാഗ്നി ജ്വലിപ്പിക്കാനുള്ള അരണി നിര്‍മിക്കുന്നത്. കേരളത്തിലെ എല്ലാ യാഗങ്ങള്‍ക്കും ഈ അരയാലിന്റെ കമ്പുപയോഗിച്ചാണ് അരണി നിര്‍മ്മിക്കുന്നത്. അതിനായി ഇവിടേക്ക് യാഗനടത്തിപ്പുകാരെത്തുക പതിവാണ്.

പിതാവായ വരരുചിക്ക് ശ്രാദ്ധമൂട്ടാന്‍ ഉത്തരായനത്തിലെ ഭീഷ്മാഷ്ടമി നാളില്‍ എല്ലാവരും ഒത്തുചേര്‍ന്നിരുന്നത് വേമഞ്ചേരി മനയിലായിരുന്നു. ഇവിടെ നാലുകെട്ടിനകത്തുള്ള തറയില്‍ തെച്ചിച്ചെടികള്‍ സമൃദ്ധമായി പുഷ്പിച്ചു നില്‍ക്കുന്നുണ്ട്. അവ ഏതെങ്കിലും കാരണത്താല്‍ ഉണങ്ങിപ്പോകാനിട വന്നാല്‍ ദേശത്തിനു നാശം വരുമെന്നാണ് പഴമൊഴി.

വേമഞ്ചേരി മനയുടെ അടുത്ത് ഭാരതപ്പുഴയുടെ തെക്കുവശത്താണ് വൈദ്യപാരമ്പര്യമുള്ള വൈദ്യമഠം ഇല്ലം. ഈ ഇല്ലത്തിലെ ആയുര്‍ വേദാചാര്ന്മാരെയാണ് അഗ്നിഹോത്രി തന്റെ യാഗശാലയില്‍ ശാലാവൈദ്യന്മാരായി നിയോഗിച്ചിരുന്നത്. ഭരദ്വജശാഖയില്‍ പെട്ട വൈദ്യമഠത്തിലെ കാരണവര്‍ യാഗശാലയില്‍ അശ്വനീദേവന്മാരുടെ പ്രതിനിധിയാണ്. ഭരദ്വജീയ ശാഖയില്‍ ദക്ഷിണാമൂര്‍ത്തിയെ ഉപാസിക്കുന്നത് വൈദ്യമഠം മാത്രമേ ഉള്ളൂ. ഇവര്‍ക്ക് ശസ്ത്രക്രിയ വിധിച്ചിട്ടില്ല.

തൃത്താലയിലെ വെളുത്ത പട്ടേരി ഇല്ലക്കാരും, നരിപ്പറ്റ,കൂടല്ലൂര്‍,കോടനാട് മനക്കാരുമൊക്കെ അഗ്നിഹോത്രിയുടെ പാരമ്പര്യം പങ്കുവയ്ക്കുന്നവരാണ്. നാടകം, വൈദ്യം, പുരാണം, പ്രവചനം തുടങ്ങിയ വിഷയങ്ങളിലെല്ലാം പാണ്ഡിത്യമുണ്ടായിരുന്ന പതഞ്ജലി മുനിക്ക് പ്രതിഷ്ഠയുള്ളത് ഇന്ത്യയില്‍ തന്നെ രണ്ടിടത്ത് മാത്രമാണ്. ഒന്ന് കാശിയിലും മറ്റൊന്ന് കൂടല്ലൂര്‍ മനയിലും. യോഗേശ്വരനായി പതഞ്ജലിയെ ഉള്‍ക്കൊണ്ട് ഈ മനയില്‍ ഒരുകാലത്ത് ഇരുപത്തിനാലു മണിക്കൂറും ശാസ്ത്ര വ്യാകരണ പഠനം നടന്നിരുന്നുവത്രെ. പണ്ട് പതിനാറു കെട്ടായിരുന്ന കൂടല്ലൂര്‍ മന ഇന്ന് രണ്ട് കെട്ട് മാത്രമേയുള്ളൂ. എന്നിട്ടും ഇതിന്റെ പ്രൗഢിക്ക് ഇന്നൊരു കുറവുമില്ല. കുളപ്പുരമാളികയും, കുളവുമെല്ലാം ഇന്നും നിലനില്‍ക്കുന്നു. പല ചരിത്ര സംഭവങ്ങള്‍ക്കും നിശബ്ദസാക്ഷിയാണ് കൂടല്ലൂര്‍ മന.

ഒരുപാട് ചരിത്രമുറങ്ങുന്ന അഗ്നിഹോത്രിയുടെ ഈ വേദഭൂമിയിലൂടെയുള്ള യാത്ര ജന്മപൈത്രികത്തിന്റെ എവിടെയോ നില്യ്ക്കാത്ത ഒരു തെളിനീരുറവയും തേടിക്കൊണ്ടുള്ളതായിരുന്നു. എന്നാലെവിടെയോ ഒളിഞ്ഞിരിക്കുന്ന ചരിത്രത്തിന്റെ സ്പന്ദിക്കുന്ന സത്യങ്ങള്‍ ഇനിയും അനാവരണം ചെയ്യപ്പെട്ടിട്ടില്ല. ഞാനവയെ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു, വേദങ്ങളുടെ മൂകസാക്ഷിയായി...!!

4 വായന:

JayanEdakkat said...

nannayirikkunnu
thanks

രാജേഷ്‌ ചിത്തിര said...

veru good effort

informative

thanks vinu

Anonymous said...

കൂടല്ലൂർ കുഞ്ചുണ്ണിനമ്പൂതിരിപ്പാടു് -- മഹാവ്യാകരണപണ്ഡിതർ
(1005–1060) (ഇന്നത്തെ 1840 -- 1895 )

by മഹാകവി ഉള്ളൂർ

കൊല്ലം 11-ാം ശതകത്തിൽ കൂടല്ലൂരിലെ വിദ്വൽപരമ്പര
കൂടല്ലൂർ മനയ്ക്കലെ അംഗങ്ങൾ വ്യാകരണപാണ്ഡിത്യ
ത്തിനു കേൾവിപ്പെട്ടവരാണെന്നു മുൻപു പ്രസ്താവിച്ചിട്ടു
ണ്ടേല്ലാ. 11-ാം ശതകത്തിെന്റ ആരംഭത്തിൽ ആ മന
യ്ക്കൽ വാസുേദവൻനമ്പൂരിപ്പാടു് എെന്നാരു മഹാവിദ്വാൻ
ജീവിച്ചിരുന്നു. പരേദശങ്ങളിൽ അേദ്ദഹം വാസുേദവശാ
സ്ത്രി എന്ന േപരിലാണു് അറിയെപ്പട്ടിരുന്നതു്. അേദ്ദഹ
ത്തിെന്റ േജ്യഷ്ഠെന്റ മകനും ൈവയാകരണനുമായിരുന്ന
കുഞ്ചുനമ്പൂരിപ്പാടു് െചറുപ്പത്തിൽ മരിച്ചുേപായി. ആ കു
ഞ്ചു നമ്പൂരിപ്പാടും വിദ്വാൻ പടുേതാൾ നമ്പൂരിപ്പാടു്, നമ്മു
െട കുഞ്ചുണ്ണിനമ്പൂരിപ്പാടു് മുതൽേപരും വാസുേദവൻന
മ്പൂരിപ്പാട്ടിെല ശിഷ്യന്മാരായിരുന്നു.

െകാച്ചി ചാലക്കുടി പിലാേങ്ങാട്ടു പടുേതാൾ നമ്പൂരിപ്പാട്ടിെല മരുമകനായ
ഈ കുഞ്ചു (ബ്രഹ്മദത്തൻനമ്പൂരിപ്പാടു്) ആണു് കുഞ്ചുണ്ണി
യുെട അച്ഛൻ. കുഞ്ചുനമ്പൂരിപ്പാടു് രണ്ടന്തർജ്ജനങ്ങെള
പരിഗ്രഹിച്ചു. ആദ്യെത്ത േവളി പാഴൂർ കറുേത്തടത്തു
മനയ്ക്കൽനിന്നും രണ്ടാമേത്തതു െപരുമ്പിള്ളിേശ്ശരി കി
രാങ്ങാട്ടുമനയ്ക്കൽ നിന്നുമായിരുന്നു. രണ്ടു പത്നിമാരിലും
മുമ്മൂന്നു പുത്രന്മാർ ജനിച്ചു. ദ്വിതീയപത്നിയുെട പുത്രന്മാ
രാണു് കുഞ്ഞൻനമ്പൂരിപ്പാടും കുഞ്ഞുണ്ണിനമ്പൂരിപ്പാടും
കുഞ്ചുണ്ണിനമ്പൂരിപ്പാടും. കുഞ്ചുണ്ണിയുെട പിതൃദത്തമായ
നാമേധയം നീലകണ്ഠൻ എന്നായിരുന്നു. കുഞ്ഞുണ്ണിന
മ്പൂരിപ്പാടു് ഒരു മികച്ച മീമാംസകനും കൂടിയായിരുന്നു.
പ്രഥമപത്നിയുെട ശാഖയിൽെപ്പട്ട കുഞ്ഞിക്കാവുനമ്പൂ
രിപ്പാടാണു് സുപ്രസിദ്ധനായ ഭാഗവതപൗരാണികൻ.
ഭക്തിസാരാമൃതസംഗ്രഹം എെന്നാരു െചറിയഗദ്യഗ്ര
ന്ഥം അേദ്ദഹത്തിെന്റ വകയായി പ്രസിദ്ധീകരിച്ചിട്ടണ്ടു്.
ഭക്തിമാർഗ്ഗത്തിെന്റ സകലരഹസ്യങ്ങളും പ്രമാണപു
രസ്സരം ആർക്കും മനസ്സിലാകുന്ന ഭാഷയിൽ അതിസ്പ
ഷ്ടമായി പ്രതിപാദിച്ചിരിക്കുന്നു. ഭക്തിയുെട സ്വരൂപം,
അതിെന്റ വിഭാഗങ്ങൾ, അതിെന്റ ആവശ്യം, ഭക്തി
െകാണ്ടുമാത്രം സാക്ഷാൽക്കരിക്കാവുന്ന ഭഗവത്സ്വരൂ
പത്തിെന്റ ലക്ഷണം, ഭക്തിയുെട വളർച്ചയിൽ ഭക്ത
ന്നുണ്ടാകുന്ന അവസ്ഥാവിേശഷം, ഭക്തിേയാഗത്തി
നു ജഞാനേയാഗാദികളിൽനിന്നുള്ള ൈവലക്ഷണ്യം
ഇങ്ങെനയുള്ള വിഷയങ്ങളാണു് അതിൽ അേദ്ദഹം സം
ഗ്രഹിച്ചിരിക്കുന്നതു്.

അേദ്ദഹത്തിെന്റ േജ്യഷ്ഠൻ കാവു
നമ്പൂരിേയാടാണു് േചന്നമംഗലത്തു് അയ്യാശാസ്ത്രികളും
മറ്റും കുേറക്കാലം വ്യാകരണം അഭ്യസിച്ചതു്. കഞ്ചുണ്ണി
നമ്പൂരിപ്പാട്ടിെല കാലം കഴിഞ്ഞതിനുേമൽ ഉണ്ണിനമ്പൂരി
പ്പാടു് എെന്നാരു പണ്ഡിതൻകൂടി കൂടല്ലൂർമനയ്ക്കൽ ജീവി
ച്ചിരുന്നു. സ്ഥാനസസന്ന്യാസം െചയ്ത െകാച്ചി വലിയത
മ്പുരാേനാടു് ആ ഉണ്ണിനമ്പൂരി ഒരവസരത്തിൽ “ഇല്ലത്തു
വ്യാകരണം പ്രധാനമായി പഠിച്ചുതുടങ്ങിയിട്ടു പതിന്നാ
ലു തലമുറയായി. എേന്നാടുകൂടി അതവസാനിക്കാൻ
േപാകുന്നു എന്നു വിചാരിച്ചു് എനിക്കു വലിയ സങ്കടമു
ണ്ടു്” എന്നു തിരുമനസ്സറിയിച്ചതു കൂെടനിന്നു േകട്ടുെകാ
ണ്ടിരുന്ന പരീക്ഷിത്തു രാമവർമ്മ വലിയതമ്പുരാൻ തി
രുേമനിയിൽനിന്നു് എനിക്കു് അറിവാൻ ഇടവന്നിട്ടുണ്ടു്.
ഉണ്ണിനമ്പൂരിപ്പാടുതെന്നയായിരുന്നു കൂടല്ലൂർ മനക്കെല
ഒടുവിലത്തെ പണ്ഡിതൻ.

contd.

Anonymous said...

Continuation of Ulloor article
ചരിത്രം

1005-ാമാണ്ടു മിഥുനമാസം 18-ാം൹ സ്വാതിനക്ഷത്രത്തി
ലാണു് കുഞ്ചുണ്ണിനമ്പൂരിപ്പാടു ജനിച്ചതു്. ബാല്യത്തിൽ
ത്തെന്ന േകട്ടെതല്ലാം കാണാെത പഠിക്കുവാൻ ഒരു
വാസന പ്രത്യേകമുണ്ടായിരുന്നു. മണിക്കുറ്റി വാരിയ
രായിരുന്നു ആദ്യത്തെ ഗുരു. കൂടല്ലൂർമനക്കലെ കുലഗു
രുസ്ഥാനം പരമ്പരയാ ആ കുടുംബേത്തയ്ക്കുണ്ടു് . ഓത്തു
െചാല്ലിച്ചതു് മുത്തച്ഛനാണു്. വാസുേദവശാസ്ത്രിയായിരു
ന്നു വ്യാകരണാചാര്യൻ എന്നു മുൻപുതെന്ന പ്രസ്താവി
ച്ചിട്ടുണ്ടേല്ലാ. കുഞ്ചുണ്ണിനമ്പൂരിപ്പാടു വ്യാകരണത്തിനുപു
റെമ േവദാന്തത്തിലും പരിനിഷ്ഠിതമായ പാണ്ഡിത്യം
സമ്പാദിച്ചു. ഉമയാപുരം രാമയ്യാശാസ്ത്രികളാണു് ആ വി
ഷയത്തിൽ ഗുരു. േജ്യാതിഷത്തിലും ധർമ്മശാസ്ത്രത്തി
ലും കൂടി അേദ്ദഹം ൈനപുണ്യം േനടി. ഇരുപതാമത്തെ
വയസ്സിൽ സിദ്ധാന്തകൗമുദി പഠിപ്പിച്ചുതുടങ്ങി. ആ ശാ
സ്ത്രത്തിൽ കാരയ്ക്കാട്ടു് അച്ഛൻനമ്പൂരിയും മുല്പപ്പള്ളി സ്വാമി
യാരുമാണു് അേദ്ദഹത്തിെന്റ പ്രഥമശിഷ്യന്മാർ.

1030- ആ മാേണ്ടാടുകൂടി തൃശൂരിൽ താമസം തുടങ്ങി വടേക്കക്കു
റുപ്പത്തു കുട്ടിപ്പാറുവമ്മെയ പരിഗ്രഹിച്ചു. അവിെടയും വ്യാ
കരണംതെന്നയാണു് മുഖ്യമായി പഠിപ്പിച്ചതു്. മഹാമ
േഹാപാധ്യായൻ കിള്ളിമംഗലത്തുനാരായണൻനമ്പൂരി
പ്പാടു്, വാടാനംകുറിശ്ശി പിച്ചുശാസ്ത്രികൾ, േചന്നമങ് ഗലം
അയ്യാശാസ്ത്രികൾ, കൂടല്ലൂർ കുഞ്ഞിക്കാവുനമ്പൂരിപ്പാടു്,
കാവുനമ്പൂരിപ്പാടു്, വാഴ്ചെയാഴിഞ്ഞ െകാച്ചിവലിയതമ്പു
രാൻ മുതലായവർ ആ കാലത്തു് അേദ്ദഹത്തിനു ലഭിച്ച
ശിേഷ്യാത്തമന്മാരാണു്. സി.പി. അച്യുതേമേനാനും
കുേറക്കാലം അേദ്ദഹത്തിെന്റ കീഴിൽ പഠിച്ചിട്ടുണ്ടു് .

കോഴിേക്കാട്ടു തളിയിൽ സദസ്സിൽ ശിഷ്യന്മാേരയുംെകാണ്ടു
പതിവായിേപ്പാകാറുണ്ടായിരുന്നു. മിഥുനമാസത്തിൽ
തീെപ്പട്ട വലിയതമ്പുരാൻ അേദ്ദഹത്തിെന്റ ൈവദുഷ്യ
െത്ത അഭിനന്ദിച്ചു മാസേന്താറും ഇരുപത്തിരണ്ടര ഉറു
പ്പിക പാരിേതാഷികമായി െകാടുത്തു. തിരുവനന്തപു
രത്തു് ആയില്യം തിരുനാൾ മഹാരാജാവും ഒരു വീര
ശൃംഖല സമ്മാനിച്ചു. നമ്പൂരിമാരുെടയിടയിൽ ഇംഗ്ലീഷ്
വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ തൃശ്ശൂരിൽവച്ചു് അവരുെട
ഒരു േയാഗം സംഘടിപ്പിച്ചു. സ്വസമുദായത്തിൽ കാ
േലാചിതമായ ഏതു പരിഷ്കാരവും നടപ്പിലാക്കുന്ന വി
ഷയത്തിൽ അേദ്ദഹം ആത്മാർത്ഥമായി സഹായിച്ചു.
വിഷൂചികാബാധിതനായ ഒരു ദീനക്കാരെന പരിചര്യ
െചയ്യുക നിമിത്തം ആ േരാഗം തനിക്കും ബാധിക്കുകയും
അതു മൂർച്ഛിച്ചു് 1060-ാമാണ്ടു് ഇടവമാസം ഉത്രാടംനാൾ
പരഗതിെയ പ്രാപിക്കുകയും െചയ്തു. കുഞ്ചുണ്ണിനമ്പൂരിപ്പാ
ട്ടിെല യശസ്സ് ഇക്കാലത്തും നിലനില്ക്കുന്നതു വ്യാകരണ
ത്തിൽ അേദ്ദഹത്തിനുണ്ടായിരുന്ന അധീതി േബാധാ
ചരണ പ്രചാരണങ്ങളുെട ഫലവത്തായ സ്വപരിശ്രമം
നിമിത്തമാണു്.

Post a Comment

© moonnaamidam.blogspot.com